Month: December 2023

ഈറൻ നിലാവ്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഈറൻനിലാവിന്റെ ഈണവുമായിഇന്നെന്റെയോർമ്മകൾ പടികയറിവന്നുഇന്നലെക്കണ്ടൊരു അഴകിന്റെയലയിന്നുസ്വപ്നത്തിൻരഥമേറി കടന്നുവന്നുഅകതാരിൻതളങ്ങളിൽ പതിഞ്ഞപദനിസ്വനംഅനുരാഗിണിയവൾ വന്നതാണോഅതിഗൂഢമായെന്റെ മാനസപ്പൊയ്കയിൽമോഹത്തിൻപെരുമഴ പെയ്തതാണോപൂങ്കാറ്റുപോലെന്റെ മേനിയിൽപ്പടർന്നത്പൂക്കാലമായ്വന്ന നിശ്വാസമോപൂന്തേന്തുള്ളിയെൻ ചുണ്ടിൽപ്പകർന്നത്പുളകത്തിൽ പൊതിഞ്ഞനിൻ ശൃംഗാരമോഇളകുന്ന അളകങ്ങൾ മാടിയൊതുക്കിഇണക്കിളി നീയെന്നു മുന്നിൽവരുംഇന്ദ്രിയങ്ങളെ മെല്ലെ ലജ്ജയിലൊളിപ്പിക്കാൻസുന്ദരസ്വപ്നം വിട്ടെന്നുണരും…എന്നുണരും ?

ദിവ്യ സ്പർശനം

രചന : തോമസ് കാവാലം✍ ഞാൻ വന്നവഴിയിലേകനായ് മൂകനായ്മുൻപോട്ടു പോകുവാനാവാതെയുംരാത്രിവന്നെത്തവേ മൂടിയ നേത്രങ്ങൾസത്രത്തെ വിദ്രുതം മറച്ചുവോ ?ഇരുളിൻ മറവിലുത്ഭുത ചിന്തകൾഗുരുവിൻ രോദനം തന്നെയല്ലേ?വിരലിൻ തുമ്പിനാൽ നൽകിയാസ്പർശനംവിരവിൽ ചേർത്തിതാ ചൊല്ലിമെല്ലെ:“സ്വന്തമായെല്ലാമേ ലഭിച്ചതാരുണ്ട്?സ്വന്തവും പൂർണമതാകുന്നുവോ?എന്തിനു പിന്നെ നാം ഹുങ്കാരമോടെയ-ഹങ്കാരം കാട്ടുന്നു പാരിതിലായ്.അന്യോന്യം തുല്യത ചെയ്യുവാനാരുണ്ട്അന്യരാം…

🥚കാലത്തിൻ ശബ്ദത്തെ കാതോർത്തിടുമ്പോൾ🥚

രചന : കൃഷ്ണമോഹൻ കെ പി ✍ കാളിമയാരേ.. പടർത്തിയീ വാനത്ത്കാർമേഘമോ, അതോ, ശോകങ്ങളോ…കാർനീലവർണ്ണമായ്, ആകാശമാകവേ…കാർകൂന്തൽ മെല്ലേയഴിച്ചിട്ടതോകാവ്യസുരഭിയാം, വാഗ്ദേവി തന്നുടെകണ്ണുകൾ പയ്യെയടച്ചതാണോ?!കാലികപ്രാധാന്യമുള്ള വിഷയങ്ങൾകാവ്യ കർത്താക്കൾ മറന്നതാണോ…കാര്യമെന്തായാലും, ചിന്താസമുദ്രത്തിൽകാകോളം വന്നു പതിച്ച പോലേകാമ്യവചനങ്ങൾ പാടേ മറന്നിതാകാലൻ, പതുക്കെച്ചിരിച്ചു നില്പൂകാത്തു നിന്നോർത്തൂ,മറുപടി കിട്ടുവാൻകാലത്തിന്നുത്തരം, കേൾപ്പതില്ലാ…കാതരചിത്തരേ,…

ദേശീയ ന്യൂനപക്ഷാവകാശ ദിനം..

രചന : അഫ്സൽ ബഷീര്‍ തൃക്കോമല✍ ഡിസംബർ 18 ഇന്ത്യയിൽ ദേശീയ ന്യൂനപക്ഷാവകാശ ദിനമായി ആചരിക്കുന്നു.ന്യൂനപക്ഷ അവകാശങ്ങൾ എന്നത് വംശീയവും ലിംഗപരവുമായ വർഗ്ഗപരവും മതപരവും, ഭാഷാപരവും തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ആണെന്ന് പ്രാഥമികമായി പറയാം .എന്നാൽ ഒരു പ്രാദേശത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക്…

