രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വേദന വേദാന്തമാക്കിയന്നാ മുനി,ചേതോഹരാർദ്രം കുറിച്ച കാവ്യംമേദിനിതന്നിലായേതേതു നേരവുംസാദരം വാഴ്ത്തിപ്പാടീടുകേവംആയപോൽ നാംചികഞ്ഞൊന്നു നോക്കീടുകി-ലായതിലില്ലാത്തതെന്തിരിപ്പൂ!ആയതിലുണ്ടു പ്രകൃതിതൻ ദീപ്തമാംമായാപ്രതിഭാസമെല്ലാമെല്ലാംഒന്നതറിയാൻ ശ്രമിച്ചീടുകേവരു-മുന്നത ചിന്തയിലാണ്ടുനിത്യംഒന്നതറിഞ്ഞാലറിയുവാനേതൊന്നുംമന്നിലൊട്ടുണ്ടാകയില്ലയത്രേസത്യവും ധർമ്മവും നീതിയുമുൾചേർത്തൊ-രുത്തമബിംബം നെയ്താദികവി,മന്നിൽ പിറക്കുംപിറക്കും മനുഷ്യനാ-യന്നെത്രവൈഭവത്തോടുരച്ചു!കാലങ്ങളൊത്തിരിപ്പിന്നിട്ടു,വീണ്ടുമാ-ചേലെഴുംകാവ്യ സന്ദേശമെന്നിൽഎത്ര കവിതകൾക്കാധാരമായ്മാറി,അത്രയൊന്നോർക്കുകി,ലെന്തൽഭുതം!അന്നൊരു പക്ഷിയമ്പേറ്റു വീണെങ്കിലെ-ന്തിന്നു പകരംമനുഷ്യരല്ലോ,ചത്തുവീഴുന്നഹോ,നൂറുനൂറായിരം,എത്ര ഭയാനകമക്കാഴ്ചകൾ!കണ്ണുമിഴിച്ചു നിന്നീടുവാനല്ലാതെ,മണ്ണിലതിനെച്ചെറുത്തീടുവാൻതെല്ലു മുതിർന്നീടുമെങ്കിലതിൻഫലം,ചൊല്ലുകിലക്ഷണം…