Month: September 2023

ന്യായവിധി *

രചന : സതീഷ് വെളുന്തറ✍️ കോടതി മുറിയിലെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ജഡ്ജിയുടെ ചേമ്പറിന് പിന്നിലെ ചുമരിൽ പഴയ ബ്രിട്ടീഷ് രാജിന്റെ ശേഷിപ്പുകൾ അയവിറക്കുന്ന ഘടികാരം പത്തു തവണ ശബ്ദിച്ചു.ഓരോ തവണ മണി മുഴങ്ങുമ്പോഴും അതിന്റെ പ്രതിധ്വനി ഏതാനും നിമിഷങ്ങൾ കൂടി…

ഗതി മാറി ഒഴുകുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ നിനച്ചിരിക്കാതെ ഒരതിഥി വരാനുണ്ട്. പറയാതെ അറിയാതെ വിളിക്കാതെ . സ്വീകരിക്കാൻ മനമില്ലാ മനസ്സോടെ ഒരുങ്ങിയിരുന്നേ പറ്റു. സ്വച്ഛമായൊഴുകിടും ജീവിതത്തിൻഗതി മാറ്റുവാൻ ചരമകുറിപ്പുമായിനിനച്ചിരിക്കാതന്നതിഥിയായ് കൂട്ടായ്വിരുന്നെത്തി പേര് വിളിച്ചു കൊണ്ട്പുലരിയിൽ പൂമേനി തന്നിൽ പൊതിഞ്ഞുള്ളപുടവയ തൊക്കെ അഴിച്ചു…

വീണ്ടും തളിർക്കുവെൻ ധരിത്രി നീ

രചന : അനു സാറ✍ നിൻ മുടിയിഴകളിൽ നിന്നുതിർന്ന സുഗന്ധമിന്നെവിടേ ?നിന്നാത്മാവുവെന്തെരിഞ്ഞൊരാ- പുകച്ചുരുളിനാൽനീറിയെരിയുന്നെൻ മിഴികൾനിൻ പുടവയോ ഹരിതമനോജ്ഞമായിരുന്നുനിന്നലങ്കാരങ്ങളാൽ നീയോസുന്ദരരൂപിണിയായിരുന്നുനിന്നുടയാടകളിലശുദ്ധി പടർന്നുവോ ?ഹരിതമനോജ്ഞമാം നിൻചേലയോ കാർമേഘമിരുളും വാനമായോ?നിന്നോമൽ പാദസരങ്ങൾ കളകളം കൊഞ്ചിപ്പാടിയില്ലേമണ്ണിൻ മാറിടങ്ങളിൽ മറഞ്ഞുവോ ഒഴുകിപ്പാഞ്ഞയാ വെള്ളിച്ചാലുകൾഅകലുന്നുവോ നീയാ- നിത്യതയിലേക്കിന്ന്,ആകറ്റിയോ നിന്നെയോർമ്മകളിൽ മാത്രമായ്പിച്ചവച്ചു…

മദ്യപൻ

രചന : ജോർജ് കക്കാട്ട്✍ വെളിച്ചം അല്ലെങ്കിൽ ഇരുട്ട് അവന് എന്ത് പ്രയോജനം?ഒരു മെഗാ ഹാംഗ് ഓവറിൽ അവൻ ഉണരുന്നു,ഒന്നാമതായി, അവന് വിഷമം തോന്നുന്നു,അവന് ഒരു അഡിക്ഷൻ കൗൺസിലറെ വേണം.അവന്റ ഭാര്യ സ്ഥലം മാറി പോയിഅവന് ഇപ്പോഴും ബോക്സിൽ ടിന്നിലടച്ച ബിയർ…

മനഃപ്പൂർവം നിങ്ങൾ മറന്നുകളഞ്ഞ, അല്ലെങ്കിൽ ഒഴിവാക്കിയ മനുഷ്യരെക്കുറിച്ച് നിങ്ങൾ ഓർക്കാറുണ്ടോ……..??

