Month: October 2023

മഞ്ച് ഓണഘോഷം വർണ്ണാഭമായി

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ ജേഴ്സി : ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ഈ വർഷത്തെ ഓണഘോഷം സെന്റ് ജോർജ് സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ നിറഞ്ഞ കവിഞ്ഞ സദസിൽ ആഘോഷിച്ചപ്പോൾ അത് അസോസിയേഷന്റെ ഓണാഘോഷങ്ങളിൽ പുതിയ…

മറവികളുടെ സായാഹ്നം.

രചന : സെഹ്റാൻ✍ എന്തിനായിരുന്നു ഇന്നേരംപട്ടണത്തിൽ വന്നത്?ഓർത്തെടുക്കാൻ കഴിയുന്നില്ല.മറവിയുടെ പൊടിപടലങ്ങൾ.വിളറിയ പകലിന്റെ അന്ത്യം.കെട്ടടങ്ങാൻ മടിക്കുന്നഉഷ്ണക്കാറ്റ്. തിരക്കേറിയ പാത.ലക്ഷ്യബോധമില്ലാത്ത ചുവടുകൾ.കാഴ്ചകളുടെ കലക്കങ്ങൾ.തെരുവിലൊരു കോണിൽമർദ്ദനമേറ്റ് നീലിക്കുന്നൊരാൾ.കാർമേഘനിറമാർന്ന ദേഹമാകെ മുറിവുകൾ. ചതവുകൾ.വാർന്നൊഴുകുന്ന രക്തം!മനസ്സിൽ നിന്നും പുറത്തേക്ക് പറക്കുന്നഅസ്വസ്ഥതയുടെ കറുത്ത പക്ഷികൾ.“എന്തായിരുന്നു അയാൾ ചെയ്ത കുറ്റം?”“മോഷണം!”ആരുടെയോ നിസംഗമായ…

ഗാന്ധി

രചന : രാജശേഖരൻ ✍ ആരാണു ഗാന്ധി ?ആരാണു ഗാന്ധി?നേരിന്റെ പേരാണു ഗാന്ധി. ഇരുളിൽ കാരുണ്യ ദീപ്തിനിറയൻപിൻ രൂപം ഗാന്ധിനിരാശ്രയർക്കത്താണിയങ്ങ്നിർമ്മല ചിത്ത സ്വരൂപം. നിഷ്കളങ്ക ബാല്യസ്മേര –നിലാവുതിരും വദനംആയുഷ്മാനണയാ ദീപംമനുഷ്യാവകാശ ശൃംഗം. പ്രസംഗമന്വർത്ഥമാക്കിപ്രവർത്തനാശ്ചര്യം ഭവാൻഗാന്ധി ദീർഘദർശിയിന്ത്യൻശാന്തിവേദ ശാരദാംശു. ഗാന്ധി തൻ വാക്കുകളിലെ…

തീർത്ഥയാത്ര

രചന : ശ്രീകുമാർ എം പി✍ ഇനിയൊരുനാൾ വരുംഅന്നെന്റെ കവിതതൻഇതളുകളൊക്കെകൊഴിഞ്ഞു പോകുംഇളംവെയിൽപോലെതിളങ്ങുന്ന കാന്തിയുംഇമയടച്ചു വെട്ടംമറഞ്ഞു പോകുംഇടറാതെ കാത്തൊ-രീണങ്ങളൊക്കെയുംപലവഴി ചിതറിപിരിഞ്ഞുപോകുംഉലയാതെ നോക്കിയരൂപലാവണ്യങ്ങൾഊർന്നുവീണെങ്ങൊമറഞ്ഞുപോകുംഊതിവിളക്കിയകണ്ണികളോന്നായ്ഉടഞ്ഞവയെങ്ങൊചിതറിപ്പോകുംഇനിയൊരുനാൾ വരുംഅന്നീ മനസ്സിലെമൺതരിയൊക്കെയുംവരണ്ടുപോകുംനീരറ്റുണങ്ങിയാഭൂമിയിൽ പിന്നൊരുപുൽനാമ്പു പോലുംമുളയ്ക്കുകില്ലപിന്നൊരു നാൾവരുംഅന്നേയ്ക്കു ഞാനുമെൻകവിതയെപ്പോലെശുഷ്ക്കമാകുംകണ്ണിന്റെ വെട്ടവുംകാതിന്റെയിമ്പവുംകരളിന്റെ കാന്തിയു-മകന്നുപോകുംവേരറ്റുപോയയെൻകാവ്യലതയുടെവേർപാടു പോലു-മറികയില്ലപിന്നൊരുനാൾവരുംഅന്നേയ്ക്കു ഞാനുമെൻകവിതയെപ്പോലെപറന്നുപോകുംഅറിയാത്തൊരാ മഹാ-കാവ്യലോകത്തിലേ-യ്ക്കാനന്ദമോടെപറന്നുപോകുംഅറിയാത്തൊരാ മഹാ-കാവ്യലോകത്തിലേ –യ്ക്കാനന്ദമോടെലയിച്ചുചേരും.

