Month: August 2023

“മലയാളം അറിയാത്ത മാവേലി “

രചന : ജോസഫ്‌ മഞ്ഞപ്ര ✍ കുറേക്കാലം കൂടിയാണ് നാട്ടിലേക്ക് പോയത്, എല്ലാവരെയും ഒന്ന് കണ്ടുവരാംകൂടെ കുറച്ചു കച്ചോടകാര്യങ്ങളുംറെയിൽവേ സ്റ്റേഷനിൽ അലസ്യത്തോടെ ഇറങ്ങിയപ്പോൾ തന്നെ പ്രിയതമയുടെ ഫോൺ കാൾ.“എത്തിയോ പിന്നേ തിരിച്ചുപോരുമ്പോൾ ഒരു ഓണാസാരി വാങ്ങിക്കൊണ്ടു വരണം കേട്ടോ നമ്മുടെ ഓണപരിപാടിക്ക്…

പ്രതിഷേധം.

രചന : ഗഫൂർ കൊടിഞ്ഞി. ✍ ടീച്ചറോടല്ല;നിഷ്കളങ്കരായഎൻ്റെ സഹപാടികളോടുമല്ലഉമ്മയുടെ ഗർഭപാത്രത്തോടാണ്ഞാൻ പ്രതിഷേധിക്കുന്നത്.എന്തിനാണ് ഫാസിസത്തിൻ്റെഈ ഊഷരഭൂമിയിൽനീയെൻ്റെ വിത്ത് മുളപ്പിച്ചത്?നീയെന്തിനാണ് ദൈവമേആ മുസ്ലിം പൊക്കിൾകൊടിയോട്എന്നെ ചേർത്ത് കെട്ടിയത് ?മുന്നറിവുകളെല്ലാം നിനക്കാണല്ലോ.ത്രികാലജ്ഞാനവും നിനക്കുണ്ടല്ലോഎല്ലാം നീ മുൻകൂട്ടി തീരുമാനിച്ചതാണല്ലോ.എന്നിട്ടും എന്തിന്ഈ ജയിലറയിലേക്ക്എന്നെ തുറന്നു വിട്ടു.വന്യജീവികൾ രാപ്പാർക്കുന്നഈ വേതാള…

ഓണവും കാത്ത്

രചന : ഷൈലകുമാരി ✍ പൊന്നോണപ്പാട്ടുപാടി നീനല്ലോണത്തുമ്പീ പാറിവാചെഞ്ചായംപൂശി നിൽക്കുമീമണ്ണിന്റെയുത്സവം കാണാൻ;ഈനാട് പണ്ടുവാണൊരാമാവേലിമന്നനെക്കാത്ത്പൂക്കളമിട്ടുനാടെങ്ങുംകാത്തിരിപ്പൂ മാലോകരെല്ലാം;കള്ളവും, ചതിയുമുള്ളവർനാട്ടിലെങ്ങും പതുങ്ങിനിൽക്കുന്നുരോഗവും, ദാരിദ്ര്യവുംചുറ്റിലും പിടിമുറുക്കുന്നു;എങ്കിലും മനസ്സുകൊണ്ട്ഒാണമുണ്ണാൻ കാത്തിരിക്കുന്നുകേരളനാടുവാണൊരാ തമ്പുരാന്റെഒാർമ്മ പുതുക്കുവാൻ;കത്തുന്ന വേനലിലുംഒാർമ്മകളിൽ തേൻകിനിയിക്കുമാനല്ലനാളിന്നോർമ്മയിൽ പത്തുനാളെങ്കിലുംതുഷ്ടിയോടെ കൊണ്ടാടാം നമുക്കോണം.

‘ ശാസ്ത്രശക്തി ‘ യെ അധിക്ഷേപിക്കരുത്.

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ ആധുനിക ശാസ്ത്രത്തിന്റെ പിൻബലം കൊണ്ടു മാത്രം മനുഷ്യൻ നേടുന്ന, മുൻപ് അചിന്ത്യമായിരുന്ന, ഉജ്ജ്വല നേട്ടങ്ങൾ, അവനിലെ ആത്മവിശ്വാസത്തെ കൂടുതൽ, കൂടുതൽ തിളക്കമാർന്ന താക്കേണ്ടതാണ്.ഇന്ന് സ്വപ്നത്തിൽ പോലും,മനുഷ്യന് ചെന്നെത്താൻ അസാധ്യമായ ഏതോ വിദൂര നക്ഷത്ര വ്യൂഹത്തിനപ്പുറം,ഭൂമിക്കു…

എന്റെ വീണ…..

