Month: October 2023

സൂര്യന്റെ പള്ളിനീരാട്ട്.

രചന : സതിസൂധാകർ പൊന്നുരുന്നി ✍ അന്തിച്ചുവപ്പു വന്നെത്തിനോക്കി സൂര്യനുംപോകാനൊരുങ്ങി നിന്നു.അംബരം ചെഞ്ചോരപ്പട്ടുടുത്ത് കുങ്കുമംവാരിവിതറി നീളെ …വിടചൊല്ലിപ്പോകുന്ന കണ്ടു നില്ക്കാൻകഴിയാതെ , താമര കണ്ണുപൊത്തി.നീലമേലാപ്പിലെ ആകാശഗംഗയിൽപള്ളി നീരാട്ടിനു പോയ നേരം,പകലന്തിയോളവും കൂടെ നടന്നവൻഒരു വാക്കുരിയാതെ പോയ് മറഞ്ഞു.സങ്കടം കൊണ്ടു കരഞ്ഞു പോയ്…

മുറിവുണങ്ങാത്ത ഭൂപടം

രചന : റഫീഖ് ചെറുവല്ലൂർ✍ ഓ ഗസ്സാ,…….ഭൂപടത്തിൽ നിന്നലമുറയിട്ടുചോരയിൽ കുതിർന്നുനീയില്ലാതാകണമെന്നാണോ?ഏതു കണ്ണുകളിലാണ്നിന്റെ മുറിവുണങ്ങാത്ത മുഖമിനിയുംദൈന്യചിത്രങ്ങളാവാത്തത്?ഏതു കാതുകളിലാണുനിന്റെ വിലാപങ്ങളിനിയുംതുളഞ്ഞു കയറാത്തത്?ഓ… ഗസ്സാ,…വെടിപ്പുക നിറഞ്ഞു, നിലക്കാതെകത്തുന്ന നിൻ കരളിൽഇനിയേതു ലോകമാണുകരുണയുപ്പു പുരട്ടി നീറ്റിക്കുക?സമാധാനമെന്നതുമുഖംമൂടി മന്ത്രമോ?കരയുകയാണു ശിലകൾ പോലും.പ്രാർത്ഥനകളിലെങ്കിലുംകണ്ണീരുറഞ്ഞു പോകാതെഓർക്കുക ലോകമേയെന്നു മാത്രം!

ചില ഡെക്കാമറൻതിരുശേഷിപ്പുകൾ…

രചന : കെ ജയനൻ✍ കൊച്ചുവെളുപ്പാങ്കാലംവഴിമുക്ക്അരയാലിൻമൂട്ഓരം ചേർന്നൊരു തട്ടുകടചെറിയൊരുകൂട്ടം ആൾക്കാർആലിൻതറയിൽകല്പടവിന്മേൽവൃദ്ധർ, മധ്യവയസ്ക്കർപരിസരവാസികൾ ഒട്ടേറെപ്പേർപട്ടിൽചുറ്റിയ ശിവലിംഗം ദൃസാക്ഷിക്കത്തും വേനൽക്കാലത്തുംമഴവിൽക്കനവായ്കറവക്കാരൻ മണിയൻപിള്ളകമ്പിക്കഥകൾകേൾക്കാൻ വെമ്പുംകൂത്തുപറമ്പായ് വഴിമുക്ക്സഹനംദാഹമടക്കിയിരിപ്പൂചെവികൂർപ്പിച്ചുവഴിമുക്കിന്റെകുലീനർ;കിടാങ്ങൾ:” പറയെട മണിയാരാത്രിവിശേഷം….ജാരന്മാരുടെ ഇരുൾ സഞ്ചാരം…”പല പല വടിവിൽഈണപ്പൊലിമയിൽശുഭദിനമരുളുംജാരവിശേഷം;പിടലിതരിപ്പിൻ മുന കൂർപ്പിക്കുംവർണ്ണനയേറെക്കേമംയാമക്കോഴികൾകൂവും പുരയുടെഓരംപറ്റി ഒഴുകി നടക്കുംഗന്ധർവ്വന്മാർ;പ്രതിബിംബങ്ങൾ ….നീലച്ചിത്ര റീലുകണക്കെനാവു ചുഴറ്റീ…

