Month: July 2023

‘ഓർമ്മ മഴ’

രചന : ബിനോജ് കാട്ടാമ്പള്ളി✍ പെരുമഴ പെയ്ത്തിന്റെ നനവുള്ളൊരോർമയിൽതൊടിയിൽ കളിക്കയാണെന്റെ ബാല്യം.കടലാസുവഞ്ചിയിൽ സ്മൃതികൾ നിറച്ചിട്ട്ഒഴുകി നടക്കയാണെന്റെ ബാല്യം.കലിതുള്ളിയാർത്തലച്ചെത്തുന്ന പുഴയുടെ തീരത്ത്ഭയമോടെ നിൽക്കുന്നൊരെന്റെ ബാല്യം.മുള്ളുകൾ കൊണ്ടെന്നെ നോവിച്ചിരുന്നൊരാകൈതപ്പൂ മണം കൊതിയോടെ നുകരുന്നൊരെന്റെ ബാല്യം.പ്രളയംനിറച്ചൊരാ വയലേലനടുവിലായ്ചെറുവഞ്ചിയൂന്നിയെൻകുഞ്ഞു ബാല്യം.കൂട്ടുകാരീ നീ പറഞ്ഞേൽപ്പിച്ചൊരാമ്പൽപ്പൂതിരഞ്ഞെന്റ സ്നേഹബാല്യം.മഴയിൽനനഞ്ഞൊരാപുസ്തകംമാറിലെ ചൂടാലുണക്കിയെൻ കുരുന്നു…

കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം ഭാഷയാണ് ഡോ. ശ്രീകാന്ത് കാരയാട്ട്

കൃഷ്ണരാജ് മോഹൻ✍ ഹ്യൂസ്റ്റൺ: കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം ഭാഷയാണെന്ന് പ്രശസ്ത ട്രയിനറും , സൈക്കോളജിക്കൽ കൗൺസിലറുമായ ഡോ. ശ്രീകാന്ത് കാരയാട്ട് അഭിപ്രായപ്പെട്ടു. ഹ്യൂസ്റ്റണിലെ സൊണസ്റ്റാ ഹോട്ടലിൽ ആരംഭിച്ച മന്ത്രയുടെ ഒന്നാം ഗ്ലോബൽ കൺവൻഷൻ രണ്ടാം ദിവസം പിന്നിടുമ്പോൾ ” കുടുംബം കുട്ടികൾ…

മന്ത്രയുടെ വിമൻസ് ഫോറം സെമിനാർ ധ്വനി നവ്യാനുഭവമായി.

കൃഷ്ണരാജ് മോഹൻ✍ ഹ്യൂസ്റ്റൺ : വടക്കേ അമേരിക്കയിലേയും കാനഡയിലേയും ഹിന്ദുക്കളുടെ സംഗമ വേദിയായ മന്ത്രയുടെ ഒന്നാം ഗ്ലോബൽ ഹിന്ദു മഹാ സംഗമം രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ വനിതകളുടെ മന്ത്രധ്വനിയായി ഹിന്ദു കൺവെൻഷൻ മാറി. ജൂലൈ രണ്ടിന് രാവിലെ മന്ത്രയുടെ വനിതാ കൂട്ടായ്മ…

ആത്മാവ് വഴികാട്ടുമ്പോൾ…

രചന : തോമസ് കാവാലം✍ “ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്‌ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക”. (മത്തായി 5:41)ആകാശം നന്നേ മേഘാവൃതമായിരുന്നു. ഏതുനിമിഷവും മഴ പെയ്യാവുന്ന അവസ്ഥ. ലോനപ്പൻ ജനലിന്റെ വിരി അല്പം മാറ്റി പുറത്തേക്ക് നോക്കി. എന്നിട്ട് ആത്മഗതം എന്നപോലെ…

അതിമഹത്തായ ഗുരു പരമ്പരയുടെ പിൻമുറക്കാരാണ് മലയാളികൾ: സച്ചിദാനന്ദ സ്വാമികൾ

കൃഷ്ണരാജ് മോഹൻ✍ ഹ്യൂസ്റ്റൺ: അതിമഹത്തായ ഗുരു പരമ്പരയുടെ പിൻമുറക്കാരാണ് മലയാളികളെന്നും അതിൽ അഭിമാനിക്കണമെന്നും ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ പ്രസ്താവിച്ചു. ഹ്യൂസ്റ്റണിൽ ആരംഭിച്ച മന്ത്രയുടെ ഒന്നാം ഗ്ലോബൽ ഹിന്ദു കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മന്ത്ര എന്ന പദത്തിന്റെ അർത്ഥ തലങ്ങളെ…

എന്നോട്….നിന്നോട്…നമ്മളോട്…!

