Month: September 2023

അമ്പലപ്പുഴ കണ്ണൻ

രചന : പട്ടംശ്രീദേവി നായർ ✍ 🙏പ്രീയപ്പെട്ട വർക്ക്‌ശ്രീകൃഷ്ണ ജയന്തിആശംസകൾ 🙏 കണ്ണിൽ പൂമഴ,കാതിൽ തേൻ മഴ,കണ്ണനുണ്ണീ നിന്റെ ദിവ്യരൂപം..ഓടക്കുഴലിലെതേനൊലി കേട്ടെന്റെദുഃഖങ്ങളെല്ലാം ഞാൻ മറന്നുപോയി….നാദപ്രപഞ്ചം സൃഷ്ടിച്ച കണ്ണന്റെഓടക്കുഴലിൽ എൻ മനം രാധയായി….കായാമ്പൂ വർണ്ണന്റെ തോഴിയായി….ഇന്ന് ആനന്ദ സായൂജ്യ നൃത്തമാടീ.അക്ഷരം കൊണ്ടു ഞാൻ…

അമര കരങ്ങൾ

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ തിരയുന്നിതായെൻ ആത്മപഥങ്ങളിൽഅജ്ഞാതദിവ്യ മഹാകരങ്ങളെഓരോരോരാവിലു,മോരോരോ വീട്ടിലുംമുജ്ജന്മഗേഹങ്ങളി,ലൂടവേ ഞാൻഉള്ളതുവേവി,ച്ചിട്ടേവർക്കും നൽകെ നീതരാത്തെതെന്തേയീ,യെന്നെക്കാണാഞ്ഞോ?പണ്ടേറെ,യെത്രയോ ഊട്ടിയനിൻകരംഅറിയാതെയായുന്നുവോ,വിളമ്പാൻഞാനൊന്നു വിമ്മിക്കരഞ്ഞോട്ടെ,യീ വീട്ടിൽസുഹൃത്തുക്കൾക്കുംവിളമ്പിയതോർത്തൂഎതോ നിയാമകനിയമം പോലവെവിളമ്പുന്നു പെൺകരം യുഗങ്ങളായ്നല്ലവരാകാം കെട്ടവരു,മെങ്കിലുംവിളമ്പിയതൊക്കെയുമെനിക്കായിആരുമറിയാതെ പോണ, കരങ്ങളേ!അമരകരങ്ങളേ! പ്രകൃതീ നീഅന്നുനിന്നേയറിഞ്ഞില്ല,യീയൊരുവൻഇന്നറിയുന്നില്ല,നീയൊരീ യെന്നേം !!

കിഴക്കൻ കാറ്റ് “

രചന : ജോസഫ് മഞ്ഞപ്ര✍ “ഈ കുന്നിൻമുകളിൽ നിന്ന് നോക്കുമ്പോൾ ഈ താഴ്‌വാരത്തിനു ഇത്ര ഭംഗിയോ? എത്ര പ്രാവശ്യം ഇവിടെ വന്നിരിക്കുന്നു. അന്നൊന്നും കാണാത്ത ഭംഗി ഇന്ന്‌ കാണുന്നത് എന്തുകൊണ്ടാണ് ഡോക്ടർ?അയൽ ചോദിച്ചു.” ഈ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നതുകൊണ്ടാണോ?…..അയാളോട് ചേർന്നിരുന്ന ഡോക്ടറുടെ കണ്ണുകളിൽ…

ഗുരുകടാക്ഷം

രചന : തോമസ് കാവാലം✍ കാലവും കോവിലിൽ പൂജിയ്ക്കും പുണ്യമേകരളിലുള്ള നീ ക്രാന്ത ദർശി !ദൈവിക ശോഭയിലായിരം ദീപമായ്ദ്യോവായ് തെളിഞ്ഞു വഴികാട്ടുക. പാരിലീ പാവങ്ങൾ പാരമാം ശോഭയിൽമേളിക്കുന്നിന്നുമേ നിൻ കൃപയാൽനാകത്തേയ്ക്കെന്നുനീ പോയ് മറഞ്ഞീടിലുംമോകമായ് മന്നിൽ നിറഞ്ഞു നിൽക്കും. മാനത്തു മത്താപ്പൂ കത്തുന്നപോലുള്ളസൂനങ്ങൾ…

കുത്തേറ്റവൻ

കുത്തെത്ര ഏറ്റിട്ടും കുറ്റമില്ല കുത്തിപ്പൊട്ടിച്ചുപൊടിച്ചും നീ തിന്നതല്ലാം കുറ്റമില്ലാത്തതാണെന്ന് അറിഞ്ഞാൽ മതിമരത്തിൽ നിർമ്മിച്ചെന്നെ നാട്ടിയിട്ടുകുത്തിയില്ലേ ആദ്യം ,കല്ലിൽ തീർത്തെന്നെകുഴിച്ചിട്ടും കുത്തിയില്ലേ പിന്നെ..നെല്ലെത്ര കുത്തിയരിയാക്കിയിനിഅരിയും കുത്തിപ്പൊടിയാക്കികറുത്തയെൻ നിറത്തെ അല്പനേരംവെളുത്തതായി പിന്നെയും വറുത്തകാപ്പിക്കുരു കുത്തിവീണ്ടുമെന്നെ കറുത്തതാക്കിമുളകും മല്ലിയും വറുത്തു കുത്തികുത്തിയവനു വേദനയുംനീറ്റലുമായല്ലോ…!ഉരലുമുലക്കയും കാണാനില്ലാതായികുത്തിപ്പൊടിക്കാനതു യന്ത്രമായ്…!കുനിഞ്ഞു…