തെരുവിലൂടെ അലയുന്നവർ

രചന : വർഗീസ് വഴിത്തല✍ യൗവ്വനാരംഭത്തിൽ ഭാവിയെ കുറിച്ചുള്ള വലിയ പ്രതീക്ഷകളുമായിഗുജറാത്തിലെ വേരാവലിലേക്ക് ചേക്കേറിയ ആദ്യ നാളുകളിൽ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തിയ ഒരനുഭവം ഇവിടെ പങ്ക് വെക്കുന്നു.അന്നൊരു വെള്ളിയാഴ്ചയായിരുന്നു.നൈറ്റ്ഡ്യൂട്ടി കഴിഞ്ഞു രാവിലെ 9:30ആയപ്പോൾ റൂമിൽ എത്തി. റൂം എന്നു പറഞ്ഞാൽ കമ്പനി…

അനുസരിക്കുന്ന കുട്ടികൾ

രചന : ഹരിദാസ് കൊടകര✍ അനുസരിക്കുന്ന കുട്ടികൾ;തലയെ മാറ്റി, ഉടൽ-കൊടിക്കു നല്കുന്നു.കടുത്ത സ്വർഗം-അറുതി നോൽക്കുന്നു.കളി പിണക്കുന്നു.വിധി നിരത്തുന്നു. അനുസരിക്കുന്ന കുട്ടികൾ;വെളിനിലങ്ങളിൽ-ചിരി പഴിക്കുന്നു,നിർമ്മിതം ബുദ്ധി-രാകി വയ്ക്കുന്നു.‘കല്ലുവാഴ’യ്ക്കിഷ്ട-ഭ്രാന്തു നേരുന്നു.മിഴിയുണക്കിയും-ജനിച്ചു നില്ക്കുന്നു. അനുസരിക്കുന്ന കുട്ടികൾ;വിശന്നിരിക്കുന്നു.പുഴയ്ക്കു കുറുകെ-ചിതലടുക്കുന്നു.പുതിയ ‘വാനില’-മൃതിയ്ക്കു തേവുന്നു.പുര പറിക്കുന്നു. അനുസരിക്കുന്ന കുട്ടികൾ;ചെരിഞ്ഞ നേരുകൾ-ഉടുത്തുനില്ക്കുന്നു.സ്വദേശ വായനാ-കുഴിയെടുക്കുന്നു.വരട്ടുദേശത്തെ,പിടിച്ചിരുത്തുന്നു.ഇലപ്രകാശം;കടിച്ചിറക്കുന്നു.‘കൃഷ്ണവരാൽ’കുളമെടുക്കുന്നു.അസുരകാരണം-അനുസരിക്കുന്നു.

വിഷാദവിഭ്രമം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഉമ്മറ വാതിൽപ്പടിയിലിരുന്നുകൊ-ണ്ടമ്മയിന്നെന്തിനേ തേങ്ങുന്നുജൻമ,മനാഥമായ് മാറീട്ടോ,മുന്നി-ലുൺമതൻ നെയ്ത്തിരി കെട്ടിട്ടോ?തൻമകൻ താന്തോന്നിയായിട്ടോ,മകൾതൻ പിടിവിട്ടങ്ങു പോയിട്ടോ?എന്തിനാണെന്തിനാണമ്മിഴി രണ്ടിലുംകണ്ണീർ പൊഴിച്ചമ്മ തേങ്ങുന്നു !കെട്ടിയോൻ യാത്ര പറഞ്ഞിട്ടാണ്ടുക-ളൊത്തിരിയായെന്നുകേൾപ്പൂ ഞാൻഎത്ര ഭയാനകമൊന്നോർത്തീടുകി-ലത്രയീ വാഴ്‌വിൻ ദുരന്തങ്ങൾ !ആർക്കേയാവുന്നതിനെ മറികട-ന്നൂക്കോടൊട്ടു ചരിച്ചീടാൻ ?ആർക്കേയാവുന്നതിനെ മറികട-ന്നാർദ്രതയോടൊട്ടുപാടീടാൻഇന്നീക്കാണുന്നതേതു നിമിഷവു-മൊന്നായ് താണങ്ങടിഞ്ഞീടാംഎന്നാലും…

