ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Month: December 2023

ക്രിസ്തുമസ്.

രചന : ബിനു. ആർ.✍ ആകാശമാർഗേ ഗമിച്ചീടുമൊരുചെറുവാൽനക്ഷത്രം കണ്ടുവയോധികർ കൗതുകമോടെആഗമിച്ചുവന്നുകണ്ടു പണ്ട് ഗാഗുൽത്താമലയിലൊരുപുൽ-തൊട്ടിയിൽ പിറന്നൊരു കോമളനെ!പിന്നീടുജന്മാന്തരമായ് വന്നൊരാപീഡനങ്ങളെല്ലാംപിന്നിട്ടുപോന്നതാംദൗർബല്യങ്ങളെല്ലാംഒറ്റയ്ക്കെടുത്തുച്ചുമലിൽ വച്ചുമറിയത്തിൻ പുത്രനാം യേശുനാഥൻ!കാലങ്ങൾ പിന്നിട്ട രാത്രികളിലെല്ലാംകാതങ്ങൾ കൈയ്യേറിയ നേരത്തിലെല്ലാംവന്നുപിറന്നൊരു ഗോശാലനാഥനെവാനോളം വന്ദിക്കുന്നു മാലോകരെല്ലാം!പീഡനത്തിൻ കൈപ്പുനീർ കുടിച്ചവരെല്ലാംപിന്നിട്ട ദയാവായ്പ്പുകൾ അറിഞ്ഞവരെല്ലാംപാടിപ്പുകഴ്ത്തുന്നു ആലേലൂയ!ആലേലൂയ!ജന്മശിഷ്ടത്തിന്റെ ആവേശമോടെ!

ക്രിസ്തുമസ് രാവ്

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ധനുമാസക്കുളിരും കൊണ്ട്ക്രിസ്തുമസ് രാവു പിറന്നുപാതിരാക്കാറ്റു വീശി ലില്ലിപ്പുവൊന്നു ചിരിച്ചുനീലവാനിലമ്പിളിമാമൻപാൽപ്പുഞ്ചിരിതുകി നടന്നുകൂട്ടുകൂടി താരകങ്ങൾകണ്ണുകൾ ചിമ്മി നടന്നു.സ്നേഹത്തിൻ ദൂദുമായിവെള്ളരിപ്രാവു പറന്നുആ കാണും മാമല മേലെവെള്ളിനക്ഷത്രമൊന്നു തിളങ്ങിബത്‌ലഹേമിലെ പുൽത്തൊഴുത്തിൽമാലാഖ പോലുള്ളൊരുണ്ണി പിറന്നു.ഉണ്ണിതൻ സ്തുതി ഗീതവുമായ്ആട്ടിടയർ പാടി നടന്നു.മാരിവില്ലിൻ…

ക്രിസ്തുമസ് അത്ഭുതം

രചന : ജോർജ് കക്കാട്ട്✍ അടരുകളുടെ പതനത്തിലൂടെമധുര മണികൾ മുഴങ്ങുന്നു,ശീതകാല രാത്രിയിലാണ്മധുരമുള്ള വായ് ഉണരുന്നു. ഹൃദയമേ, നീ എങ്ങനെ വിറയ്ക്കുന്നുമധുരമുള്ള മണികൾ?ആഴത്തിലുള്ള ഭൂമിയെ സ്പർശിക്കുന്നതെന്താണ്?നിങ്ങളുടെ മധുരമുള്ള വായിൽ? എന്താണ് നഷ്ടപ്പെട്ടത്നിങ്ങൾ ഉദ്ദേശിച്ചത്, എന്നേക്കും,എല്ലാം ഇപ്പോൾ തിരികെ വരുന്നു,സന്തോഷകരമായ ഒരു കുട്ടിയുടെ സന്തോഷം.…

