Month: September 2023

പൂവ് പറഞ്ഞ് പോയത്

രചന : ടി.എം. നവാസ് വളാഞ്ചേരി✍ പൂമരത്തണ്ടിൽ ഒരു പൂ വിരിഞ്ഞല്ലോആ പുവകം നിറയെ പൂന്തേൻ നിറഞ്ഞല്ലോപൂമണം വിതറി ആ പൂവളർന്നല്ലോകണ്ണിനഴകായ് പൂപുഞ്ചിരിച്ചല്ലോപൂമധു നുകരാൻ പൂമ്പാറ്റ വന്നല്ലോപൂമ്പൊടിക്കുള്ളിൽ നിന്നും തേൻ കുടിച്ചല്ലോപൂമരത്തയ്യിൽ പുമഞ്ഞ് പെയ്തപ്പോൾപൂവിതൾ വീണ്ടും പൊൻകുസുമമായല്ലോപൂമരച്ചോട്ടിൽ പൂങ്കാറ്റ് വന്നപ്പോൾപാരിടം നിറയെ…

നിനക്കെന്നെ നഷ്ടപ്പെടുന്നതിനു മുൻപുള്ള അവസാനത്തെ എഴുത്ത്.

രചന : റോബി കുമാർ✍ വേർപിരിയലിന്റെ ഒൻപതാം നാൾ അവന്റെ വാരിയെല്ലിൽഒരു പേമാരി പെയ്തു.പേരറിയാത്തവൾ അവന്റെ കണ്ണുകളെ പൊത്തി വെച്ചു.അവന്റെ അഗ്നിപർവതങ്ങൾ അവളുടെ നെഞ്ചിന്റെ തണുപ്പ് കൊണ്ടവൾ കെടുത്തി.അവന്റെ കണ്ണീരിന്റെ ചാലുകളവൾ കുടിച്ച് വറ്റിച്ചു.കറുത്ത പകലുകളിൽ ഒരു മെഴുതിരി കത്തിച്ചു വെച്ചവൾ…

മനസ്സൊരു നെയ്യാറ്

രചന : എം പി ശ്രീകുമാർ✍ മനസ്സേ നീയ്യുമൊരു നെയ്യാറ്നറുംനെയ്യൊഴുകിയ നെയ്യാറ്നൈർമ്മല്യമെങ്ങൊ യകന്നുപോയിനറുംനെയ്യുമെങ്ങൊ മറഞ്ഞുപോയ്. കലങ്ങിയും തെളിഞ്ഞും നീരൊഴുകികരഞ്ഞും ചിരിച്ചും ഞൊറിയിളകിഉയർന്നും താഴ്ന്നുമലയിളകിമെലിഞ്ഞും കവിഞ്ഞും പുഴയൊഴുകി ഇടയ്ക്കിളം വെയിൽപോൽ മനംതെളിയുംനിർമ്മലമായിട്ടലയിളകുംതിരനോട്ടം പോലൊരരികിലൂടെനറുംനെയ്യ് മെല്ലെയൊഴുകി വരും കൈക്കുമ്പിളതു കോരിയെടുക്കുവാനായ്കൗതുകമോടെ യൊരുങ്ങി നില്ക്കുംആനന്ദമോടവ നെയ്…

കാലം 🌹

രചന : സന്തോഷ് കുമാർ ✍ ബന്ധങ്ങളെല്ലാം വേർപിരിയുംഒന്നൊന്നായ് കൊഴിഞ്ഞുപോകുംവിരഹചൂടിൽ നിന്നങ്ങനെദിനരാത്രങ്ങൾ കഴിഞ്ഞുപോകുംഒച്ചിനെപ്പോൽ സമയം നീങ്ങുംപലവുരു നെടുവീർപ്പുകളുയരുംഓർമ്മകൾ പലതും ഓടിയെത്തുംമുള്ളുകളാൽ കുത്തിനോവിക്കുംചിന്തകളലസം ചിതറിക്കിടക്കുംആകുലത തളംകെട്ടി നിൽക്കുംആളുകൾ വന്നുപോകുംഒടുവിൽ ആളനക്കമില്ലാതാകുംകാലത്തിൻ ഗതിമാറും പതിയെമർത്യഗതിയും അങ്ങനെതന്നെസാഹചര്യങ്ങൾ മാറിമറയുംമറവി മായപുതപ്പുമായെത്തുംകളിചിരികൾ മടങ്ങിയെത്തുംതൊടിയിൽ പൂവുകൾ നൃത്തംവയ്ക്കുംകുന്നിന് ഒരു…

