Month: August 2023

” തുമ്പപ്പൂവിൻ്റെ കണ്ണിലൂടെ”

രചന : കൃഷ്ണമോഹൻ കെ പി ✍ ” തുമ്പപ്പൂവിൻ്റെ കണ്ണിലൂടെ”സമീരണനും, സർവംസഹയും സായന്തനത്തിൽ ഒരു സരള വേദിയിൽ, സമ്മേളിച്ചു.(സാഗരമൊളിപ്പിച്ചു വച്ച സംഗമ വേദിയായിരുന്നു, അത്).സഹർഷം, പരസ്പരം പുഞ്ചിരിയേകിയ അവർ,സ്വപ്ന സീമകളെ ഉമ്മ വച്ചുണർത്തുവാൻ, ഉള്ളിൽ വെമ്പൽ കൊണ്ടു.സമയപുഷ്പം നിമിഷദലങ്ങൾ കൊഴിച്ചു,…

സ്നേഹയാൻ

രചന : റഫീഖ് ചെറുവല്ലൂർ✍ അമ്മ രാവിലൂട്ടുമ്പോൾദൂരങ്ങൾക്കകലെയെങ്ങോചൂണ്ടിക്കാണിച്ചു തന്നതേഅമ്പിളിമാമന്റെ നെഞ്ചിലുംചികഞ്ഞെത്തിപ്പിടിച്ചു നാം!ഇനി സൂര്യവെളിച്ചം തൊടാനായ്ത്വര മൂത്തിറങ്ങുന്നു താമസം വിനാ.ചൊവ്വയിലും ശുക്രനിലുംമനുഷ്യവാസമൊരുക്കുവാൻ,അനന്യഗ്രങ്ങൾ തേടിയലയും.ഹാ ! കഷ്ടമവനൊന്നേ,അമ്പിളിമാമനെ ചൂണ്ടിയവിരൽ പിടിച്ചവൻ വളർന്നു വളർന്ന്,ആകാശഗോളങ്ങളിലേക്കുപറക്കവേ,മറന്നു പോകുന്നഹോ സങ്കടംഅമ്മയുടെ സ്നേഹഗ്രഹങ്ങളിൽ തൊടാൻ.വാസയോഗ്യമല്ലാതായിത്തീർന്നുവോ,ഉത്കൃഷ്ടസൃഷ്ടിയാം മനുഷ്യ മാനസം?കണ്ണീരു കാണാത്ത കണ്ണഹോകർമ്മനിരതരാവുന്നന്യ…

മഞ്ച് ഓണഘോഷം സെപ്റ്റംബർ 3, ഞായാറാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂജേഴ്‌സി : ന്യൂജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 3 ആം തീയതി ഞായാറാഴ്ച വൈകിട്ട് 5 .30 മണിമുതല്‍ സെന്റ് ജോർജ് സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ (408 Getty…

പാല പൂത്ത രാവിൽ…..

രചന : പ്രിയബിജൂ ശിവക്യപ ✍ അന്ന് നല്ല നിലാവായിരുന്നു…. ശ്രീക്കുട്ടി മുറിയുടെ ജനാലയ്ക്കൽ പതിവ് പോലെ പുറത്തേക്ക് നോക്കിയിരിക്കുന്നു… രണ്ടു നാൾ കഴിഞ്ഞാൽ ഓണമാണ്…ഈ ഓണ നിലാവും തൊടിയിലെ എഴിലംപാലയുടെ പൂക്കളുടെ മദിപ്പിക്കുന്ന സുഗന്ധവും.. പിന്നെ മുല്ല…. പാരിജാതം എന്നിവയുടെ…

