Month: September 2023

കാത്തിരിപ്പില്ലാത്തൊരു മടക്കം

രചന : നരേന്‍ പുലപ്പാറ്റ ✍ ഓര്‍മ്മകളുടെഅസ്ഥിമാടത്തില്‍ തിരിവച്ച് മിഴിനനച്ച് തൊഴുത് സന്ധ്യ പടിയിറങ്ങിപ്പോയി വേദനയുടെ തീതുള്ളികള്‍ ഇറ്റിച്ചുരുക്കിയ പകലിന്‍റെ ഓര്‍മ്മപെടുത്തലെപ്പോഴും വേര്‍പിരിയലിന്‍റെ ദുഃഖസീമ കാട്ടിതരാറുണ്ട്…അനന്തമായ് കിടക്കുന്ന വയല്‍ വരമ്പിലേക്ക് ഇരുട്ട് ഒരു ജാരനെപോലെ ഇഴഞ്ഞ് വന്ന് കേറുന്നത് ഉമ്മറത്തിരുന്ന് കാണാം……

സത്രത്തിലൊരു രാത്രി

രചന : സുരേഷ് പൊൻകുന്നം ✍ വരുന്നുണ്ടന്തിയാകുമ്പോൾ പകൽപലവഴിക്കും പിരിഞ്ഞുപോയവർ..പകലിന്റെയുപ്പുമുഷ്ണവും അഴുക്കുംമെഴുക്കുമുരച്ച് നാറ്റം കളഞ്ഞ്പുണരുവാൻ പുകയ്ക്കുവാൻവരുന്നുണ്ടന്തിയാകുമ്പോൾ…പകലുരിഞ്ഞു പോയ മാനമത്മറക്കാൻ: ഒളിക്കാൻഇടമില്ലാത്തവർ വരുന്നുസത്രത്തിലൊരു തുടം റം തേടി…പകൽ നിരത്തിൽ കുഴഞ്ഞു വീണവർഅധമരശ്ലീല തെരുവ് ഗായകർവരിയുടക്കപ്പെട്ട ജീവിതംമുലമുറിഞ്ഞവളച്ചോരയാലിന്ന്മദനകവിത മഹാകാവ്യമാക്കിയോൾഇവിടെ സത്രത്തിലിന്നു ഞാനെത്തുന്നുഅവളെവിടെപ്പോയി പണ്ടെന്റെ രാവുകൾതിരിയണച്ചെന്നെ…

ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും, നമ്മൾ പറ്റിക്കപ്പെടുകയാണല്ലേ….?.

രചന : സനദ് എംപിഎം ✍ ഇന്നലെ, ഞങ്ങൾ കുറച്ചുപേർ ചാവക്കാട് കടപ്പുറത്ത് പോയി.തിരക്കൊഴിഞ്ഞ ഒരിടത്തു ചെന്ന് ഞാൻ കടലിലേക്കു നോക്കിയിരുന്നു.കുറച്ചുനേരം കഴിഞ്ഞപ്പോൾ അഞ്ഞൂർക്കാരൻ ദിലീഷ് അടുത്തുവന്ന് ഒന്നും മിണ്ടാതെയിരുന്നു, പിന്നെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു : ‘ ജീവിച്ചിരിക്കുന്നഓരോ നിമിഷവും…

പ്രേമ ഗാനം

രചന : പ്രൊഫ. പി എ വർഗീസ് ✍ ജീവിത കദനക്കടലിന്നരികെകാതരമിഴിയാലലഞ്ഞു നടക്കേപുണ്യ പരാഗ പരിമള ഗന്ധം;പ്രശോഭിതമായൊരു താമരപോലവൻസവിധമണഞ്ഞു വാരിപ്പുണർന്നുകണ്ണീർച്ചാലുകൾ മായ്ച്ചു കളഞ്ഞു. പോകാം നമുക്കൊരുമിച്ചങ്ങാ-യമ്പലമുറ്റത്തരയാൽ തണലിൽകാറ്റ് വിതക്കും ഗാനം കേൾക്കാൻതൃക്കാർത്തികയിൽ തൊഴുതു നമിക്കാൻ;തിരുവാതിരയിലാടിപ്പാടാൻ’അമ്പലമണികൾ കൊട്ടിയടിക്കാംദീപാരാധനഗാനം മൂളാം. കാട്ടിൽ പോകാം കാകളി…

വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് പുതിയ സാരഥികൾ സ്ഥാനമേറ്റെടുത്തു. പ്രസിഡന്റ് ബിജു ചാക്കോ, സെക്രട്ടറി സക്കറിയ മത്തായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വേൾഡ് മലയാളീ കൗൺസിലിൻറെ ന്യൂയോർക്ക് പ്രൊവിൻസിനെ അടുത്ത രണ്ട് വർഷത്തേക്ക് നയിക്കുന്ന ഔദ്യോഗിക ചുമതലക്കാർ സത്യവാചകം ചൊല്ലി സ്ഥാനമേറ്റെടുത്തു. ഗ്ലോബൽ പ്രസിഡൻറ് തോമസ് മൊട്ടക്കൽ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞു സാരഥികൾ ചുമതലയിലേക്ക് പ്രവേശിച്ചപ്പോൾ ദൃക്‌സാക്ഷികളായി നിന്ന നൂറുകണക്കിന്…

അവള് ഇങ്ങനെയൊന്നുമായിരുന്നില്ല

രചന : ഷാ ലൈ ഷാ ✍ അവള് ഇങ്ങനെയൊന്നുമായിരുന്നില്ലഒരു പൊട്ടിപ്പെണ്ണ്..വാ തോരാതെകിലുങ്ങിപ്പൊഴിയുന്നമഞ്ചാടിക്കുടംപറഞ്ഞു പറ്റിക്കുമ്പോപിച്ചിനീറ്റിയിരുന്ന..മിണ്ടിക്കൊണ്ടിരിക്കെ പാട്ട്പാടുന്ന..നടത്തത്താലേ നൃത്തം ചെയ്യുന്ന അരപ്പാവാടക്കാരി..ചിരിക്കുമ്പോ കവിളിൽവിരൽ താഴ്ത്തിനുണക്കുഴികളെ ഉണ്ടാക്കുകയുംനിരയൊത്ത പല്ലുകളിലെമേൽ വരി മാത്രമേപുറത്തു കാണുന്നുള്ളൂഎന്നുറപ്പ് വരുത്തുകയും ചെയ്യുമായിരുന്നവൾകൈവിരലുകൾ ചുരുട്ടികണ്ണീരിലുഴിഞ്ഞ്ചിണുങ്ങി പൊഴിയുന്നതല്ലാതെനിലവിട്ടു കരയരുതെന്നവാശി കാണിച്ചിരുന്നവള്കെട്ടിക്കൊണ്ടു പോകെകണ്ണിറുക്കി കണ്ണീരിലൊരുചിരിയൊട്ടിച്ചു…

