Month: October 2023

സ്നേഹിക്കാൻ പഠിച്ചാൽ അഥവാ പഠിപ്പിച്ചാൽ ഭൂമി സുന്ദരം..💖

രചന : രമേഷ് ബാബു✍ പിന്നിലേക്കോടിയ അൻപത്തിയഞ്ച് വർഷങ്ങൾക്കിടയിൽ എത്രയെത്ര ആളുകൾ ജീവിതത്തിലൂടെ കടന്നു പോയി..സ്നേഹിച്ചവരും വെറുത്തവരും ബഹുമാനിച്ചവരും കൈപിടിച്ചവരുംതാങ്ങായവരും തള്ളിയിട്ടവരുംനാനാ തുറയിലുള്ളദേശഭാഷാ വ്യത്യാസമില്ലാതെ എത്രയെത്രപേർ..സ്നേഹിക്കാനേ അറിയൂ..അഭിനയിക്കാനറിയില്ല, കൊടുക്കാറേയുള്ളൂ..തട്ടിപ്പറിച്ച് ശീലമില്ല..സത്യത്തിൽ നമ്മൾ ചിന്തിക്കുന്നതല്ല നമ്മുടെ ജീവിതം,നാമറിയാതെ നമ്മുക്ക് സംഭവിക്കുന്നതിനെയാണ് ജീവിതം എന്ന്…

ചോദ്യം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ജാതിചോദിക്കുന്നു ഞാനിന്നു മാനവചോദ്യമുള്ളിൽത്തറക്കുന്നതാണെങ്കിലുംജാതിചോദിച്ചു നിന്നിലേക്കെത്തുമ്പോൾനീതിമാനായി ഞാൻസ്വയം ചമഞ്ഞീടുംപണ്ടു മതങ്ങളെ സൃഷ്ടിച്ചെടുത്തു ചിലർപിന്നെ ജാതിയെക്കെട്ടിപ്പിടിച്ചു നടന്നല്ലോഇന്നു ജാതിയെക്കൂട്ടിപ്പിടിക്കുന്നവരോനഷ്ടസാമ്രാജ്യത്തിൻ പടികൾ തിരയുന്നവർരാജ്യത്തിനപ്പുറം നിരങ്ങാത്ത ജാതികൾകടലുകടന്നാരും തിരയാത്ത മതങ്ങളുംആകാശമാരോടും ചോദിച്ചുപോലുമില്ലല്ലോജാതിയെന്ത് നിന്റെ മതമെന്തു മാനവാ…ജാതിയും മതവും പറയുന്നതു കേൾക്കുകകെട്ടഴിച്ചു…

നിറം മങ്ങിയ സ്വപ്നങ്ങൾ

രചന : മംഗളാനന്ദൻ ✍ അരികിലെത്തി നീ, അവസാനം നമ്മൾഒരുമിച്ചു കണ്ട വിജനപാതയിൽ.തിരയുന്നേൻ നിന്റെ മിഴികളിൽ പണ്ടുവിരിഞ്ഞ നക്ഷത്രക്കനവിൻ ശോഭയെ.ഒളിമങ്ങാതുള്ള കിനാവുകളെങ്ങാൻഒളിഞ്ഞിരിപ്പുണ്ടോ സഖീ, നിൻകൺകളിൽ ?കദനത്തിൻ കടൽത്തിരകൾ താണ്ടി നിൻഹൃദയത്തിൽ പണ്ടേ കടന്നുകൂടി ഞാൻ.മെനഞ്ഞെടുത്തു നാം വലിയ സ്വപ്നങ്ങൾ,കനമുള്ള മോഹമലരിൻ മാലകൾ.പ്രതീക്ഷകൾക്കുമേൽ…

ഒരു നിരപരാധിയുടെ ആത്മസംഘർഷങ്ങൾ

രചന : ലത അനിൽ ✍ ഇനിയാരെ ബോദ്ധ്യപ്പെടുത്തുവാൻ?ഇനിയാർക്കു ഹർഷം പകരാൻ?വിചാരണ കഴിഞ്ഞു വാസരപ്പടിയിറങ്ങുന്നു സൂര്യൻ.കരഞ്ഞുതീരാവാനം മേലെവിളറിവീഴും വെയിൽ താഴെ.അബ്ദങ്ങളെത്ര പോയ്മറഞ്ഞു.ശുഷ്ക്കിച്ചൊരു രൂപമായയാൾ മാറി.ചെയ്യാത്തെറ്റിനു കോടതിയേറിദേഹവും ദേഹിയും തളർന്നു.“കണ്ണു കെട്ടിയ നീതിദേവതേ‘പിശാച്’ എന്നലറിവിളിച്ച ജനതയെ തിരുത്താനിനിയാകുമോ?അച്ഛനല്ലിയാൾ, ലജ്ജിക്കുന്നുവെന്നോതി അകന്ന മക്കളെതിരിച്ചേൽപ്പിക്കാനാവുമോ?വിശ്വാസനെടുവീർപ്പോടെ ഒപ്പം…

നീ വരുവോളം.

