രാവണൻ
രചന : ജോയി നെടിയാലിമോളേൽ ✍ മോഹിച്ചതൊക്കെ വശത്താക്കുമാ-‘ദശാനനൻ’ – തീണ്ടാതെ,നുകരാതെ,നുള്ളിനോവിക്കാതെ-കണ്മണിപോലോളെ-കൺപാർത്തുകൊണ്ടവൻ!നുകരുമാ പൂമ്പൊടിക്കൊപ്പമാ-വണ്ടൊന്നുതൊട്ടാലതിലൊട്ടു-മേശുംപരിഭവമേതുമാപ്പൂവിനും!എന്നാലുമേറ്റമിച്ഛാതുരം ഭഞ്ജിച്ചു-‘ദശഗ്രീവൻ’ മാനിച്ചു,പാലിച്ചാ-ജാനകി,തന്നശോകവനികയിൽ.മൂക്കത്തുകോപംചുമക്കുമാ രാവണ-നെന്തേകെടുത്താഞ്ഞു,മാനമാ സീത-തന്നോമലാം പെങ്ങൾതൻ-മൂക്കും മുലകൾ മുറിച്ചീടിലും!കാലം ശഠിച്ചൊരു,രാവണൻ വേണമെന്ന-വനെവധിക്കുവാൻ രാമനായും.ബ്രഹ്മാവുനൽകിയോരമർത്യമാ,മമൃതു-ദ്രവിക്കുകിൽമാത്രമെ വധിക്കാൻ-കഴിയുള്ളു ദശഗ്രീവനെയെന്നു-മന്ത്രിച്ചുവിഭീഷണൻ രാമപക്ഷം !അർത്ഥത്തെ മോഹിച്ചു വഞ്ചിച്ചു ജ്യേഷ്ഠനെ-ഹനിക്കുവാൻ കൂട്ടായി രാമനൊത്ത് !ദിഗന്തം…