മതില്‍

രചന : ബാബുഡാനിയല്‍✍ ഉയരുംമതിലുകള്‍ക്കാകില്ലൊരിക്കലുംഉയിരാര്‍ന്നബന്ധം മറച്ചീടുവാന്‍ഉടയോര്‍ക്കറിയില്ലൊരിക്കലുംമായാത്തഉടപ്പിറപ്പല്ലാത്തൊരാത്മബന്ധം ഓരമ്മപെറ്റവരാകേണ്ടൊരിക്കലുംഒന്നായ്ക്കഴിയാനായീലുകില്‍ഒളിതൂകുംമാനസം കൈമുതലായവര്‍ഒരുമതന്‍ തേരേറി യാത്രചെയ്യും എങ്കിലുമൂഴിയില്‍ വറ്റിയനന്മതന്‍എരികനല്‍ ചൂടാല്‍ തപിച്ചിടുന്നു.എള്ളോളമില്ലുള്ളില്‍ ചെറ്റുംദയയുള്ളഏകതപേറും മനുഷ്യജന്‍മം മുഗ്ദ്ധഹാസം മരിച്ച പുംചുണ്ടുകള്‍മുക്തവാര്‍ദ്ധക്യമലയും തെരുവുകള്‍,തപ്തനിശ്വാസമുയരുന്നൊരാലയംശപ്തജന്മം നിറഞ്ഞ ധരിത്രിയും എങ്ങുമുയരും മതിലിന്‍മറതന്നില്‍വിങ്ങുംമനസ്സുമായ്ഞാനിരിപ്പൂഎങ്കിലുമെന്നുള്ളം വീണ്ടുംതുടിക്കുന്നുഎങ്ങുംനിറയും വസന്തത്തിനായ്

അത്ഭുതങ്ങളെ സ്‌നേഹിച്ച പെണ്‍കുട്ടി

രചന : ശപഥ്✍ പ്രണയം തിരിച്ചു നല്‍കി തുടങ്ങി ആ നഗരം. ആദ്യമായി ആ നഗരത്തില്‍ എത്തിയപ്പോള്‍ തന്നെ ചുണ്ടുകളില്‍ ചായം തേക്കാതെ മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസം ഇല്ലാത്ത ഹോട്ടല്‍ റിസപ്ഷനിലെ കൃത്രിമ സുന്ദരിയോട് ഞാന്‍ ചോദിച്ചു: ”സമയം ചിലവഴിക്കാന്‍ ഈ…

ജീവിതം സാമ്പത്തികമാപിനിയാകുമ്പോൾ

രചന : റഫീഖ് ചെറുവല്ലൂർ ✍ സാമ്പത്തീകചർച്ചകളിലേക്കു ജീവിതം കൂട്ടിമുട്ടുമ്പോഴാണത്രെസ്നേഹബന്ധങ്ങൾ പോലും ഗൗരവതരമാകുന്നത്. കരുണയുംപ്രണയവും പരിഗണനയും ധാർമ്മികത പോലും മറികടക്കാനറച്ചു നിൽക്കുന്ന മാപിനി!ജന്മനാ ലാഭേച്ഛുവായ മനുഷ്യന്റെ ഘടനയെ കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം?ജീവിക്കുവാനും ജീവിപ്പിക്കുവാനും വേണ്ടി ആരുടെ മുന്നിലും തല കുനിക്കാതെ മാർഗംതേടിയിറങ്ങിയവർക്കെന്നും കുറ്റപ്പെടുത്തലുകളും…

അറിയാത്ത ഭൂമിക 🌹

രചന : സന്തോഷ് കുമാർ ✍ വിജനഭൂവിൽ നഗ്നപാദനായ്ഏകാന്തനായ് മുന്നിൽ നടപ്പാതയിൽമുമ്പേ നടന്നവർതൻ കാൽപ്പാടുകൾഅസ്തമയ സൂര്യൻതൻ അരുണരാശിയിൽ മുഖംതുടുത്തു.പാഴ് ചെടികൾ.. ഇലപൊഴിക്കും ദ്രുമങ്ങൾ..ചിതറിയ കരിങ്കൽക്കൂട്ടംകൂട്ടം തിരിഞ്ഞ് കുഞ്ഞാടുകൾ..ഭ്രമരഗീതത്താൽ ഇണയെ തിരഞ്ഞ്വണ്ടുകൾചില്ലയിലിരുന്നൊരു മുഖരം കൂട്ടരെ വിളിച്ചാർത്തു കരഞ്ഞു.അകലെ പുരാതനക്ഷേത്രം ആകെ തകർന്നും…അനാഥബിംബങ്ങളും അനവരതം…