Month: November 2023

“”എന്റെ മലയാളം !!!

രചന : ജോസഫ് മഞ്ഞപ്ര ✍ മനതാരിൽ വിരിയുന്നമന്ദാരപ്പൂവിന്റെമണമൂറും സുന്ദരമലയാളമേ…മനസ്സിന്റെ യുള്ളിൽ തെളിയുന്നമോഹങ്ങൾ നിന്നോടൊന്നുരിയാടിടട്ടെ(മനതാരിൽ…… ) അരുവിയും കുരുവിയും താരാട്ടുപാടുമെൻഅരുമ യാമോമന മലയാളമേ (2)പുന്നെല്ലിൻ മണംപേറുംപൊൻ കതിർനിറഞ്ഞോരീപൊൻ പാടം കാറ്റിലാടുംമലയാളമേ. സ്വസ്തി.സ്വസ്തി . സ്വസ്തി.(മനതാരിൽ… ) തുഞ്ചനും കുഞ്ചനും പാലൂട്ടിവളർത്തിയതൂമന്ദഹാസമാം മലയാളമേ…

കേരളം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഹരിതഭരിതകേരളംഅഴകിതെത്രമോഹനംമലനിരകൾചേതോഹരംപ്രകൃതിയെത്രസുന്ദരംതഴുകിയൊഴുകും പുഴകളുംതലയാട്ടിനിൽക്കും കേരവുംപൂത്തുലഞ്ഞു ൺമരങ്ങളുംകണ്ണിനെത്രസുഖകരംതീര മാടി വിളിക്കവേതിരകളോടിയണയുമ്പോൾകടപ്പുറത്തെക്കാറ്റിനിത്രനാണമെന്തേ തോന്നുവാൻസസ്യശാമളകോമളംവയലോലകളിൽ കതിരുകൾഗ്രാമഭംഗികാണുകിൽ മൂളുംനാടൻപാട്ടിൻ ശീലുകൾനേടിയെത്രമേന്മകൾനാടിനെത്രമാറ്റമായ്നോക്കിനോക്കി നിൽക്കവേകേരളം വളർന്നതെത്രയോനല്ലവസ്ത്രധാരണംവൃത്തിയുള്ളജീവിതംപഠനമികവുതികഞ്ഞവർആരോഗ്യത്തിൽ മികച്ചവർനാട്ടിതെങ്ങും മുന്നിലായ്ലോകമെങ്ങും കേളികേട്ടതായ്ഭാഗ്യമെന്റെ കേരളംഭാസുരമിവിടെ ജീവിതംകുറവുകൾ കുറച്ചുനാംകുതിക്കണം പുതുയുഗത്തിനായ്മനസ് നിറയെ മലയാളത്തിൻതനിമ ചേർത്ത്വെയ്ക്കണംകേരളത്തിൽ പിറന്നുനാംകേമമോടെപറയണംകേരവൃക്ഷമെന്ന പോൽതലയുയർത്തിനിൽക്കണംഹരിതഭരിത കേരളംവർണ്ണനകൾക്കതീതമേവാഴ്ത്തുക…

എന്റെ നാട്..ലേഖനം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ ജന്മനാടായ കേരളം പ്രകൃതി രമണീയമാണ്.കുന്നുകളും മലകളും താഴ്വരകളും നദികളും . കായലുകളും കൊണ്ട് അനുഗ്രഹീതമായ പച്ച പട്ടുടയാടയണിഞ്ഞൊരു ഹരിത സുന്ദരി.പ്രകൃതി സമ്പത്ത് കൊണ്ട് സമ്പുഷ്ടമായ കേരളത്തിന് ദൈവത്തിന്റെ…

🌹🙏 പുതു പുഞ്ചിരിയോടെ ഉണരുന്നു കേരളം🙏🌹

രചന : കൃഷ്ണമോഹൻ കെ പി ✍ പുതു വർഷം ആഗതമായിയീ, കേരളപുണ്യഭൂമിയ്ക്കൊരു പുതുഹർഷമായ്പുഷ്പാഞ്ജലികളോടേറ്റു വരവേല്ക്കാംപുഷ്പാവൃതയായ മാതാവിനെ പല പല ജാതി വിജാതികൾ പേറുന്നപല പല രാഷ്ട്രീയക്കോമരങ്ങൾപലനാൾ ശ്രമിച്ചിട്ടും, പതറാതെ മുന്നേറുംപവിത്രയത്രേ, ഈ ജനനിയെന്നും പുലരിയുണർത്തുവാൻ സഹ്യാദ്രിയുണ്ടവൾപുണരും സമുദ്രത്തെ, സന്ധ്യയിങ്കൽപുനരൊരു ചിന്തനം…

കേരളപ്പിറവി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഇന്നു കേരളംപിറവികൊണ്ടൊരാ ദിനം! നമു-ക്കൊന്നടിച്ചഹോ,പൊളിച്ചു തന്നെ ഘോഷമാക്കിടാംഎത്രകണ്ടിവിടെ നാംകടത്തിൽമുങ്ങി നിൽക്കിലുംഅത്രയൊന്നുമുള്ളിൽ ദുഃഖമേറിടേണ്ട മക്കളേ വേണ്ടപോലെബാറുകൾ സുസജ്ജമാക്കി മാറ്റിയി-ങ്ങുണ്ടുരണ്ടു ചങ്കുമായി മുന്നിൽ മുഖ്യനിന്നൊരാൾആയതിൽപരം നമുക്കു വേറെയെന്തു വേണമീ-ജീവിതം സുഖസമൃദ്ധമായ് പുലർത്തുവാൻ ചിരം! ‘കേരളീയ’മാണു ചുറ്റിനും നടപ്പതൊക്കെയുംകേരളം കടക്കെണിയിലെന്നു…