മരിച്ചവരുടെ തീവണ്ടി
രചന : സെഹ്റാൻ✍ വിശപ്പ് കനക്കുമ്പൊഴൊക്കെ ഞാൻ വയലിലെ ചെളി വാരിത്തിന്നാറുണ്ട്.കാട്ടിലെ മരങ്ങളുടെ ഉണങ്ങിയ തൊലിയും…വയൽ തൊടുമ്പോൾ പണ്ടെന്നോ ചത്തൊടുങ്ങിയ കുഞ്ഞുമത്സ്യങ്ങളുടെപ്രാണപ്പിടച്ചിലുകളാണ് കൈനിറയെ!കാടു തൊടുമ്പോൾ പണ്ടെന്നോ ചത്തൊടുങ്ങിയജന്തുക്കളുടെ മരണക്കിതപ്പുകളാണ് കൈനിറയെ!കിതപ്പുകളോട്, പിടച്ചിലുകളോട്ഇണങ്ങിച്ചേരാനാവാതെ ഒറ്റയ്ക്ക് നിന്ന് ഞാൻ കത്തും.അകലങ്ങളിലെവിടെയോ നിന്നും അപ്പോഴൊരു തീവണ്ടിയുടെശബ്ദം…