ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Month: August 2023

അപരിചിതർ

രചന : റഫീഖ് പുളിഞ്ഞാൽ✍ അയാൾ വാതിൽ തുറന്ന് പുറത്തേക്ക് നോക്കി.പുറത്ത് മഴ കോരി ച്ചൊരിയുന്നുണ്ട്. ഉച്ചക്ക് തുടങ്ങിയ പെയ്ത്താണ്.ഇതുവരെ ശാന്തമായിട്ടില്ല.പൊതുവേ വയനാടൻ മഴ അങ്ങനെയാണ്. പെയ്യാൻ തുടങ്ങിയാൽ നിർത്താതെ അങ്ങ് പെയ്യും.അത് തോരുന്നതും കാത്തുനിന്നാൽ ശരിയാവില്ലെന്ന് അയാൾക്ക് തോന്നി.ഇപ്പോൾ തന്നെ…

അവസാന അദ്ധ്യായം

രചന : സഫീല തെന്നൂർ✍ ഒരു മരമായൊന്നുണർന്നു വന്നപ്പോൾഒരായിരം ചിന്തകൾ എന്നിലുണർന്നു വന്നു.മക്കൾ തൻ ഇഷ്ടങ്ങൾ നേടിയെടുക്കാൻനേരമില്ലാതെ ഞാൻ ആഴത്തിൽ പടർന്നിറങ്ങി.മക്കൾ തൻ സ്നേഹത്തിൻ കൂടൊരുക്കികൂട്ടിനായിരം തണ്ടുകൾ ഞാനൊരുക്കി.രാത്രികൾ പകലുകൾ എന്നറിയാതെമാർഗ്ഗം തിരഞ്ഞു ഞാൻ മക്കൾക്കായ്.ഓരോ ഇലയും തണലാക്കി മാറ്റിഓരോ സ്വപ്നവും…

ഫിൽറ്റർ യുഗം

രചന : ഷബ്‌നഅബൂബക്കർ✍ ദീർഘ കാലമായി അടച്ചിട്ട സമൂഹമാധ്യമങ്ങളുടെ വാതിൽ തള്ളിത്തുറന്നുഅകത്തേക്ക് ചെന്നപ്പോൾഅന്യഗ്രഹത്തിൽ പെട്ടതുപോലെയൊരുശ്വാസതടസ്സം…വിചിത്രമായ രൂപങ്ങൾ…അതിലും വിചിത്രമായ പലതരം ഭാവങ്ങൾ…മിഴികൾ ആവർത്തിച്ചു ചുറ്റിലുംഭ്രമണം ചെയ്തിട്ടും അപരിചിതത്വംമായ്ച്ചു കളയാനുതകുന്ന ഒന്നും തന്നെകാണാനായില്ല.കണ്ട കാഴ്ച്ചകളിൽ മുഴുക്കെയുംചത്തു മലച്ച ആത്മവിശ്വാസത്തിന്റെഒരുപറ്റം വെള്ളപൂശിയ മുഖങ്ങൾ…പുഞ്ചിരി മറന്നു പോയ…

മഴമേഘം

രചന : ഷൈൻ മുറിക്കൽ✍ കത്തിയെരിയുന്ന വേനൽചൂടിൽതണൽ നോക്കിയലയുന്നനേരത്തിങ്കൽകിഴക്കുന്നെത്തുന്നൊരുതണുത്ത കാറ്റുംപിറകെ വന്നെത്തുന്നകരിമുകിൽ കനിവിനാൽകണ്ണുനീർത്തുള്ളിപോലിറ്റിറ്റ്വീഴുന്ന ജലധാരവളയിട്ട കൈകളാൽകോരിയെടുക്കേകുളിർകാറ്റ് തഴുകുമ്പോൾവിരിയുന്ന മന്ദസ്മിതംപ്രണയാർദ്രഭാവമായിമാറിടുന്നുഉത്സവത്തിമിർപ്പോടെ ഉല്ലാസവതിയായയെൻ മനംഉന്മാദലഹരിയിൽമൂളുന്നൊരീണം കേൾക്കുന്നുവോ …..വാർമുകിലേ നീ കേൾക്കുന്നുവോ …..ഈറനണിഞ്ഞ യെൻചന്തവും നോക്കിഅണ്ണാറക്കണ്ണാ നീ മൂളുന്നതെന്ത്മാരിക്കാർമുകിലേ നീ പെയ്തൊഴിയാതെഎന്നിലെ മോഹങ്ങൾപൂത്തു തളിർക്കട്ടെ ….

മുൻ കേരളാ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് ന്യൂയോർക്കിൽ ഇന്ന് സ്വീകരണം നൽകുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മുൻ കേരളാ ചീഫ് സെക്രട്ടറിയും തുഞ്ചത്ത് എഴുത്തച്ചൻ മലയാളം യൂണിവേഴ്സിറ്റി സ്ഥാപക വൈസ് ചാൻസിലറുമായിരുന്ന കെ. ജയകുമാർ ഐ.എ.എസ്-ന് ന്യൂയോർക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ 18 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് സ്വീകരണം നൽകുന്നു. സാഹിത്യകാരൻ, എഴുത്തുകാരൻ, കവി,…