രചന : ബോബി വേവുകാറ്റ് ✍ മനഃപ്പൂർവം നിങ്ങൾ മറന്നുകളഞ്ഞ, അല്ലെങ്കിൽ ഒഴിവാക്കിയ മനുഷ്യരെക്കുറിച്ച് നിങ്ങൾ ഓർക്കാറുണ്ടോ……..??അതും നിങ്ങളെ സദാസമയവും ചുറ്റിപ്പറ്റി നിന്നുരുന്ന സ്നേഹങ്ങളെക്കുറിച്ച്, സ്നേഹിതരെക്കുറിച്ച്,ഇനിയും നിങ്ങളെ മറന്നുപോകാത്തവരെക്കുറിച്ച്, ഇന്നും നിങ്ങളെയോർത്തു നെഞ്ച് പൊള്ളുന്നവരെക്കുറിച്ച്……കപടമായ വാക്കുകളിൽ മെനെഞ്ഞെടുത്ത ക്ഷമാപണം കൊണ്ടും നിങ്ങളെ…

മഴത്തുള്ളി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഈമഴയോടെനിക്കെന്തൊരിഷ്ടംചാറ്റൽമഴയോടെനിക്കെന്നുമിഷ്ടംമഴപെയ്തിറങ്ങുന്ന നിമിഷങ്ങളിൽനിറയുന്നു കവിയുന്നു മൗനാനുരാഗം മഴത്തുള്ളി വീണുടയുമ്പോളുള്ളിൽമോഹങ്ങൾ കുളിർമാല നെയ്യുകയായ്ഇളംകാറ്റിലലിയുന്ന മഴയുടെ മുദ്രയിൽഇടനെഞ്ചിൻ നോവുകൾ മറക്കുകയായ് ഈ മഴയോടെനിക്കെന്തൊരിഷ്ടംസഖീ നിന്നോടെനിക്കെന്നപോലെഈമഴത്തുള്ളിയിൽ ഞാൻനനയുമ്പോൾനിന്നിലലിയുന്നതു പോലെ ചാഞ്ചാടിച്ചന്തത്തിൽ പാട്ടുപാടിതാഴത്തീമഴയെത്തി നൃത്തമാടുമ്പോൾമനമാകെപ്പുളകത്തിൻ നിർവൃതിയിൽനിറയുന്നു പ്രണയത്തിൻ മധുചഷകം ഈമഴയോടെനിക്കെന്തൊരിഷ്ടംപറയുവാനാവാത്തൊരിഷ്ടം….മുറ്റത്തു മഴവെള്ളക്കുമിളികൾ…

ഓർമ്മകളിൽ വസന്തമായി

രചന : ഖുതുബ് ബത്തേരി ✍ മുറുക്കിപ്പിടിച്ചതൊക്കെയുംവീണുപോവേണ്ടതാണ്.ഉള്ളിലടക്കിപ്പിടിച്ചതുംകൈയെത്തും ദൂരെനഷ്ടമായതുമെല്ലാംവിധിയുടെകണക്കുപുസ്തകത്തിൽഅടയാളപ്പെടുത്തികടന്നുപോകേണ്ടതുമാണ്.!എല്ലാമാറിയുന്നഒരുവന്റെ ഇച്ഛകൾക്കപ്പുറമല്ലനാം തേടിയതുംനമ്മെ തേടിയെത്തിയതുംകൈവന്നതുംകൈവിട്ടുപോയതൊന്നും.!ഒരിക്കലിവിടംവിട്ടേച്ചുപോകുന്നയീജീവിതംപോലുംകരുണയും കാരുണ്യവുംഅത്രമേലാനുഗ്രഹവുംദുനിയാവിന്റെ ഇമ്പത്തെക്കാൾആഖിറത്തോടുള്ളമുഹബ്ബത്തിലധിഷ്ഠിതവുമാണ്.!ദുനിയാവിങ്ങനെനമ്മുടെയുള്ളിനെമതിഭ്രമിപ്പിച്ചുകൊണ്ടിരിക്കുമ്പോൾആഖിറത്തിലേക്കുള്ളദൂരമേറയാവും,ഇന്നിന്റെമായികവലയത്തിനുള്ളിൽപെട്ടുപോകുമ്പോൾനാളെയുടെചോദ്യങ്ങൾക്കുത്തരംകിട്ടാതെ നാം ഉയറിഉലയും.!സഹനസമരങ്ങളുടെ ആഴങ്ങളിലിറങ്ങിയിട്ടുംപാപങ്ങളെല്ലാംപൊറുക്കപ്പെട്ടിട്ടുംനാഥന്റെ ഏറ്റവുമടുത്തുള്ളഇഷ്‌ക്കുള്ളയടിമയായിട്ടുംഅന്തിയാമങ്ങളിൽനയനങ്ങളിൽമൺതരികൾകുതിരുമാറുഅവനിലേക്ക്സദയമെത്താൻതിടുക്കംകൊണ്ടപുണ്യറസൂലിന്റെഓർമ്മകളിലാണ് നമ്മളിപ്പോൾ.!💚💚