രചന : പട്ടം ശ്രീദേവിനായർ ✍ 💛 പ്രീയപ്പെട്ട വർക്ക്‌ഓണാശംസകൾ 💛 മടിയിലിരുന്നവൾ മധുരമായ്‌ പാടി ….മാറിൽ ചേർന്നെൻ മധുരസ്മരണയിൽ.. …നാദതരംഗം ലയനമായ് മാറി….സ്മൃതി ലയമൊന്നിൽ തിരുവോണവുമായ്കംബളമൊന്നിൽ അവളോടൊപ്പംമൃദുലതരംഗംസൃഷ്ടിച്ചൂ ഞാൻ .രാഗം താനം പല്ലവി മെല്ലെകീർത്തനമായി അലകൾ താണ്ടി ….കാതുകുളിർത്തൊരു പ്രകൃതിയുമിന്നൊരുനാദസുഖത്തിൽ…

പ്രണയം

രചന : കല ഭാസ്‌കർ ✍ പ്രണയംചിലപ്പോഴൊക്കെയൊരുതീജ്വാലയാണ്.അപൂർവ്വം ചിലരെയൊക്കെഅതൊരു ജ്വലിക്കുന്ന ആകാശ ഗോളമാക്കും.തുടക്കമെവിടെയാണ്ഒടുക്കമെവിടെയാണ്എന്നറിയാത്ത ആഅകലക്കാഴ്ച്ചയിൽപ്രാണൻ പ്രണയത്താൽചുട്ടുപഴുത്ത്അവരൊരേകാന്തഭ്രമണപഥത്തിൽ നിങ്ങളെ ചുറ്റിക്കൊണ്ടിരിക്കുന്നനക്ഷത്രമാണെന്ന്വെറുതെ തോന്നിപ്പിക്കും.അടുത്തെങ്ങുമെത്താനാവാത്തതെളിമയും പൊലിമയുംകണ്ട് ഭ്രമിച്ച് പലരും ,എന്റെ പ്രണയമേ …സൂര്യനേ …എന്ന് അതിനു ചുറ്റും നിലം തൊടാതലയും.എന്നാലും ,ആരുമതിന്റെ തീഷ്ണതയെഅധികനേരം നേരിടുകയില്ല.കപടമായൊരു ഇരുട്ടിന്റെകൂട്ടില്ലാതെ,രാത്രി…

ശരണാലയം

രചന : ശൈലേഷ് പട്ടാമ്പി ✍ ഇളംതവിട്ട് നിറമുള്ള ഷർട്ട് നീല കരയോടു കൂടിയ മുണ്ട് പ്രായം ഏകദേശം 50 കഴിഞ്ഞു കാണുംഅയാൾ ഹാളിലേക്ക് കയറി വന്നു. മുഖത്ത് അൽപ്പം ഉറക്കക്ഷീണമുണ്ട്, പേര് കൃഷ്ണൻ പട്ടാമ്പിയിലുള്ള സ്നേഹതീരമെന്ന ശരണാലയത്തിന്റെ നോക്കി നടത്തിപ്പുകാരൻ.സ്നേഹവും…

ചത്ത പകലുകൾ

രചന : ഐമിറ സനം ✍ ചത്ത പകലുകൾക്ക്ചുംബനമിറ്റിച്ചമനുഷ്യരോട്ചാവ് പക്ഷികടപ്പെടുന്നത്ഒരുവേള, അവളുടെ കൊലപാതകത്തിന്ശേഷമായിരുന്നെന്നവളറിയുമ്പോൾചത്ത നേരങ്ങൾക്ക് കാലം കറുപ്പ് മാറ്റി വച്ചത് പോലെ,ജീവൻ വെടിഞ്ഞു പെണ്ണ് മലർന്ന് കിടക്കും.കണ്ണീരിന്റെ വീർപ്പ്മുട്ടലിൽപ്രണയം പൂവിട്ടത് പോലെയവൾക്ക്തെമ്മാടി കുഴിയൊരുക്കി കാലം കടമ തീർക്കും.ശേഷിച്ച ശരീരത്തിൽ മണ്ണ്,ചൂട് മാറ്റി…

ഡോ AI

രചന : ജോർജ് കക്കാട്ട്✍ ഡോ AI: ഡോക്ടർമാർക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉടൻ വരുമോ?ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിനകം തന്നെ വൈദ്യശാസ്ത്രത്തിൽ ധാരാളം ജോലികൾ ചെയ്യുന്നു, പക്ഷേ പരിമിതികളുമുണ്ട്.ഇത് ക്ഷീണിക്കുന്നില്ല, വിശപ്പില്ല – കൂടാതെ ഇത് പലപ്പോഴും അനുഭവപരിചയമില്ലാത്ത ഡോക്ടർമാരേക്കാൾ മികച്ചതാണ്:…

സൂക്ഷ്മം

രചന : ബിനോയ് പുലക്കോഡ് ✍ നിന്നെ കാത്തിരിക്കുമ്പോൾ മാത്രംഭൂമിയിലെ സൂക്ഷ്മമായചില കാഴ്ചകൾ കണ്ണിൽപെടാറുണ്ട്.വറ്റിവരണ്ട തോടിന്റെ കരയ്ക്ക്ഉണങ്ങാതെ നിൽക്കുന്നഇഞ്ചിപ്പുല്ലിന്റെ വേരുകൾഈർപ്പം തപ്പി പോകുന്ന ദിശയിലേക്ക്നോക്കിയാൽ കാണുന്നഒരിക്കലും വറ്റാത്ത കിണറിലെപരൽ മീനുകളുടെ വാലിനറ്റത്തെകറുത്ത പുള്ളികൾഅങ്ങനെയാണ്ഞാൻ കണ്ടെത്തിയത്.പാറക്കല്ലുകൾ മേഘങ്ങളായിരൂപാന്തരപെട്ട്ആകാശത്തിന്റെ വിള്ളലുകളടയ്ക്കുന്നതും,ചോർന്നുപോയ നക്ഷത്രങ്ങൾതിരിച്ചുപോകാൻ മടിച്ചു നിൽക്കുമ്പോൾ,അവയെ…