Month: September 2023

ചെല്ലക്കുട്ടി അമ്മാൾ

രചന : പ്രീദുരാജേഷ്✍ സ്നേഹത്തിന്റെ ഗന്ധമുള്ള അമ്മ. ചെല്ലക്കുട്ടി അമ്മാൾ. ഓടിത്തീർന്നു കൊണ്ടിരിക്കുന്ന ജീവിതത്തിൽ എന്നിലേക്കെത്തിപ്പെട്ടവരാണ് ചെല്ലക്കുട്ടി അമ്മാവും മുരുകൻ അപ്പാവും.‘അമ്മുക്കുട്ടി’ എന്നുള്ള അമ്മയുടെ വിളിയുടെയും ‘കണ്ണേ’ എന്നുള്ള അപ്പായുടെ വിളിയുടെയും സ്നേഹവാത്സല്യങ്ങളിൽ എപ്പോഴും അലിഞ്ഞു പോകാറുണ്ട്.ഒരു കൊച്ചുകുട്ടിയായി മാറും പോലെ…

ചിലർ അങ്ങിനെയാണ്‌

രചന : റാം റാം ✍ ചിലർ അങ്ങിനെയാണ്‌ —നീരുപാധികം നിശബ്ദരായവർ,നമ്മുടെ ജീവിതത്തിലോട്ടൊരു നാൾ കടന്നു വരും…!പിന്നെ —ഇനിയുള്ളോരു ജീവിത കാലം മുഴുവൻ കൂടെ കാണും എന്ന ഉറപ്പ്…കാർമേഘങ്ങളെ മഴവില്ലിനാൽ കോർത്തു മനോഹരമാക്കും…ഉച്ച വെയിലിനെ ചാറ്റൽ മഴയാൽ കുതിർക്കും…കുസൃതി ചിരികളാൽ,എന്നോ ഉടഞ്ഞു…

പ്രഹേളിക

രചന : ബിന്ദു കമലൻ✍ പ്രണയശൈലത്തിൽ നിന്നവർവിരഹനൊമ്പര സാനുവിൽ വീഴ്കേപ്രാണനുരുകിയൊലിച്ച ലാവവിധിനിലങ്ങളെ വിഴുങ്ങുന്നു. പിരിഞ്ഞതെന്തിനെന്നറിയാതെഎരിഞ്ഞമർന്നു തീർന്ന മോഹംപരിഭവത്തിൻ പരിളാലനത്തിനുപുഷ്ക്കരത്തിലലയുന്നിതാ. നോവുകല്ലെറിഞ്ഞ വാക്കുകൾഅശ്രുചാപം തൊടുക്കവേസുന്ദരസ്വപ്നസൂനങ്ങളിന്നിതാപൊട്ടിയകന്നുയർന്നു പാറുന്നു. വഴിപോക്കരാണവരീ ധരയിൽവാടി വീണ പൂവിതൾ ചവിട്ടിവാഴ് വേ മായമെന്നുച്ചരിച്ചാൽപ്രണയമൊരു പ്രഹേളികയത്രേ !

” അവളൊരുതന്നിഷ്ടക്കാരി പെണ്ണ്”

രചന : പോളി പായമ്മൽ✍ അവളൊരു തല തെറിച്ച പെണ്ണാണെന്ന് അവളുടെ അച്ഛൻ പറയാറുണ്ട് , കുരുത്തം കെട്ടവളെന്ന് അമ്മയും ആണും പെണ്ണുമല്ലായെന്ന് നാട്ടുക്കാരിൽ ചിലരും –ഒരു പൊട്ട് കുത്തുകയോ പൗഡറിടുകയാ മുടി ചീകിയൊതുക്കുകയോ ചെയ്യാത്ത അവളെ കാണാൻ എന്നിട്ടും നല്ല…

സ്വന്തം

രചന : തോമസ് കാവാലം✍ ഇഷ്ടവസ്തുക്കളു,മിഷ്ടജനങ്ങളുംദൃഷ്ടിയിൽനിന്നെല്ലാം മാഞ്ഞുപോകുംഇഷ്ടവും സ്നേഹവും തുഷ്ടിയാനന്ദവുംവൃഷ്ടിപോലുള്ളിൽ കുളിർമ്മയേകും. എന്തുണ്ടവനിയിൽ എക്കാലോം നില്‍പ്പത്സന്തുഷ്ടിയെന്നതും നൈമിഷികംആയുസ്സു നിശ്ചിത,മാരോഗ്യമാകിലുംഅൽപകാലത്തിൽ മറഞ്ഞു പോകും. കൺമറഞ്ഞാലു,മാകണ്മണി നൽകുമേകരളിലോർമ്മതൻ കാൽച്ചിലമ്പ്മൺവിളക്കാകിലും മിന്നാമിനുങ്ങിയുംമിന്നലുമേകുന്നു ശോഭയേറെ.. സ്വന്തമായ്ത്തീരുകിൽ സ്വന്തവും ബന്ധവുംസ്വന്തമായെത്രനാൾ വെച്ചുപോകും ?സ്വന്തമാക്കുന്നതും സന്തോഷം നൽകുമ്പോൾസ്വാർത്ഥതയല്ലെന്നു ചിന്തിക്കാമോ? ഇന്നത്തെസ്വന്തക്കാർ…