ചിങ്ങപ്പുലരിയിൽ

രചന : എം പി ശ്രീകുമാർ✍ ചിങ്ങമാസപ്പുലരിതൻ മണിചന്ദന വാതിൽ തുറക്കയായ്പൊൻ ദീപങ്ങൾ കൊളുത്തി കേരളംപൊൻകുരുത്തോലകൾ തൂക്കിപുത്തനാണ്ടു പിറക്കയാണിന്ന്മലയാളത്തിരുനാളായ്.മന്ത്രകോടിയുടുത്തെഴുന്നെള്ളികൈരളി കാവ്യമോഹിനി !പൂർവ്വ ദിങ്മുഖകാന്തിയൊക്കെയുംനിൻ മുഖത്തേയ്ക്കൊഴുകിയൊ !ധനു മാസത്തിരുവാതിര പോൽചന്ദ്ര താരകൾ പൂത്തുവൊ !ചെന്താമരപ്പൂ വിടർന്നു കവിൾത്തടങ്ങളിൽ പുളകമായ് !ദേവികെ നിന്റെ ഗാനധാരകൾചാരു…

വിത്തും കൈക്കോട്ടും

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ തമ്പ്രാനെ പൊന്നുതമ്പ്രാനെഇക്കുറിയും പാടമൊരുക്കിയില്ലേവിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്തമ്പ്രാനോടാരും പറഞ്ഞില്ലേ തമ്പ്രാനെ പൊന്നുതമ്പ്രാനെപാടത്ത് വെള്ളംനിറച്ചുമില്ലേവിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്തമ്പ്രാനോടാരും പറഞ്ഞില്ലേ തമ്പ്രാനെ പൊന്നുതമ്പ്രാനെപാടവരമ്പ് ചെത്തിപ്പൊതിയണില്ലേവിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്തമ്പ്രാനോടാരും പറഞ്ഞില്ലേ തമ്പ്രാനെ പൊന്നുതമ്പ്രാനെതോലിട്ടുകണ്ടം പൂട്ടിയില്ലേവിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്തമ്പ്രാനോടാരും പറഞ്ഞില്ലേ തമ്പ്രാനെ…

കൊള്ളസംഘം / കഥ

രചന : സാജുപുല്ലൻ✍ ചർച്ചയുടെ ഗൗരവം സൂചിപ്പിക്കുന്നതായിരുന്നു മുഖങ്ങൾ .കാടിന്റെ തലസ്ഥാനത്ത് പാറയാൽ ചുറ്റപ്പെട്ടിടത്ത് അവർ നിന്നു. മൂപ്പന്റെ ആസ്ഥാനമായിരുന്നു .തിരഞ്ഞെടുക്കപ്പെട്ടവനും ബുദ്ധിമാനുമായിരുന്നു മൂപ്പൻ .കാടിന്റെ ഋതുക്കളും മാറ്റങ്ങളും കണ്ടിരുന്നു .വിശ്വസ്തരായ അനുയായികളുടെ നടുവിൽ ഒരു വലിയ പാറയിൽ ഇരിക്കുകയായിരുന്നു .കുരങ്ങന്മാരുടെ…

പൊന്നിൻ ചിങ്ങം

രചന : പട്ടം ശ്രീദേവിനായർ✍ മലയാള മങ്കതൻ നിർമ്മാല്യ ത്തൊഴുകൈയ്യാൽ ,മധുരമാം ചിങ്ങത്തെവരവേറ്റു നിൽക്കുന്നു …..മലയാള മനസ്സിലായ് നിറദീപം തെളിയുന്നു ..മഹനീയ ചിന്തകൾനിറയുന്നു മനുഷ്യരിൽ …ഓർമ്മപുതുക്കിപ്പൊന്നോണമെത്തുമ്പോൾ ,,,ഓർമ്മത്തണലിലെൻ സ്വപ്നം മയങ്ങുന്നു …തൂശ നിലയിട്ട സദ്യവട്ടത്തിന്റെ ,മുന്നിലായിന്നെന്റെ ബാല്യം കൊതിക്കുന്നു ….അമ്പലം ചുറ്റി…

ചിങ്ങപ്പുലരി

രചന : മംഗളൻ എസ്✍ ആദിത്യൻതന്നുടെ സഞ്ചാരപഥമിന്ന്ആവണി മാസത്തെ ചിങ്ങം രാശിയിൽആഘോഷാഐശ്വര്യ മേളങ്ങളോടെആർപ്പുവിളികളുയരുന്ന നാളല്ലോ!വർഷം മുഴുവനുമൈശ്വര്യമുണ്ടാവാൻവർണ്ണാഭമാക്കണമീ ചിങ്ങമാസം നാംവർണ്ണപ്പൊലിമയിലൂഞ്ഞാലിലേറി ദാവന്നിങ്ങണഞ്ഞിതാ ചിങ്ങപ്പുലരിനാൾ!ആശങ്കകളേറെ ബാക്കിയുണ്ടെന്നാലുംആവണി മാസത്തെ വരവേറ്റിടേണംആയിരപ്പറ നെല്ലുകൊയ്തെടുക്കണംആദരിച്ചീടണം കർഷകരെ നമ്മൾ..വർഷം മുഴുവൻ നമുക്കായ് പണിതോരെവർഷത്തിലൊരുദിനമാദരിക്കേണംവർഷപ്പുലരിയിൽ കർഷക നാളിതിൽവർധിത വീര്യമവർക്കു നാമേകണം!