Month: December 2023

ഇഷ്ടങ്ങളെ സ്നേഹിക്കാം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ നാരായണീ ….നാരായണീ…” ജാനുവിന്റെ വിളി കേട്ടാണ് നാരായണി പുറത്തേക്കു വന്നത്.” ങാ … ജാനുവോ ? കേറി ഇരിക്ക്.” ജാനു ഉമ്മറക്കോലായിൽ കയറി ഇരുന്നുകൊണ്ട് ചോദിച്ചു“ഉറങ്ങുകയായിരുന്നോ നാരായണീ.”” ഇല്ലെടീ…. ഞാൻ പകൽ ഉറങ്ങാറില്ല. വല്ലതും വായിച്ചു…

അവളെങ്ങു പോയോ

രചന : സുരേഷ് പൊൻകുന്നം ✍ അവളെങ്ങു പോയോകരയാതിരിയ്ക്കുവാൻ വയ്യെന്റെഹൃദയമേഇടനെഞ്ചിലിടവമിടതടവില്ലാതെപെയ്യുന്നുമഴനൂലുകൾ പോൽ മനസ്സിൻകളിത്തട്ടിലൊരു കുളിരായിരുന്നവൾ അവളെങ്ങു പോയോപലകാലമൊരുനൂൽപ്പാലത്തിലെന്നപോൽഅതിശ്രദ്ധയോടിറുകെപ്പുണർന്ന്ഇരുളിനെ തോൽപ്പിച്ച് ജീവിച്ച്ഒരു കുഞ്ഞ് കഞ്ഞിക്കലത്തിലിത്തിരിഅരിയിട്ട് വേകുമ്പോളൊരുതവി കൊണ്ട്കോരിക്കുടിച്ചൊരുപലകമേൽ പായ വിരിച്ച് പല നാള്നാം പരസ്പര പരകായപ്രവേശം നടത്തിഒരു പാട്നാള് നാംകലങ്ങിയൊഴുകിയ കണ്ണീരിൽ ചിറകെട്ടിപിന്നെയതിൽ…

“കാതൽ” എന്ന ചലച്ചിത്രാവിഷ്‌ക്കാരവും അൽപ്പം സാമൂഹ്യചിന്തകളും.

രചന : ജയരാജ്‌ പുതുമഠം.✍ ജീവന്റെ അഥവാ ജീവിയുടെ മൂലനിർമ്മിതിച്ചേരുവകൾ തിരിച്ചറിയാതെ ജീവിതയാത്രകളുടെ ഏതോ സന്ധികളിൽവെച്ച് എല്ലാം അ റിഞ്ഞുകഴിഞ്ഞിരിക്കുന്നു എന്ന അൽപ്പജ്ഞാനത്തിൽ അഭിരമിക്കുന്നവരുടെ ആലോചനാങ്കണത്തിലേക്ക് എറിഞ്ഞുകൊടുത്തിരിക്കുന്ന ഏറ്റവും പുതിയ ആശയപുഷ്ടി നിറഞ്ഞ സിനിമയാണ് ‘കാതൽ’.സ്ത്രീ-പുരുഷ-നപുംസക ത്രയങ്ങളിൽ മാത്രമേ മനുഷ്യസൃഷ്ടികൾ ഇന്നോളം…

🌹 ഓർമ്മകൾ 🌹

രചന : ബേബി മാത്യു അടിമാലി✍ ആവുകില്ലെനിക്കൊമനിച്ചീടുവാൻആവുകില്ലെനിക്കൊർക്കാതിരിക്കുവാൻകാലമാം നീലിമയ്ക്കങ്ങേച്ചെരുവിലെക്കെന്നൊമറഞ്ഞൊരാ ഇന്നലെകൾഭൂതകാലത്തിന്റെഎടുകളിപ്പൊഴുംമായാതെ നിൽക്കുന്നുഹൃത്തടത്തിൽമന്ദഹാസം ചൊരിഞ്ഞെന്നെതലോടുന്നഇന്നിന്റെഭാവങ്ങളറിയുമ്പോഴുംഎൻ വിഷാദത്തിന്റെമുഖപടം മാറ്റിതഴുകിതലോടുമീയിന്നിനെ ഞാൻഅളവറ്റ് അതിരറ്റ്സ്നേഹിച്ചു പോകുന്നുഎത്രയോകുറവുകളുണ്ടെങ്കിലുംനാളത്തെ നാളെകൾഎന്നീലലിയുവാൻവിസ്മയംതീർക്കുവാനെത്തിടുന്നസപ്തസ്വരങ്ങളെൻകാതിൽ മുഴങ്ങുന്നകാലവുംകാത്തങ്ങിരിക്കുന്നു ഞാൻ

