Month: October 2023

” പിടച്ചിൽ “

രചന : ഷാജു. കെ. കടമേരി✍ ഓരോ നിമിഷവും നിറം മങ്ങിയആകാശക്കാഴ്ച്ചകളിലേക്ക്മിഴി കോർത്തിരിക്കുന്നവീടില്ലാത്തവരുടെഎരിഞ്ഞുകത്തുന്നകിനാവുകൾക്കിടയിലേക്ക്നടന്ന് കയറി.അടർന്ന് വീഴുന്ന ചിന്തകളെപുറത്തേക്ക് വാരി വലിച്ചിട്ട്കണ്ണീരിൽ വരയ്ക്കാൻശ്രമിക്കുമ്പോൾകരയുന്ന മഴയെനെഞ്ചോടടുക്കി പിടിച്ചൊരുപിടച്ചിൽ പാതിരാവിന്റെഇടനെഞ്ച് മുറിച്ച് കടക്കും.വെയില് കൊന്ന് നിലവിളിക്കുന്നകരള് കൊത്തി പിളർന്നൊരുമിടിപ്പ് അവരുടെസ്വപ്നങ്ങളിലേക്ക്ഇരമ്പിപുണരും .ഇരുള് തീത്തിറയാടികലമ്പി വീഴുന്നസങ്കട നിമിഷങ്ങളിൽ…

പ്രേമഭിക്ഷു

രചന : എൻ.കെ അജിത്ത്✍ ഒരു ചുംബനത്തിനായ് ദാഹിച്ചു നിന്നിടുംമൃദുവായ ചെമ്പനീർപ്പൂവുപോലെഒരു പ്രഭാതത്തിന്റെ നിർമ്മല ഭാവമായ്മനസ്സിൽ വിളങ്ങുന്നു, ഓമലേ നീ ചെതമുള്ള ചെഞ്ചൊടിപ്പൂവിൽ നിന്നുതിരുന്നമൃദുവാണിയെന്നും മൊഴിഞ്ഞു കേൾക്കാൻപ്രിയദേ കൊതിപ്പു ഞാനതിനായിയീവഴിപലവേള നിന്നെത്തിരക്കിയെത്താറുണ്ട് ഒരു മഞ്ഞുതുള്ളിതൻ പരിശുദ്ധിയാണു നീമധുവാഹിവണ്ടുകൾ മോഹിച്ച പൂവ് നീപരിലസിക്കുന്നു…

ഭാര്യയുടെ അവകാശം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ അച്ഛന്റെ മരണം ഏറ്റവും കൂടുതൽ തളർത്തിയത് അവളെയായിരുന്നു. അമ്മയും രണ്ട് അനിയന്മാരും അടങ്ങുന്ന ആ കൊച്ചു കുടുംബത്തെ പട്ടിണിയറിയാതെ സംരക്ഷിച്ചിരുന്ന കുടുംബസ്നേഹിയായ അച്ഛന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ തളർച്ചയിൽ നിന്നും കുടുംബത്തെ രക്ഷപ്പെടുത്തേണ്ട ചുമതല തനിക്കാണെന്നവൾ മനസ്സിലാക്കി.…

പ്രണയ വസന്തം

രചന : മായ അനൂപ് ✍ പ്രണയപരാഗം നുകരുവാനായെന്നിൽവന്നണഞ്ഞോരു ശലഭമോ നീമായ്ക്കുവാനാകാത്തൊരായിരംവർണ്ണങ്ങൾ ചാലിച്ച വാർമഴവില്ലഴകോസ്വപ്നമായ് രാവിലെൻചാരത്തണഞ്ഞെന്നെവാരിപ്പുണരുന്ന ഗന്ധർവ്വനോദൂരെയെന്നാകിലും കിരണങ്ങളാലെന്നേതഴുകുന്ന രാഗത്തിൻ പൂർണേന്ദുവോചെഞ്ചുണ്ടിൽ പുഞ്ചിരിപ്പൂവു പോൽ രാവിനേമായ്ക്കുവാനെത്തുന്ന പൊന്നുഷസ്സോഎന്റെ പകലുകൾക്കിന്നു വെളിച്ചംപകരുവാനെത്തും ദിവാകരനോവാടിത്തളർന്ന് പോയെന്നാകിലെന്നേതഴുകിയുണർത്തുന്ന പൂന്തെന്നലോദുഃഖമാമഗ്നിയണയ്ക്കുവാനായെന്നിൽപെയ്തൊരു സ്നേഹത്തിൻ പൂമാരിയോപൊൻപാദസ്പർശത്താൽ ശാപമോക്ഷംതരാനെത്തിയ ദേവനാം ശ്രീരാമനോഅഞ്ചിതൾ…

കാത്തിരിപ്പോടെ…

രചന : നരേൻ പുൽപ്പാറ്റ ✍ മുറിഞ്ഞ് നീറുന്ന ഹൃദയത്തിനുള്ളില്‍ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്ന നിന്‍ രൂപമുണ്ട്…അതിനി എന്‍റെ മരണം കൊണ്ടല്ലാതെ മാഞ്ഞുപോകില്ലമടുത്തെന്ന് നീ പറയുമ്പോഴും എനിക്ക് നിന്നെ സ്നേഹിച്ച് മതിയാകുന്നില്ല…നീയും ഞാനും തമ്മില്‍വെത്യാസങ്ങളില്ലാതെ പരസ്പരം ജീവന്‍ കളയാന്‍പോലും തയ്യാറായി സ്നേഹിക്കുന്നവരണന്ന്…

രക്തസാക്ഷികൾ

രചന : സുമോദ് പരുമല ✍ (ഹരിതവിപ്ലവത്തിൻ്റെ പ്രകൃതിഗായകന്) മരം ,പൂവ് ,കായ ,വിത്ത് ,മരം .ജന്മത്തുടർച്ചകളുടെ പ്രാതസന്ധ്യകളിൽഎത്രയെത്രമഹാകാശങ്ങളാണ് …!മരംകൊണ്ട് മരത്തെ ഹരിയ്ക്കുമ്പോൾവീണപൂക്കളുടെഘടാകാശങ്ങൾ .രക്തസാക്ഷികൾഎത്ര സങ്കീർണ്ണമായാണ്ആകാശങ്ങളായിത്തീരുന്നത് ….!അരിഞ്ഞുകൂട്ടിയ കൈകാലുകളിലുംമുറിഞ്ഞറ്റ ശിരസ്സുകളിലുംഉടഞ്ഞുപോയമൺകുടങ്ങൾ .ഒരിയ്ക്കലുമുടയാത്തകൃഷ്ണമണികളാൽകാലത്തെയുറ്റുനോക്കുന്നവേദഗണിതങ്ങൾ …

കെ. ജി . ജനാർദ്ധനന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ കണ്ണീർ പൂക്കൾ.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും അസോസിയേഷന്റെ അൻപത് വർഷക്കാലം തുടർച്ചയായി പ്രസിഡന്റ് മുതൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും അസോസിയേഷന്റെ പുരോഗതിക്ക് വേണ്ടി തന്റെ കഴിവുകൾ വിനിയോഗികയും ചെയ്തിരുന്ന കെ ഗോവിന്ദൻ ജനാർദ്ധനൻ വെസ്റ്റ്ചെസ്റ്റർ…