ബസ്റ്റോപ്പിൽ

രചന : വൈഗ ക്രിസ്റ്റി ✍ ബസ്റ്റോപ്പിൽ വച്ചാണെന്നു തോന്നുന്നുക്ലാര മഠത്തിലിനെ ആദ്യമായി കാണുന്നത്താൻ ഒരു മീനാണെന്ന്അവൾ പരിചയപ്പെടുത്തിഒരു മീനിന് ക്ലാരമഠത്തിൽഎന്നൊക്കെ പേര് വരുമോ എന്ന്സംശയിക്കണമെന്നുണ്ടായിരുന്നുപക്ഷെ ,അത്ഭുതപ്പെടാനൊന്നും പോയില്ലപെട്ടെന്ന്ബസ് വന്നതുകൊണ്ട് ഞങ്ങൾ ബസിൽ കയറിയെന്നു തോന്നുന്നുസീറ്റുകൾ മുഴുവൻശബ്ദങ്ങൾ ഇരിക്കുകയായിരുന്നുഞങ്ങൾക്ക്നിൽക്കാനേ പറ്റിയുള്ളൂക്ലാര കമ്പിയിൽ…

🎨ഇന്ദുമതിയെ പുണർന്ന ഇന്ത്യ🎨

രചന : കൃഷ്ണമോഹൻ കെ പി ✍ വിശ്വവിഹായസ്സിൻ സീമയിൽ നിന്നൊരുവിശ്വവിമോഹിനി പുഞ്ചിരിച്ചൂവിശ്വാസം തെല്ലുമേ പോരാതെ ഞാനങ്ങുവിണ്ണിൻ്റെ ശോഭയായ് കണ്ടതിനെവിശ്വംഭരൻ്റെ ജടാ മകുടത്തിലെവിശ്രുതമായുള്ള തിങ്കൾക്കലവിദ്യ തൻ ദേവിയോടൊത്തൊന്നുവന്നെന്നെ വിഭ്രമിപ്പിച്ചു വിരാജിതയായ്വർണ്ണാന്ധകാരങ്ങൾ പേറും മനുഷ്യൻ്റെവംശാധിപത്യത്തിൽ ആകുലരാംവഞ്ചിത വർഗ്ഗത്തിൻ കഥയൊന്നുരയ്ക്കുവാൻവർണ്ണാംഗി, മെല്ലെ മൊഴിഞ്ഞിതപ്പോൾശാസ്ത്രവും, സത്യവും…

ചന്ദ്രനിൽ ഭാരതമുദ്ര

രചന : മംഗളൻ എസ്✍ ചന്ദ്രയാൻ പറയുന്നു “ഞാനിതാ ചന്ദ്രനിൽ!ചന്ദ്രത്തിളക്കത്തിൽ ഞാനിവിടെ നിൽക്കട്ടെചന്ദ്രനുമായിക്കുശലം പറഞ്ഞോട്ടെചന്ദ്രകാര്യങ്ങളങ്ങോട്ടറിയിക്കട്ടെ!”ചന്ദ്രനിൽ പോയൊരു ചന്ദ്രയാൻ പേടകംചന്ദ്രന്റെയുപരിതലത്തിലിറങ്ങിചന്ദ്രനെത്തൊട്ടൊരു ധന്യനിമിഷത്തിൽചന്ദ്രത്തിളക്കത്തിൽ ശോഭിച്ചു ഭാരതം!ചന്ദ്രികപ്പാൽക്കിണ്ണം കൈയിലെടുക്കുവാൻചന്ദനത്തേരിലെഴുന്നെള്ളി ഭാരതംചന്ദ്രനിൽ വിക്രമെന്നാതേരിറങ്ങവേചന്ദന മണമോലും തെന്നലീ ഭൂവിൽ!ചന്ദ്രനിൽ നമ്മുടെ കാൽപ്പാദമേൽക്കണംചന്ദ്രനുമീതേ നമുക്കു നടക്കണംചന്ദ്രനിൽ നമുക്കൊരു താവളം വേണംചന്ദ്രനെ…