ദേഷ്യം

രചന : നിഷാപായിപ്പാട്✍ സ്നേഹം എന്നത് വലിയ ഒരു വികാരമാണ് ആഴിക്കുള്ളിൽ നിന്ന് കണ്ടെത്തുവാനോ കമ്പോളത്തിൽ നിന്ന് വിലയ്ക്ക് വാങ്ങിക്കുവാനോ കിട്ടുന്നതല്ല “സ്നേഹം ” അത് മനുഷ്യൻെറ മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് പ്രവഹിക്കേണ്ട ഒന്നാണ്എന്നാൽ ദേഷ്യം അത് ഒരു പരിധി കഴിഞ്ഞാൽ…

ചിന്താരശ്മി

രചന : എം പി ശ്രീകുമാർ✍ മനുഷ്യനല്ലയൊമതി കെട്ടുറങ്ങാംമനുഷ്യനല്ലയൊമടി പൂണ്ടിരിയ്ക്കാംമനുഷ്യനല്ലയൊമറന്നങ്ങു പോകാംമനുഷ്യനല്ലയൊമനം തുള്ളിക്കളിയ്ക്കാംമനുഷ്യനല്ലയൊമനം പൊട്ടിച്ചിരിയ്ക്കാംമനുഷ്യനല്ലയൊമനം നിറഞ്ഞാടാംമനുഷ്യനല്ലയൊമനസ്സൊന്നുപതറാംമനുഷ്യനല്ലയൊമനസ്സൊന്നു പിടയാംമനുഷ്യനല്ലയൊമനം പൊട്ടിത്തെറിയ്ക്കാംമനുഷ്യനല്ലയൊമനം പൊട്ടിക്കരയാംമനുഷ്യനല്ലയൊമനം വിണ്ണിലാകാംമനുഷ്യനല്ലയൊമനം മണ്ണിലാകാംമനുഷ്യനല്ലയൊചില തെറ്റുപറ്റാംമനുഷ്യനാണെങ്കിൽമനമുണരണംമതിഭ്രമം വിട്ടിട്ടെഴുന്നേൽക്ക വേണംഇടയ്ക്കൊക്കെ പിന്നിൽതിരിഞ്ഞു നോക്കണംപിഴവുകളുണ്ടേൽതിരഞ്ഞറിയണംകരുതൽ വേണമാകാര്യങ്ങളിൽ പിന്നെവളവുകൾ നേരെനിവർത്തിടവേണംചുളിവുകൾ നേരെവരുത്തിടവേണംകുറവുകൾ നേരെനികത്തിട വേണംപിഴവുകളെല്ലാംകഴുകണം ചേലിൽമനുഷ്യനാണെങ്കിൽതിരുത്തണം തിൻമമനുഷ്യനാണെങ്കിൽവരുത്തണം…

കാലം

രചന : ബാബു ഡാനിയേൽ ✍ മണ്‍ചിരാതുകള്‍ കത്തിച്ചു ഞാനെന്‍മണ്‍കുടിലിന്‍റെയുള്ളിലായിപ്പൊഴുംമണ്‍മറഞ്ഞൊരു കാലത്തെയോര്‍ത്ത്നിര്‍ന്നിമേഷനായ് മൂകമായ് നില്‍പ്പു. മണ്‍മറഞ്ഞവര്‍ എന്‍റെ പിതാമഹര്‍കണ്‍നിറഞ്ഞു വയറൊട്ടിനിന്നവര്‍വെണ്‍മയോലുന്ന സംസ്കാരസഞ്ചയംവെണ്‍നിലാവായ് തന്നിട്ടുപോയവര്‍ അഴകൊഴുകുന്നോരെന്‍ പുഷ്പവാടികള്‍അഴലുമാത്രമാണിന്നതിന്‍സൗഭഗംകഴുകു്, കാകനും പാറുന്നു വാനിലായ്കഴുമരങ്ങളും നില്‍ക്കുന്നു ചുറ്റിലും കലികപോലുള്ള പിഞ്ചിളംപൂവൂടല്‍കൊത്തിയാര്‍ക്കുന്നു കാലന്‍, കഴുകുകള്‍കണികയോളവും ഇല്ലില്ല സ്നേഹവുംകരുണവറ്റാത്ത…

ഐസ്ക്രീം.

