ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Month: December 2023

വഴിത്തിരിവ്

രചന : പ്രിയബിജു ശിവകൃപ✍ ഹൃദയത്തെ കോര്‍ത്തു വലിക്കുന്ന ഏതോ നിസ്സഹായമായ കണ്ണുകള്‍ മുന്നിൽ തെളിയുന്നത് പോലെ .. നിരഞ്ജന്റെ ഉള്ളിൽ തിരമാലകൾ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു..ജീവിതമെന്നത് തനിക്കെന്നും ഇങ്ങനെയായിരുന്നു.. കൈവെള്ളയിൽ എത്തിയിട്ട് നഷ്ടപ്പെട്ടു പോവും…ആദ്യം അച്ഛൻ.. പിന്നെ അമ്മ… ഒടുവിൽ പ്രതീക്ഷകളുടെ…

കടവ്

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ അർക്കനകലെ ചുവന്നുനീങ്ങുന്നുഇരിപ്പുഞാനീകടവിലായ്പരന്നപാറതൻചൂടേറ്റ്മെലിഞ്ഞപുഴകണ്ണീര് വറ്റിഅസ്ഥിപഞ്ജരം പോ-ലവിടവിടായിതളംകെട്ടിയനീരിലായികൊറ്റികൾകൊത്തിതിരയുന്നുചെറുമീനുകളെകടവിലേക്കിറങ്ങുന്ന തെളിഞ്ഞൊരാനടവഴികാട്ടുചെടിപുല്ലാൽ മറഞ്ഞിരിക്കുന്നുഅമ്മവസ്ത്രമലക്കിതെളിച്ചൊരാകൊച്ചുപാറപായൽപടർന്നുനിറംമങ്ങികാണാംകൂട്ടുകാരോടൊത്ത് ചാടിതിമിർത്തപുഴതൻമണൽപ്പരപ്പ് ശ്മശാനംപോൽ തളർന്നുകിടപ്പുപഴുത്തുചുവന്നൊരു ചെറുതളികപോൽസൂര്യനാഴിയിലഭയം പ്രാപിച്ചിടുന്നുനേരമിരുളുന്നു കണ്ണിൽ ധൂമപടലമുയരുന്നുകാട്ടുപൊന്തയിലയനക്കമൊരുകുറുക്കൻ മണൽപരപ്പിലിറങ്ങികുണുങ്ങിമണം പിടിച്ചുനടന്നിടുന്നുതാപംകുറഞ്ഞ് പാറശമനമെത്തിടുന്നുകുറുക്കൻ്റെകരച്ചിലുയരുന്നതിൻ്റെനാസികതുമ്പിലൊരുഞണ്ട് തൂങ്ങിയാടുന്നുഅതിനെവേർപെടുത്തീടാൻ മണലിൽ മുഖമുരച്ചുമറിയുന്നുഅന്ധകാരം കടവിനെവിഴുങ്ങാനൊരുങ്ങിമരച്ചില്ലകളിൽകൊറ്റികൾ ശണ്ഠകൂടിപറക്കുന്നുചിലയവയിൽ ദൂരെപറന്ന്തിരിച്ചെത്തിചില്ലകളിൽസ്ഥാനമുറപ്പിച്ചിടുന്നുമിന്നാമിന്നികൾമെല്ലെപറന്ന്ഇരുളിൽചിലചിത്രം വരക്കുന്നുഎത്രനേരമിരുന്നീടുകിലുമെൻബാല്യകൗമാരങ്ങൾ കളിച്ചുരസിച്ചൊരീപുഴതൻകടവിനെ മറന്നീടാനാവുമോഎൻ്റാദ്യാനുരാഗം പൊട്ടിമുളച്ചതികടവിൻ…

സങ്കൽപ്പഗേഹങ്ങൾ.

