രചന : ചാക്കോ ഡി അന്തിക്കാട് ✍ മണ്ണിൽനിന്നുംവിണ്ണിലേയ്ക്ക് നോക്കിതലകുത്തിനിന്ന്,എത്ര നിരാശയിലും,ഹൃത്തിൽ,ആനന്ദനൃത്തംചെയ്യാൻപ്രേരിപ്പിയ്ക്കുംപ്രകൃതിയുടെവരദാനമേ,നീയെൻ പ്രാണനായ്പിണങ്ങാതെ,ഏത് വേദനയിലും,സാന്ത്വനമായ്പ്രകാശമയമായ്,ഏതു പ്രായത്തിലുംദുരിതത്തിലുംമഹാമാരിയിലുംകൂടെയുണ്ടാവേണമേ…ഇരുമെയ്യാണെങ്കിലുംഒരേ മനസ്സായ്,ഉള്ളിന്റെയുള്ളിലെതേങ്ങലിലും…പുഞ്ചിരി പരത്തി, നീ…നിറഞ്ഞു കവിയട്ടെ…പാരിൽ,പാരവശ്യത്തിൽ,പരാതികളുടെഅവതാളത്തിൻപാതാളത്തിൽ,മുങ്ങി മരിക്കാതെ…നശ്വരകാലത്തോളം,വിദൂരത്തായിരുന്നാലും,എന്നും സ്വപ്നത്തിൽ,ആലിംഗനം ചെയ്യാൻകഴിയട്ടെ…വിശ്വപ്രണയമേ…ചേറിലും ചളിയിലുംമുങ്ങി നിവർന്നാലും,ഉമ്മവെക്കാൻതോന്നിയാൽ,“മുന്തിയ സോപ്പ് തേച്ച്,ഷവറിൽ വട്ടംക്കറങ്ങി,ശുദ്ധിവരുത്തി വരൂ!”-എന്നു പറയാത്തവർ,കെട്ടിപ്പിടി,ച്ചുമ്മവെക്കുമ്പോൾ,പുതുലോകക്രമംപിറക്കുമ്പോൾ,കാലം ആവശ്യപ്പെടുംമുദ്രാവാക്യങ്ങൾമുഴങ്ങുമ്പോൾ,ചരിത്രമാറ്റത്തിൻപാഠങ്ങൾ സ്വയംപുളകംക്കൊള്ളുമ്പോൾ,പ്രേമിക്കുന്നവരുടെകണ്ണുകളിൽപൊട്ടിവിടരുന്ന,പ്രഭാതത്തേയും‘വിശ്വപ്രണയ’മെന്നഒറ്റവാക്കിൽനിർവ്വചിക്കാം…തടവറകളുടെ ഇരുട്ടിൽഅകലം പാലിയ്ക്കുമ്പോഴും,പുറത്തു…