രചന : ചാക്കോ ഡി അന്തിക്കാട് ✍ വിപ്ലവകവി ഗദ്ദറിന് പ്രണാമം🌹 രാത്രിയിൽചന്ദ്രനെയും,നക്ഷത്രങ്ങളെയും,പകൽസൂര്യനെയും നോക്കിനീ പാടിയതും,എല്ലാഋതുക്കളെയുംനോക്കിനീ മോഹിച്ചതും,സമുദ്രത്തെ നോക്കിനീ അലറിയതും,കാടിനെ നോക്കിനീ മന്ത്രിച്ചതും,വയലുകളുംവഴിയോരപ്പാതകളുംനോക്കിനീ പകൽസ്വപ്‌നങ്ങൾനെയ്തെടുത്തതുംഒരേയൊരു വാക്കിന്റെആയുസ്സ് നീട്ടിക്കിട്ടാൻ…തീയിൽകുരുത്തതുകൊണ്ട്വെയിലത്തു വാടാത്തഒരേയൊരു വാക്ക്!അലസന്റെയടക്കംമുഴുവൻ പേരുടെയുംഅസ്തിത്വത്തിൽഅള്ളിപ്പിടിച്ചും,കാലത്തിന്റെനെരിപ്പോടിൽനിന്നുംഅഗ്നിയാവാഹിച്ചും,ചരിത്രത്തിൽകൂടുതൽപ്രോമിത്ത്യൂസ്മാരുടെപിറവിയെടുക്കുംവയറ്റാട്ടിയായും,തകർന്ന മുഷ്ടികളെആകാശത്തോളംഉയർത്തുന്ന നട്ടെല്ലുള്ള,ദീർഘായുസ്സുള്ളഅനശ്വരവാക്ക്!അടിസ്ഥാന വർഗ്ഗംമോചനത്തിന്റെമഹാമുദ്രകൾതെരുവിൽ തേടുമ്പോൾവഴികാട്ടിയാകും വാക്ക്!ഇന്ന്സ്വാർത്ഥരും,ചൂഷകശക്തികളും,ഏകാധിപതികളും,മറക്കാനും വെറുക്കാനുംപഠിപ്പിക്കുന്നഒരേയൊരു വാക്ക്!ഉദ്യോഗസ്ഥമേധാവിത്വംഉറക്കത്തിൽഇടയ്ക്കിടെഞെട്ടിത്തെറിക്കാൻഇടയാക്കും…