രചന : ജയരാജ്‌ പുതുമഠം.✍ സങ്കൽപ്പങ്ങളുടെ നിലാവിൽമേഘപാളികൾ ഇറങ്ങിവന്നആരാമഛായയിലെകുളിരിൽ വെച്ചായിരുന്നുനിന്റെ തരളിത മുരളിഎന്നെ കാമുകനാക്കിയത്ചിട്ടയിലും ചിട്ടരാഹിത്യത്തിലുംചുറ്റിത്തിരിഞ്ഞൊഴുകിജലത്തിലും കരയിലുംകരളിന്റെ ഇടനാഴികളിലുംകതിർമണ്ഡപത്തിലുംകാവ്യപുഷ്‌പ്പങ്ങളിലും…കാനന വർഷങ്ങളിലുംജന്മവിധിഗേഹങ്ങളിലുംഎന്റെ പ്രണയജീർണ്ണകുംഭംചുമന്നുവലഞ്ഞ് ഗന്ധംകെട്ടചകിരിനാരുകൾ നിറച്ചകൂട്ടിനുള്ളിൽ ഞാൻധ്യാനനിമഗ്നനാകട്ടെ.

എൻബാല്യം തിരികെ തരുമോ ?

രചന : സതി സുധാകരൻ പൊന്നുരുന്നി✍ പൊയ്പ്പോയ കാലത്തിന്റോർമ്മകൾ തേടി ഞാൻനാട്ടിൻ പുറത്തിലേയ്ക്കൊന്നു പോയി.ഓരോ ഇടവഴി തോറും നടന്നു ഞാൻ ,മൺപാതയൊന്നും കണ്ടതില്ല.ടാറിട്ട റോഡും , ടൈലിട്ട വഴിയുംമാത്രമെ എൻ മുന്നിൽ കണ്ടതുള്ളു.ചുറ്റും മതിൽക്കെട്ടു കൂടിയ വീടുകൾ,തൊട്ടു തൊട്ടങ്ങനെ നിന്നിരുന്നു.അതിരണിപ്പാടവും ,തോടും…

“സാരല്ല്യാ, ഒക്കെ ശരിയാവും

രചന : വാസുദേവൻ. കെ. വി✍ ” ഇരുപതാം വയസ്സിൽ കല്യാണം കഴിഞ്ഞെങ്കിലും മുപ്പത്താറാമത്തെ വയസ്സിലാണ് അമ്മ എന്നെ പ്രസവിക്കുന്നത്. അന്നത്തെ രീതിയനുസരിച്ച് ഒരു മുത്തശ്ശി വരെയാകാവുന്ന പ്രായം. ഉണരാൻ കൂട്ടാക്കാത്ത അടിവയറിന്റെ ഭാരവുമായി എനിക്കുവേണ്ടി കാത്തിരുന്ന അവരുടെ നീണ്ട പതിനാറ്…

ഓർമ്മപ്പെടുത്തലുകൾ

രചന : സതി സതീഷ്✍ ഒരിയ്ക്കൽ സ്നേഹിച്ചമനുഷ്യർക്ക് വെറുക്കാൻസാധിക്കുന്നതെങ്ങനെയാവും?പരസ്പരമെത്രമേൽസ്നേഹിച്ചിട്ടുണ്ടാവും…എത്രയോ മഴകളെതിരമാലകളെമഞ്ഞിനെ വെയിലിനെകാറ്റിനെതിരിച്ചറിഞ്ഞിട്ടുണ്ടാവാം…ഒറ്റമരത്തിൻ്റെ വേരുപോലെഅടുക്കാനുംഅകലാനും കഴിയാതെപുറമേ വെറുപ്പിൻ്റെമുഖംമൂടി ധരിച്ച്പരസ്പരം മറന്നുവെന്നവർസ്വയംബോദ്ധ്യപ്പെടുത്തുന്നുണ്ടാവാം…ഓരോ സംഗമവുംസമാഗമവുംഏകാന്തതയിലിരുന്ന് ഓർമ്മിക്കുന്നുണ്ടാവാം.വീണ്ടുമൊരുസമാഗമത്തിനായ്മൂകമായ് കൊതിക്കുന്നുണ്ടാവാം.ചുറ്റുമുള്ളവർക്കുകാണാൻ കഴിയാത്തസ്നേഹത്തിന്റെനേർത്ത ആവരണംപുതച്ചിട്ടുണ്ടാവാം…മൗനംകൊണ്ട്വാചാലമായദീർഘമായ ഒരാലിംഗനം ആഗ്രഹിക്കുന്നുണ്ടാവാം…അങ്ങനെ സ്നേഹത്തിൻ്റെസ്മൃതിവത്സരങ്ങൾതീർത്തരണ്ടുപേർക്ക്എങ്ങനെയാണ്മറക്കാനാവുക…?എങ്ങനെയാണ്വെറുക്കാനാവുക…?

