Month: December 2023

ഓ … ഡിസംബർ,

രചന : അനീഷ് കൈരളി ✍ ഓ … ഡിസംബർ,നീയെൻവിഷാദമേഘത്തുള്ളികളിറ്റു –നിൽക്കും പകലുകളിലേക്ക്,മടിപിടിച്ചസൂര്യനെ വിരുന്നിനയക്കുന്നു.വിണ്ടുകീറിയസൂര്യകാന്തിപ്പാടങ്ങളെവീണ്ടും വിരഹത്തിൻവിഷത്തേൻകുടിപ്പിക്കുന്നു.മഞ്ഞിലകളടർത്തിയിട്ടെൻആയുസ്സിൻ മരങ്ങളെനഗ്നരാക്കുന്നു.നീയെൻകൈവെള്ളയിലിപ്പോഴുംപീഡാനുഭവസ്മരണയിൽ,തറഞ്ഞ ആണിപ്പഴുത് തിരയുന്നു.മഞ്ഞുപാളിക്കടിപ്പെട്ടമത്സ്യത്തെപ്പോലെനീയെൻ മനസ്സിനെമരവിപ്പിച്ചു കടന്നുപോകുന്നു...

നടന്‍ വിജയകാന്ത് അന്തരിച്ചു

തമിഴ് നടനും ഡിഎംഡികെ പാര്‍ട്ടി സ്ഥാപകനുമായ നടന്‍ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയകാന്തിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആരോഗ്യസ്ഥിതി…

ഏവർക്കും തിരുവാതിര ആശംസകൾ

രചന : പ്രിയ ബിജു ശിവകൃപ ✍ നഭസ്സ് മനസ്സ് ശിരസ്സ്‌ വചസ്സ്യശസ്സ് നിറയും നമഃശിവായകേട്ടു പുലരുന്ന ശിവരാത്രിശിവദ്രുമം പൊഴിയും ശിവരാത്രിനീലകണ്ഠന്റെ നീല നയനങ്ങൾനീരദങ്ങളെ പെയ്യിക്കുംഅഗ്നിയാളും ത്രിലോചനം തന്നിൽആസുരങ്ങളോ വീണുടയും..പാർവ്വതി പ്രണയ ലോല ചിത്തനാംചന്ദ്രശേഖരാ വരമരുളുനിന്റെ പാദാരാവിന്ദകമലങ്ങൾഅടിമനസ്സിൽ തെളിയുന്നുകോപമെല്ലാമടക്കി നീയെന്നെശാന്തചിത്തനായ് മാറ്റിടുമ്പോൾപുണ്യപാപങ്ങൾ…

ക്രിസ്തുമസ് എനിക്കു പ്രിയപ്പെട്ടതാവുന്നത്

രചന : മാധവ് കെ വാസുദേവ് ✍ ലോക ചരിത്രത്തെ രണ്ടു ഭാഗങ്ങളാക്കി നിജപ്പെടുത്താൻ ചരിത്രകാരന്മാർ സ്വീകരിച്ച ഒരു ജന്മത്തെ, അതിന്റെ പ്രത്യക്ഷമായ ജീവിതം. ഒരു ചരിത്രസംഭവമെന്നു പ്രബലമായ ഒരു സമൂഹം വിശ്വസിക്കുകയും പരമമായ ജീവിതദർശ്ശനമെന്നു കരുതിക്കൊണ്ട് ആത്മാർത്ഥമായി ആഘോഷിക്കുകയും ചെയ്യുന്ന…

ജനനീ ജൻമഭൂമി

രചന : എം പി ശ്രീകുമാർ✍ മഞ്ജുകൈരളി മധു നിറയുന്നഅഞ്ജിത കേരളമെ ജയിക്കുകശിഞ്ജിതമോടെ നിൻ ചാരുനൃത്തം ക-ണ്ടഞ്ചിടട്ടെ സമസ്ത ലോകങ്ങളും ! നിരനിരയായി കേരങ്ങൾ നിന്നുനിറപീലി നീർത്തി ചാമരം വീശിചന്ദ്രശോഭയിൽ ചേലോടെയാതിര-നൃത്തമാടുന്ന ചാരു മലയാളം ! തലയുയർത്തി സഹ്യാദ്രി കിഴക്കുംഅലയടിക്കുന്നാഴി പടിഞ്ഞാറുംഅനന്തശായി…

