പുതുവർഷപ്പുലരി(2024)
രചന : മംഗളാനന്ദൻ✍ ഒരുവട്ടവും കൂടികർമ്മസാക്ഷിയെ ചുറ്റി-വരുന്ന ഭൂഗോളമീ“ഡിസംബർ” കടക്കുന്നു.സ്ഥലരാശികൾ താണ്ടു-മീ, പരിക്രമണത്തിൻഫലമായുണ്ടാകുന്നചാക്രീകവ്യവസ്ഥയിൽഋതുഭേദങ്ങൾ തുടർ-ക്കഥയായീടും മണ്ണിൽപുതുവത്സരങ്ങളെകാത്തു നാമിരിക്കുന്നു.മഴയും മഞ്ഞും പിന്നെവേനലുമിടക്കിടെവഴിമാറുന്നു, കാലാ-വസ്ഥകൾ പിണങ്ങുന്നു.അതിവൃഷ്ടിയുമനാ-വൃഷ്ടിയും, ഋതുക്കൾതൻവ്യതിയാനവും ഭൗമ-ഗോളത്തെക്കുഴക്കുന്നു.ഭോഗിയാം മനുഷ്യന്റെചൂഷണം സഹിയാതെരോഗശയ്യയിലെപ്പോൽഭൂതലം തപിക്കുന്നു.മതവൈരവും പിന്നെമദമാത്സര്യങ്ങളുംക്ഷിതിയിലശാന്തിയാംദുരിതം വിതയ്ക്കുന്നു.കടുത്ത യാഥാർത്ഥ്യങ്ങൾമുള്ളുവേലികൾപോലെതടസ്സമുണ്ടാക്കുന്നുജീവിത വഴികളിൽ.മികച്ച സംസ്കാരങ്ങൾവളർന്ന രാജ്യങ്ങളിൽതകർന്നു കിടക്കുന്നുനഗരപ്പൊലിമകൾ.പകയ്ക്കു പകപോക്കാൻതോക്കുകളൊരുങ്ങുന്നു.പകലും…