മീഡിയ പേഴ്‌സൺ ജോജി വർഗീസ് നാഷണൽ നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി ഡിട്രോയ്റ്റിൽ നിന്നും കേരള ക്ലബ് ഡെട്രോയിറ്റ് മലയാളി അസോസിയേഷന്റെ പ്രവർത്തകനും മീഡിയ പേഴ്‌സണുമായ ജോജി വർഗീസ് (ജോജി ഡിട്രോയിറ്റ്‌ ) മത്സരിക്കുന്നു. ഡിട്രോയിറ്റ്‌ മലയാളികൾക്കിടയിൽ എവർക്കും…

🌷 പിന്നിട്ട വഴികൾ 🌷

രചന : ബേബി മാത്യുഅടിമാലി✍ കാലവും ലോകവുംപിന്നിട്ട വഴികളുംഓർമ്മയിൽ പുക്കുന്നമധു നൊമ്പരങ്ങളുംജനനവും മരണവുംപ്രണയവും വിരഹവുംസുഖ ദു:ഖ സമ്മിശ്രജീവ താളങ്ങളുംമാനവർ ഭൂമിയിൽനെയ്തു കൂട്ടുന്നൊരാഅഴകാർന്നകാമനക്കെണ്ണമുണ്ടോനാം കണ്ട സ്വപ്നങ്ങൾമോഹക്കതിരുകൾസഫലമാകാത്തകിനക്കളെത്രഎല്ലാം മരീചികമാത്രമല്ലേപൂർണ്ണതയെന്നത്മിഥ്യയല്ലേവിശ്വ പ്രസിദ്ധകഥകളിൽ കവിതയിൽഎഴുതിയ വരികളുംഇവയല്ലയോവിരിയുന്ന പൂവുകൾകൊഴിയുന്ന ഇതളുകൾഉയിർകൊണ്ട പ്രാണന്റെആത്മഹർഷങ്ങളുംമണ്ണിലും മനസിലുംഇനിയും പിറക്കട്ടെമാനവ ഹൃത്തിന്റെനൊമ്പര ചിന്തുകൾ

യുദ്ധഭൂമി

രചന : സഫീലതെന്നൂർ✍ നന്മയാം ഭൂമി നമുക്കായി പിറന്നുആയിരം ജീവ ജാലങ്ങൾ നമുക്കായി തന്നു.തികയാതെ മർത്ത്യൻ പലതും പിടിച്ചെടുത്തു-പിന്നെയും ദുരാഗ്രഹിയായി മാറുന്നു.മതമെന്ന വാക്കുകൾ ഉദിച്ചുണർന്നുമർത്ത്യന്റെ നന്മയ്ക്കു നേർ വെളിച്ചമുണരുന്നു.നാളുകൾ കടന്നു നന്മകൾ മറഞ്ഞുനേരതു ചൊല്ലിയതെല്ലാം മറന്നു.മതമെന്ന വാക്കിനാൽ ഭ്രാന്തമായി മാറുന്നുപല പല…

വിഷമവൃത്തം

രചന : കുന്നത്തൂർ ശിവരാജൻ✍ ‘ ഡിവോഴ്സ്… ഡിവോഴ്സ്… ഇനി എന്തു പറഞ്ഞാലും അതുമതി. ഇനി ഇതിലൊരു വിട്ടുവീഴ്ചയുമില്ല.തോറ്റു നെല്ലിപ്പലക കണ്ടു’മകളുടെ ഉറച്ച ശബ്ദം. വിഭ്രാന്തി പൂണ്ട മുഖം.അവൾ ഒരു ചുഴലിക്കാറ്റ് പോലെ കറങ്ങിത്തിരിഞ്ഞ് അകത്തളത്തിലേക്ക് പോയി. അവിടെ കട്ടിലിൽ കമിഴ്ന്നു…