തിരിച്ചറിയാത്തവർ
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ വീണുകിട്ടിയൊരവസരത്തിൽവലിയ സൈക്കിളിന്റെനീളൻകമ്പിക്കടിയിലൂടെഒറ്റക്കാലുകുത്തിചവിട്ടിപ്പടിക്കുന്നതിനിടയിലാണ്അച്യുതൻ നായരുടെ കയ്യാലയിൽനിലതെറ്റിപ്പോയിടിക്കുന്നതുംനിലത്തടിച്ചുവീണു മുട്ടുപൊട്ടിയതും .പറ്റിയമണ്ണെല്ലാം തുടച്ചുകളഞ്ഞുപതിയെഉരുട്ടി തിരികെയെത്തുമ്പോഴാണ്ആദ്യത്തെത്തതലോടൽകവിളത്തു കിട്ടിയതുംചിറ്റപ്പാ വിളി വായിൽചോരയുടെ കയ്പുനിറച്ചതുംകാതൊരു നീളൻ വിസിലൂതിയതുംനീലാകാശം നിറയെനക്ഷത്രങ്ങളോടെകൺമുന്നിലേക്കു നിവർന്നുവീണതും .തലയിലെ പെരുപ്പിന്റെകടുംകെട്ടഴിഞ്ഞുകണ്ണുതുറക്കുമ്പോൾമൃദുലവിരലുകൾതലയിൽ തഴുകുന്നുണ്ടായിരുന്നു.,പുകമുറ്റിക്കനച്ചവിയർപ്പുനാറ്റത്തെഇറുക്കിപ്പിടിച്ചു തേങ്ങുമ്പോൾഉള്ളിലുള്ള കന്മഷംഉരുകിപ്പോകും പോലെ.,അമ്മേ യെന്നൊരുവിളിതൊണ്ടക്കുഴിയിൽവഴിയറിയാതെ വിറക്കുംപോലെ .,കരളുകടഞ്ഞുകവിളിൽവീണതീത്തുള്ളികൾ…