Month: December 2023

യാത്രയിൽ

രചന : കുന്നത്തൂർ ശിവരാജൻ✍ അമ്മ പകലൊക്കെ വീട്ടിൽ ഒറ്റയ്ക്കാണ്. ഏകാന്തത വല്ലാതെ അമ്മയെ ഉലയ്ക്കുന്നുണ്ട്.ചെടികളും അലങ്കാര മത്സ്യങ്ങളും ചെറുകിളികളുമായി നല്ല ശേഖരം തന്നെയുണ്ട്. അമ്മയ്ക്ക് അവയുടെ പുതുമയും ഒഴിഞ്ഞ പോലെയുണ്ട്. ഇപ്പോൾ അവയുടെ പരിചരണം ഒരു ജോലി എന്നായിട്ടുണ്ട്.തനിക്ക് ആകട്ടെ…

പ്രാണിജീവിതം

രചന : ജയരാജ് മറവൂർ ✍ ഇലകളിലെ ജലഗോളംസമുദ്രത്തിൽ നിന്നുംഅളന്നെടുത്ത് ശുദ്ധമാക്കിയഒരു തുള്ളിയാണ്പച്ച നിറമുള്ള ഇലകളിൽപച്ചത്തുള്ളിമഞ്ഞനിറമുള്ളവയിൽമഞ്ഞത്തുള്ളികാട്ടുതേനീച്ചകൾക്ക്വസന്തത്തിന്റെ ദർപ്പണംഉറുമ്പുകൾക്ക്മുഖം നോക്കുവാൻ കണ്ണാടിപക്ഷികൾക്ക് ദാഹജലംഓരോ മഞ്ഞുകാലവുംവന്നു പോകുമ്പോൾഞാനീ ജാലകത്തിലൂടെജലഗോളങ്ങളെനോക്കിയിരിക്കുന്നുഎപ്പോഴോ വറ്റിപ്പോകുന്നൂ സൗന്ദര്യംഎപ്പോഴോ ഇല്ലാതാകുന്നൂദലങ്ങളിലെ സമുദ്രംഇലകളിൽ വീണു മരിച്ചഉറുബിന്റെപ്രേതത്തെ ചുമന്ന്ഘോഷയാത്ര പോകുന്നൂപ്രാണിജീവിതം

വിരഹം

രചന : സതീഷ്‌കുമാർ ജി ✍ പ്രണയം… അത് നിങ്ങൾ പ്രണയിക്കുമ്പോൾ അറിയില്ല…വിരഹിയാകുമ്പോൾ മാത്രമാണ് പ്രണയം എന്തെന്ന് അറിയൂ…അതിന്റ സുഖം…സ്വപ്നം…വേദന…കണ്ണു നീർ… കുളിര്… നോവ്…. നീറ്റൽ…അത് അറിയണമെങ്കിൽ നിങ്ങൾ പ്രണയിക്കാൻ പഠിക്കണം…വിരഹിയാകാനും.പ്രണയം സുഖം അറിയാത്തവരെഅതിന്റെ പാരമ്മ്യതയിലെത്തിക്കും…കുളിരറിയാത്തവരെ കോരിതരിപ്പിക്കും….സ്വപ്നം കാണാത്തവരെ സ്വപ്നസഞ്ചാരി ആക്കും…വിരഹം……

കവിത്വം ഇല്ലാത്ത കവി

രചന : താനു ഒളശ്ശേരി ✍ ഭാഷാജ്ഞാനം ഇല്ലാത്തവൻ്റെ ഹൃദയത്തിൻ്റെ നാവുകളിലൊഴുകിയെത്തിയ വാക്കുകൾ കുറിച്ചിട്ടു അവൻ …..അക്ഷരതെറ്റുകൾ മുള്ളുപോലെ തൊണ്ടയിൽ കുടുങ്ങി പിടയുമ്പോഴും വാക്കുകൾ നദി പോലെ ഒഴുകി വന്നു മൂടും നേരം …..പീഡനങ്ങളുടെ ആഴകടലിലൊക്ക് ഒഴുകിയെത്തിയ അക്ഷരങ്ങളിൽ ഒളിച്ചിരുന്ന ജീവിതങ്ങളുടെ…

പ്രണയവല്ലിയിലെ നൊമ്പര പൂക്കൾ

രചന : സഫീലതെന്നൂർ✍ പ്രണയം ഒരു പാട്ടായുണർന്നപ്പോൾപഠനങ്ങളെല്ലാം മറന്നു പോയി .പതിവായി എന്നെ പ്രണയം തേടിയെടുത്തപ്പോൾപിരിയുവാനാകാത്ത പ്രണയമായി.പടരുന്ന പൂവല്ലി പോലെന്നിൽ പടർന്നപ്പോൾപകരമീ പാരിൽ ആരുമില്ലെന്ന തോന്നലായി.പരസ്പരം കൈമാറാൻ കഴിയാതെ വന്നപ്പോൾപ്രണയം പ്രാണനിൽച്ചുപോയി.പാപമായ് മാറിയ പ്രണയ നിമിഷങ്ങൾപ്രിയമുള്ളതായി പറഞ്ഞു പോയി.പിരിയുവാനാകാത്ത പ്രണമായ് വിടർന്നപ്പോൾപ്രിയനേ…

ഫൊക്കാനയുടെ പ്രമുഖ നേതാവ് സതീശൻ നായർ ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്നു .