തിരുപ്പിറവി

രചന : ജയേഷ് കൈതക്കോട്✍ ശിശിരരാവിൽ പുൽതൊഴുത്തിൽദൈവസ്നേഹം പ്രഭ ചൊരിഞ്ഞുവിശുദ്ധിയിൽ വരവിനെ കാത്തിരുന്നുനീർമിഴിപ്പൂക്കളാൽ ഹല്ലേലുയ പാടി… നക്ഷത്രങ്ങൾ നിനക്കായി പ്രഭ ചൊരിഞ്ഞുമാലാഖമാർ നിനക്കായി സ്നേഹം പകർന്നുപ്രത്യാശതൻ പൊൻകിരണം ഉദിച്ചുയർന്നുവാഴ്ത്തിടുന്നു വിണ്ണിൽ നിൻ നാമം ഹല്ലേലുയ,(ഹല്ലേലുയ) ഹൃദയശിഖരത്തിൽ നെഞ്ചോടു ചേർക്കുവാൻസ്നേഹതീർത്ഥത്തിൽ നിന്നിലലിയാൻവിതുമ്പി നിൽക്കുന്നു…

അപകടം.

രചന : മധു മാവില✍ ചില ദിവസങ്ങളിൽ ജോലികഴിഞ്ഞ്കമ്പനികൂടി വരുമ്പോൾ ഭക്ഷണം കഴിച്ചിട്ടാണ് ശശി വീട്ടിലേക്ക് വരിക.ആ ദിവസങ്ങളിൽ കുളിച്ച് വസ്ത്രം മാറി ഭാര്യയും കുട്ടികളും TV കാണുന്നതിൻ്റെ കൂടെയിരിക്കും… ആക്ഷേപഹാസ്യ പരിപാടിയായ മറിമായം ടീമിൻ്റെ ഇഷ്ടക്കാരാണ് വീട്ടിലെല്ലാവരും ..ഏത് ചാനലിലായാലും…

കൂടില്ലാത്തവൾ

രചന : ശ്രീവൃന്ദ✍ കാട്ടിലെ മുൾപ്പട൪പ്പിൽ പൂത്തൊരുപൂവ് തായ് വേരിനോടുഞാൻ നിനക്കാരെന്ന് ചോദിച്ചു.കൂട്ടരെ വിട്ടു പറന്നകന്ന പക്ഷികൂടിനെ പലനാൾ ഓ൪ത്തെടുത്തുമുറ്റത്തെ സൂര്യകാന്തി മൊട്ടുപോൽ പെൺപൂവ്വേദനകളിൽ പൂത്തഗ്നിയിൽ വിട൪ന്നു.പതിഗേഹത്തിലൊരതിഥിയായെത്തി,ഇന്നലെ കണ്ടൊരു സ്വപ്നം പോൽകടന്നു പോയി കൗമാരവും .പോയ്മറഞ്ഞ കാലമിനി വരാത്ത കാലംമറവിയ്ക്കെന്തിനു വിട്ടുകൊടുക്കണം…

ചുവടുകൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നടന്നുനീങ്ങുന്നു നമ്മൾനടപ്പാതയറിയാതെനടനമാടുന്നു വൃഥാ നൃത്തച്ചുവടുകളറിയാതെമറച്ചുവെക്കുന്നു ഉള്ളിൽമറയാക്കി സത്യങ്ങൾപുറത്തെടുക്കുന്നു കള്ളംകഥകൾ കടങ്കഥയാക്കിഅണിഞ്ഞുനോക്കുന്നു മുഖംഅനീതിതൻച്ചമയങ്ങൾഅണഞ്ഞുപോകുന്നു വെട്ടംഅറിഞ്ഞീട്ടുമറിയാതെചിരിച്ചുകാട്ടുന്നു മെല്ലെമെല്ലെതിരക്കഥയെഴുതുന്നുതിരക്കുകൂട്ടുന്നു വൃഥാചിലർതിരശ്ശീല താഴുന്നുജനിച്ചു പോയല്ലോ മണ്ണിൽമറയുവാൻ മാത്രമായ്ചവിട്ടുനാടകം കാട്ടിയീമണ്ണിൽമറയുന്നുനടന്നുനീങ്ങുന്നു നമ്മൾഇനിയൊന്നോർക്കുകനടനമാടുന്നതിൻമുമ്പേയതിൻചുവടുകൾ പഠിക്കണം.