ചെമ്പകം.

രചന : ബിനു. ആർ.✍ എന്റെ വീടിന്റെ തെക്കേത്തൊടിയിൽപൂത്തുനിന്നൊരു ചെമ്പകംപണ്ടു മുത്തശ്ശി നട്ടുവളർത്തിയത്വെളുത്തനിറത്തിലുംശോഭമായ് നവഗന്ധമൂർന്നതായ്മനോഹരങ്ങളായ്.ഞാനതിൻചുവട്ടിലെന്നും ചെന്നുനിന്നുകിന്നാരംപറയാറുണ്ടെങ്കിലുംഒരിക്കലുമെൻ മനസ്സിൻ നിനവൂറുന്നതാംഒരുപുഷ്പവും വിരിഞ്ഞിലൊരിക്കലും…ചിലപ്പോൾ,വിരിയുന്നതെല്ലാംമുഖം കോടിയതായ് കൊഞ്ഞനംകുത്തുന്നതുപോൽ,ചിലപ്പോൾ,പുഴുവരിച്ചതായ്ചിതൽതിന്നതുപോൽ,ചിലപ്പോൾ വിരിയുന്നതിൻ മുന്പേകൊഴിഞ്ഞുവീണിടും എന്നുമെനിക്കുനിരാശമാത്രം ബാക്കിയാക്കി…ഒരുദിനം ചെന്നതിനുചോട്ടിൽ നിൽക്കവേകണ്ടൂ താഴത്തുള്ളൊരുകൊമ്പിൽവിരിഞ്ഞുനിൽപ്പുണ്ടതിമോഹനാമാമോരുചെമ്പകത്തിൻമലർവെളുവെളുക്കെയുള്ളൊരു ചിരിപോൽഏറെ സുഗന്ധമേറീടുമൊന്ന്എല്ലാം തികഞ്ഞത്.അതു കണ്ടുഞാനേറെ സന്തോഷചിത്തനായ് പ്രിയരോടുമൊഴിഞ്ഞുചെമ്പകമിനിവെട്ടിക്കളയുകവേണ്ടാ,അതിലും…

🌹 ചരിത്രം തിരുത്തിയ സത്യാന്വേഷി 🌹

ലേഖനം : ബേബി മാത്യു അടിമാലി✍ ഒരു വശത്ത് ജീവിതം സന്ദേശമാക്കുകയും മറുവശത്ത് ആ സന്ദേശം ജീവിതമാക്കുകയും അതിനെ കാലം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്ത അദ്ഭുത പ്രതിഭാസമാണ് ഗാന്ധിജീ . ആ ഒരർത്ഥത്തിൽ അദ്ദേഹത്തിന്റെ മരണം പോലും ഒരു വലിയ സന്ദേശമായിരുന്നു.…

മായാമയം!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ മായികമായമഹാസുന്ദരതേമായേ മായേ, മായേ!ജീവിതമെന്ന മഹായാന്ത്രികതേമായേ മായേ, മായേ!കാരണമായ നിയാമകതേ നീമാറി മാറി, മാറീഉടലുകളിൽക്കൂടുയിരുകളിൽമാറിക്കേറീ,മാറീവിതയ്ക്കുകയാണീ മായികബീജംഅറിയാ ശരീരംഅവിദ്യകളഖിലം മായാമയംആ, വിദ്യയുമഖിലം മായാമയംനിഴലിൻ നിഴലാം ചരാചരങ്ങൾമായായവനികേൽമാനവ വേദാന്തങ്ങളുമഖിലംഅവിദ്യാനിഴലിൽഅനുഭവമെഴുതാനാകാചൊല്ലാൻഭൂതിയാണീ വിദ്യാമായായവനിക വലിച്ചുനീക്കിആകു,കനുഭൂതീൽമായികമായ മഹാസുന്ദരതേമായേ മായേ, മായേ !ജീവിതമെന്ന മഹായാന്ത്രികതേമായേ മായേ,…

