Month: September 2023

ജൈവാംശമുള്ള വ്യഥകൾ

രചന : സജി കല്യാണി✍ ചിലപ്പോൾ, കാലഭേദമില്ലാതെ മഴപെയ്യുന്ന സമയമുണ്ടാവും. അത് വേദനയുടെ തുരങ്കങ്ങളിൽ നിന്നുതിരുന്ന ജലമുകുളങ്ങൾപ്പോലെ അടർന്നടർന്ന് ഒരിക്കലും വറ്റാതെ മരണത്തിന്റെ തണുപ്പിലേക്ക് ലയിച്ചില്ലാതാകും വരെ ഹൃദയത്തിലൊട്ടിക്കിടക്കും.ബാല്യകാലത്തെ പകലുകളിൽ, പാടത്തെ അരിവാൾമുറിവിന്റെ മൂർച്ചകളിലൂടെ ഓടിത്തളർന്ന്, വേരില്ലാത്ത സ്വപ്നങ്ങളിലേക്ക് നീർക്കുത്തിടുന്നതിനു തൊട്ടുമുമ്പേ…

അറിയുന്നു നിന്നെ

രചന : ദിൻഷാ എസ് ✍ തിരയേണ്ടതില്ലൊന്നുംനിന്നെയറിയുവാൻതിരതല്ലിയലയുന്ന കാലത്തിൽആരുമല്ലാത്തൊരീയെന്റെജീവനു പ്രാണൻ നൽകിയോൾജീവിക്കുവാൻ തിരതല്ലി-യലയുന്നോരീ കാലത്തിൽനീ നിന്റെ മുഖമെന്റെ നെഞ്ചിൽചേർത്തു വച്ചുഎൻ ജീവനായി നിൻപ്രാണനെനിക്കേകിയോൾനിനക്കു ഞാനെന്തു പേരു നൽകണംആധുനിക കാലത്തെ സീതയെന്നോസ്നേഹമുള്ളൊരയമ്മയെന്നോലക്ഷ്മിദേവിയെന്നോപതിവൃത ശുദ്ധിയാൽകാലത്തെ ജയിച്ച ധീരവനിതയെന്നോകാലത്തിനപ്പുറം കാതോർത്തിരിക്കുന്നകാഴ്ചകൾക്കൊന്നും കാണുവാനാകില്ലകരയാതെ കരയുന്നനിന്റെയാകണ്ണുകൾപാദം തൊടുന്ന നിൻമിഴികൾക്കുമുന്നിൽഒന്നുമല്ല…

പ്രണയിക്കുന്നവർക്കിടയിലുള്ള വഴക്കുകളിൽ,

രചന : മായ അനൂപ് ✍ പ്രണയിക്കുന്നവർക്കിടയിലുള്ള വഴക്കുകളിൽ,തെറ്റ് ചെയ്യാത്ത ഒരാളെ തെറ്റിദ്ധാരണ കൊണ്ട് മറ്റെയാൾ കുറ്റപ്പെടുത്തുമ്പോൾ, തെറ്റ് ചെയ്യാത്ത ആ ആളുടെ മനസ്സിൽ എത്ര മാത്രം വേദനയായിരിക്കാം ഉണ്ടാവുക…താൻ തെറ്റ് ചെയ്യാത്ത ആ സാഹചര്യത്തിൽ പോലും, തന്റെ ഭാഗം സ്വയം…

തിരകൾ

രചന : പട്ടം ശ്രീദേവി നായർ ✍ ബംഗ്ളാവിന്റെ മുകളിലത്തെനിലയിൽ നിന്നാൽ കൊന്നമരക്കൊമ്പുകളിൽപൂവില്ലാത്ത കാലം ഞാൻ നിത്യവും നിന്നെ നോക്കിനിൽക്കാറുണ്ട്……..അന്ന് നീലനിറത്തിൽ നീ വളരെ സുന്ദരനായി തോന്നി.എന്നാൽ ചിലപ്പോൾ നിറഞ്ഞു ചിരിക്കുന്ന സുന്ദരിയുമായിരുന്നു………ചക്രവാള സീമ വരെ നിന്നെ പിന്തുടരാൻ എന്റെ കണ്ണുകൾ…

ഹൃദയൂന്യം

രചന : നരേന്‍..✍ തലവരയുടെ പിന്നാം പുറത്ത് കൂടിയാണ് നീയന്ന് കയറിവന്നത്..ഒരിക്കലും തളിര്‍ക്കാതിരുന്നെന്‍ ഉടലില്‍ നീ വസന്തം വരച്ചുവച്ചു ഒരിക്കലും പൂക്കാത്തയെന്‍റെ ഹൃദയത്തില്‍ പൂന്തേന്‍ ചുരത്തി മധുരംനിറച്ചുനിമിത്തങ്ങളുടെ ഒരു ഘോഷയാത്രയില്‍ ഒറ്റപ്പെട്ടവനായ് വിധിയുടെ ബഫൂണ്‍ കളിയില്‍ പരിഹാസ്യനായ് ഞാനെന്നേ മരിച്ചവനായിരുന്നൂ ദുരിതകാലങ്ങുടെ…