അയ്യനയ്യൻ അയ്യപ്പൻ

രചന : ഹരികുമാർ കെ പി ✍ ഉദയകിരീടം ചൂടിയ നിന്നുടെമലയാം ശബരിമലഉണർത്തുപാട്ടിന്നൊഴുക്കു കേട്ടുശരണം പൊന്നയ്യാപമ്പാഗണപതി പാരിന്നുടയോൻകാക്കും പൊന്മലയിൽവിളക്ക് തൊഴുതു മടങ്ങാം രാവിൽ പൊന്നമ്പലമേട്ടിൽനിലാവ് പൂത്തൊരു നീലാകാശംവെളിച്ചമേകുമ്പോൾഇരുളുകൾ മൂടും കരിമലമേട്ടിൽശരണംവിളി ഘോഷംഅയ്യന്നരുളുകൾ ഒതുക്കി വെച്ചൊരു തത്ത്വമസി പൊരുളേകാനനപാതകൾ താണ്ടി വരുന്നവർ അഭയം…

ശാന്തിയും സംഹാരവും

രചന : ബാബുഡാനിയല്‍✍ വാസന്തമെത്തുവാന്‍ കാത്തിരിക്കുന്നു ഞാന്‍വാടാമലര്‍ക്കുലയേന്തി നിത്യംഎത്തുമോ ഈ മലര്‍വാടിയില്‍ സ്വച്ഛമാംപുത്തനുഷസ്സിന്‍റെ പൊന്‍കിരണം?ഏറുന്നൊരാശങ്കയെന്നെത്തളര്‍ത്തുന്നുനേരറ്റ മര്‍ത്ത്യന്‍റെ ദുഷ്ടലാക്കില്‍യുദ്ധപ്പെരുമ്പറയെങ്ങും മുഴങ്ങുന്നു-ണ്ടാര്‍ത്തനാദങ്ങളും കേട്ടിടുന്നു.പോര്‍വിളിച്ചെത്തുന്ന കൂട്ടം പരസ്പര-മാര്‍ക്കുന്നു സോദരരക്തത്തിനായ്സങ്കല്‍പ്പലോകത്തില്‍ മേവുന്ന മര്‍ത്ത്യരോസംഹാരമാര്‍ഗേ ചരിച്ചിടുന്നു.സാന്ത്വനതൈലമായ്മാറേണ്ട മാനവന്‍സംഹാരതാണ്ഡവമാടിടുന്നു.പ്രാണഭയമൊട്ടുമില്ലാതെയൂഴിയില്‍പാരം കടക്കുവാനായീടുമോ.?ചെറ്റും കൃപയുള്ളിലില്ലാത്ത ലോകത്തി-ലൊട്ടും കരുണതന്‍ വെട്ടമില്ല.പെറ്റമ്മതന്‍ മാറില്‍നിന്നും കുരുന്നിനെതട്ടിയെടുക്കുന്നു കാട്ടാളരും.അര്‍ത്ഥത്തിനായുള്ള…

ഗബ്രിയേലും, ലൂസിഫറും.

രചന : സെഹ്റാൻ✍ മാലാഖയാണെന്നതിനാൽനിന്നെ ഗബ്രിയേലെന്നും,ചെകുത്താനാണെന്നതിനാൽനിന്നെ ലൂസിഫറെന്നും വിളിക്കാം.പക്ഷേ, നീ കടന്നുപോന്നദ്രവിച്ച പാലത്തിന്റെകറുത്ത ചരിത്രത്തെഎന്തിന് നീ ചുമലിൽപേറുന്നു?പാലത്തിനടിയിലെചുവന്ന വെള്ളത്തിന്റെകുത്തൊഴുക്ക്എന്തിനുനിന്നെഭയപ്പെടുത്തുന്നു?പാറക്കഷണങ്ങളും,തലയോട്ടികളും തമ്മിൽതിരിച്ചറിയാനാവാത്ത വിധംപുഴയിൽ നിറയുന്നത്എന്തിനുനിന്നെഅസ്വസ്ഥപ്പെടുത്തുന്നു?നഗ്നനായി നീനഗരത്തിലെത്തുമ്പോൾനിന്റെ ഉടയാടകളെവിടെയെന്ന്അവർ തിരക്കും.കളവുപോയെന്ന്മറുപടി പറയുക.തീർച്ചയായും നീ പറയുന്നമറുപടിയാവില്ല അവരുടെകാതുകളിലെത്തുക.വാളെടുത്ത് സ്വന്തംശിരസ്സറുത്തെടുത്ത്പീഠത്തിൽ വെയ്ക്കുക.തീർച്ചയായും അവർനിനക്കൊരു ആരാധനാലയംപണിയും.നിന്നിലെ കൊടുങ്കാറ്റിനെതേഞ്ഞുതീർന്ന നിന്റെപാദരക്ഷകൾക്കുള്ളിൽനിക്ഷേപിക്കുക.സൂര്യനുദിക്കും…

ഒരു ചെമ്പനീർപ്പൂവ്🌹🌹🌹

രചന : പ്രിയബിജു ശിവകൃപ✍ പത്മജ ചിന്തിക്കുകയായിരുന്നു…. അവൾ ചിന്തിക്കുന്നിടത്തു പുതിയ കഥകൾ രൂപം കൊള്ളും… അനുഭവങ്ങളുടെ തീച്ചൂളയിൽ പഴുപ്പിച്ചെടുത്ത തീവ്രമായ കഥകൾ…അവ വായനക്കാരെ പുതിയ തലങ്ങളിൽ എത്തിക്കുന്നത് അവൾ അവരുടെ പ്രതികരണങ്ങളിൽ നിന്നും അറിയുന്നുണ്ടായിരുന്നു… ഓരോ യാത്രകളും അവൾക്കു സമ്മാനിക്കുന്നത്…

