ക്രൂശിതന്റെ വിലാപം
രചന : മംഗളാനന്ദൻ✍ ബത്ത്ലഹേമിലെ കാലി-ത്തൊഴുത്തിൽ പിറന്നവൻഎത്തി, കാൽവരിക്കുന്നി-ലൊടുവിലവശനായ്.കരുതിവച്ചീടുന്നു,നീതിമാന്മാർക്കായ് കാലംകുരിശുമരണങ്ങൾ,ഭീകരദുരന്തങ്ങൾ!കഴിഞ്ഞു വിചാരണ,നീതിയെ നിയമം കൈ-യൊഴിഞ്ഞു, സ്വന്തം കൈകൾകഴുകി പീലാത്തോസും.ദൈവപുത്രനെ ക്രൂശി-ച്ചീടുവാൻ വിധിയായി,കൈവല്യരൂപൻപോലുംകണ്ണുകളടയ്ക്കുന്നു !സ്വന്തമായ് തോളിൽ മര-ക്കുരിശു ചുമന്നവൻഅന്തിമയാത്രയ്ക്കുള്ള-യകലം താണ്ടീടുന്നു.ചാട്ടവാറടിയേറെനീതിമാൻ ശരീരത്തിൽഏറ്റുവാങ്ങവേ, സത്യംചോരവാർന്നുഴലുന്നു.ആവതു ശ്രമിച്ചിട്ടുംകുരിശിൻഭാരം താങ്ങാ-നാവാതെ കൃശഗാത്രൻവീണുപോകുന്നു, മണ്ണിൽ.മരണഭയംപൂണ്ടശിഷ്യരുമോടിപ്പോയി,കുരിശിൻവഴികളി-ലേകനായിരുന്നു നീ.ഒടുവിൽ ‘ഗാഗുൽത്തായിൽ’കുരിശേറ്റിയ നിന്റെഉടലിൽനിന്നു…