Month: January 2024

താരകം പൂത്ത രാവിൽ

രചന : സതീഷ് വെളുന്തറ ✍ ആയിരം കുടമുല്ല പൂത്തപോൽ മാനത്ത്താരകളൊക്കെ വിടർന്നുനിന്നുനീഹാര ബിന്ദുക്കൾ പൊഴിയാൻ വിമുഖരായ്നാണിച്ചു മിഴിപൂട്ടി നിന്നു പോയി. നാണിക്കവേണ്ടിനിയാവോളമുർവ്വിയിൽനിപതിച്ചു കൊൾകയെന്നപ്പോൾ കനിവോടെതാരാഗണങ്ങൾ തൻ മൊഴിമുത്തുകൾ കേട്ട –വരാവോളമാമോദമായ് പൊഴിഞ്ഞു. പൂത്തൊരു ചെമ്പക ചോട്ടിന്നരികിലായ്കൃഷ്ണപക്ഷ കുളിർ നിലാവിൽ മയങ്ങവേമന്ദാനില…

മരിച്ചിട്ടും മരിക്കാതെ!

രചന : സബിത ആവണി ✍ കൈവിറയ്ക്കാതെ,പതറിപ്പോവാതെഇന്നലെഅവള്‍ക്കു മുന്നില്‍ ചെന്നുനിന്നു.ഒരു വത്യാസമുണ്ട്മനസ്സ് തകര്‍ന്ന്അവളെ ഒരുനോക്ക് കാണാന്‍കെല്‍പ്പില്ലാതെയായിപോയിരുന്നു താന്‍.പഴയ പോലെ അവള്‍ ശകാരിച്ചില്ല.ദേഷ്യം കാണിച്ചില്ല.തറപ്പിച്ചൊന്ന് നോക്കുക കൂടി ചെയ്തില്ല.കനത്ത ശാന്തത.തണുത്ത ശരീരത്തിനുംചൂട് പറ്റി മാറിയ ആത്മാവിനും ഇടയിലവളുണ്ട്.സ്ലാബുകള്‍ക്കിടയിലെ ശൂന്യതയില്‍അവളെ അടക്കം ചെയ്തിട്ടുണ്ട്.അവളുടെ മരണംഹൃദയം…

പ്രണയത്തിന്റെ പൂക്കാലം✍️✍️✍️

രചന : പ്രിയബിജു ശിവകൃപ✍ തൃസന്ധ്യാ നേരംശിവം ഭവതു കല്യാണംആയുരാരോഗ്യ വർദ്ധനംമമ ബുദ്ധി പ്രകാശായസന്ധ്യാ ദീപം നമോസ്തുതേ…ചാരുലത ദീപം കൊളുത്തിഅവൾ പൂമുഖത്തേക്ക് വരികയായിരുന്നു.കയ്യിൽ പൊൻപ്രഭ ചൊരിയുന്ന നിലവിളക്ക്..അതിന്റെ ശോഭയാൽ അവളുടെ മുഖം പൊന്മണി പോലെ വെട്ടിത്തിളങ്ങുന്നു.ദീപം…. ദീപം…. ദീപം.മൂന്നു തവണ ഉച്ചരിച്ചു…

”ആരാണ് ഞാൻ ”

രചന : ഷാജി പേടികുളം✍ ‘ഞാൻ’ കേവലമൊരുപദമല്ല !ഒരു പ്രതിരൂപമാണ്.ഞാൻ എല്ലാവരിലുംജീവിക്കുന്നു.സ്വഭാവവുംവികാരവുമാണെന്റെസ്ഥായീഭാവം!അഹങ്കാരമായിപൊങ്ങച്ചമായിഅത്യാഗ്രഹമായിനിങ്ങളിൽ ഞാനുണ്ട്അസൂയയായിസ്വാർത്ഥനായിനിങ്ങളെ നശിപ്പിക്കുന്നതുംഞാൻ തന്നെ.കണ്ണുകളില്ലാത്തകാതുകളില്ലാത്തഅനംഗനാണ് ഞാൻഞാൻ നിങ്ങളിൽകുടികൊളളുമ്പോൾനിങ്ങൾ അവഹേളിക്കപ്പെടുന്നുവെറുക്കപ്പെടുന്നു :ഞാൻ നിങ്ങളിൽവർത്തിക്കുമ്പോൾനിങ്ങൾ വിദ്യാഹീനരുംബുദ്ധിഹീനരുമാകുന്നു.നിങ്ങളിലെയുൺമയുംസ്വത്വവും മാനവുംഞാൻ കാർന്നുതിന്നുന്നു.നിങ്ങളിലെക്യാൻസറാണ് ‘ഞാൻ ‘ .****

വിടരാതിരുന്നെങ്കിൽ പൂവേ..

രചന : മുത്തു കസു✍ വിടരാതിരുന്നെങ്കിൽ പൂവേ..നിന്നിലെ സൗന്ദര്യം ഞാൻ..അറിയാതിരുന്നേനെ.പുലരാതിരുന്നെങ്കിൽ പകലേ..നിന്നുടെ വേഷ ചാഞ്ചാട്ടം..ഞാൻ അറിയാതിരുന്നേനെ. ആരെയോ തേടി അലയുന്ന..തെന്നലേ ആരോടാണിന്ന്…നിനക്കിത്ര ഇഷ്ടം.കൈകുമ്പിളിൽ സ്നേഹം..പകർന്നേകിയിട്ടും കണ്ടില്ലെന്ന്..നടിച്ചതല്ലേ നിന്റെ നഷ്ടം. ചേർത്തു പിടിച്ചു നടന്നൊരാ..വഴിത്താരയെ സാക്ഷിയാക്കി..കണ്ണോട് കൺ നോക്കി ഇഷ്ടം. ചൊല്ലിയതല്ലേ.അത് കണ്ടിട്ടന്ന്…

