Month: October 2023

വാഷിങ്ങ്ടൺ ഡി .സി മലയാളികളുടെ അഭിമാനമായ വിപിൻ രാജ് ഫൊക്കാന വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.

സജിമോൻ ആന്റണി✍ പ്രമുഖ സംഘടനാ പ്രവർത്തകനും , അമേരിക്കൻ ,കനേഡിയൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകർന്ന യുവ തലമുറയുടെ പ്രതിനിധിയും , വാഷിങ്ങ്ടൺ ഡി .സി മലയാളികളുടെയും ഫൊക്കാനയുടെയും അഭിമാനമായ വിപിൻ രാജ് ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.…

യാഥാർത്ഥ്യലോകത്തെ ആലീസ്

രചന : സെഹ്റാൻ✍ പഴകി മഞ്ഞനിറമാർന്നപുസ്തകത്താളുകളിൽ നിന്നുംപിടഞ്ഞിറങ്ങിമഴയിൽ നനഞ്ഞകാട്ടുചേമ്പിലകളിലേക്ക്വഴിതെറ്റി കയറിപ്പോകുന്നവാലൻമൂട്ട.കടലിരമ്പുന്ന റേഡിയോ.വിരസമായ് പൊഴിയുന്നമഴത്തുള്ളികൾ…ആലീസ് കഥയെഴുതവേഅവളുടെ നിറഞ്ഞ മുലകളിൽതലചായ്ച്ച് ഉൻമാദത്തിന്റെഗാനമാലപിക്കുന്നു അവൻ.ഘടികാരത്തിന്റെ നിലയ്ക്കാത്തപെൻഡുലം കണക്കെ അവൾക്കുള്ളിൽചലിക്കുന്നു അവൻ.ഇണചേരലിനിടെ കഥയ്ക്ക്‘ആലീസിന്റെ അത്ഭുതലോക’മെന്ന്പേരിടുകയും,’യാഥാർത്ഥ്യലോക’മെന്ന്വെട്ടിത്തിരുത്തുകയും ചെയ്യുന്നു അവൾ…🦋 🦋കടൽജലം നിറച്ച ചില്ലുഭരണിയിൽആണ്ടുകിടക്കുന്നു അവൻ.ഒപ്പം കരിന്തേളുകളുടെരൂപം പൂണ്ട അക്ഷരങ്ങൾ…ദംശനാസക്തിയോടെ…

ഇരുണ്ട ഭൂമി

രചന : ജോർജ് കക്കാട്ട്✍ ഇപ്പോഴും മന്ത്രിക്കുന്ന വേനൽപച്ചയും ശരത്കാലത്തിന്റെസുന്ദരമായ സ്വർണ്ണവുംനമ്മുടെ ഇരുണ്ട ഭൂമിയിൽ ഇവിടെനിന്ദ്യമായി കുലുങ്ങുന്ന ആകാശത്തിന്അറുതി വരുത്താൻ അസാധാരണമായയോജിപ്പിൽ ശ്രമിക്കുന്നു.ശക്തമായ ആഘാതത്തിൽശിഥിലമാകുന്ന മേഘങ്ങൾ,അവർ സ്വയം സഹതാപത്തിലേക്ക്ഉരുകുകയാണെന്ന പ്രതീതി നൽകുകയുംഎന്റെ കൺമുന്നിലെ എന്റെ വികാരങ്ങളിൽനിന്ന് വരാനിരിക്കുന്ന മൂടുപടംനീക്കം ചെയ്യുകയും ചെയ്യുന്നു.ചില…

ജോപ്പന്‍

രചന : മഞ്ജുള മഞ്ജു ✍ ജോപ്പന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ജോപ്പാ പോവല്ലേടാ പോവല്ലേടാന്ന് പറഞ്ഞ്വീട് പുഴവക്കുവരെ പിന്നാലെ ചെന്നുജോപ്പനൊന്നും കേട്ടില്ലവീട് കരഞ്ഞു കരഞ്ഞുതളര്‍ന്നു തിരികെ വന്ന്ജോപ്പനെ മണക്കുന്ന മുറിയെകെട്ടിപ്പിടിച്ചു കിടന്നുവീട് ജോപ്പനെയും ജോപ്പന്‍ വീടിനെയും സ്നേഹിച്ചപോലത്രഅഗാധമായ് ആരും പ്രണയിച്ചിട്ടുണ്ടാവില്ലജോപ്പന്റപ്പന്‍ മരിച്ചതില്‍ പിന്നെയാണ്…

എനിക്ക് ഹന്നയെ മണക്കുന്നു

രചന : സഫി അലി താഹ✍ “ഹന്നാ…..”നേർത്തൊരു തേങ്ങലിന്റെ ഉള്ളിൽനിന്നും വിറയാർന്ന കൈകൾ നീട്ടി തന്നിലേക്ക് ചുവടുകൾ വെയ്ക്കുന്ന ഉമ്മ…..!കന്നാസ്സുമേന്തി ലക്ഷ്യമില്ലാതെ നടക്കുന്ന ഉപ്പയുടെ കണ്ണുകളിൽ നിർവികാരത മുറ്റിനിൽക്കുന്നു,എന്നിട്ടുമവയ്ക്ക് വല്ലാത്തൊരു തിളക്കം! പിറകെ ചുവടനക്കുന്ന മുന്നയുടെ ഇമകൾ ഇടംവലം വെട്ടിക്കൊണ്ടിരിക്കുന്നു,അക്രമികൾക്ക് മുന്നിൽ…