🌷 വ്യാജങ്ങൾ 🌷

രചന : ബേബി മാത്യു അടിമാലി✍ കാണുന്നതെവിടെയുംപൊയ്മുഖങ്ങൾകേൾക്കുന്നു ധാരാളം കള്ളവാർത്തസ്നേഹഭാവത്തിലെചിരികൾക്കു പിന്നിലായ്ചതിയുടെഅട്ടഹാസങ്ങളുണ്ട്പാവം ജനത്തിനെപറ്റിക്കുവാനുള്ളതന്ത്രങ്ങൾ മെനയുന്നുനേതൃവർഗ്ഗംനേരെന്നു തോന്നിക്കും നുണകളാണിന്നീനാടിന്റെ നാശങ്ങളറിയണം നാംകഥയെന്തെന്നറിയാതെആട്ടങ്ങൾ കാണുന്നകാണികളായ് നമ്മൾ മാറിടല്ലേവ്യാജ പ്രഭാഷണംവ്യാജ പ്രമാണങ്ങൾവ്യാജമാണിന്നിന്റെ നീതിശാസ്ത്രംചാനലിൽ പത്രത്തിൽ നിറയുന്ന വാർത്തകൾമിക്കതുംവ്യാജമാണറിയുക നാംഅധികാരമോഹത്താൽ സ്വാർത്ഥലാഭത്തിനായ്നുണകൾ പടർത്തുന്നു നാട്ടിലെങ്ങുംകണ്ണു തുറക്കുവിൻസത്യം തിരയുവിൻകരുതിയിരിക്കുവിൻവ്യാജങ്ങളേ

പ്രണാമം🙏🏻

രചന : പിയുഷ് ക്രിസ്✍ ചിറകിന് കരുത്താർജ്ജിക്കുമ്പോൾ പക്ഷി കൂടുവിട്ട് പറന്നുയരുന്നു; അത്രയും നാൾ തനിക്ക് അഭയമായിരുന്ന കൂടിനോട് യാതൊരു ഗൃഹാതുരതയുമില്ലാതെ. ഇനി ആകാശമാണ് അവളുടെ ഗൃഹം. അതുപോലെ സ്വന്തമായതെല്ലാം വെടിഞ്ഞ് ചിദാകാശത്തിന്റെ അനന്തതയിലേക്ക് സ്വയം സമർപ്പിക്കുന്ന ചില ആത്മാക്കളുണ്ട്. അപ്പുപ്പൻ…

നാടുകാണാൻ വന്ന മാവേലി.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ മലയാള മക്കളെ കാണുവാനായ്ഉത്രാടരാത്രിയിൽ വന്നു മന്നൻ.ഉത്രാടപ്പാച്ചിൽ കണ്ട നേരംഅന്തം വിട്ടങ്ങനെ നിന്നു പോയി.കുരവയും ആർപ്പും വിളികളോടെ , മാലോകർമാവേലി മന്നനെ സ്വീകരിച്ചു.പുലികളി കണ്ടു രസിച്ച നേരം,കൈകൊട്ടിക്കളിയും കണ്ടു നിന്നു.ആയിരം മങ്കമാർ അണിഞ്ഞൊരുങ്ങി,നൃത്തച്ചുവടുകൾ കണ്ടു കൊതിച്ചു…

നിഷ്കളങ്കതയിലേക്ക്

രചന : ജോർജ് കക്കാട്ട്✍ അവിടെ നിരപരാധിത്വം നഷ്ടപ്പെട്ടുഅവിടെ ബിയറിന്റെയും നിന്റെയും മണംടോയ്‌ലറ്റിന്റെ പിൻഭാഗത്ത് കുത്തിഅവർ അവരെ കൊന്നുസ്വപ്നങ്ങൾ കുഴിച്ചിടുന്നിടത്ത്കടും നിറമുള്ള ഊതിവീർപ്പിച്ച, ജീവനേക്കാൾ വലുത്നിരപരാധിത്വം നഷ്ടപ്പെടാൻ ഞാൻ പഠിച്ചുസത്യം പിടയുന്നു ഒന്നുമില്ല..അവിടെ നിരപരാധിത്വം നഷ്ടപ്പെട്ടപ്പോൾഅവർ കൈകൾ ഉയർത്തി മുഖത്തടിച്ചുതറയിലേക്ക് വീണു…

