Month: December 2023

ആകാശത്തിന്ഉമ്മ കൊടുക്കുന്നവൾ.

രചന : അശോകൻ പുത്തൂർ ✍ മനസിൽകടൽ വരച്ച്ആകാശത്തിന്ഉമ്മ കൊടുക്കുന്നവൾ.കിനാവിന് കുടിക്കാൻകരളിലൊരു കണ്ണീർക്കിണർ.സങ്കടങ്ങൾക്ക് തണുപ്പാറ്റാൻജീവിതത്തിന്റെ പട്ടടഇങ്ങനെയൊക്കെകവിതയിൽ എഴുതി വയ്ക്കാംഇതൊക്കെ എഴുതുന്നവർസന്തോഷവാൻ മാരെന്ന്കരുതേണ്ടതില്ലഇല്ലാത്ത ഒന്നിനെകുറിച്ചുള്ളഓർമ്മയും തേടലും ആണ്സന്തോഷത്തോടെ ജീവിക്കാനുള്ളസൂത്ര വിദ്യകാല്പനികതയിലാണ്ജീവിതത്തിന്റെ കുതിപ്പും കിതപ്പും.നിങ്ങൾ കാത്തിരിക്കൂകാലം നിശ്ചലമല്ലഈ ഇരുൾ കാലവും കടന്നുപോകുംയേശുദാസിന്റെ പാട്ടോചങ്ങമ്പുഴയുടെ കാവ്യ…

സ്വപ്നംകൊണ്ടൊരുകവിത..

രചന : ജ്യോതിശ്രീ. പി. ✍ മേഘത്തരികളിൽ തട്ടിവക്ക് പൊട്ടിയ നിലാവിനെ കടംവാങ്ങിയൊരുകവിത തുന്നുമ്പോൾ‘എന്നെ മറന്നോ’യെന്നുചോദ്യവുമായിഓർമ്മകൾകാടുവിട്ടിറങ്ങും!അലക്കിവെളുപ്പിച്ച മൗനത്തെപ്പൊതിഞ്ഞുനെഞ്ചോടുചേർക്കാനായുമ്പോൾവാചാലതയുടെവള്ളിപ്പടർപ്പുകളിലൊരുപുഞ്ചിരിവിരിയും..ആകുലതകളുടെപൊതിക്കെട്ടുകൾ കൊക്കയിലേക്കെറിഞ്ഞുകളഞ്ഞുസ്വപ്നങ്ങളുടെപറുദീസ തിരഞ്ഞലയും..കാറ്റുരുമ്മിയ കടലാസുകളിൽകവിതപ്പൂക്കൾ പൊട്ടിവിരിയും..പാതിനിർത്തിയ വരികളിനിയും ബാക്കിയെന്ന് ഇറ്റുവീഴുന്നഅക്ഷരങ്ങൾ ഓർമ്മപ്പെടുത്തും..പിന്നിപ്പോയ സ്വപ്നങ്ങളെ കവിതക്കൂട്ടിലേക്കു ഒരുക്കൂട്ടും..ഒരിക്കലും പിടിതരില്ലെന്നുസ്വപ്നങ്ങൾ ഉറക്കെച്ചൊല്ലും..വിരലിൽ നിന്നും കുതറിയോടും..കണ്ണിൽ നിറഞ്ഞ കടലുവറ്റികടലാസുതൂണുകൾ…

മരണവീട്.

രചന : സബിത ആവണി ✍ പെട്ടെന്നൊരു ദിവസംഒപ്പമുണ്ടായിരുന്നഒരാളങ്ങ് ജീവനറ്റു പോയ്ക്കളഞ്ഞമരണവീട്ടിലേക്കൊന്ന്കയറി നോക്കണം.അപ്രതീക്ഷിതമായവിയോഗത്തെ അംഗീകരിക്കാന്‍മടിച്ച് നിശ്ചലമായി ഇരുന്നുപോയമനുഷ്യരെ കാണാം.കരയാന്‍ പോലും കഴിയാതെസ്തംഭിച്ചിരിക്കുന്ന മനുഷ്യര്ആ സത്യത്തില്‍പതുക്കെ പതുക്കെ ലയിക്കുന്നത്അവരുടെ ഉരുണ്ടുവീഴുന്നകണ്ണുനീരിലും അലമുറകളിലുംപ്രകടമായി കാണാം.യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെകടന്നുവരുന്നത് ഒന്നേ ഉള്ളൂഅത് മരണമാണെന്ന് അവര്‍മനസ്സിലാക്കിയിരിക്കും.വഴിയിലും റോഡിലുംമരിച്ചയാളുടെചിത്രം ആദരാജ്ഞലിയെന്ന…

