Month: September 2023

നീയില്ലെങ്കില്‍

രചന : മാധവ് കെ വാസുദേവ് ✍ എന്‍റെനെഞ്ചിലെ താളം നിലയ്ക്കണംനിന്റെയോര്‍മ്മകളെന്നില്‍ മറയുവാന്‍എന്‍റെയുള്ളിൽ കിനാക്കളുറയണംനിന്റെരൂപം മിഴിയില്‍ അകലുവാന്‍.എന്റെ മുന്നിലൊഴുകും പുഴയിലെതെന്നിനീങ്ങുന്ന ഓളം നിലയ്ക്കണംകാറ്റുവീശിത്തളര്‍ന്നുറങ്ങും മുളംതണ്ടുമൂളുന്ന ഗാനം നിലയ്ക്കണം.എന്റെചുണ്ടിലെ പാട്ടും നിലയ്ക്കണംഎന്‍റെ വീണതന്‍ തന്ത്രികള്‍ പൊട്ടണംഎന്‍റെ നെഞ്ചില്‍നിന്നു നിന്നെയടര്‍ത്തുവാന്‍കാലാമാം മാര്‍ജ്ജാര പാദമണയണം.എന്‍റെകണ്ണിലെ ദീപ്ത…

കാണാത്തവർ

രചന : ചെറുകൂർ ഗോപി✍ കണ്ടതില്ല നാം ഇതുവരെകണ്ടു മോഹിച്ചതുമില്ലഈ നാൾവരെ.വാക്കുകൾആശ്വാസ ഗീതികളാമെങ്കിലുംനമ്മെ കേൾക്കുവാൻനമുക്കെത്ര നേരം.കാത്തിരിക്കാൻ നമുക്കാവതില്ലകാത്തിരിക്കാമെങ്കിലുംനമ്മെ തിരിച്ചറിയുകില്ല.ചേർത്തുവെക്കാനാവതില്ലഈ കരങ്ങളെന്നുമേഓർത്തിരിക്കാൻ നമുക്കില്ലനല്ലതൊന്നുമെങ്കിലും,ഓർത്തു പോകുന്നു ഞാൻനല് വാക്കുകളേതുമേ.പാതിയേറെക്കഴിഞ്ഞു പോയ്‌ജീവിതം, പാതിയെന്തിനോപ്രതീക്ഷകളീവിധംതീർന്നുപോകെരാവുറങ്ങുമ്പോഴുംപുലരി വന്നുണർത്തുമ്പോഴുംനാം അറിഞ്ഞതില്ല.ബന്ധങ്ങളില്ലനമ്മിലേതുമെങ്കിലോബന്ധനത്തിലുമല്ല; എങ്കിലുംബന്ധിച്ചിടുന്നു നമ്മെ,വാക്കുകൾആശ്വാസ ഗീതങ്ങളായി.Gk… 🖊️

രസകരമായ ഒരു സങ്കൽപ്പ കഥനോട്ടടിയന്ത്രം🌹

രചന : റുക്‌സാന ഷമീർ ✍ പണ്ട് ഒരു രാജ്യത്ത്ഒരു രാജാവുണ്ടായിരുന്നു.അദ്ദേഹം പ്രജകളുടെ പരാതിയും പട്ടിണിയും മാറി പ്രജകളുടെ ക്ഷേമത്തിനായി ഓരോ വീടുകളിലും ഓരോ നോട്ടടിയന്ത്രം കൊടുക്കാൻ ഉത്തരവിട്ടു.എല്ലാ വീടുകളിലും നോട്ടടിയന്ത്രം എത്തി. എല്ലാവർക്കും സന്തോഷമായി. ആവശ്യമുള്ളതെല്ലാം സാധ്യമാവാൻ നോട്ടടിയന്ത്രം കൂട്ടായി…

🌷 നേരിന്റെ പാത 🌷

രചന : ബേബി മാത്യു അടിമാലി✍ നേരിന്റെ പാതയിൽ മുന്നേറുവാനുള്ളആർജ്ജവം നമ്മള് കാണിക്കണംനീതിക്കുവേണ്ടി പൊരുതുവാനുള്ളൊരുനീതിബോധം നമുക്കുണ്ടാകണംനേരും നെറിയും നശിക്കാതിരിക്കുവാൻനാടിന്റെ കാവലാളായിമാറാംനിസ്വരാം മർത്യർതൻ കണ്ണുനീരൊപ്പുവാൻനിത്യവും നമ്മൾ ശ്രമിച്ചീടണംനിന്ദിതരില്ലാത്ത പീഠിതരില്ലാത്തനല്ലൊരു നാടിനെ സൃഷ്ടിക്കുവാൻനിസ്വർത്ഥമായുള്ള കർമ്മങ്ങളാകണംനമ്മൾ നടത്തേണ്ടതെന്നുമെന്നുംജനിമൃതിക്കിടയിലെ ചെറിയൊരീ ജീവിതംജീവിച്ചു തീർക്കണം നൽമരംപോൽജാതിമതങ്ങൾക്കതീതമായ് മാനവജനതയെ ഒന്നുപോൽ…

