Month: October 2023

ഭ്രാന്തൻ

രചന : സുരേഷ് രാജ്✍ ഒരുനേരവുമില്ലാതെപുലമ്പുന്നൊരുവൻതെരുവിന്റെ ഓരങ്ങളിൽകാണുന്നു നിത്യവും. പലരും പറയുന്നുഅവനൊരു ഭ്രാന്തൻഅതു കേട്ടവരൊക്കെചിരിക്കുന്നു ഹാസ്യമായി. മുഷിവുള്ള പിഞ്ചിയചേലയും ചുറ്റിയഅവനുണ്ട് മാനവുമെന്നറിയുന്ന ഭ്രാന്തൻ. മിഴിയുണ്ടു കണ്ണീനീർഇല്ലാത്ത ഭ്രാന്തൻമഴകൊണ്ട് ദേഹമോവെളുക്കാത്ത ഭ്രാന്തൻ. ആരാന്റെ ഉച്ഛിഷ്ടംതിന്നുന്ന ഭ്രാന്തൻമൂളും കൊതുകിനെഭയമില്ലാ ഭ്രാന്തൻ. നാലാളു കണ്ടാൽഗമയതു കാട്ടാ…

ലോക മാനസികാരോഗ്യ ദിനം

രചന : റോബി കുമാർ ✍ വിഷാദത്തിന്റെ പിടച്ചിലുകളിലേക്കു നടു ഒടിഞ്ഞു വീണ് പോവുന്നവർ, ഒരു വിരലനക്കം പോലും ദൂരെ നിന്ന് ചിരിച്ച് തിരിച്ചു പോകുമ്പോൾ, നിസ്സഹായതയുടെ കാട്ടിലേക്ക് അമ്മയില്ലാത്ത കുട്ടിയെ പോലെ വലിച്ചെറിയപ്പെടുന്നവർ,അവരുടെ കണ്ണുകളിലേക്കു നോക്കിയിട്ടുണ്ടോ? ഒരു ശവപ്പറമ്പിന്റെ കൂർത്ത…

സർജറി

രചന : ഡോ, ബി, ഉഷാകുമാരി ✍ ഞാൻ പോലുമറിയാതെൻ തൈറോയ്ഡ് ഗ്ലാൻഡേ, നീയിന്നീവിധം വളർന്നെന്നോ? ഘോരമായ് പടർന്നെന്നോ?നോക്കി ഞാൻ സ്‌കാനിങ് റിപ്പോർട്ട്‌, ഞെട്ടിപ്പോയ് പക്ഷേ നീയുംഎൻ മെയ്യിന്നൊരു ഭാഗം തന്നെയായിരുന്നല്ലോ!ഓർക്കുകിൽ നീയെന്നോട് കാരുണ്യം കാട്ടി,ശബ്ദനാളത്തെ ഞെരുക്കീലെൻ പാട്ടിനെ വിലക്കീല !പാടുവാതിരിക്കുവാനാവില്ലയെനിക്ക്,…

എല്ലാർക്കും ഒരു കത്തെഴുതാമെന്നു വെച്ചു

രചന : സകീർ ഇളയാട്✍ എത്രയും സ്നേഹം നിറഞ്ഞ…….. വായിച്ചറിയുവാൻ എന്തെന്നാൽ എനിക്കിവിടെ സുഖംതന്നെ നിനക്കും സുഖംതന്നെയെന്ന് കരുതുന്നു. നീ ഇട്ട പോസ്റ്റ് കണ്ടു വിവരങ്ങളറിഞ്ഞതിൽ സന്തോഷം ഞാനൊരു ലൈക്കും കമന്റും ഇട്ടിട്ടുണ്ട് നീയതിന് റിപ്ലൈ തരുമെന്ന് കരുതട്ടെ. പിന്നെ വീട്ടുകാർക്കെല്ലാം…