അമ്മയും മകളും

രചന : കെ ആർ സുരേന്ദ്രൻ ✍ അമ്മയും മകളുംചിക്കാഗോയിൽ നിന്ന്അഞ്ചര-ആറുമണിയോടെമകൾ വന്നുപതിവ് പോലെ.അമ്മ പൂമുഖത്ത്പോക്കുവെയിലിന്റെസുവർണ്ണശോഭയിൽമകളെ കാത്തിരുന്നുപതിവ് പോലെ.സ്നേഹവാത്സല്യങ്ങളുടെഒരു കപ്പ്ചൂട് ഫിൽറ്റർ കോഫിഅമ്മമകൾക്ക് പകർന്നു.വാത്സല്യത്തിന്റെമധുരം അവൾഅമ്മിഞ്ഞപ്പാൽപോലെനുണഞ്ഞിറക്കി.കളിചിരികൾകഴിഞ്ഞപ്പോഴേക്കുംകാർ പോർച്ചിൽനിന്നിറങ്ങി വന്ന്ഹോണടിച്ച്സമയമോർപ്പിച്ചു.ഒപ്പം സന്ധ്യയുമരികിലെത്തി.തിരക്കിന്റെനഗരത്തിലൂടെകാർസിഗ്നലുകൾമറികടന്നൊഴുകി.അമ്മഅന്നത്തെനഗരവൃത്താന്തങ്ങൾപങ്ക് വെച്ചപ്പോൾമകൾചിക്കാഗോ ന്യൂസ്പങ്ക് വെച്ചു.പെരുകി വരുന്നജനത്തിരക്കിന്റെവയറ്വീർത്ത് വീർത്ത്ഏത് നിമിഷവുംപൊട്ടിത്തെറിച്ചേക്കാമെന്ന്അമ്മ ദീർഘശ്വാസംചെയ്തപ്പോൾമകൾഅമ്മക്ക് കൂട്ടായിനിശ്വസിച്ചു.പ്രകാശത്തിന്റെനഗരവീഥിയോരത്തെത്തികാർ…

കാട്ടാളഭരണം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഇടതടവില്ലാതെയധികാര ദല്ലാള-രടിമുടിയിവിടം തകർത്തെറിയേ,ഭയഭരിതരായ്നാം കരൾതപിച്ചങ്ങനെ,കരയുന്ന കാഴ്ചകളാരുകാൺമൂ!അടിമകളാക്കി ഭരിപ്പൂജനത്തിനെ,ചുടുചോരചിന്തീ,ഭരണവർഗ്ഗം!നരനായ് ജനിച്ചതിൻപേരിലോ,ജീവിതംദുരിതമായ്മാറുന്നു മേൽക്കുമേലേ!പൊരുതി ജയിക്കാൻ തുനിയുന്നോരൊക്കെയുംകുരുതിക്കു പാത്രമായ് തീർന്നിടുമ്പോൾകരതാരുയർത്തിയുറക്കെ വിളിപ്പുഞാൻഅരുതരുതിവിടെയിപ്പാതകങ്ങൾഅഭയമരുളാൻ മുതിരേണ്ടോരിങ്ങനെ,അപഹാസ്യരാവുകിലെന്തു ചെയ്യാൻ?കൊടിയ ദുഃഖക്കയമാണ്ട,മനസ്സുകൾ-ക്കടരാടാനല്ലാതെന്തുണ്ടു മാർഗ്ഗം?മഹിത സങ്കൽപ്പങ്ങൾ കാത്തുസൂക്ഷിക്കുവാൻ,മഹിയിങ്കലീനമുക്കായിടേണംഒരു പുതുലോകത്തിൻ മധുരമനോജ്ഞമാംചരിതങ്ങളെന്നും മുഴക്കിനീളെ,പുകമറസൃഷ്ടിച്ചു പാവംമനുഷ്യരെ,വകവരുത്തീടുന്ന രാഷ്ടീയത്തിൻകപടമുഖങ്ങളെ കണ്ടറിഞ്ഞീടുവാൻചപലത കൈവെടിഞ്ഞേറിടൂ…

രാമാനുജന്റെ ജന്മ ദിനം അഥവാ ദേശീയ ഗണിതദിനം……

രചന : അഫ്‌സൽ ബഷീർ തൃക്കോമല✍ ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിത ശാസ്ത്രം. ശാസ്ത്രത്തിലെ ഭൂരിഭാഗം പ്രശ്‌നങ്ങളും ഗണിതത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത് .1887 ഡിസംബർ 22-ന്‌ തമിഴ്‌നാട്ടിൽ ഈറോഡിലെ ദരിദ്ര കുടുംബത്തിൽ കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാറിന്റെയും കോമളത്തമ്മാളിന്റെയും അഞ്ചു മക്കളിൽ മൂത്ത…

