Month: November 2023

ജന്മകർമ്മം

രചന : സുരേഷ് രാജ്✍ നിറമുള്ള കണ്ണുകൾപകരുന്നു നൊമ്പരംഅഴകുള്ള പുഞ്ചിരിവൃണമാക്കി മാനസ്സം. ജനിച്ചല്ലോ മക്കളെനിങ്ങളുമീ ഭൂമിയിൽധരണിക്ക് നോവേകിവളരുന്നു തെരുവിൽ. ഒരുപിടി അന്നമോനിങ്ങൾക്ക് തന്നീടുകിൽഅതിൽ രുചിയുടെ മാധുര്യം നിങ്ങളറിവൂ. കനവുകൾ അറിയാ-ത്ത കനലുകൾ നിങ്ങൾഅതിൽ ഉരുകാതെ പോ-കുന്നു അധികാരികൾ. അരുമകൾ പാതകംഎന്തു ചെയ്തു…ദൈവമെ!എല്ലാം…

ആശയസമരം

രചന : S. വത്സലാജിനിൽ✍ ഉറങ്ങാൻ കിടന്നതാണ്!പക്ഷേ സമ്മതിക്കുന്നില്ല.വന്നു മുട്ടുന്നു.. തട്ടുന്നു…പിന്നെ ആകവേ വാരിയണയ്ക്കുന്നു!ശ്വാസം മുട്ടി ഞാനാകേ വശായി.ഒടുവിൽഒട്ടൊരു സ്വൈര്യക്കേടോടെ ചാടിയെണീറ്റ്,അപ്പൊ തോന്നിയ ആശയങ്ങൾ ഓരോന്നും കുമ്പിട്ടിരുന്നു, കുനു’കുനെ എഴുതാൻ തുടങ്ങി..“ഈ ലോകം ഇനി ഒരിക്കലും പഴയത് പോലാകില്ല!അതിനുള്ളിലെ ജീവിതങ്ങളും ബന്ധങ്ങളും,…

സ്ട്രീറ്റ് ലൈറ്റ്

രചന : സി. എസ്. നിയാസ് ✍ തെരുവിലൊന്നു നടക്കാനിറങ്ങൂ ;ങേ…തെരുവെന്ന് കേൾക്കുമ്പോൾനിങ്ങളെന്തിനാണിങ്ങനെ പൊള്ളുന്നത് ?!നരകത്തിലെനൂൽപ്പാലത്തെക്കുറിച്ച്നിങ്ങൾക്കറിവില്ലാത്തതിന്റെ കുഴപ്പമാണത് .കൂട്ടരേ,തണുത്തുറഞ്ഞ നിങ്ങളുടെഒറ്റമുറിയല്ലിത്!നിറയെ ട്രാഫിക്കുകളുള്ള ,അതികഠിനയാത്രയാണ്.നിങ്ങളൊരു ചിത്രകാരനിലേക്ക്പരുവപ്പെടൂ…എന്നിട്ട് പതിയെ നടന്നുനോക്കൂ ,നിറങ്ങളുടെഉപാധികളില്ലാത്തതിനാൽവഴികൾ തെറ്റും , തീർച്ച !നെടുകെയും കുറുകെയും നീലം തെറിപ്പിച്ച്, വിട്ടുപോയവ വീണ്ടും…

മുറ്റത്തെ മുല്ല

രചന : ജയേഷ് പണിക്കർ ✍ ഇത്തിരിപ്പൂവതിൻ ഗന്ധമേറ്റുപുത്തനുണർവ്വതങ്ങേറിടുന്നുശുഭ്രവസ്ത്രാംഗിയായ് എത്തി നീയുംസുസ്മേരവദനയായ് നിന്നിടുന്നു. മുത്തു പോലങ്ങുവിരിഞ്ഞു നില്ക്കുംമുറ്റമതാകെ സുഗന്ധമോടെഒത്തിരി മോഹവുമായൊരു നാൾനട്ടു ഞാൻ നിന്നെയീയങ്കണത്തിൽദാഹജലമതങ്ങേകി നിത്യം. ഓരോ പുലരി വിടർന്നിടുമ്പോൾഓടി ഞാനെത്തിടും നിന്നരികിൽകൊച്ചരിപ്പല്ലു മുളച്ചു കാണാൻഅച്ഛനതങ്ങു കൊതിച്ച പോലെഏറെ നാളങ്ങനെ കാത്തു…

ചരമയറിയിപ്പ്.