വിട

രചന : വർഗീസ് വഴിത്തല✍ അകലെയായ് കാണും സ്മൃതികുടീരങ്ങളിൽഅഭിശപ്ത ജീവിതം ജീർണ്ണിച്ച ഗന്ധംകനപ്പെട്ട ഭാരം ചുമക്കുന്നതെന്തിനീദുഷിച്ച ബന്ധത്തിന്റെമാറാപ്പഴിക്കാംവിട ചൊല്ലി നിൽക്കും സഹയാത്രികേനമുക്കൊരുമിച്ചു പിരിയാ-മിരുവഴികൾ തേടാംനോവിൻ കണങ്ങൾ പൊഴിച്ചിട്ടവീഥിയിൽഇനിയെത്ര ദൂരം തനിച്ചെങ്ങു പോണം..കാലമൊരു കൈപ്പിഴ തിരുത്തുന്നതാകാംദിശതെറ്റി നാം തമ്മിലൊരുമിച്ചതാകാംനിഴലുകൾ അന്യോന്യ-മകലുന്ന പോലെപിൻനോട്ടമില്ലാതെ തിരികെനടക്കാംവിടരുന്ന…

മഴയും മനുഷ്യനും

രചന : മംഗളൻ എസ് ✍ മാനത്തെ മുല്ലകൾ മലർചൂടിനിന്നുമഴവില്ലു മാനത്തു മിന്നിമറഞ്ഞുമണിമേഘം മാനത്ത് മലർമെത്തയായിമനസ്സാകെ മാലേയ മണിക്കിലുക്കം! മണിമേഘം മഴമേഘമായിമാറിമാനത്തെ മാർത്താണ്ഡനെങ്ങോ മറഞ്ഞുപോയ്മാനമിരുണ്ടു മലർക്കാടുമിരുണ്ടുമഴപെയ്തുമണ്ണിന്റെ മണമുയർന്നു! മയിൽപ്പീലി നിവർത്തി മയൂഖമാടിമഴയേറ്റ് മരച്ചില്ലേൽ മണിക്കിലുക്കംമലമേൽ മഴപെയ്ത് മലവെള്ളമായ്മലവെള്ളം മുറ്റത്തുവന്നു മറിഞ്ഞു! മലവിണ്ടുകീറി…

മട്ടാഞ്ചേരി ഗുജറാത്തി സ്ക്കൂൾ …..

രചന : മൻസൂർ നൈന -✍ പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലൊ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലൊ ഗുജറാത്തിൽ നിന്നും കൊച്ചിയിലേക്ക് കടന്നുവന്നവരാൽ സ്ഥാപിക്കപ്പെട്ടതാണ് മട്ടാഞ്ചേരിയിലെ ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ എന്ന ഗുജറാത്തി സ്ക്കൂൾ … ഗുജറാത്തിലെ കച്ച് പ്രദേശത്ത് നിന്നും എത്തിയവരാണ്…

പുത്തനുടുപ്പ്

രചന : ഷിബു കണിച്ചുകുളങ്ങര✍ പുത്തനുടുപ്പ്വേണമെന്ന്വാശിപിടിച്ച്കരഞ്ഞോരെനിക്ക്ഒന്നിന് ഒമ്പതെണ്ണംവാങ്ങിത്തന്നൂഎന്റെയച്ഛൻ.നൽപുടവയില്ലാഞ്ഞാൽഏങ്ങലടിച്ചു പിണങ്ങിസ്കൂളിൽ പോവാതേകുറുമ്പ്കാട്ടിയിരുന്നൂ ഞാൻ.എന്നിട്ടോസഹപാഠിതൻതുന്നലിൻ ഇഴചേരാത്തപുടവ ” കണ്ട ഞാൻഎന്തിനെന്നറിയാതെകരഞ്ഞു പോയീ.

ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി മലയാളം സമ്മർ ക്ലാസുകൾ വൻപിച്ച വിജയം .

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ടൺ ഡി സി: ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി നടത്തിയ അക്ഷരജ്വാല മലയാളം പഠന പരിപാടി എന്ന സമ്മർ ക്ലാസ് വൻപിച്ച വിജയം ആയിരുന്നു. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കായി മലയാളം അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പരിചയപ്പെടുത്തുക…