💞 വിരഹം 💕

രചന : പിറവം തോംസൺ ✍ സുസ്മിതേ, നിന്നെ നിർവൃതയാക്കിയവിസ്മയപ്പൂനിലാവെങ്ങു പോയി?നിർമ്മലേ, നിന്നെ നീലാമ്പലാക്കിയനിസ്തുല നീല നിലാവെങ്ങു പോയി?ഓടക്കുഴലൂതി, മാരിവില്ലാക്കുംകോടക്കാർവർണനിന്നെവിടെപ്പോയി?മഞ്ജീര ശിഞ്ജിത മഞ്ജു മന്ത്രണം,കാഞ്ചനക്കിങ്ങിണി മന്ദ്ര മധുരം,മഞ്ഞപ്പട്ടണിഞ്ഞ മുഗ്ധ മന്ദഹാസം,മുദ്രക്കൈ,യിവയൊക്കെയെങ്ങുപോയിസുസ്മിതേ, നിന്നെ വിശ്രുതയാക്കിയസുസ്മേരപ്പൂനിലാവെങ്ങു പോയി?മായയെല്ലാമെന്നു മാളോരറിയാൻമായാമയനെങ്ങോ മറഞ്ഞതാകാം!നീലക്കുറിഞ്ഞികൾ പൂക്കുന്ന മേട്ടിൽനീരദ പാളിയായ്…

മരണത്തിലേയ്ക്ക് തള്ളിയിട്ട്

രചന : ലേഖ വാസു✍ എന്തിനാണിന്നും നീഓർമ്മകളുടെ പിന്നാമ്പുറങ്ങളിലേക്ക്എന്നെയിങ്ങനെ വലിച്ചിഴക്കുന്നത്?ആർദ്രമാമൊരു നിമിഷം പോലുംഓർത്തെടുക്കാനില്ലാത്തൊ-രിടത്തേയ്ക്ക് വീണ്ടുമിങ്ങനെയെത്തിച്ചെന്നിൽഎന്തിനാണ് പിന്നെയും മടുപ്പിന്റെതിരവലയങ്ങൾ സൃഷ്ടിക്കുന്നത്.ഉറക്കച്ചടവിന്റെ ഓരോഅവസാനങ്ങളിൽപ്പോലുംനീയെന്തിനാണെന്റെബോധമണ്ഡലത്തെപ്പോലുംകാർന്നുതിന്നില്ലാതാക്കുന്നത്?എന്നിട്ടുമൊരേ ഓർമ്മകളിലൂടെമദഗന്ധമോലുമോരോ രാവുകളിലുംനീയെന്റെ വിയർപ്പുകണങ്ങളിലെഉപ്പൂറ്റിക്കുടിച്ചു മടങ്ങുമ്പോൾമാത്രമാണ് ഞാനറിയുന്നത്മനസ്സുകൊണ്ട് മരിച്ചവരിനിയുമിവിടെഉയർത്തെഴുന്നേൽക്കുമെന്ന്.അപ്പോഴും എന്നത്തേയുംപോലെശ്‌മശാനഗന്ധം പേറുന്നൊരാശവംനാറിപ്പൂക്കളുടെമനംമടുപ്പിക്കുന്ന ഗന്ധമീകാറ്റിലെങ്ങും പരക്കുന്നുണ്ടാവും.അവയെന്റെ നാസികത്തുമ്പിലേയ്ക്ക്ഇരച്ചുകയറി വീണ്ടുമെന്നെമരണത്തിലേയ്ക്ക് തള്ളിയിട്ട്മടങ്ങിയിട്ടുമുണ്ടാവാം.

അനിത്യന്റെ ഉപശമങ്ങൾ

രചന : ഹരിദാസ് കൊടകര✍ ശുഭ്രപാച്ചോറ്റികൾ-വന്മരങ്ങളായ് നിന്നു.വെറുതെയിരുന്നും,കൈ ഞൊട്ടയിട്ടും;പരിവ്രാജകപ്പകൽ,പശ്ചിമം നേർന്നൂ..വനം യമിച്ചു. തന്മയിലാഴുന്നപൈതൃകപ്പാനകൾതെന്നലായ് നീന്തി-വന്നകമിരുന്നു.തന്നുടൽ മായ്ക്കാതെആത്മന്നു മാത്രംജലം വിളമ്പി. അനുഷ്ടുപ്പ് തീർത്തതുംസ്വർഗതി നെയ്തതുംസർഗം ഉദാത്തംവിരതി നിത്യം