സർഗ്ഗകേളി
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ശോകമൂകമാം ചിത്തവുമായിതാ,ലോകതത്ത്വം തിരയുകയാണുഞാൻഊഴിതന്നതിർ ഭേദിച്ചനന്തമാ-മാഴിയും കടന്നാകാശവുംകട-ന്നെന്നുമെന്നുമെൻ ചിന്തകളങ്ങനെ,വെന്നുവെന്നുയർന്നീടാൻ ശ്രമിക്കവേ,ഒന്നുചോദിക്കയാണുഞാ,നീവിശ്വ-മെന്നൊരത്ഭുത തേജപുഞ്‌ജത്തൊടായ്എന്തിനായിപ്രതിഭാസമിങ്ങനെ;സന്തതം തുടരുന്നൂ,നിരർഥകം?നൻമതൻ തൂവെളിച്ചം പരത്തിഞാ-നുൻമുഖം നടകൊള്ളുന്നിതന്വഹംഹാ! നിയതിതൻ ഭാവപരിണാമ-മീ,നമുക്കൊട്ടറിയുവാനാകുമോ?പീലി നീർത്തിയാടുന്നൂ,മയിലുകൾ!ചേലിയന്നു പാടുന്നൂ കുയിലുകൾ!ആ വനമുല്ലതൻ നറുപൂക്കളിൽ,തൂവമൃതേത്തു തേടുന്നുവണ്ടുകൾ!പുഞ്ചനെൽപ്പാടം തന്നിലൂടങ്ങനെ,കൊഞ്ചിക്കൊഞ്ചിപ്പറക്കുന്നു തത്തകൾ!പാലൊളി തൂകിയംബര വീഥിയിൽ,താലവുമായി നിൽക്കുന്നു ചന്ദ്രിക!പാവന…