Month: August 2023

കടലാസ് തുണ്ട്

രചന : അബു താഹിർ തേവക്കൽ ✍ തിരികെ വരുമെന്നറിയില്ലതീരത്തായ് അണയുമെന്നറിയില്ലഅലയായ കാറ്റിലെഅകലെകായ് പാറിയകടലാസ് തുണ്ട്പോൽഞാൻ വെറും കടലാസ്-തുണ്ടുപോൽ…എഴുതിയ വരികളിൽസ്വപ്നത്തിൻ കനവുംവെട്ടിയ വരികളിൽമോഹത്തിൻ ഭംഗവുംഅതിരുകളില്ലാ വാനത്തിൽ-ഏകനായ് ഞാൻ പാറുമ്പോൾപെയ്‌തൊരുമഴയിൽ-കുതിർന്നങ്ങു പതിച്ചതുംപേറിയ ചെളിയുംപോറിയ മനസ്സുമായിപുതുവെളിച്ചത്തിൻ ഉണക്കുമായിഞാൻ വീണ്ടും പാറുന്നു

നിലാവില്ലാത്ത നാട്ടുവഴികൾ

രചന : സഫീല തെന്നൂർ✍ പണ്ടെൻ ഗ്രാമത്തിലെത്രയോ നാട്ടുവഴികൾഞങ്ങളെല്ലാം ഒരുമിച്ചു നടന്ന വഴികൾപോകും വഴികളിൽ തെച്ചിയും ചെമ്പകവുംപൂത്തു നിറഞ്ഞ കാലങ്ങൾവള്ളിപ്പടർപ്പും കാടും നിറഞ്ഞ നടവഴികൾനിലാവിൻ വെളിച്ചമെത്താത്ത നാട്ടുവഴികൾനാട്ടുകാർ കൂട്ടമായ് പോകുന്ന വേളകൾആരും ഭയപ്പെടാതെ പോയകാലങ്ങൾകുറ്റകൃത്യങ്ങൾ ഇല്ലാത്ത കാലങ്ങൾകൂട്ടിനുസുഹൃത്തുക്കൾകൂടെ നിന്ന കാലങ്ങൾസ്നേഹവും നന്മയും…

അവനും അവളും

രചന : സഫി അലി താഹ✍ അവളെ കാണുമ്പോൾ അവനത്രയേറെ തണുത്തിരുന്നു , ചത്തുപോയ ഒരു നോട്ടത്തിൽ കൊരുത്തയക്കുന്ന അവന്റെ പുഞ്ചിരി കാണുമ്പോൾ തിളച്ച്‌ മറിഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ പ്രണയത്തിന് പാറയുടെ ഉറപ്പാകും.അതിവേഗത്തിൽ പിടച്ചുക്കൊണ്ടിരുന്ന ഹൃദയം സാധാരണ നില കൈവരിക്കും.അവനെക്കാൾ വിരസതയോടെ അവനോടൊപ്പം…

എഴുത്തുകാരിയുടെ വീട്

രചന : സുധ തെക്കേമഠം✍ അയാൾ ചൂലുമെടുത്തുവീടു വൃത്തിയാക്കാനിറങ്ങി.അകം നിറയെ അക്ഷരങ്ങളാണ്ചിന്നിയും ചിതറിയുംവക്കൊടിഞ്ഞും ഞണുങ്ങിയുംഅവയങ്ങനെ ചിതറിക്കിടന്നു.കോരാനും വാരാനുംതല്ലിയൊതുക്കാനും പറ്റാതെഅവയങ്ങനെ പാറിപ്പാറി നിന്നു.കണ്ണോക്കിനു വന്നവരോട്അയാൾ പറഞ്ഞു.അവൾക്ക് ഒന്നിനുമൊരുചിട്ടയുണ്ടായിരുന്നില്ല.ഇവറ്റകളെ കണ്ടില്ലേ,അനുസരണയേയില്ലപകുതി വായിച്ചപുസ്തകങ്ങൾ തിണ്ണയിലുംചിരവപ്പുറത്തും അമ്മിക്കല്ലിലുംപരന്നു കിടക്കുന്നു.എഴുത്തു പുസ്തകംസ്‌റ്റൗവ്വിനടിയിൽ നിന്നുകൈ നീട്ടുന്നു..കത്തികളുടെ കൂട്ടിലാണ്പേനയുടെ താമസംവാക്കുകൾക്കുമൂർച്ചകൂടാൻഅതായിരുന്നോ കാരണം…

മുഖ്യനും കൂടി കൈയടി

രചന : വാസുദേവൻ. കെ. വി✍ ചെന്നൈയിൽ അരങ്ങേറിയ ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പിൽ മലേഷ്യയെ കലാശക്കളിയിൽ തകർത്ത് ഇന്ത്യ ചാമ്പ്യൻ.ദാരിദ്ര്യച്ചുഴിയിൽ കൂപ്പുകുത്തുന്ന പാകിസ്താനും ലങ്കയും കഴിഞ്ഞാൽ ഏഷ്യൻ വൻകരയിൽ കുറ്റി കുത്തിക്കളിക്ക് പറ്റിയ എതിരാളികളില്ല. ബംഗ്ലാകടുവകളും, അഫ്ഗാൻ പുലികളുമൊക്കെ അങ്കലാപ്പോടെ ബാലാരിഷ്ടതകളോടെ..…

ഭാരതാംബേ കരയുന്നുവോ?