🌹 ഗാസയുടെ രോദനം 🌹

രചന : ബേബി മാത്യു അടിമാലി✍ ഗാസാമുനമ്പിൽനിന്നുയരുന്ന രോദനംലോകത്തെയാഴ്ത്തുന്നു കണ്ണുനീരിൽഅവിടെനിന്നുയരുന്ന കാറ്റിനുപോലുംമനുഷ്യരക്തത്തിന്റെ ഗന്ധമുണ്ട്മദമിളകിയാടുന്ന യുദ്ധവെറിയിൽചാമ്പലായീടുന്നു മനുഷ്യത്വവുംഎത്രയോ നിസ്വരാം മാനവർതന്നുടെകണ്ണുനീർ വീഴ്ത്തിയീ യുദ്ധഭൂവിൽമത തീവ്രവാദവും വംശവെറികളുംഏത്രയോ കാലമായ് തുടരുന്നിവർഅരുതെന്നു പറയേണ്ട ലോക നേതക്കളുംപക്ഷം പിടിക്കുന്നു ഇരുഭാഗമായ്പാലായനങ്ങളും കൂട്ടക്കുരുതിയുംമാത്രമാണീ യുദ്ധ ബാക്കിപത്രംമതമല്ല മതമല്ല മനുഷ്യത്വമാണീമാനവർക്കാവശ്യമെന്നറിയുകണ്ണുനീരുപ്പിനും…

അവിചാരിതം

രചന : പ്രിയബിജൂ ശിവകൃപ ✍ മഴ പെയ്തുകൊണ്ടേയിരിക്കുന്നു…. എത്ര നേരമായി ഈ ജാലകത്തിനരികിൽ താനിരിക്കാൻ തുടങ്ങിയിട്ട്….. ഓർമ്മകളുമായി…നാളെ അരുൺ സാറിന്റെ വിവാഹ നിശ്ചയമാണ് തന്നെയും ക്ഷണിച്ചിട്ടുണ്ട്……തനിക്ക് ഇഷ്ടമായിരുന്നു അരുൺ സാറിനെ ആഴത്തിൽ ആ ഇഷ്ടം വേരൂന്നിയിരുന്നില്ലെങ്കിലും മനസ്സിൽ പതിഞ്ഞിരുന്നു ആ…

👚 അവർ നഗ്നരാണ്👕

രചന : കൃഷ്ണമോഹൻ കെ പി ✍ നാഗരീകത്തിന്റെ നാൾവഴിയുൾക്കൊള്ളുന്നനാരിയും നരനുമീലോകത്തിൽ നഗ്നരാണ്നാരായത്തുമ്പിലുള്ള അക്ഷരം ഗ്രഹിക്കാതെനാട്യങ്ങൾ നടത്തുന്ന ഏവരും നഗ്നരത്രേഅടിയുടുപ്പിടാതെയീ കൂട്ടത്തിൽ സംവദിപ്പോർഅരങ്ങിലല്ലെങ്കിൽ പോലും മനസ്സിൽ നഗ്നരത്രേആലങ്കാരികമായി വസ്ത്രങ്ങളണിഞ്ഞെത്തുംആശയവിഹീനരും നഗ്നത പേറീടുന്നുആനയ്ക്കു കൗപീനത്തെ അണിയിക്കാൻ ശ്രമിക്കുവോർആലയം മറക്കുന്നു ആരവം മുഴക്കുന്നൂആശയറ്റുളവായ വൈകാരികത്വത്തിന്റെആവേശമുൾക്കൊള്ളുവോർ,…

പാഴ്ക്കിനാവിലെ ഉണ്മ.