രണ്ടാം നിരക്കാർ

രചന : ജിസ ജോസ് ✍ രണ്ടാം നിരക്കാർഎല്ലാ പന്തികളിലുംക്ഷണിക്കപ്പെടില്ലക്ഷണിക്കപ്പെടുന്നിടത്തോഒന്നുമത്രലളിതമായിരിക്കില്ല..ചിലേടത്ത്ആളു തികയാതെവരുമ്പോൾ,ചിലപ്പോൾഇന്നയാളെകിട്ടാത്തതുകൊണ്ടാണെന്നുംമറ്റു ചിലപ്പോൾവേറാരുമില്ലാത്തകൊണ്ടാണെന്നുമൊക്കെയുള്ളനിഷ്കളങ്കമായതുറന്നു പറച്ചിലോടെ.ആരുമില്ലേൽനിങ്ങളായാലുംമതിയെന്നസൗജന്യഭാവത്തിൽ.നിങ്ങളെത്തുമ്പോൾഎല്ലാവരും ഇരുന്നുകഴിഞ്ഞിട്ടുണ്ടാവുംഅടുത്ത പന്തിക്കുവേണ്ടികാത്തു നില്പ്ചിലപ്പോൾവൈകിയെത്തിയവിശിഷ്ടാതിഥിക്കു വേണ്ടിഇരുന്ന ഇലയ്ക്കുമുന്നിൽ നിന്നെണീപ്പിക്കൽ.അപൂർവ്വമായിഅപ്പക്കഷണങ്ങൾവീണുകിട്ടിയാൽഅർഹതപ്പെട്ടതോയെന്നുനിങ്ങൾപരിഭ്രമിക്കും.നിങ്ങൾപ്രസംഗിക്കാനെണീക്കുമ്പോൾമുഖ്യാതിഥികൾ വേദി വിടുംഅല്ലെങ്കിൽപരസ്പരമുറക്കെകളിതമാശകൾപറയും.വാക്കു മുറിഞ്ഞുനിങ്ങൾപതറി നിന്നു പോവും.അടുത്തിരിക്കുമ്പോൾവായിച്ചിട്ടില്ല കേട്ടോഔദാര്യത്തോടെപ്രമുഖർ പറയുംവായിക്കാനുദ്ദേശവുമില്ലെന്നുനിങ്ങൾക്കറിയാംചിലപ്പോൾകേട്ടിട്ടുണ്ടെന്നുംവായിക്കാൻപറ്റിയിട്ടില്ലെന്നുമുള്ളപച്ചക്കള്ളം കൊണ്ടുകൂടുതൽഉദാരവാനാവും.ചിലർഞാനീചവറൊന്നും …അല്ല ,ഫിക്ഷനുംകവിതകളുമൊന്നുംവായിച്ചു സമയംകളയില്ലെന്നുചിരിക്കും.അവർ വായിക്കുന്നപുസ്തകങ്ങളുടെ പേരുംപറഞ്ഞേക്കുംഅതൊന്നുംനിങ്ങൾ…

“പ്രയാണം “

രചന : ജോസഫ് മഞ്ഞപ്ര ✍ ഡിസംബർ മാസത്തിലെ,ഒരു തണുത്ത വെളുപ്പാൻ കാലം !മരംകോച്ചുന്ന തണുപ്പ് !!ആ കൊടുംതണുപ്പിൽ,അയാൾ പൂര്ണഗര്ഭിണിയായ ഭാര്യയെ തന്റെകഴുതപുറ ത്തി രുത്തി, തോളിൽ ഒരു മാറാപ്പുമായ് പ്രയാണമാരംഭിച്ചു.കാടും, തോടും, മേടും. താണ്ടിയുള്ള പ്രയാണം.ഇടയ്ക്കു അൽപനേരം വിശ്രമിച്ചും ആ…

