Month: November 2023

ചിലന്തിലോകത്തെ ഐതരേയങ്ങൾ

രചന : ഹരിദാസ് കൊടകര ✍ ചൂടിൻ വിയർപ്പിൽ-ജ്വരശീലനത്തിൽ,ചിലന്തിലോകം;ചുരമങ്ങിറങ്ങവേ-ആരുമില്ലഴലിൻ-നിശ്ചേതനത്തിൽ.ഹരിതശോഷിപ്പിലും-ആളാരുമില്ല. തുറന്ന ലോകത്തെ-അടഞ്ഞ കണ്ണുകൾ;വയൽ നിലത്തും-താപമിറമ്പുകൾ.നദീലോപമായീ-അഷ്ടാദശങ്ങൾ.ചിലന്തിനൂലിൽ-പൊതിഞ്ഞു വീടുകൾ. തളഞ്ഞുറങ്ങുന്ന-താഴേ കുളത്തിൽ,അലസഭദ്രം..പായൽപ്പനിപ്പ്.നശിപ്പിന്നുയിർപ്പിൻ,അമിതാക്ഷരങ്ങൾ. അറയിലക്ഷമം-തറ തല്ലി നോക്കി.ശവങ്ങളത്രയും-ദാഹിച്ചു ചാടി;വന്മല മുട്ടകൾവിരിയാനിരുന്നു.എട്ടു-കാലിമേഘംപുലരാനിരമ്പി. മധുരാന്നമില്ലാതെ;നിറമിഴിവ് നട്ടൂ..അവർണ്ണദേശത്ത്-ഐതരേയ വാഴകൾ.മഴവേരു കാക്കുന്ന,ഭൈഷജത്താങ്ങുകൾ.കർക്കടക്കുമിഴിന്റെ-ഭാവാന്തരങ്ങൾ.എരിമേഘമൂർച്ചകൾ.കൊന്ത കൊള്ളുന്ന-ഗർഭം ഋതുക്കൾ. ശമിത മിച്ചത്തിന്-ഇല വച്ചിരിക്കുന്നു.പകിടയില്ലാത്തവർ-മിഴിവുമായെത്തുക.

വിയന്നയിൽ ഒരു ജലധാര വലിയ കോളിളക്കം സൃഷ്ടിക്കുന്നു.

എഡിറ്റോറിയൽ ✍ വിയന്നയിൽ ഒരു ജലധാര വലിയ കോളിളക്കം സൃഷ്ടിക്കുന്നു.അടുത്തിടെ ഉദ്ഘാടനം ചെയ്ത “ജൂബിലി ഫൗണ്ടൻ” ഒരു കണ്ണഞ്ചിപ്പിക്കുന്നത് മാത്രമല്ല, ഒരു യഥാർത്ഥ കോടികളുടെ ധൂർത്തും കൂടിയാണ്. വാട്ടർ പ്ലേഗ്രൗണ്ടിന് ചുറ്റും 33 കോൺക്രീറ്റ് രൂപങ്ങളുമായി അദ്ദേഹം വിയന്നയുടെ കുടിവെള്ളത്തിന്റെ 150-ാം…

ഏകാകിനി

രചന : അനു സാറ✍ വെയിലേറ്റു വാടിയ കാനനപൂവുപോൽ നീവാടിത്തളർന്നുവോയീയുലകിൻ മാറിടത്തിൽപറയാതെ നീയേറ്റ യാദനകളുംകരയാതെ നീ കരഞ്ഞ നിമിഷങ്ങളുംനിന്നിലൊരു രണഭൂമിയായി പിറവികൊണ്ടുഏകയായ് നീയലഞ്ഞ വഴിത്താരകളിൽനിന്റെ പാദുകങ്ങൾ ആഴ്ന്നിറങ്ങിപകലിൽ നീ പുഞ്ചിരിയുടെ പൊയ്മുഖം ചാർത്തിസന്ധ്യകൾ നിന്റെ നോവുകൾ തുടച്ചുമാറ്റിരാവുകളിൽ പെയ്തിറങ്ങിയ നീർക്കണങ്ങൾനിന്റെ മിഴിച്ചിരാതിൽ…

1984, ഒക്റ്റോബര്‍ 31, ഒരോര്‍മ്മ!

രചന : കുറുങ്ങാട്ട് വിജയൻ ✍ 1984, ഒക്‌ടോബര്‍ 31, മുപ്പത്തിയൊമ്പതതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ ദിവസമാണ് ഭാരതത്തിന്റെ ഹൃദയരക്തം വാര്‍ന്നുപോയത്. ഭാരതത്തിന്റെ യശസ്സ് ദിഗന്തങ്ങളോളമെത്തിച്ച പ്രിയങ്കരിയും ശക്തിസ്വരൂപിണിയുമായ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണത്. ഏതൊരിന്ത്യക്കാരനും ഉള്‍ക്കിടലത്തോടെ മാത്രമേ ഈ സംഭവം…