ഒറ്റാലിമുത്തപ്പനും മീൻദൈവവും

രചന : ശപഥ്✍ Chapter – അശോകം പുരാരാവത്തിൽ ആഹ്ലാദത്തിന്റെ കമ്പക്കെട്ടുകൾ മിഴിതുറന്നു… പൂരത്തിൻ്റെ അവസാന ചടങ്ങായ വിട വാങ്ങലിനായി ആനകൾ വണങ്ങി ജനലക്ഷങ്ങൾ തങ്ങളുടെ പൂരാവേശം പ്രകടമാക്കിക്കൊണ്ട് ആർത്തു വിളിച്ചു. ഉണ്ണിപണിക്കർ തലയിലെ തൊപ്പി ഊരി അമ്പലത്തിനുള്ളിലേക്ക് നടന്നു. തന്റെ…

ഗാന്ധിക്കൊപ്പം

രചന : ടി.എം. നവാസ് വളാഞ്ചേരി✍ സ്ഥിരം കൊണ്ടാടുന്ന ദിനാചരണങ്ങളെ പോലെ ഗാന്ധി ജയന്തി ദിനവും എത്തുന്നു. ഒട്ടേറെ മുഖസ്തുതികളും കപടനാട്യങ്ങളും ആവർത്തിക്കപ്പെടുമെന്നല്ലാതെ ഉള്ളറിയാതെ നേരറിവില്ലാതെ ഉൾക്കാഴ്ചയില്ലാതെ വെറും ചടങ്ങുകളായി മാറി ഗാന്ധി ദിനാചരണവും മാറുമോ? ഗാന്ധിയൻമാരെ തേടിയലഞ്ഞു ഞാൻഓടിയോടി തളർന്നങ്ങിരുന്നു…

ജീവിതമെന്ന പ്രണയത്തിലും

രചന : ശങ്കൾ ജി ടി ✍ അകലെനിന്നേരാത്രി വരുന്നതു കണ്ട്വെയില്‍ തൂവലുകള്‍കൂട്ടിച്ചേര്‍ത്തൊരുപകല്‍വീടുണ്ടാക്കുന്നുഅകത്ത് മൊണാലിസയുടെപുഞ്ചിരി തൂക്കിയിട്ട്പുറംഭിത്തിമേല്‍ട്രോജന്‍കുതിരയെ തൂക്കുന്നുഇണയേം കിടാങ്ങളേംഅവിടെ പാര്‍പ്പിച്ച്പുറത്തുകാവലിരിക്കുന്നുഒന്നും രണ്ടും പാദങ്ങളില്‍നിന്നുംവാര്‍ന്നുപോകുന്നനൃത്തത്തെ മൂന്നും നാലുംപിന്നെ അഞ്ചും ആറുംപാദങ്ങളിലേക്ക്വിന്ന്യസിപ്പിക്കുന്നുഒരുതോല്‍വിഒരിക്കലുമെന്നാല്‍പാടില്ലന്നുറക്കുംതളരാതെശിഖരങ്ങള്‍തോറുംഅണ്ണാനോട്ടമോടിതളിരിലകളെവീണ്ടും വീണ്ടും നിര്‍മ്മിച്ച്അവിടേക്കു ചേക്കേറുന്നു…തിരയൊടുങ്ങാത്തശത്രുഭയത്താല്‍പിതാവിനെപോലും വധിച്ച്നിലകിട്ടാത്തവിധിതീര്‍പ്പുകളില്‍മാതാവിനേയും വരിച്ച്ജീവിതത്തോളംഉയര്‍ന്നുപൊങ്ങിയ തിരമാലകളെമരണത്തോളം ചാടിയുയര്‍ന്ന്അതിജീവിക്കുന്നുഅങ്ങനെജീവിതമെന്ന യുദ്ധത്തിലുംജീവിതമെന്ന പ്രണയത്തിലുംഒന്നും…