തിരുവാതിര

രചന : പട്ടംശ്രീദേവിനായർ ✍ ധനു മാസ ചന്ദ്രിക പൂനിലാവൊളിപ്പിച്ചതിരുവാതിര രാത്രിവിരുന്നു വന്നു ,ഇന്നലെവിരുന്നുവന്നു!എന്റെ കണ്ണു പൊത്തി,പിന്നെ കരം കവർന്നുശിവശക്തിയായിഎന്റെ മുന്നിൽ വന്നു !…മനസ്സില് ഞാൻ കരുതിവച്ചതൊക്കെഎന്റെ ദേവനു മുന്നിൽ പകുത്തുനൽകീ……ഞാൻ ദേവന്റെമുന്നിൽകൈകൂപ്പിനിന്നു! .അഷ്ടമംഗല്യമായ്കളഭക്കുറി തൊട്ട്പുളിയിലക്കരചുറ്റിനോമ്പെടുത്തു ,ഞാൻപിച്ചകപൂമൊട്ടു കോർത്തെടുത്തു ,എന്റെ ദേവന്റെപാദത്തിൽ…

തൃപ്പിറവി!

രചന : കുറുങ്ങാട്ട് വിജയൻ ✍ “സന്മനസ്സുള്ളവര്‍ക്കു സമാധാനം” നേര്‍ന്നുകൊണ്ടു മറ്റൊരു ക്രിസ്തുമസ്സുദിനംകൂടി കടന്നുപോയി! ‘അപ്പത്തിന്റെ പട്ടണ’ത്തില്‍ അവന്‍ വന്നുപിറന്നു!ലോകത്തിന്റെ അപ്പമാകാന്‍!സമാധാനത്തിന്റെ അപ്പം…..!ശാന്തിയുടെ അപ്പം…..!കർത്താവേ, നിന്റെ ഓർമ്മകളിൽകണ്ണീരിന്റെ നനവും ചാട്ടവാറിന്റെ നോവും യാചനയുടെ സ്വരവുംചേർന്നുരുകുന്ന മെഴുതിരിവെട്ടം!*പരിശുദ്ധാത്മാവിന്‍റെ പ്രകാശരേതസേറ്റ ഗര്‍ഭവുമായിഅഗസ്തസിന്‍റെ കാനേഷുമാരികള്‍ നിമിത്തങ്ങളാക്കിയഹൂദ്യയിലെ…

തിരനോട്ടം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ സമയപാതകളേറെത്താണ്ടിയിന്നുസന്ധ്യയുംവന്നണഞ്ഞുസന്താനമവരതിരുകൾതേടിസമൂഹമിന്നേറെയാദരവ്നൽകിടുന്നു സമക്ഷസൗഹൃദവും മണ്ണടിഞ്ഞുസഖിയവളുംകൂടൊഴിഞ്ഞുസത്യത്തിൻ മുഖംവികൃതമാക്കിസമയവും കടന്നുപോയി സുന്ദരസ്വപ്നങ്ങളെക്കെയുംസുരഭിലദിനങ്ങളായ്മനമതിൽസിന്ദൂരവർണ്ണം ചാർത്തിടുന്നുസ്തംഭിച്ചൊരി വാർദ്ധക്യവുംപേറിസമയനദിക്കരയിലായ് സഹനമേറെത്താണ്ടിസാഹസങ്ങളൊരുപാട്കാട്ടിസാഹചര്യങ്ങളിൽ നേർവഴിയായ്സാധ്യതകളൊന്നും കൈവിടാതെകണ്ടു സുഖലോലുപജീവിതം ശമിച്ചെങ്കിലുംസുന്ദരലോകം വിട്ടൊഴിഞ്ഞീടാൻസഹിക്കില്ലതു സത്യമെന്നാലുംസമയംകാത്തിരിപ്പൂ