പ്രതിധ്വനികൾ

രചന : ജയേഷ് പണിക്കർ✍ അകലേക്കു നീയും നടന്നു നീങ്ങിഅറിയാതെയെന്തിനോ ഞാൻ വിതുമ്പിഅകതാരിലുയരുന്ന നൊമ്പരത്തിൽഅശ്രുകണങ്ങളുതിർന്നീടവേനിറമകന്നങ്ങനെ മായുന്നമഴവില്ലിനിനിയില്ല നേരം മടങ്ങിടട്ടെ. പറയുവാനെന്തോ ബാക്കിയാക്കിപ്രിയസഖീ നീയിന്നു മറയുന്നുവോകതിരിട്ടു നിന്നൊരാ മോഹങ്ങളുംകൊഴിയുന്നിതീ മണ്ണിൽ നോവായിതാഉയരുന്നിതുള്ളിൽ പ്രതിധ്വനിയായ്ഉണർവ്വേകും നിൻ പദ സ്വനങ്ങൾഇനിയെന്നു തിരികെ വരുമരികിൽഇതളിട്ടുണർത്താൻ വസന്തമെന്നിൽ. ഇതുവരെ…

വാഷിങ്ങ്ടൺ ഡി .സി യിൽ നിന്നുള്ള യുവനേതാവ് മനോജ് മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ ഡി .സി: വാഷിങ്ങ്ടൺ ഡി .സി യിലെ ഫൊക്കാനയുടെ പ്രമുഖ പ്രവർത്തകനും ,മത-സാംസ്‌കാരിക ,സംഘടനാ പ്രവർത്തകനുമായ മനോജ് മാത്യു ഫൊക്കാന 2024 -2026 നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. സൗമ്യ പ്രകൃതക്കാരനായ മനോജ് വാഷിങ്ങ്ടൺ ഡി .സിയിലെ മലയാളികളുടെ…

വ്യവസായ സംരംഭക രേവതി പിള്ള വിമൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ബോസ്റ്റൺ : ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ വിമൻസ് ഫോറത്തിന്റെ അമരത്തേക്കുള്ള സ്ഥാനമുറപ്പിക്കാൻ വ്യവസായ യുവസംരംഭക രേവതി പിള്ള മത്സരിക്കുന്നു . ബോസ്റ്റണിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ ഇപ്പോഴത്തെ റീജണൽ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു…

പോകണമെന്നുണ്ടായിരുന്നെങ്കിൽ പറയാമായിരുന്നല്ലോ?

രചന : വൈഗ ക്രിസ്റ്റി✍ പോകണമെന്നുണ്ടായിരുന്നെങ്കിൽപറയാമായിരുന്നല്ലോഎന്നിൽ നിന്നും വേർപെട്ട്ഇപ്പോൾ കവിതകളുടെ തെരുവിൽഅലയണമായിരുന്നോ ?ഇങ്ങനെ ,നിരന്തരം വരികൾക്കിടയിൽവായിക്കപ്പെടണമായിരുന്നോ ?ഹൃദയമെന്നാണ് ഞാനെഴുതിയത്പക്ഷെ ,നാവിൽ നിന്നും വേർപ്പെട്ട്കവിതയുടെ ഏതോ മുടുക്കുവഴിയിൽ വച്ച്അത്,സ്വയം കത്തിയെന്ന് വേഷം കെട്ടുന്നു .ഞാനത്ഭുതപ്പെടുകയാണ് ,വാക്കുകൾക്കെങ്ങനെ ഇത്ര വേഗംഅർത്ഥം മാറാൻ കഴിയും !അതും…

കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത് ആരാണ്…?

രചന : S. വത്സലാജിനിൽ✍ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത് ആരാണ്…?അമ്മ മകനോട് ചോദിച്ചു.ഒരു ക്ലൂ തരുമോപേരിൽ, സ്വാമിയുണ്ട്ചട്ടമ്പി സ്വാമിഉത്തരം ഉടനെയെത്തിഅല്ലഒരു ക്ലൂ കൂടിഅദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ പേര്നരേന്ദ്രൻ എന്നായിരുന്നു.ഇപ്പൊ പിടികിട്ടിഎന്നാൽ വേഗം പറനരേന്ദ്രമോഡിഅമ്മ രൂക്ഷമായി നോക്കിയതുംഅവൻ അടുത്ത ഉത്തരത്തിലേയ്ക്ക്ചാടിമറിഞ്ഞുനരേന്ദ്രപ്രസാദ്!അമ്മ ഒന്നും മിണ്ടാതെ,കരയുന്ന…

പരശുരാമന്റെ ദിവസം ( വെറുതെ ഒരു ഭാവന )

രചന : പൂജ ഹരി✍ നേരം വെളുത്തു.. പരശുരാമേട്ടൻ എണീറ്റു.. മൊബൈൽ നോക്കി.. ഓ ദൈവമേ.. എന്തോരം മെസ്സേജ് ആണ്.. വെറുതെ തുറന്നു നോക്കി.. കറന്റ്‌ ബില്ല് കണ്ട പോലെയൊരു ഫീൽ വന്നു..കണ്ണു തള്ളിപ്പോയി.ചാഞ്ഞും ചരിഞ്ഞും ഉള്ള സെൽഫികൾ..വെറുതെ ദേവലോകം ഗ്രൂപ്പ്‌…