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രമുഖ നേതാവ് സതീശൻ നായർ 2024-2026 ഭരണസമിതിയിൽ ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്നു. ചിക്കാഗോ മലയാളീ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന സതീഷ് നായർ മിഡ് വെസ്റ്റ് മലയാളീ അസോസിയെഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ് .…

ചലന ശേഷി നഷ്ടപ്പെട്ടവരുടെ ചാലക ശക്തിയായ ജോൺസൻ സാമുവേലിന് 2023-ലെ എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: “ഏറ്റവും സന്തോഷവാനായ വ്യക്തി അധികം സമ്പാദിക്കുന്നവനല്ല മറിച്ച് അധികം കൊടുക്കുന്നവനാണ്” പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായിരുന്ന ഹോറെയ്സ് ജാക്‌സൺ ബ്രൗൺ ജൂനിയറിൻറെ വാക്കുകളാണിവ. ചിലർ ജീവിതത്തിൽ സമ്പാദിച്ചു കൂട്ടാൻ മാത്രം ശ്രമിക്കുമ്പോൾ ചുരുക്കം ചിലരെങ്കിലും ഉള്ളതിൽ നിന്നും മറ്റുള്ളവർക്ക്…

ആത്മാവിന്റെ ഡയറി കുറിപ്പുകൾ

രചന : സുനി ഷാജി✍ വെളുപ്പിനെ,നിർത്താതെയടിക്കുന്ന അലാറത്തിന്റെ ശബ്ദം കേട്ട് അല്പം ഈർഷ്യത്തോടെയാണ് വിവേക് ഒച്ചയെടുത്തത്…“എടീ, അലാറം അടിക്കുന്നത് കേൾക്കുന്നില്ലേ നീ..?പോത്തുപോലെ കിടുന്നുറങ്ങാതെ എഴുന്നേൽക്കാൻ…”അനക്കമൊന്നും ഇല്ലാത്തതിനാൽഅയാൾ വീണ്ടും ദേഷ്യപ്പെട്ടു…“ഡീ… മാലതി…നിന്നോടല്ലേ പറഞ്ഞത്,എഴുനേൽക്കാൻ…എനിക്കിന്ന് ഓഫീസിൽ നേരത്തെ പോകേണ്ടതാണ്, കുട്ടികൾക്കും ക്ലാസ്സ്‌ ഉണ്ടെന്ന്‌ അറിഞ്ഞുകൂടേ…

ആകാശം കാണാതായതു പോലെയെന്തോ

രചന : വൈഗ ക്രിസ്റ്റി✍ ആകാശം കാണാതായതു പോലെയെന്തോഒരു പക്ഷി ,കൊക്കിലൊതുങ്ങുന്നിടത്തോളംആകാശം കൊത്തിയെടുത്ത്പറക്കുന്നുആകാശംഅടർന്നു പോയിടത്ത്ഒരു ചെറിയ മേഘം കൊണ്ടടച്ചുവയ്ക്കുന്നുകിളിയുടെ വായിൽപെട്ട ,ആകാശത്തിൽഒരുതുണ്ട്മഴമേഘവും പെട്ടുപോയിട്ടുണ്ടെന്ന്പരിതപിക്കുന്ന ഒരൊച്ചഎങ്ങുനിന്നുമല്ലാതെ കേൾക്കുന്നുകുന്ന് ,ഒരു ചെറിയവട്ടം പച്ചകീറി കാത്തിരിക്കുന്നിടത്തേക്ക്ഇനി എന്തെടുത്തൊഴിക്കുമെന്ന്ആകാശംവേവലാതിപ്പെടുന്നുഒരുപോലെ എല്ലാവർക്കുംഒഴിച്ചു കൊടുത്തില്ലെങ്കിൽപരാതി വരുമെന്ന് ,പിണങ്ങുമെന്ന് ,മേഘം പരുങ്ങുന്നുകിളിവായിലൊതുക്കിയ…

യഹൂദിയായിലെ ഒരു ഗ്രാമത്തിൽ

രചന : ഠ ഹരിശങ്കരനശോകൻ✍ യഹൂദിയായിലെ ഒരു ഗ്രാമത്തിൽ പെറാൻ മുട്ടിയൊരു പെണ്ണ് കഴുതപ്പുറത്തിരുന്ന് നിലവിളിച്ചു. അവളുടെ മാപ്പിള ഓരൊ വാതിലിലും ചെന്ന് മുട്ടി അലയടിച്ചു.ഒന്നാമത് ചെന്ന് മുട്ടിയ വീട്ടിലെ കാര്യസ്ഥൻ കിടക്കാനുള്ള ഇടത്തിന് വലിയ വാടക ചോദിച്ചു. ഉള്ളത് പെറുക്കി…