രചന : അൽഫോൻസ മാർഗരറ്റ് ✍ രോഗിയാം അമ്മയെ കാണുവാനിന്നുംതന്മകനിതു വരെയെത്തില്ല…വൃദ്ധ സദനത്തിൽ, ചകിരിക്കിടക്കയിൽ,ജീവച്ഛവം പോൽ കിടക്കുന്നമ്മ…ഇന്നുവരും തൻെറ പൊന്മകനെന്നു-ള്ളൊരൊറ്റ പ്രതീക്ഷയാ കണ്ണുകളിൽ….അമ്പത്തഞ്ചാണ്ട് മുന്നേയുള്ളീ നാളില്‍ഈശ്വരൻ തന്ന നിധിയെന്മകൻ…ഇന്നീ പിറന്നാളിൽതന്നോമൽ പുത്രൻെറതൂമുഖം കാണാൻ കൊതിക്കുന്നമ്മ…തന്നോളം പോന്നാലും തന്നെക്കാളായാലുംഅമ്മയ്ക്കുതൻ കുഞ്ഞു , പൈതൽ…

🌹 മറന്നുപോയ കവിത🌹

രചന : ബേബി മാത്യു അടിമാലി ✍ നിദ്രതൻ നീലിമ ആഞ്ഞാഞ്ഞു പുൽകവേസ്വപ്നത്തിലെത്തിയ കാവ്യാങ്കനേപുലരുംവരേയെന്റെ ഹൃദയത്തിൽ സൂക്ഷിച്ചപ്രണയവർണ്ണത്തിന്റെ മാധുര്യമേനിദ്രവിട്ടുണരവേ എവിടേയ്ക്കുപോയി നീഎന്തിനെന്നുള്ളിന്റെ പടിയിറങ്ങിസ്വപ്നമായെന്നിൽപിറവിയെടുത്ത നീഎന്തിനായുള്ളിൽ നിറച്ചു മോഹംഎവിടെനീ മാഞ്ഞുപോയെന്നു ചൊല്ലീടുമോപരിഭവമെന്തിനാണെന്നു ചൊല്ലൂതുലിക തുമ്പിൽ പിറക്കാതെപോയൊരുദു:ഖമായുള്ളിൽ നിറഞ്ഞുനീയുംഒരു വട്ടമെങ്കിലും തിരികെവന്നീടുമോപുനർജ്ജനിച്ചീടുമോയെന്റെയുള്ളിൽഅത്രമേൽ നിന്നെ ഞാൻ…

ഇന്നെന്ത് കറി

രചന : അബ്രാമിന്റെ പെണ്ണ്✍ ഇന്നെന്ത് കറി വെയ്ക്കുമെന്നോർത്തിരിക്കുമ്പോളാണ് ഇൻസ്റ്റായിൽ ഈ റീൽ കാണുന്നത്.. രണ്ടീസം മുൻപ് കെട്ടിയോൻ വാങ്ങിച്ചോണ്ട് വന്ന ചൂരക്കുഞ്ഞ് ( ചെലര് നെത്തോലിയെന്നും പറയും ) ഫ്രിഡ്ജിലിരിക്കുന്നത് ഓർമ്മ വന്നതപ്പോഴാ….വല്യ ചെലവൊന്നുമില്ലാതെ ഇടിവെട്ട് കറി വെക്കണം.. ഇങ്ങനൊരു…

അടുപ്പ് കല്ല്

രചന : സുരേഷ് പൊൻകുന്നം ✍ ശവമടക്കാൻ ഇടമില്ലാതെ അടുപ്പ് കല്ല്പിഴുത് അവിടെ അടക്കിയ വാർത്തകൾനാം കേട്ടിട്ടുണ്ട്, അതേ പോലെ സ്വന്തംവീട്ടിൽ നിന്നും പൊതു ഇടത്തിലേക്ക്ഇറങ്ങാൻ വഴി ഇല്ലാത്ത കുടുംബങ്ങളെയും കുറിച്ച് നാം കേട്ടിട്ടുണ്ട്. അടുപ്പ് കല്ലൊന്നു പൊളിച്ചുമാറ്റണമമ്മയെ അടക്കണംപിന്നേ……..അടക്കിപ്പിടിച്ചേ കരയാവൂഅടുത്ത…

മട്ടാഞ്ചേരിയിലെ ഹാജി ഈസ്സ ഹാജി മൂസ മെമ്മോറിയൽ ഹൈസ്ക്കൂൾ …..( H.E.H.M.M.H.S )

മൻസൂർ നൈന✍ മട്ടാഞ്ചേരിയിലെ പാലസ് റോഡിൽ നിന്നു ഗുജറാത്തി റോഡിലേക്ക് തിരിയുമ്പോൾ ആയിരുന്നു ആദ്യ കാലത്ത് സ്ക്കൂളിന്റെ കവാടം . ഗുജറാത്തിലെ കച്ചിൽ നിന്നെത്തിയ ഒരു മുസ്ലിം കുടുംബമാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ഗുജറാത്തിലെ കച്ചിൽ നിന്നും ആദ്യ കാലത്ത് കൊച്ചിയിൽ…

ഗാന്ധി

രചന : തോമസ് കാവാലം✍ കാലം തന്ന സഫല ജന്മമേ!കടലാഴമുള്ള സരക പുണ്യമേ!കയം നീന്തി കരകയറുവാൻജയിച്ചു വന്ന ലോകതാരമേ .. ചരിത്രപുരുഷനഗ്രഗണ്യനായ്ചിരം രചിച്ചു മാതൃഭൂമിക്കായ്ചന്തമുള്ള സമരമുറകളെസ്വന്തരാജ്യമോചനത്തിനായ്. ചിന്മയ പ്രകാശ ധാരയാൽചരിത്രമായ ദിവ്യ ഭൂമിയിൽചിറകൊടിഞ്ഞ കിളികൾ ഞങ്ങളെചിറകിലേറ്റി പറന്ന ചിന്തകൻ. വൻകരയിലിന്ത്യ മിന്നുവാൻവഴിവിളക്കു…