ഓർത്തുപോയി ഞാൻ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഓർത്തുപോയി ഞാനെപ്പൊഴോനിന്റെചീർത്തുവീർത്തോരു ദ്വൈമുഖംനേർത്തൊരെൻ മനതാരിലായപ-കീർത്തിപൂകിയ പൊയ്മുഖംപ്രേമമെന്ന രണ്ടക്ഷരത്തിനെ,കാമമാക്കിയ നിൻമുഖംദുഃഖസാരമായ് തീർത്തുജീവിതം,ശുഷ്കമാക്കിയോരാ,മുഖം!അന്നു ഞാനൊരുപാമരൻ,മര-മണ്ടനായൊരു കാമുകൻ!മന്നിലെ പ്രണയാർദ്രഭാവന,പൊന്നുപോൽ പുലർത്തീടുവോൻഇന്നു ഞാനതികായനല്ലേലു-മൊന്നിനെ പ്രണയിക്കുവോൻഒന്നിൽനിന്നുമനശ്വരസ്നേഹ-മൊന്നതിനെയറിയുവോൻ!ആമനസ്യങ്ങൾകൊണ്ടു മൂടിയോ-രാ,മനസ്സിനെക്കാൺമുഞാൻഎത്രദൈന്യമാണിന്നതിൻ മുഖ-മത്രയൊട്ടു നിനയ്ക്കുകിൽ!അപ്രതീക്ഷിതമായുണർന്നിടാ-മുൾപ്പുവിൽ പ്രണയാങ്കുരംശാശ്വതമല്ലൊരിക്കലുമതിൻപേശലത്ത്വമറിയുവിൻനിഷ്കളങ്കഹൃദയമേ,നിന-ക്കിക്ഷിതിയെത്ര ഭീകരംആരറിയുന്നു നിന്റെയൂഷ്മള-സാരസൗരഭ ബോധനം!ആദിസർഗ്ഗപ്പൊരുളായ് മേവിടുംമേദിനീ,യൊന്നുചോദിപ്പേൻതൂമയറ്റതെന്തിങ്ങനെ,പ്രേമ-സാമസൗഭഗകന്ദളം?വേദനതൻ മുൾവേലിയിലാളാ-തേതു നേരവുമങ്ങനെ,ചിത്തത്തെ തമോഗർത്തത്തിൽനിന്നു-മത്യാമോദമുയർത്തുനാംശിഷ്ടജൻമത്തിലെങ്കിലും നമ്മൾദൃഷ്ടി…

ശിശുദിനം

രചന : ബിനു. ആർ✍ 🙏ഒരു പിഞ്ചുകുഞ്ഞിന്റെ മരണത്തിനു ഇടയാക്കിയ കഷ്മലന് വധശിക്ഷ വിധിച്ച ദിവസം..👌 പൊയ്ക്കാലുള്ളവർധർമ്മനിരതർപൊയ്ക്കണ്ണുള്ളവർനീതിനീയമവാദികൾനീതിനീയമങ്ങൾ ഉരയ്ക്കുംഉരകല്ലിൽ കുടിയിരിക്കുംഗുരുതുല്യർ കണ്ണുകളിൽകാമവുമായി നോക്കുന്നുഇന്നത്തെശിശുക്കളെ.അവരുടെരോദനങ്ങൾഭിത്തിയിൽത്തട്ടിത്തെറിക്കുമ്പോൾചിതറുന്നതെല്ലാം രക്തമയമായകണ്ണീർക്കണങ്ങളാകവേ,അതുകണ്ടുകണ്ടില്ലെന്നു നടിക്കുന്നു മനുഷ്യക്കൂട്ടായ്മകൾ!നിയമധ്വംസകർ!നില്ലുനില്ലെന്നു ചൊല്ലുവാ-നാരുമേയില്ലാതെനന്മയെന്നുചൊല്ലും കപടസംരക്ഷണസമിതികൾഉണ്ടുറങ്ങിയുണരുന്നു,പുലർകാലങ്ങളിൽനമഃശിവായ മന്ത്രംമാത്രമുരുവിട്ട്, കണ്ണടച്ച്!ജാലകപ്പടിവാതിലിൽകൂനിക്കൂടിയിരിക്കുന്നുഉപഞ്ജാപകവൃന്ദങ്ങൾ,മാധ്യമസാഹിത്യനായകന്മാർ,തെരുവുനായകൾക്ക്സംരക്ഷണംവേണമെന്നുശഠിക്കുന്നകഴുകർ,ഒരു ശിശുവിന്റെയുംരോദനം കേൾക്കാതെ!ആനത്തലയോളം വെണ്ണതരാമെന്നവ്യാമോഹങ്ങൾ നൽകിയവർഅഷ്ടദിക്പാലകർനോക്കിച്ചിരിക്കുന്നവണിക് വൃന്ദങ്ങൾ, എല്ലാവർക്കുംമുന്നിൽ…