രചന : സബിത ആവണി ✍ അവളുടെ ചുണ്ടുകളില്‍ഒരിക്കല്‍ കൂടി ചുംബിക്കാനുള്ളധൈര്യം തനിക്ക് ഉണ്ടായിരുന്നില്ല.തണുത്ത് മരവിച്ച ശരീരമായിട്ട് കൂടിഅവളെ തൊട്ടമാത്രയില് താന്‍പൊള്ളി പോയതെന്തെന്ന്അയാള്‍ ചിന്തിച്ചിട്ടുണ്ടാവണം.പേറ്റു നോവുണക്കിയമക്കളെ ഉപേക്ഷിച്ച്നിത്യതയിലേക്ക് പോകാന്‍ മാത്രംതാനവളെ നോവിച്ചിരുന്നോ?സ്നേഹം പകരാത്ത മനുഷ്യനാണ്താനെന്ന് നൂറു തവണ പരാതിപറഞ്ഞിരുന്നവളാണ്.കഴിഞ്ഞ കുറച്ച് നാളുകളായിപരാതിയില്ല…പരിഭവങ്ങളില്ല.ഒരിക്കല്‍…

ബാല്യം, അന്നുമിന്നും.

രചന : ബിനു. ആർ.✍ നല്ലൊരു മാത്രകൾ ചിന്തിച്ചിടാമിപ്പോൾസൗവർണ്ണപ്രഭതൂകും കുഞ്ഞുബാല്യങ്ങൾമൂത്തവൻതന്നവകാശമായ്മാറിയ തഞ്ചവും കൊഞ്ചലുംമാറിമാറിഞ്ഞൊരു പുണ്ണ്യകാലം!കണ്ടോകണ്ടോയെൻകടലാസുതോണിഅക്കരയ്ക്കുപോകുന്നു ആടിക്കുഴഞ്ഞുകരുത്താർന്ന മഴയുടെയാരവം കാണാതെ-യതിനുള്ളിലിരിക്കുന്നു ഞാൻ,കനത്തമഴത്തുള്ളികൾ ദേഹത്തുംതലയിലുംപതിക്കുന്നതറിയാതെചേമ്പിലക്കുടതലയിൽ വെയ്ക്കാതെ!.പുത്തനുടുപ്പിട്ടുപുതിയലോകംകാണാൻപോകാംഅധ്യയനംചെയ്യാൻ പുത്തൻപഠനശാലയിൽ,പുതിയ കൂട്ടുകാർക്കൊപ്പംഇണങ്ങിയും പിണങ്ങിയുംപഠിച്ചുയരണം ഈ പൈപ്പിൻചുവട്ടിൽ നിന്നുംജീവന്റെ രക്ഷനേടാൻ!കുത്തിയിരിക്കാം ഇവിടെ തനിയേകുത്തിക്കളിക്കാം ഈ മൊബൈലിന്മേൽഏകാന്തത മാറ്റിമറിക്കാം അമ്മ…

വിഡിയോകോളിലെ കഥപറച്ചിൽ ആയുധം.

രചന : വാസുദേവൻ. കെ. വി✍ ഓൺലൈൻ കാണാനിത്തിരി വൈകിയപ്പോൾ അവൾ വീഡിയോ കാളിലെത്തി കുശലന്വേഷണം. ഫോർട്ടി ഈസ്‌ ഹോട്ടി. കറുത്ത ടീഷർട്ടിൽ ക്യാപ്ഷൻ വായിക്കാൻ തുനിഞ്ഞവന് നിരാശ. വാഴ്ത്തി പ്പാടിയില്ലെങ്കിൽ തീർന്നു. അത്രേയുള്ളൂ ഓൺലൈൻ തീക്ഷ്ണത.“സിതാര പോൽ സുന്ദരീ കറുത്ത…