മാനസ മൈന

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കിലുക്കാംപെട്ടിപോലെകിണുങ്ങിയിളം കാറ്റ്ഇന്നെന്റെചാരത്തുവന്നുനിന്നുമാനത്തെക്കാർമുകിൽമാടിവിളിച്ചത്നാണിച്ചവൾകാതിൽപറഞ്ഞുതന്നുനാണംവിരിഞ്ഞപ്പോൾനുണക്കുഴിതെളിഞ്ഞപ്പോൾകാറ്റിനുചന്തംനിറഞ്ഞുവന്നുനോക്കിനിൽക്കെയവൾഒന്നുംപറയാതെപാറിപ്പറന്നെങ്ങോപോയ്മറഞ്ഞുമാനത്തെകാർമുകിൽമറഞ്ഞുവല്ലോ എന്റെമാനസമൈനകരഞ്ഞതെന്തേകാറ്റെന്നെത്തഴുകാതെഓടിമറഞ്ഞപ്പോൾഓർമ്മകൾ വിലപിച്ചുപോയതാണോ….?

പ്രലോഭനം അല്ലെങ്കില്‍ വശീകരണം

രചന : ഫിലിപ്പ് കെ എ ✍ പ്രലോഭനം അല്ലെങ്കില്‍ വശീകരണം , എന്നത് മനുഷ്യരിൽ എന്നല്ല മൃഗങ്ങളിലും ഉള്ള പ്രക്രിയയാണ് . ആണും പെണ്ണും ഒരുപോലെ അതിന് വിധേയരാണ് . ഏതെങ്കിലും ഒരു വ്യക്തി വിചാരിച്ചാൽ അത് ഒഴിവാക്കാൻ പറ്റില്ല…

ഹരമോടെയെത്തുന്നീ, അക്ഷരങ്ങൾ🔏

രചന : കൃഷ്ണമോഹൻ കെ പി ✍ ഹരിനാമസംഗീത, ധ്വനി കേട്ടുണർന്നു ഞാൻഹരിഹരപുത്രൻ്റെയങ്കണത്തിൽ,ശ്രീലകത്തുള്ളൊരു, ശ്രീമതി തന്നുടെശ്രീകര ധ്യാനത്തെക്കാണുവാനായ്ഗണനായകനാകും, ഗണപതി തന്നോടുഗുണങ്ങളെയേകുവാൻ പ്രാർത്ഥിയ്ക്കുവാൻനശ്വരമാകും നിമിഷങ്ങൾ തന്നിലേമത്സരമൊട്ടൊന്നു മാറിടട്ടേഅജ്ഞാതരൂപത്തിൻ, ആകാരമായുള്ളഇജ്ജഗത്തിൻ്റെയാ, ഈഷലിന്മേൽഉത്തുംഗ രാഗപരാഗം ചൊരിഞ്ഞവൻഊർജത്തെ മെല്ലെപ്പകർത്തിടട്ടേഎത്ര നാംകാംക്ഷിച്ചിരുന്നാലുമോർമ്മയിൽഏഷണി തന്നുടെ രശ്മിയേറ്റാൽഐഹികസ്വപ്നങ്ങൾ, പാടേ കരിഞ്ഞു പോംഒക്കെയും…

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ രാജാ കൃഷ്ണമൂർത്തിയുമായി കൂടിക്കാഴ്ച നടത്തി

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഇല്ലിനോയിസിൽ നിന്ന് യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ അമേരിക്കനായ രാജാ കൃഷ്ണമൂർത്തിയുമായിഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ക്യാപിറ്റോൾ ഹില്ലിൽ കൂടിക്കാഴ്ച നടത്തി. ഫൊക്കാനയുടെ നിലവിലുള്ള പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള ഒരു വിവരണം രാജ…

നാടൻ പാട്ട്

രചന : പ്രിയബിജു ശിവകൃപ ✍ തെയ്യക്കം തെയ്യക്കം താരോതക തെയ്യാരം തെയ്യാരം താരോതെയ്യക്കം തെയ്യക്കം താരോതക തെയ്യാരം തെയ്യാരം താരോ കുപ്പിവള കണ്ടോഡ്യേ പെണ്ണെകരിമണി മാലകണ്ടോകരിമണി മാല തന്നറ്റത്തു തൂങ്ങണചുട്ടിമണികൾ കണ്ടോ തെയ്യക്കം തെയ്യക്കം താരോതക തെയ്യാരം തെയ്യാരം താരോതെയ്യക്കം…

നീ ❣️

രചന : സിന്ധു ഭ൫✍ നീ പാതിപെയ്ത മഴഇന്നെന്റെ കണ്ണിൽ പെയ്തുതോരുന്നുണ്ട്നീ മു൫ വച്ച നെറ്റിയിന്ന്പൊള്ളി വിയർക്കുന്നുണ്ട്നീ ഇരുപ്പുറപ്പിച്ച ഹൃദയംപൊട്ടിയടരുന്നുണ്ട്എന്നിട്ടുംനിന്നോടുള്ള എന്റെ പ്രണയംകടലുപോലെ ഇളകിമറിയുന്നുകാറ്റു പോലെ വീശിയടിക്കുന്നുഇനി നീ അഗ്നിയാവുക..എന്നിലാകെ പടരുക !കത്തിയമരട്ടെ,എന്റെ നോവിന്റെ കരിയിലകളെല്ലാം !വെറുമൊരു ചാരമായങ്ങനെഞാനീ മണ്ണിലലിയട്ടെ…എനിക്കൊപ്പം എന്റെ…