” ജന്മസുകൃതം “

രചന : ഷാജി പേടികുളം✍ മനസ്സുകൾആർദ്രമാവണംകണ്ണീരിലവശതയിൽഅനുകമ്പതൻഭാവമുണരണംസങ്കടമൊഴുകുംമിഴിനീർ തുടയ്ക്കുവാൻഒരു താങ്ങാകുവാൻകൈകൾക്കാവണംഒരു പുഞ്ചിരിവിരിയണമധരങ്ങളിൽകരുണതന്നലിവോലുംസ്നേഹം മിഴികളിൽപൗർണമി പോലൊഴുകണംമനുജജന്മം കൊണ്ടുനേടണം നാം പൂർവജന്മ സുകൃതങ്ങളീവണ്ണം.മണ്ണോടലിയുമൊരു നാൾനമ്മൾ, പിൻ തലമുറകൾക്കുഅഭിമാനമാകണം സ്വജീവിതംചെറിയൊരു ജീവിതത്തിൽപരനുപകാരിയായി, സ്നേഹംപകർന്നാഹ്ലാദചിത്തരായിജന്മസുകൃതങ്ങളാവോളംപകർന്നുംനുകർന്നുമൊടുങ്ങാംപിൻ തലമുറയ്ക്കായ് നമുക്കീജീവിത രംഗഭൂവിൽ നിന്നുവിട പറയണമനാകുലരായ്.നമ്മുടെ സദ്ചിന്തകൾചെയ്തികൾ ചിരഞ്ജീവികളായ്ഈ മണ്ണിൽ വായുവിൽഎന്നുമുണ്ടാവട്ടെ പ്രകാശമായ്…

നങ്കൂരമിട്ട ചരിത്രം……⚓

രചന : മൻസൂർ നൈന✍ ഹാർബർ പാലവും , ഐലന്റും പിന്നെ റോബർട്ട് ബ്രിസ്റ്റോയും…… കൊച്ചിയിലെ വെല്ലിങ്ങ്ടൺ ഐലന്റിന്റെ രാത്രി നിശബ്ദതയിൽ ഒരൽപ്പ സമയം ചിലവഴിക്കാനാണ് സുഹൃത്ത് മഹമ്മൂദ് പൂത്തറക്ക് ഒപ്പമെത്തിയത് . ആളും , ആരവവുമായി ഒരു കാലത്ത് കണ്ണിമവെട്ടാതെ…

ടീച്ചർക്ക്

രചന : സുദേവ്.ബി✍ കാടുകാട്ടി നടക്കുന്ന കാലത്ത്കാടുകാണുവാൻ വന്നു കവിതയെൻകുഞ്ഞുകൈവിരൽ കോർത്തു കരുമലക്കുന്നുകേറി മഹാകാളി മേവുന്നമൂലവൃക്ഷച്ചുവട്ടിലേക്കായവേവേണ്ട കുഞ്ഞേ കടക്കേണ്ടതത്രയുംപാവനമായ കാട്ടിലേയ്ക്കിപ്പോൾ നാം !കേളിയാടട്ടെ,യായമ്മ വള്ളിയിൽഊയലാടട്ടെ കൂളികൾക്കൊപ്പമായ്.കേട്ടിടാമാച്ചിലങ്ക പതുക്കനെകാതിലെത്തുന്നതായ് മൊഴിപ്പേച്ചുകൾശ്രദ്ധയോടെ വിളക്കത്തിരുന്നുണ്ണിതൊട്ടുവായിക്കയമ്മയെ,യച്ഛനെ !*കാവുതീണ്ടാതെ ഞങ്ങൾതിരിച്ചുടൻവീട്ടിലെത്തി,പൈദാഹമകറ്റവേനുള്ളി ഞാൻ തിരുമുന്താണിതന്നിലായ്കുത്തിനിൽക്കുന്ന പുല്ല(ൻപി)മ്പിനേയൊക്കയുംചൊന്നവരേറെ,യമ്പലമുറ്റത്ത്നിന്നുമെൻ നാടിനോടായി കാട്ടാറുപോൽ !വീണ്ടെടുക്കുക…