കന്യാമറിയമെ

രചന : എം പി ശ്രീകുമാർ✍ കന്യാമറിയമെകനിവിൻ രൂപമെനൻമതൻ നിറവെസ്നേഹസ്വരൂപന്ജൻമം പകർന്നസ്നേഹമയി മാതേലോകം നയിക്കുന്നാകൈവിരൽത്തുമ്പേന്താൻകാലം കരുതിയകാവ്യമെപാരിൻ പ്രകാശമാംദീപം കൊളുത്തുവാൻകാലം കരുതിയപുണ്യമെനിന്നാർദ്രമിഴികൾപകർന്ന വെളിച്ചംപാരിനെ നയിക്കുന്നുനിന്റെ സ്നേഹാർദ്രതവാനിലുയർന്നുപൂമഴ പെയ്യുന്നുകന്യാമറിയമെകനിവിൻ രൂപമെനൻമതൻ നിറവെസ്നേഹസ്വരൂപന്ജൻമം പകർന്നസ്നേഹമയി മാതേ

വിഭജനം…..@everyone.

രചന : മധു മാവില✍ ചരിത്രം പഠിപ്പിച്ചിരുന്നപത്മനാഭൻ മാഷ് .. സ്റ്റാഫ് റൂമിലെ കസേരയിൽ വന്നിരുന്നു.അടുത്ത പിരിയഡ് ക്ലാസ്സില്ല…ശാരദ ടീച്ചറും അടുത്തുണ്ടായിരുന്നു.എന്തോ വർത്തമാനം പറയുന്നതിനിടക്ക്രാജൻ മാഷ് ഗാന്ധി ജയന്തിയിലെത്തി..ഇന്ത്യാ വിഭജനത്തിനെപ്പറ്റിയായ് ചർച്ച..വിഭജിക്കൽ നിസ്സാരമായ കാര്യമല്ലന്ന് ശാരദ ടീച്ചർ കൂട്ടിച്ചേർത്തു.പിന്നെയത് മക്കൾക്ക് സ്വത്ത്…

സത്യാന്വേഷിയുടെ ദു:ഖംഅഥവാനിറംകെട്ട സ്വപ്നങ്ങള്‍

രചന : ബാബുഡാനിയല്‍✍ കണ്ണിനുകണ്ണും, മൂക്കിനുമൂക്കുംനീതിയതെന്നു ധരിച്ചൊരുകാലംഅംഹിംസയൊരുക്കിയ പാതയിലൂടെലോകംമാറ്റിമറിച്ചൊരു വൃദ്ധന് സൂര്യനുറങ്ങാത്ത നാടിന്നധിപര്‍,നടുങ്ങി,യൊടുവിലടിപതറി.ത്യജിച്ചു മുഷ്ക്കും , ഹുങ്കും പിന്നെകടന്നു ഭാരതമണ്ണില്‍ നിന്നും. സ്വതന്ത്രഭാരത ഭൂവില്‍ അന്ന്ഉയര്‍ന്നുപാറി മൂവര്‍ണ്ണക്കൊടി‘സഞ്ചിതമാകും സംസ്കാരക്കൊടി’പാരിന്‍നടുവില്‍ഒളിവിതറി. നാടിന്‍സ്വാതന്ത്ര്യത്തിന്നലകള്‍പാരിലുയര്‍ന്നുപരക്കുമ്പോഴുംനിറഞ്ഞകണ്ണാല്‍ നിന്നുവിതുമ്പിരാജ്യം രണ്ടായ് കീറുമ്പോള്‍. സത്യാന്വേഷണപരീക്ഷണങ്ങള്‍സ്വന്തം ജീവിതമായ് കണ്ടോന്‍.സമത്വസുന്ദരഭാവനയേകിഅറുത്തുമാറ്റി വര്‍ണ്ണവെറി വര്‍ണ്ണവിവേചനവെറിയാലന്ന്വലഞ്ഞ…