പരിസരം

രചന : അനിയൻ പുലികേർഴ്‌ ✍ പതിവായെത്തുന്ന കാറ്റു മൂളുന്നത്പാദസരത്തിൻ്റെ മണിനാദമോപ്രണയവർണപ്പൂ വിതളുകളോപറയാൻ മടിക്കേണ്ട പാതിയിൽനിർത്തേണ്ട പരിഭവമതല്ലല്ലോപറയൂ പറയൂ പതറാതെപലതും കേൾക്കാൻ കൊതിച്ചതല്ലേപലരും പലതും പറഞ്ഞിട്ടുംപിൻമാറാനി മനസ്സുണ്ടോപ്രണയം മനസ്സിൽ നിറയട്ടെപറഞ്ഞതൊന്നുമിനി മറക്കേണ്ടപുതുമൊഴി മധുര മതാകട്ടെപിറക്കാനിനിയും സ്വപ്നങ്ങൾപടരട്ടെ അതു മുഴുത്തിങ്കളായ്പല വഴി വന്നവരാണെന്നാലുംപതിവിലുമേറെ…

കാകവൃത്തം

രചന : സുരേഷ് പൊൻകുന്നം ✍ ഞെട്ടിത്തരിക്കുന്നു കാകൻതാൻ…കൊത്തിവലിക്കും ശവം ചിരിക്കെ…മൊട്ടിട്ടു വന്ന പ്രണയമതിനെയുംകൊത്തിനുറുക്കിയസദാചാര നാറികൾ..ദൈവമേ കൈതൊഴാംകേക്കുമാറാകണംകാക്കുമാറാകണമങ്ങനെനിത്യവും പ്രാർത്ഥിച്ചു പ്രാർത്ഥിച്ച്തൻമനം ശുദ്ധമാക്ക്യോൾ..ഹാ മൃത്യുവെ പുൽകി കിടക്കുന്നുനഗ്നം നടു റോഡിലിൽ…….ഇതെന്ത് ലോകംനഗ്നമാം മേനിയിൽ കീറിപ്പറിഞ്ഞതാംമേൽവസ്ത്രങ്ങളങ്ങിങ്ങ് മാത്രമായി…ഹാ.. മർത്യാ നീയെത്ര മ്ലേച്ഛൻ…..ശവപ്പറമ്പിൽ മേവും കഴുകനോ…

എഴുത്തശ്ചന്റെ നാരായം

രചന : ജയരാജ് മറവൂർ✍ ചിത്രശലഭങ്ങളുടെ ചിത്രങ്ങളുള്ളകൂട്ടിൽ പേനകൾസൂക്ഷിക്കാറുണ്ടായിരുന്നു അയാൾഅതിൽ ഒരു പേനബഷീറിന്റെ ഫൗണ്ടൻ പേന പോലെഭൂഖണ്‌ഡാന്തരങ്ങൾ യാത്ര ചെയ്തുലിഖിതമെഴുതും പൊറ്റക്കാട്ടിൻ പേന പോലെഓരോ പേനയും പുറത്തെടുത്ത് നോക്കവേഅതിലൊരു പേനഖസാക്കിലെ വിദ്യാലയത്തിൽ നിന്നുംകുട്ടികളെഴുതിയ പേനനിളയുടെ കരയിലൊറ്റയായ്പേപ്പറിൽ കാവ്യനഖക്ഷതങ്ങളേൽപ്പിച്ചപി യുടെ ഫൗണ്ടൻപേനഏകാന്ത യാത്രികൻപൂതപ്പാട്ടു…

തുക തികയുമോ?

രചന : കുന്നത്തൂർ ശിവരാജൻ✍ ‘ ദേ സൂക്ഷിച്ചു നോക്ക്. ഇടിയുടെ ഒരുപാട് പോലുമില്ല. ഫൈൻ ടച്ചിങ്. ഫൈൻ ഫിറ്റിംഗ്….ഫൈൻ ഫിനിഷിംഗ്.’വർക്ക് ഷോപ്പ്കാരൻ ബില്ല് നീട്ടിക്കൊണ്ട് പറഞ്ഞു.നീര് കട്ടപിടിച്ചു കിടക്കുന്ന വലതുപാദം ഒരു വിധത്തിൽ വലിച്ചു മുന്നോട്ട് വച്ച് താൻ ഓട്ടോയ്ക്ക്…

കൂട്ടിലടച്ച പക്ഷി

രചന : ശ്രീനിവാസൻ വിതുര✍ തേങ്ങിക്കരയുന്നു മൂകമായികൂട്ടിലടച്ചൊരാ, പൈങ്കിളിയും.അമ്മതൻചൂടത്, മാറുംമുമ്പേക്കെണിയിലകപ്പെട്ട കുഞ്ഞിക്കിളി. കാലംക്കുറിച്ചൊരാ, വിധിയറിഞ്ഞ്കേഴുന്നൊരോമന പൈങ്കിളിയും.മൃഷ്ടാന്നമേറെ, ലഭിക്കുകിലുംമൃത്യു വരിക്കാൻ കൊതിക്കയല്ലോ! അമ്മതൻ സ്നേഹത്തിനൊപ്പമൊന്നുംകിട്ടില്ല, പകരമായ് വച്ചീടുവാൻ.തേനൊഴുക്കീടിലും, പാലൊഴുക്കീടിലുംപാരിലായെന്നു,മടിമതന്നെ. തന്നുടെ,ദുർവിധിയോർത്തിതെന്നുംപൊട്ടിക്കരയുന്നതാര് കാണും?മോചനമപ്രാപ്യമായ, നാളിൽമോഹങ്ങളെല്ലാം വെടിഞ്ഞുവല്ലോ!