രചന : ബിനു. ആർ✍ ഇന്നലെ രാത്രിയിലാണ് ദേവ് ഇവിടെ എത്തിയത്. രാജാക്കന്മാരുടെ പറുദീസയെന്ന് പറഞ്ഞ് ഇവിടെ കൂട്ടിവന്നത് രാഹുലാണ്.ആദ്യം കുടിച്ചത് വെറും ഓറഞ്ചുജൂസായിരുന്നു. പിന്നെ രാഹുൽ ഒരു ഐസ്ക്രീം ഓർഡർ ചെയ്തു.. അത് നുണഞ്ഞു തുടങ്ങിയപ്പോൾ ശരീരത്തിന് ഒരു ലാഘവം…

“കമിതാക്കൾ “

രചന : ബി.സുരേഷ് കുറിച്ചിമുട്ടം ✍ ഇന്നലെസന്ധ്യയിൽനൽകിയചുംബനമവൾക്കുചൂടേറിയിന്നുതണുത്തുറഞ്ഞുപോയിരുന്നു ഇന്നവൾതനിച്ചുറങ്ങുന്നുശീതമുറഞ്ഞൊരാനാൽച്ചുവരിനുള്ളിൽനീണ്ടനാസികക്കോണിൽമിന്നുംമൂക്കുത്തിചിമ്മിക്കരയുന്നു നോട്ടമേറെതന്നൊരാക്കണ്ണുകൾതള്ളിത്തുറിച്ചുനിൽപ്പൂകാത്തിരിപ്പിൻവാക്ക് തന്നവൾകാണാത്തലോകത്തിൽ ക്കടന്നു കണ്ടതേറയുംസ്വപ്നമെങ്കിലുംകാണുവതിതുസ്വപ്നമല്ലതുനിശ്ചയംചേരുവാനേറെക്കൊതിച്ചുനാമെങ്കിലുമീബന്ധമൊട്ടുച്ചേർത്തതില്ല ചേതനയറ്റു നീപിരിഞ്ഞുസഖീഎൻകണ്ണിൽചോരുംനിണമത്കാൺമതില്ലനീയൊട്ടുമേനിൻനിരയൊത്തചിരിഎനിക്കിന്നന്യമായല്ലോ നീ മറഞ്ഞൊരീലോകത്തിൽനിന്നോർമ്മകൾപ്പുൽകിനീറിത്തളർന്നുപോകവേഞാനുമീമണ്ണിൽലയിച്ചിടുന്നു ആറടിമണ്ണിലാണ്ടു നാംആത്മാക്കാളായൊന്നിച്ചിടാംആരുമെതിർത്തീടുകില്ലെന്ന്ആശയാലൊന്നായിടാംപ്രിയേ

‘ധബാരി ക്യുരുവി’ക്ക്(പ്രിയനന്ദനൻ ഫിലിം)

രചന : ചാക്കോ ഡി അന്തിക്കാട് ✍ ബദൽ വേദികളിൽ വലിയ സാദ്ധ്യതകളുണ്ട്.കോടികൾ ഇറക്കി കോടികൾ വാരുന്ന ഇടിവെട്ട്-ഇടിമിന്നൽ സ്വഭാവമുള്ളസിനിമാ സ്രാവുകൾക്കിടയിൽഒരു സ്വർണ്ണമത്സ്യത്തിന്റെ, മിന്നാമിനുങ്ങിന്റെ, നുറുങ്ങുവെട്ടംആരു സംരക്ഷിക്കണം?ഇതുപോലെ മനുഷ്യത്വമുള്ള,ലോകസിനിമയിൽആരും കാണാത്തമനുഷ്യരുടെ കഥ പറയുന്ന സിനിമയ്ക്ക്ഇങ്ങനെയല്ലാതെ പിന്നെഎവിടെ പ്രകാശനം സാധ്യമാകും?തീർച്ചയായുംമതങ്ങളുടെ വർഗ്ഗീയ-സ്ഥാപിത താല്പര്യങ്ങൾ…