രചന : ഉണ്ണി കെ ടി ✍ എന്നോടു നീയും നിന്നോടു ഞാനുംനമ്മളോട്‌ കാലവും പറഞ്ഞത് …പരസ്പരം പാതകള്‍ തീര്‍ത്ത്തേടലുകളില്‍ നിരതരാകുക…കണ്ടെത്തുന്ന അതിരില്‍ നിന്ന്പിന്നെ മെല്ലെപ്പിന്‍വാങ്ങുക.തുലനപ്പെട്ട ജീവിതം താണ്ടിയവഴിനീളെക്കണ്ട ദൃശ്യവൈവിധ്യ-ങ്ങളുടെ കൊഴുത്ത ലഹരിനുണഞ്ഞ്വിശ്രാന്തിയറിയുക…!ഈര്‍പ്പം ക്ലാവുപിടിച്ച മിഴിയോരത്ത്ചിരി ഇനിയും വിടരാന്‍ ബാക്കിയായചുണ്ടോരത്ത് ചിലമ്പിച്ച…

കൂട്ടായ്മകൾ കാലഘട്ടത്തിൻറെ ആവശ്യം : ഉണ്ണി മുകുന്ദൻ

കൃഷ്ണരാജ് മോഹൻ✍ ഹ്യൂസ്റ്റൺ: കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ , ഹൂസ്‌റ്റണിൽ നടക്കുന്ന മന്ത്രയുടെ ആഗോള ഹിന്ദു സംഗമത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മന്ത്രയുടെ ആഗോള സംഗമത്തിൽ പങ്കെടുക്കുമ്പോൾ അടുത്ത ഇരുപത്തിയഞ്ച് വർഷത്തെ മന്ത്രയുടെ പ്രവർത്തനങ്ങളെയാണ് താൻ നോക്കി…

ചീഞ്ഞളിഞ്ഞ

രചന : ജയരാജ്‌ പുതുമഠം.✍ ചീഞ്ഞളിഞ്ഞനീതിബോധങ്ങൾക്ക്മേലെമഹിളാ വിമോചനങ്ങൾചിതറിത്തെറിച്ച്തളരുകയാണിവിടെമതബോധനത്തിൻഅഴുക്കുചാലുകളിൽആർത്തവഗീതങ്ങളുംആശുപത്രിയാവരണവും നട്ട്കരിങ്കൽ തുറുങ്കുകളിൽതാമോവൃക്ഷങ്ങൾലാളിച്ചുവളർത്തുകയാണ്ലഹരിയിൽ പ്രകൃതിമഹിളാരത്നങ്ങൾക്കില്ലഇവിടൊരുഗതിയുംജ്ഞാനപുരാണങ്ങളുടെസംഘർഷ കഥകളുടെഅന്ധകാര വഴികളിൽആവർത്തന തിരകളല്ലാതെപുതുനാമ്പുകൾ വിരിയുന്നഒരു നാളെയെക്കുറിച്ചുള്ളവേവലാതികളാണ്ഹൃദയം നിറയെ

ഹൂസ്റ്റണിൽ “മന്ത്ര’യുടെ ആഗോള ഹിന്ദു സംഗമത്തിന് ഗംഭീര തുടക്കം

കൃഷ്ണരാജ് മോഹൻ✍ ഹ്യൂസ്റ്റൺമലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് ‘മന്ത്ര’യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു കൺവൻഷൻ “സുദർശനം”2023 നു ഗംഭീര തുടക്കമായി ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ നടന്ന ഉൽഘാടന ചടങ്ങ് ആത്മീയ സാംസ്കാരിക സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി.സ്വാമി സച്ചിദാനന്ദ,…

മിഥുനരാത്രി

രചന : എം പി ശ്രീകുമാർ✍ ഈ മിഥുന രാവിന്റെ മുടിയിൽ നിന്നുംകുടമുല്ലപൂവുകളുതിർന്നു വീണു !ഈ മിഥുന രാവിന്റെ ചൊടിയിൽ നിന്നുംഇളംമധുത്തുള്ളികളടർന്നു വീണു !മിഥുനരാവിന്റെ മേനിയിലൂടൊരുമദനവാഹിനിയായൊഴുകീ മഴ!മഥനകാന്തിയിൽ കവിത പൂക്കുന്നമഹിത ലാവണ്യം കവിഞ്ഞൊഴുകുന്നു !ഇളകിയാടുന്ന കാർ കൂന്തലിൽ നിന്നു-മിറ്റിറ്റു വീഴുന്ന ജലകണങ്ങളാനനഞ്ഞ…