നിശാശലഭം

രചന : ജയേഷ് കൈതക്കോട് കൊല്ലം✍ പിരിയാൻ കഴിയാതെ പകർത്തിടാം നിൻതൂലികത്തുമ്പിലൊരു പ്രണയകാവ്യംകുഞ്ഞു പൈതലായി ചേർന്നുറങ്ങുവാൻശ്രുതികൾ സ്വരങ്ങളായി വീണലിയട്ടെപാടാൻ മറന്നൊരു പ്രണയാർദ്രഗീതങ്ങൾമനസ്സിൻറെ കിനാവായി താളുകൾ മറിക്കവേഹിമകണമുതിരും മഴമേഘ നൃത്തമെൻപുലർകാലനിദ്രയെ തഴുകി ഉണർത്തിനനുത്ത നിലാവിൻറെ കുളിരുള്ള തലോടലിൽകുങ്കുമസന്ധ്യകൾ പിരിയാതെ വിതുമ്പുകയോമാരിവിൽ വർണ്ണങ്ങൾ തീർത്തൊരു…

കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന് നവനേതൃത്വം.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ അമ്പതു വർഷത്തിലധികമായി ന്യൂയോർക്കിൽ അഭിമാനകരമായി പ്രവർത്തനം കാഴ്ച വച്ച് മുന്നേറുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന സംഘടനയെ 2024-ൽ നയിക്കുന്നതിനുള്ള സാരഥികളെ തെരഞ്ഞെടുത്തു. മുൻകൂട്ടി നൽകിയ നോട്ടീസിൻ പ്രകാരം കഴിഞ്ഞ ദിവസം ഫ്ലോറൽ…

പുഴയും തീരവും

രചന : ശ്രീകുമാർ പെരിങ്ങാല✍ നദികൾ, പുഴകൾ, സാഗരതീരംകഥപറയുന്നാക്കടവുകളുംകളകളമൊഴിയിൽ കളിവാക്കോതിചുംബനമേകുന്നോളങ്ങൾ. അരയിൽച്ചുറ്റിപ്പുളകംകൊള്ളു-ന്നരഞ്ഞാണച്ചരടെന്നതുപോൽവെള്ളിക്കൊലുസുകളിട്ടവളൊപ്പംനൃത്തംചെയ്തു രമിക്കുന്നു. പരിരക്ഷണമതുതുടരുംതീരംവഴിവിട്ടവളൊന്നൊഴുകാതെപരിമിതിയുണ്ടവനെങ്കിലുമിവിടെ-പ്പരിചരണത്തുണയായീടും. എന്തൊരു രസമായുണ്ണികൾവന്നുകളിച്ചു കുളിച്ചു കഴിഞ്ഞൊരുകാലംഎന്നാലിന്നതു മാറിയ ചിത്രംകോലംകെട്ടൊരുപുഴയുടെ ചരിതം. തസ്ക്കരമാനസർ വന്നുകുഴിച്ചി-ന്നവളുടെ മാറുപിളർക്കുമ്പോൾവന്നുകനത്തിലു മാന്തിയമണ്ണുംകൊട്ടകണക്കിനു പോകുന്നു. വണ്ടികൾ പലവഴിയെത്തുംകരയിൽമാന്തിയെടുക്കാൻ തടിനിതലംഈവിധമൊടുവിൽ പൊലിയുംജീവൻചെറിയൊരുകാലം കഴിയുമ്പോൾ. ദുർവിധിയല്ലിതു ക്രൂരതയല്ലോദുരമൂത്തലയും…

മാതൃഭാരതം

രചന : എം പി ശ്രീകുമാർ ✍ എവിടെയാദ്യം വസന്തം വിടർന്നതുംഎവിടെ സംസ്കൃതി മുളച്ചുയർന്നതുംഎവിടെ ശാന്തിമന്ത്രമുയർന്നതുംഎവിടെയാർക്കും ശരണമായതുംഎവിടെ ഭൂമിതൊട്ടു വണങ്ങുന്നുഎവിടെ ഭൂമിപൂജകൾ ചെയ്യുന്നുഎവിടെ വിദ്യയെ പൂജിച്ചീടുന്നുഅവിടമാകുന്നെൻ മാതൃഭാരതം .എവിടെ നൻമകൾ പൂത്തു വിടർന്നതുംഎവിടെ ജ്ഞാനം തെളിഞ്ഞു ജ്വലിച്ചതുംദർശനത്തിൻ വസന്തം വിടർന്നതുംആശയങ്ങൾ പാശം…