🌷 ചാന്ദ്രയാൻ – അഭിമാന നിമിഷം 🌷

രചന : ബേബി മാത്യുഅടിമാലി ✍ ചാന്ദ്രയാൻ തിങ്കളിൻ മണ്ണിലിറങ്ങിചന്ദ്രിക കോരിത്തരിച്ചുനിന്നുകോടാനുകോടിയാം ഭാരത ജനതയുംഅഭിമാന നിമിഷത്തിൻ സാക്ഷിയായിപാരിന്റെ നടുവിലായ് ഭാരത ശാസ്ത്രജ്ഞർതലയുയർത്തിയിന്നു നിന്നിടുന്നുശാസ്ത്രക്കരുത്തിലീ ഭാരത ദേശവുംലോകത്തിൻ നെറുകയിലെത്തിയിപ്പോൾപാശ്ചാത്യ രാജ്യങ്ങൾ നേടാത്ത നേട്ടങ്ങൾഭാരതം സ്വന്തമായ് നേടിയിന്ന്ഇനിയുമൊരുപാടു മുന്നോട്ട് പോകണംവിണ്ണിലെ രഹസ്യങ്ങൾ അറിയുവാനായ്ബുദ്ധിയിൽ ശക്തിയിൽ…

തിരികെ

രചന : ബീഗം✍ ആടിപ്പാടിയഅരങ്ങിനോടുംഅകതാരിൽ വാടാതെസൂക്ഷിക്കൂന്നസുഗന്ധ സൂനങ്ങളോടുംപൂത്തിരി കത്തിക്കുന്ന നർമ്മമുഹൂർത്തങ്ങളോടുംഇനിയും പറഞ്ഞു തീർക്കാത്ത വിശേഷങ്ങളോടുംവിടചൊല്ലികൊലുസു മണികളുടെകിലുക്കവുംനർമ്മസല്ലാപത്തിൻ്റെഇടവേളകളുംഉരുളക്കുപ്പേരി വിളമ്പുന്നകുസൃതിക്കുരുന്നുകളുടെയുംഇടയിലേക്ക്അപരിചിതത്വത്തിൻ്റെആടയാഭരണങ്ങളില്ലാതെഎത്രയെത്രവേഷപ്പകർച്ചകൾക്കായ്വീണ്ടും അരങ്ങത്തേക്ക്വിശേഷങ്ങൾ പറയുന്നകൂട്ടുകാരിയാവാൻഅന്നം കൊത്തിക്കൊടുക്കും അമ്മക്കിളിയാവാൻകൗമാര പൂക്കളെ കൊഴിച്ചു കളയാതിരിക്കാൻകരുത്തും കരുതലുമേകുന്നകരങ്ങളാകാൻവീണ്ടുമീ അക്ഷരമുറ്റത്തേക്ക്അറിവിൻ മകരന്ദം നുകരാൻവെമ്പൽ കൊള്ളും പൂമ്പാറ്റകളുടെയടുത്തേക്ക്എത്ര നുകർന്നാലും മതിവരാത്തപ്രകൃതി സൗന്ദര്യത്തിൻ്റെമടിത്തട്ടിലേക്ക്ആത്മസംതൃപ്തിയുടെചിറകുമായി തളരാതെ

ചന്ദ്രനിൽ ചന്ദ്രയാൻ്റെ തിലകക്കുറി.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ ഇന്ദുകിരീടം ചൂടിഇന്ത്യ പുതിയ ചരിത്രമെഴുതി.രാജ്യത്തിന്നഭിമാനമായ് ചന്ദനിൽ,ത്രിവർണ്ണക്കൊടിയൊന്നു നാട്ടി.ചന്ദ്രനെ ചുoബിച്ചു ചന്ദ്രയാൻ,ഭാരത മക്കൾക്കഭിമാനമായി.സ്വർണ്ണവർണ്ണപ്പക്ഷി പോലെചന്ദ്രയാൻ ചന്ദ്രനിലിറങ്ങി.ചരിത്ര നിലാവു പരത്തിഐ എസ്സ് ആർ ഒയ്ക്കഭിമാനമായി.ചന്ദ്രനിൽ ടൂറൊന്നു പോകാംകുടിലൊന്നു കെട്ടി വസിക്കാംചിരകാല സ്വപ്നം സഫലമായ് തീരാൻഒത്തൊരുമിച്ചു മുന്നേറാം…