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ തലമുറകൾ ദുരിതം പേറിനേടിയെടുത്തൊരു സ്വാതന്ത്രം,മത(ഭാന്തന്മാർ ആടിത്തിമിർത്തുകൊലവിളി കൂട്ടുന്നുണ്ടിവിടെ.കാമവെറി പൂണ്ടൊരു മക്കളെയോർത്ത്,കേഴുകയാണോ ഭാരതമേ !.പാൽ പുഞ്ചിരിയോടെ തുള്ളി നടക്കുംകുഞ്ഞിനെ,പിച്ചിച്ചീന്തിയെറിഞ്ഞു ദുഷ്ടന്മാർ.പെണ്ണില്ലെങ്കിൽ മണ്ണില്ലെന്ന്പാടിപ്പുകഴ്ത്തി നടക്കുന്നോരേ,ഉടുതുണിയൂരി പെരുവഴി തോറുംനടത്തിരസിപ്പു രാക്ഷസജന്മങ്ങൾ.വെട്ടിമുറിച്ചൊരു മാറിടവും,നഗ്നതയേന്തിയ പെണ്ണുടലുംകണ്ടു നടന്നു ഭ്രാന്തന്മാർ.തുണിയില്ലാതെ നടത്തുന്നയ്യോദുശ്ശാസനൻ്റെ തലമുറകൾ.നാടു…

ഇന്ത്യൻ സ്വാതന്ത്ര്യദിനവും ഓണഘോഷവും ഫ്ലോറിഡായിൽ

ജോർജി വർഗീസ്✍ ഓ ഐ സി സി യുടെ ഫ്ലോറിഡാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡേവിയിലുള്ള ഗാന്ധി സ്‌ക്വാറിൽ വച്ചു ഇന്ത്യയുടെ 76-മത് സ്വാതന്ത്ര്യ ദിനാഘോഷവും ഓണ സദ്യയും നടത്തുന്നു. ഡേവി സിറ്റി മേയർ ജൂഡി പോൾ മുഖ്യ അതിഥിയാണ്. റവ. ഫാ.…

മറവിയുടെ കൊടിൽ

രചന : സെഹ്റാൻ✍ തന്റെ ഉറക്കഗുളികകൾ തീർന്നയന്ന്മാർസെലോവിന് അതികഠിനമായി വിശന്നു.രണ്ടു വർഷത്തോളമായിരുന്നുഅയാൾ ഭക്ഷണം കഴിച്ചിട്ട്!വഴിയിൽ കണ്ടവരോടയാൾ തന്റെഅസഹ്യമായ വിശപ്പിനെപ്പറ്റി പറഞ്ഞു.അവരാകട്ടെ അതവഗണിക്കുകയും,അനാവശ്യ തത്വചിന്തകളുടെധാരാളിത്തം വിളമ്പി അയാളുടെവിശപ്പിനെ അധികരിപ്പിക്കുകയും ചെയ്തു.നഗരാതിർത്തിയിൽ വെച്ചൊരുനല്ല ശമരിയാക്കാരൻ അയാൾക്ക്അഞ്ചപ്പവും, രണ്ടു മീനും ദാനമായി നൽകി.ഒരാരവം കേട്ട് പിറകിലേക്ക്…

ഭ്രാന്തി.

രചന : ജിബിൽ പെരേര✍ ചിത്തഭ്രമത്തിന്റെമൂന്നാമത്തെ വളവിൽ വെച്ചായിരുന്നു എല്ലാവരുമവളെഭ്രാന്തിയെന്ന് വിളിച്ച് തുടങ്ങിയത്‌.അന്നുമുതലവൾആകാശം തുന്നിയ കുപ്പായവുംനക്ഷത്രങ്ങൾ കോർത്ത മാലയുമണിഞ്ഞ്മുറിയിൽ തൊങ്കിത്തൊട്ട് കളിക്കുന്നു.കാലിലെ ചങ്ങലക്കിലുക്കങ്ങളിൽചിലങ്കകെട്ടി നൃത്തം ചെയ്യുന്നപഴയ സ്കൂൾ വിദ്യാർത്ഥിനിയാകുന്നൂ,പലപ്പോഴുംതെക്കൻ കാറ്റിനോട്പരിഭവം പറഞ്ഞ്കിഴക്കൻ കാറ്റിന്റെമറുപടിയ്ക്കായ്‌അവൾപടിഞ്ഞാറോട്ട്നോക്കിയിരിക്കുന്നു.ജടപിടിച്ചമുടിക്കെട്ടിലൂടെയിഴയുന്ന പേനുകൾക്കൊക്കെഓരോരോ പേരിടുന്നു.അന്നേരംആ ഓരോ പേനുകളുംമുടിയിഴകൾക്ക് കെട്ടിച്ചുകൊടുത്തപെണ്മക്കളാകുന്നു അവൾക്ക്.ചോര…

മിനിക്കഥ : ഇതല്ല

രചന : ഹരിഹരൻ✍ നിങ്ങളെന്നമ്മയെത്തിരികെത്തരുമോ !നിങ്ങൾ ഇല്ലാതാക്കിയ എൻ്റെ ജീവിതം തിരിച്ചുതരുമോ !എൻ്റെയമ്മയിതല്ല,എൻ്റെയമ്മ പാവമായിരുന്നു.നിങ്ങൾ അവരെ നശിപ്പിച്ചു ..ദൂരേക്കെറിഞ്ഞു.ആ അമ്മപെറ്റ എന്നെ നിങ്ങൾ ആട്ടിയകറ്റി.കള്ളനെന്നു വിളിച്ചു. പെരുങ്കള്ളനാക്കി.ആ അമ്മ എന്നെ വളർത്താൻ പാടുപെട്ടു.എന്നിട്ടും നിങ്ങളവരുടെ ഉടൽ ഊറ്റിക്കുടിച്ചു.ആ അമ്മ പരാതികളില്ലാതെ എന്നെ…