ചിറകറ്റ കിനാവുകൾ

രചന : അനു സാറ✍ തൂമഞ്ഞുപോൽ പെയ്തിടുമെന്നിലായ്കുളിരേറും പുതുകിനാവുകൾനനവാർന്നൊരൻ ഹൃദയതാഴ്വാരങ്ങളിലായ്-പ്പാകി മുളപൊന്തിയ മൃദുവായ കിനാവുകൾപുലരിതൻ കൊഞ്ചലും ഇളവെയിലിൻ മാറിലെച്ചൂടുംചെറുകാറ്റിന്നിക്കിളിയുമവയെ തഴുകിയോമനിച്ചിരുന്നു.മഴയുടെ സപ്തസ്വരങ്ങളാൽ ഗാനം കേട്ടുംഋതുഭേദങ്ങൾ തന്നുടയാടചാർത്തിയുംകാലപ്രഭാവത്തിൻ ഒഴുക്കിലെൻകിനാക്കളൊരുസുന്ദരപുഷ്പമായി വിരിഞ്ഞുനിന്നു.എൻ മനസ്സിന്നകത്തളങ്ങളിലൊരുസുഗന്ധവാഹിനിയായ് നിറഞ്ഞുനിന്നു .കൊഴിയുവാനാകാതെയെന്നിൽ ചേരുമ്പോഴും,ശാപമേറ്റൊരെൻ ജന്മത്തിൻ പ്രതിബന്ധനങ്ങൾ,ഒരു പുഴുവായവയെ കാർന്നുതിന്നീടുന്നു.ചിറകറ്റയൊരുശലഭം പോലവ…

ആരവങ്ങൾ *

രചന : സതീഷ് വെളുന്തറ✍ അംശുക രശ്മികളേൽക്കാത്ത വിടപി തൻശീതളച്ഛായയിൽ നിന്നുമുതിരുന്നതാമൃദു നിസ്വനങ്ങളായ് സ്വരരാഗ വീചികൾകാതരയായ് കേഴുമേതോ കിളിയാവാം. അന്തിയായാൽ നറുനിലാത്തുണ്ടുകൾഎത്തിനോക്കാനണയുന്നുണ്ടിടയിടെതിങ്കളിന്നാകുമോ ദിനകരൻ തോറ്റൊരുവാതായനങ്ങൾ തുറന്നകം പൂകുവാൻ. കാലമാകാതെ കൊഴിയേണ്ടി വന്നൊരുതരുശാഖി തൻ തളിർദലങ്ങളോകർണ്ണങ്ങളിൽ ശോക മർമ്മരമാകുന്നുധമനിയിലൊരു ചെറു നോവായിരമ്പുന്നു. ഉർവിയിൽ…

പാലസ്തീൻ

രചന : മാഹിൻ കൊച്ചിൻ ✍ പലസ്തീനിലെ ചുടുരക്തം ചാലിട്ട് ഒഴുകുന്ന മണ്ണിൽ നിന്നും രക്ഷാപ്രവർത്തകർക്ക് നോട്ടുബുക്കിൽ നിന്നും പറിച്ചെടുത്ത ഒരു കടലാസുകഷ്ണത്തിലെ ഒരു കുറിപ്പ് കിട്ടി. സയണിസ്റ്റ് ഭീകരതയുടെ തീതുപ്പുന്ന റോക്കറ്റുകൾ നിശ്ശേഷം തകർത്തുകൊണ്ടിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ…

പ്രണയപ്പാന

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പൂവിതളൊളിപൂണ്ടൊരു വേളയിൽ;ഭാവബന്ധുര സ്മേരവുമായ് സഖീ,ഞാൻ നിനക്കായ് കുറിച്ചിട്ടതൊക്കെയുംതേൻ മൊഴികളാണേവമൊന്നോർക്കുകിൽ!ആരബ്ധ പ്രണയത്തിൻ പ്രദീപ്തമായ്സാരസ്യപീയൂഷേ പുലർന്നീയെന്നിൽ;എത്രയെത്ര സുരഭിലസ്വപ്നങ്ങൾചിത്രവർണോജ്വലം ഹാ പകർന്നുനീ!മങ്ങിയ വെളിച്ചത്തിൽ മെയ്ചേർന്നുനാംഅങ്ങകലെയ,ത്താരാഗണങ്ങളെ,തിങ്ങിന കൗതുകത്തോടു കണ്ടുക-ണ്ടങ്ങനെ സല്ലപിച്ചന്നിരുന്നതുംആറ്റുവക്കത്തു തോണിയണയവേ-യൂറ്റംപൂണ്ടു തുഴഞ്ഞങ്ങു പോയതുംനാട്ടുമാവിന്റെ കൊമ്പത്തെയൂഞ്ഞാലിൽ,ആട്ടമാടി,മദിച്ചുരസിച്ചതുംഅല്ലിയാമ്പൽ കടവിലിറങ്ങി നാംമെല്ലേ,പൂക്കൾ പറിച്ചുമ്മവച്ചതുംആ മരച്ചോട്ടിലായണഞ്ഞോരോരോ,തൂമയോലും…

റിട്ടയർമെന്റ് ഹോമിലേക്ക്

രചന : ജോർജ് കക്കാട്ട് ✍ മനോഹരമായ ഈ ലോകത്തിൽ അതിവേഗതയിൽ കാലം കടന്നു പോയി റിട്ടയർമെന്റ് നേടി സീനിയർ ഹോമിൽ ഒറ്റമുറിയിൽ അകപ്പെടുന്ന ഒരു മഹാനായ മനുഷ്യൻ അദ്ദേഹത്തെ കണ്ടപ്പോൾ ആ മനുഷ്യനിലേക്ക് .. “ഒരു വൃദ്ധയെപ്പോലെ സമയം ചെരിപ്പിൽ…