നിശബ്ദത

രചന : ശങ്കൾ ജി ടി ✍ പണ്ട്പണ്ട് മഹാപര്‍വ്വതം പോലെകൂനകുടിയ നിശബ്ദതയാമഹാവിസ്ഫോടനത്തോടെ ശബ്ദങ്ങളുടെഅഗ്നിപര്‍വ്വതമായ് ബഹളങ്ങളുടെലാവയൊഴുക്കി ഇങ്ങനെ നില്ക്കുന്നതെന്നു തോന്നിപ്പോകും…..മഹാശൂന്യതയില്‍നിന്ന്സൃഷ്ടികളിങ്ങനെആര്‍ത്തലച്ച്കൊടുമ്പിരികൊണ്ടു നില്ക്കു‍ന്നതുപോലെ…മഹാതമസ്സില്‍നിന്നും ഈതേജോഗോളങ്ങളുരുവായ് വന്ന്അന്തംപറിഞ്ഞ്ഇങ്ങനെ ഘോരഘോരം പ്രകാശിക്കുന്നതുപോലെ…….എന്തിന്‍റെയെങ്കിലുംആതിക്യത്തിലേ അതിന്റെവിപരീതം ഉണ്ടായ് വരൂഎന്ന് പ്രകൃതിക്കുവല്ലാത്ത വാശിതന്നെയാ എന്ന തോന്നലുതോന്നും ……അഗ്നിക്കൊടുവില്‍ഉരുവാകുന്ന,കരിക്കട്ടകള്‍പോലെഇല്ലായ്മയുടെ അടിത്തട്ടില്‍പ്പോലുംഅടിഞ്ഞുകൂടുംഉണ്മയുടെമത്തുപിടിപ്പിക്കുന്ന വെളിച്ചത്തരികള്‍…എന്‍റെ…

ചിരിമറന്നുപോകുന്നവർ ….

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ അവനൊരുപൂമ്പാറ്റയെപ്പോലെനിഷ്ക്കളങ്കമായി ചിരിച്ചിരുന്നു ..എന്നോ കുത്തുവിട്ടുപോയബന്ധങ്ങളുടെ തിരുശേഷിപ്പുകളെഴുതിയഅവ്യക്തമായ താളുകളെക്കുറിച്ചുഇടറാതെ ചിലമ്പാതെ പറഞ്ഞപ്പോൾഅവനൊന്നു കരഞ്ഞെങ്കിലെന്നുഞാനാശിച്ചിരിന്നു….അത്തിമരപ്പൊത്തിൽ കെട്ടിവെച്ചകരളിന്റെ കഥപറഞ്ഞകാട്ടുകുരങ്ങിനെപ്പോലെകരളുചത്തുപോയവർഅലിവിന്റെ പഴം കാട്ടിചാവുമണക്കുന്നദുരിതക്കടലിടുക്കുകൾകുറുകെ നീന്തിച്ചചതിയുടെ പാട്ടുപാടിയപ്പോൾഅവനൊന്നു വിതുമ്പിയെങ്കിലെന്നുഞാനാശിച്ചിരുന്നു ..കുത്തിപ്പിടിച്ചുനിൽക്കുവാനൊരുമുളന്തണ്ടിന്റെ താങ്ങില്ലാതെകഷ്ടകാലം കൂർപ്പിച്ച കല്ലുകൾകുത്തിനീറ്റുന്ന കഴലുമായ്കെട്ടജന്മത്തിന്റെ കുരിശും ചുമന്ന്സങ്കടമലയേറുമ്പോൾഇറ്റുവീണ ചോരയുടെനോവോർമ്മയിൽഅവനൊന്നു പൊട്ടിക്കരഞ്ഞെങ്കിലെന്ന്ഞാനാശിച്ചിരുന്നു…