രചന : ജയരാജ്‌ പുതുമഠം.✍ ഒരു പരസ്യവാചകങ്ങൾക്കുംനിന്റെ അമൂല്യ കാന്തിയെപോഷിപ്പിക്കുവാൻഅക്ഷരാരാമങ്ങൾവിടർന്നിട്ടില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനതിൻനിഘണ്ടുസദനങ്ങൾചികഞ്ഞു തളരണംപ്രണയശലഭമേ ഒരു ചിത്രക്കൂട്ടിലും നിന്റെനിഗൂഢലാവണ്യചേതനതുളുമ്പി കയറാറില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനതിൻഅമൂർത്തധാരയിൽമിഴികളെറിയണംസഹനവിഷാദമേ ഒരു പൂങ്കുയിലിനുംനിന്റെ ഋതുഭേദസഹജനാദങ്ങൾക്കപ്പുറംപാടാനാകില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനുനിരർത്ഥകമായ കിനാവിൻകൂജനങ്ങൾക്കായ്കാതോർക്കണം കാലമേ തളർന്ന സ്വപ്‌നങ്ങൾപിഴുതെടുത്ത് വരിഞ്ഞുകെട്ടിചിറകുകൾ തളരാത്തഭാവനാശൈലങ്ങളിൽ,തരളിതമായനിൻനളിനദളങ്ങളിൽഅധരനിവേദ്യങ്ങൾഅവിരാമം ചൊരിഞ്ഞെന്റെമരണകാവ്യങ്ങൾഞാനെഴുതട്ടെ, വെറുതെ!

കാതരയായ്

രചന : ഷിബു കണിച്ചുകുളങ്ങര.✍ ഉദ്യാനമാകെ പരിമളശോഭിതംഅവൾതൻ വദനത്തിളക്കവുംകാർകൂന്തലഴകുമാലസ്യമേറ്റംകണ്ടു ഞാനാകെവിഷണ്ണനായ് നന്നായ് ഞൊറിഞ്ഞുടുത്തവേഷ്ടിയിലന്നവളേകയായ്കാമുകഹൃദയങ്ങൾ കീഴടക്കിമന്ദമായ് മാനസലോലമെത്തി. മന്ദാനിലൻ തലോടി പുൽകികാതരയാമവളെനയിച്ചങ്ങനെമന്ത്രമധുരതേൻമയചരടിനാൽബന്ധിച്ചുപുൽകി ഹൃത്തിലായ്. പലതരം മായികസ്വപ്നങ്ങൾചേർത്തുള്ള വീഥിയിലപ്പോൾഗന്ധർവ്വകിന്നര ചടുലതയിൽതേരാളിയാവാൻ കൊതിച്ചൂ. വന്നിട്ടും നിന്നിട്ടും മറക്കുവതില്ലഎന്നാത്മസുകൃതമാതരുണിയെനന്നായ് മനസ്സിൽ പ്രതിഷ്ഠിച്ചുഎന്നും ആലോലം പ്രേമമോടെ.

സ്വാർത്ഥത.

രചന : ബിനു. ആർ ✍ സ്വാർത്ഥന്മാരെല്ലാവരുമൊന്നിച്ചുകൂടിസ്വർഗ്ഗലോകം പണിയാൻകാത്തിരുന്നുഞാനാദ്യംപറയാമെന്നവാഗ്വാദത്തിൽആരും പറയാനാരും സമ്മതിച്ചതില്ല.ചിന്തകളെല്ലാം കൊഴുത്തു തടിച്ചുചിന്തകളിലെല്ലാം ചീന്തേരുപൊടികൾപോൽപാറിപ്പറന്നു മന്ന്വന്തരങ്ങളിൽ നിറഞ്ഞുആർക്കുമെയൊന്നും പറയുവാനാവാതെഅല്ലലുകളെല്ലാം മനസ്സിൽ നിറഞ്ഞു.ആരും പറയാത്ത വാക്കുകൾ തേടിനിഘണ്ടുകളിലെല്ലാം തിരഞ്ഞു നടന്നുചിന്തകളെല്ലാം പൊടിപ്പുരണ്ടതല്ലാതെവാക്കുകളാർക്കും പുറമെയെത്തിയില്ല.സ്വാർത്ഥത നിറഞ്ഞവരെല്ലാമെന്നുംഞാൻ ചെയ്യുന്നതുമാത്രംസ്വസ്ഥമെന്നതു മനസ്സിൽ വരഞ്ഞുആർക്കുമേയൊന്നും പറയുവാനാവാതെമരണം വന്നു…