ചകിരിച്ചാരം

രചന : രാജീവ് ചേമഞ്ചേരി✍ ചകിരി കത്തി ചാരമായി…ചാണകം ചേർത്തിയവയിളക്കി…..ചന്തമായ് തറയിൽ തേച്ചുമിനിക്കി…..ചമയങ്ങളേതുമില്ലാത്തയാകാലത്തേ മറന്നൂ? ചാരെയിരുന്ന് ശരീരം കാർന്നുതിന്നുന്ന-ചതിയന്മാരാം വിഷജ്വരങ്ങളന്ന് മൗനിയായ്;ചിത്രവർണ്ണാട്ടം കുടികൊള്ളുമീ കാലം-ചവറ്റുകൊട്ടയിലെ മാറാവ്യാധികളിന്നു നമ്മളിൽ ? ചവറ് പോലുയരുന്ന ആതുരസൗധങ്ങൾ…..ചാവേറൊരുക്കുന്നു മാനവരാശിയ്ക്കു…..ചിന്തകൾ മരിക്കുന്നു ചന്തയിൽ ഇരക്കുന്നു…..ചന്തവും കുന്തവുമില്ലാതെ സമ്പത്ത്…

അഞ്ചുരൂപ

രചന : ബിനോയ് പുലക്കോട് ✍ രണ്ടായിരത്തിന്റെനോട്ടിൽ നിന്നുംമുഷിഞ്ഞ അഞ്ചിന്റെ നോട്ടിലേയ്ക്കുള്ള ദൂരംഎത്ര ചെറുതാണ്!ഒരു സൂപ്പർമാർക്കറ്റിന്റെപുഷിനും,പുള്ളിനുമിടയ്ക്കുള്ളതുച്ഛമായ സമയംമാത്രം.സഞ്ചിയുമേറ്റിറോഡ് ക്രോസ് ചെയ്യാൻ നിൽക്കുമ്പോൾപഴയ ചങ്ങാതിയെ കണ്ടു.മുടികൊഴിച്ചിലിനുള്ളപുതിയ മരുന്നിനെപ്പറ്റി പറഞ്ഞു.രണ്ടായിരത്തിന്റെ പൊടിപറ്റിയ പോക്കറ്റിൽതപ്പിയതും, കീറിപ്പറിഞ്ഞ അഞ്ചുരൂപ നോട്ട്കയ്യിൽ തടഞ്ഞു.പുറത്തേക്കെടുക്കാൻ മടി തോന്നി.ബസ്സിൽ പോകുമ്പോൾകണ്ടക്ടർക്ക് കൊടുക്കാമെന്ന്മനസ്സിൽ…

ആദരാഞ്ജലി

രചന : സലീം മുഹമ്മദ് ✍ മൂപ്പെത്തും മുമ്പെഒരില ഞെട്ടറ്റു വീഴുന്നു.ഒന്നിനു പിറകെ ഒന്നായി,അതൊരു തുടർ കഥയാകുന്നു.ആദരാഞ്ജലി കുറിക്കാൻതിരക്കിനിടയിലുംഞാൻസമയം കണ്ടെത്തുന്നു.കുട്ടിക്കാലത്ത്ഒത്തിരി നീളമുണ്ടായിരുന്നപകലുകളെ കുറിച്ചുംഎത്ര ഉറങ്ങിയാലുംസ്വപ്‌നങ്ങൾ കണ്ടുറങ്ങിമതിയാവാത്തരാത്രികളെ കുറിച്ചുംഒന്നിനും സമയമില്ലാതാകുന്നവർത്തമാന കാലത്തിന്റെഒന്നിനുമല്ലാത്തതിരക്കുകളെ കുറിച്ചുംകാറ്റ് കാതിൽ മൂളുന്നതുപോലുംഎനിക്ക് ശ്രദ്ധിക്കാനാവുന്നില്ല.പണ്ടാരോ പറഞ്ഞ കഥമുത്തശ്ശി പറഞ്ഞതോർക്കുന്നു.“നായയ്ക്കൊരു ജോലിയുമില്ല,നിന്നു…