അഹല്യ
രചന : ബിന്ദു കമലൻ ✍ ത്രേതായുഗ നാൾവഴിയ്ക്കൊരിക്കൽഊഷ്മള ചരണകമലസ്വനംഅത് കേട്ടുൾക്കാമ്പ് തുടിച്ചവൾശിലാകായ തന്വംഗിയഹല്യ. ആതപതാപമേറ്റുമതിലും –കൊടിയ വർഷാഘാതമേറ്റും,നീഹാര നിചോളത്തിലമർന്നുംചവിട്ടുകല്ലായ് തീർന്നും. ഋഷി ഗൗതമ പ്രേയസിയപ്പോൾഗദ്ഗദ കണ്ഠയായുര ചെയ്തുരാമപാദങ്ങളീ പതിതയ്ക്ക്പാപമോക്ഷദായകമായ് ഭവിക്ക. വൈദേഹരാജ്യകുലഗുരുവാംശതാനന്ദകുമാരന്റെയമ്മവല്ലഭന്റെ ശാപമേറ്റയിവൾവത്സരങ്ങൾ കാത്തിരുന്നഹോ! ഇന്ദ്രജാലം കാട്ടിയോരിന്ദ്രന്റെഇoഗിതമറിഞ്ഞില്ലവളൊട്ടുമേദുർഗതിയും ഭവിച്ചു പോയ്പഞ്ചാശ്വപുത്രിക്കു…