ബന്ധങ്ങൾ

രചന : ഗഫൂർ കൊടിഞ്ഞി✍ എന്തൊരു ലോകമാണിത്. രക്ത ബന്ധ ങ്ങൾക്ക് പോലും വിലയില്ലാത്ത കാലം.ഇന്നലെ ചങ്കുവെട്ടിയിൽ ധാരാളം ആളുകൾ കൂടിയ നേരം. ഒരു ചെറുപ്പക്കാരൻഒരു വയോവൃദ്ധനെ ക്രൂരമായി മദ്ദിക്കു ന്നു. ആളുകൾ അത് തമാശമട്ടിൽ കണ്ട് നിൽക്കുന്നുണ്ട്. അവശനായ വൃദ്ധന്…

” മാതൃദിനം “

രചന : സംഘമിത്ര സുരേഷ് ബാബു .✍ അമ്മയെ മറന്നുവെച്ചൊരിടവേളകളിൽമറന്നൊരമ്മയെ ഓർമിച്ചെടുത്തുഞാൻആഘോഷവേളകൾ ആനന്ദമാക്കുവാൻപൊടിപിടിച്ചെങ്ങോ ചിതലരിച്ചകറുത്ത ചിത്രത്തിൽഅമ്മയുറങ്ങാതുറങ്ങുന്നുണ്ടിപ്പോഴുംമാച്ചുതുടച്ചെടുക്കാൻ വെമ്പിയ കൈകളിൽഅമ്മതൻ ചിത്രത്തിലൊരല്പം പറ്റിപ്പിടിച്ചു ഞാൻപണ്ട് മാറിലൊട്ടിക്കിടന്നുകൊഞ്ചുന്നരോർമപോൽഅമ്മതൻ ചിത്രം ചാർത്തികുറിക്കാനെനിക്കിനിപടം വേണം നാളത്തെമാതൃദിനത്തിൽ തൂക്കുവാൻ ..

മുന്നേറുവിൻ കൂട്ടരെ !

രചന : ഹരിഹരൻ✍ വെട്ടിത്തെളിച്ച് മുന്നേറേണ്ടുന്നവരാണു നാംഅദ്ധ്യാപകർ ഈ പാതയില്ലാപ്പാതയിൽ !അപ്പാതയിൽ അനർഗളം ഗമിക്കേണ്ടവർ നിങ്ങളുംനല്ലതാം വിദ്യാർത്ഥികൾ !പിന്നെയും ബഹുദൂരം പിന്നിട്ടു പോയീടുവിൻനിങ്ങൾ തൻ ലക്ഷ്യത്തിനായ് !പിന്നിലുണ്ടവരെന്ന ചിന്തയിൽപോകണംപിൻതലമുറ നന്നായിടാൻ !വെളിച്ചം കാട്ടണംനന്മ ചൊരിയണം ലക്ഷ്യബോദ്ധ്യം നല്കണംവെന്നിക്കൊടി നാട്ടണംനന്മതൻ വിത്തുവിതച്ച് മുന്നേറിടാം…

പ്രണയികൾ

രചന : രാജു കാഞ്ഞിരങ്ങാട്✍ ലാസ്യ ലാവണ്യത്താലെകൂമ്പിയ മിഴിപ്പൂക്കൾസ്വേദ ബിന്ദുക്കൾ വൈരംചാർത്തിയ കവിൾത്തടംഅധരക്കനിയിൽ നിന്നമൃതംകിനിയുന്നതരുണ മാനസങ്ങൾക്ക്മധുര വേളയിത് കണ്ണുകൾ കണ്ണിൽ പുനർജ്ജ-നിച്ചു നിൽക്കും വേളമന്ദമാരുതൻ മുല്ലമൊട്ടു ചുംബി-ക്കുംവേളമേഘമാലകൾ ചാർത്തുംപൂത്തിലഞ്ഞിക്കാടുകൾനീഹാരഹാരത്താൽതിളങ്ങുംപൂന്തളിർ തൊത്തുകൾ കമ്ര കാനനത്തിൻ്റെരമ്യ ശാന്തിയേപ്പോലുംഅമ്പരപ്പിച്ചീടുന്നമഞ്ജുഭാഷിണിയാളേമധുരകളേബരൻ മന്ദമണയവേകാമശരാതുര ചിത്തയാകു-ന്നുവോ നീ

🙏സോപാനനടയിൽ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ സാലഭഞ്ജികൾ കൈകൂപ്പിനില്ക്കുംശ്രീലകം തന്നുടെ വാതില്ക്കലായ്സാമഗാനത്തിൻ്റെ രാഗങ്ങളുൾക്കൊണ്ടുസായൂജ്യം നേടാൻ തപസ്സു നില്പൂസാവധാനം കൂപ്പും മൽക്കരദ്വന്തത്തിൽസാരങ്ങളൊന്നുമതില്ലെങ്കിലുംസ്വാമിയും ഞാനുമാ പത്തു വിരലിലായ്സായൂജ്യമെന്നതറിഞ്ഞിടുന്നൂസാരസ്വതാമൃതം തൂകും സരസ്വതിസാരള്യമോടെ ചിരിച്ചു നില്ക്കേസൗവർണ്ണ സങ്കല്പമേറ്റിയ ഭൂമി തൻസീമ്നി വന്നെത്തിയ ജന്മത്തിനെസംഗീതമെന്നുള്ള വാഹിനി തന്നിലെസന്തോഷ…