“വാവൽ “

രചന : മോനികുട്ടൻ കോന്നി ✍ ഒരു മുത്തുമാല ഞാൻ കോർത്തൂ തരാം ,ഒരു പത്തു രൂപ, നീയേകുമെങ്കിൽ!ഒരു തുളസിപ്പൂവ് വെറുതേ തരാം ,ഒരു നിമിഷമെന്നെ, കേൾക്കുമെങ്കിൽ ! ഒരു കോടിയർച്ചനപ്പൂക്കൾ ഞാനും ,ഒരു രൂപ പോലും നൽകിടാതെ, നിൻതിരുനടയിലെന്നും, കാഴ്ച…

ഹാ..ആ കാലമെല്ലാം ഒരു കാലമായിരുന്നു..❤️

രചന : രമേഷ് ബാബു.✍ എൺപതുകൾക്ക് മുൻപ് ഇവൻ രാജാവായിരുന്നു..വൈദ്യുതിയുടെ അതിപ്രസരം മൂലം തുരുമ്പെടുക്കേണ്ടി വന്നഹതഭാഗ്യൻ..പുതിയ തലമുറ ഇവനെ ആസ്വദിച്ചിട്ടുണ്ടാകില്ല.ഇവനെ കത്തിച്ചെടുക്കുന്നതിലും വേണം അൽപ്പം വൈദഗ്ധ്യം.പലരും ഇവന്റെ മുന്നിൽ പരാജയപ്പെട്ടിട്ടുണ്ട്.ഒരു ടാങ്കിനുള്ളിൽ തന്നെ രണ്ട് ടാങ്കുകളുണ്ട്.ഒന്നിൽ പമ്പ് വെച്ച് കാറ്റടിക്കുവാനും, മറ്റൊന്ന്…

കാട്ടുചെമ്പകം

രചന : എം പി ശ്രീകുമാർ✍ കാട്ടുചെമ്പകപൂവിനുണ്ടൊരുവാട്ടമില്ലാത്ത ലാവണ്യം !കേട്ടറിവുകൾ പോലുമില്ലാത്തനേട്ടമാകിയ സൗരഭ്യം !കാട്ടുതേനിൽ നുരഞ്ഞിടുന്ന നൽലഹരിയാർന്ന മാധുര്യംതിരയടിക്കുന്നുള്ളിലങ്ങനെതിരികൊളുത്തി സുസ്മിതം !തരുണസൂര്യകിരണമേറ്റുതരളിതയായ് തീരവെനിറശലഭങ്ങൾ നിലക്കാതെ ചുറ്റുംനടനമാടി നില്ക്കുന്നുകാട്ടുചെമ്പകപൂവവിടൊരുകനകവസന്തമായികാട്ടുചെമ്പകപൂവിളങ്ങുന്നുകാട്ടുറാണിയെ പോലവെ !

വിഭജനങ്ങൾ

രചന : സെഹ്റാൻ✍ വിശാലമായ വരാന്തയുടെഒരു കോണിൽആൾക്കൂട്ടത്തിനിടയിലുംഏകാകിയായിരിക്കുന്നതിനേക്കാൾവിരസമായി മറ്റെന്തുണ്ട്?എന്റെ കൈയിൽ ഇന്നത്തെപത്രമുണ്ട്.നിരന്തരം രണ്ടും, മൂന്നും,നാലുമായി വിഭജിക്കപ്പെടുന്നരാജ്യത്തെക്കുറിച്ചുള്ളവാർത്തകളുണ്ട്.ഞാനത് വായിക്കാൻഒട്ടും ഇഷ്ടപ്പെടുന്നില്ല.നല്ല ചികിത്സയ്ക്ക്തിക്കും, തിരക്കും കൂട്ടുന്നവർവരാന്ത നിറയുന്നു.രാജ്യവും രോഗിയാണ്.നല്ല ചികിത്സ അതർഹിക്കുന്നു.വരാന്തകൾക്ക് പക്ഷേനീളം കൂടുതലാണ്.കാലം പോലെ!എണ്ണപ്പെട്ട ദിവസങ്ങളെക്കുറിച്ച്താഴ്ന്ന ശബ്ദത്തിൽവാചാലനാകുന്ന ഡോക്ടർ.രോഗിയുടെ മുഖം നോക്കാതെഎഴുതുന്നപ്രിസ്ക്രിപ്ഷൻ താളിൽകറുത്ത…

കാപ്‌സുല മുണ്ടി: ഒരു പരിസ്ഥിതി സൗഹൃദ ശവസംസ്‌കാര ബദൽ.

രചന : ജോർജ് കക്കാട്ട്✍ നമ്മുടെ പ്രിയപ്പെട്ടവരോട് വിടപറയുന്ന രീതിയെ മാറ്റിമറിക്കുന്ന നൂതനവും പരിസ്ഥിതി സൗഹൃദവുമായ ആശയമാണ് കാപ്‌സുല മുണ്ടി.ഇറ്റാലിയൻ ഡിസൈനർമാരായ റൗൾ ബ്രെറ്റ്‌സലും അന്ന സിറ്റെല്ലിയും ചേർന്ന് വികസിപ്പിച്ചെടുത്ത കാപ്‌സുല മുണ്ടി പരമ്പരാഗത ശവസംസ്‌കാരത്തിന് പകരമായി പാരിസ്ഥിതിക കാൽപ്പാടുകൾ കുറയ്ക്കാൻ…