Month: January 2024

പ്രതീക്ഷ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ സ്വപ്നങ്ങൾ തീരാസ്വപ്നങ്ങൾനിദ്രയിൽ വരയുന്നു ചിത്രങ്ങൾതെളിയുന്നുമറയുന്നു വർണ്ണങ്ങൾമൂളുന്നു ഹൃദയത്തിൽ രാഗങ്ങൾകാണുന്നു കാണാത്ത രംഗങ്ങൾമീട്ടുന്നു കേൾക്കാത്ത രാഗങ്ങൾഅറിയുന്നു മോഹത്തിൻ രാഗങ്ങൾഅതിവേഗം മറയുന്നു സ്വപ്നങ്ങൾതിരയുന്നു ജീവിതം മോഹങ്ങൾപെയ്യുന്നു സാന്ത്വനമേഘങ്ങൾനിറയുന്നുസന്തോഷക്കുളിരലകൾപാടുന്നു ജീവിതം സങ്കല്പംങ്ങൾസ്വപ്നങ്ങൾ തീരുന്ന നിമിഷങ്ങൾഅറിയുന്നു വ്യർത്ഥമീ വഴിയാത്രകൾസ്വപ്നങ്ങൾ തീരാസ്വപ്നങ്ങൾഅതുമാത്രം…

നാലുകെട്ടുകാരന് മുമ്പേ

രചന : വാസുദേവൻ. കെ. വി✍ സമൂഹം ദിശ തെറ്റുമ്പോൾ തിരുത്തൽശക്തിയായി പതാക വാഹകരാവേണ്ടവരാണ് എഴുത്തുകാരെന്ന് കുറിച്ചിട്ടത് കവിയും ഫിലോസഫറുമായ എസ്. ടി.കോൾഡ്രിജ്.അധികാരവർഗ്ഗം എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങൾക്ക് ശ്വാന സമൂഹം കണക്കെ കാത്തിരിക്കേണ്ടവരല്ല അവർ. മുദ്രാവാക്യ കവിതകൾ കൊണ്ട് ഭരണകൂടങ്ങളെ വാഴ്ത്തുപാട്ടുകൾ കവി…

എൻ്റെ പരിണാമഘട്ടങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍ അമ്മയുടെഗർഭപാത്രത്തിന്റെവാതിൽ തുറന്ന്ഞാൻഭൂമിയിൽഅവതരിച്ചപ്പോൾതൊള്ളതുറന്ന് കരഞ്ഞ്മാളോരെസാന്നിധ്യംഅറിയിച്ചിരിക്കണം.അമ്മയുടെഅമ്മിഞ്ഞക്കണ്ണുകൾഎന്റെവായിൽ തിരുകിഎന്നെനിശബ്ദനാക്കിയിരിക്കണം.ഗർഭപാത്രം തന്നെഉടുപ്പായിരുന്നത് കൊണ്ട്പിറന്നാൾവേഷത്തിലായിരുന്നിരിക്കുംഎന്റെ അവതാരം.അമ്മവാത്സല്യംമുലപ്പാലായി ചുരത്തിഎന്റെകത്തലടക്കിയിരിക്കണം.പൊക്കിൾക്കൊടിമുറിച്ചാൽ പിന്നെഅതല്ലേ രക്ഷ?അങ്ങനെദിവസങ്ങൾകടന്നു പോയിരിക്കണം.ഇതിനിടയിൽമുത്തശ്ശിയോ,ചിറ്റമ്മമാരോഎന്നെകോരിയെടുത്ത്സ്നാനപ്പെടുത്തിയിട്ടുണ്ടാകും.ബേബി പൗഡർപൂശി,കണ്ണെഴുതിച്ച്,പൊട്ടു തൊടീച്ച്,ഒരു ബ്യൂട്ടി സ്പോട്ടുംമുഖത്ത് കുത്തി,കുഞ്ഞുടുപ്പ് ധരിപ്പിച്ച്,സ്വർണ്ണമാല ചാർത്തി,കൈകാലുകളിൽസ്വർണ്ണത്തളകൾ ചാർത്തിസുന്ദരനാക്കിയിരിക്കണം.അമ്മയുടെഅമ്മിഞ്ഞപ്പാൽവറ്റിയതോടെവീണ്ടുംഞാൻവിശ്വരൂപം കാട്ടിഅലമുറയിട്ടിരിക്കണം.ചെറിയ തോതിൽമർദനവും,തുടർന്ന് ലാളനയുംഏറ്റുവാങ്ങിയിരിക്കണം.തിളപ്പിച്ചപശുവിൻ പാൽചൂടാറ്റി,മധുരമിട്ട്കുപ്പിവായയ്ക്ക്,അമ്മിഞ്ഞക്കണ്ണ് പോലുള്ളനിപ്പിൾഫിറ്റ് ചെയ്ത്എന്റെ വായിൽകുത്തിയിറക്കിഅലമുറക്ക്വിരാമമിട്ടിരിക്കണം.അമ്മയുടെസാമീപ്യംവിരസമായതോടെയായിരിക്കണംഅച്ഛനുംഅമ്മാവന്മാരുംചിറ്റമ്മമാരുംമച്ചിൽ നിന്ന്…

മഹാകവി കുമാരനാശാൻ : മനുഷ്യ കഥാനുഗായി.

രചന : ഗായത്രി രവീന്ദ്ര ബാബു✍ ആശാന്റെ ആരാധകനായിരുന്നില്ല എന്റെ അച്ഛാച്ഛൻ ; അചഞ്ചല ഭക്തനായിരുന്നു. ഒരു ഇരുണ്ട കാലഘട്ടത്തെയും അന്നത്തെ അനാചാരങ്ങളെയും നിശിതമായി വിമർശിച്ച ആശാൻ, കവിതകളിലൂടെ എത്ര അനായാസേനയാണ് സമൂഹത്തെ പരിഷ്ക്കരിച്ചത്. ജാതിക്കോമരങ്ങൾ എന്ന് പരിഹസിച്ച് , നിശിതമായും…

” മരണം “

രചന : ഷാജി പേടികുളം ✍ മരണം കോമാളിയെ –ന്നാരോ ചൊല്ലിനാമതേറ്റു ചൊല്ലിരംഗ ബോധമില്ലാത്തവനത്രെമരണമെന്നത്കേവലമൊരു കാഴ്ചപ്പാട്.ജനിക്കുമ്പോൾനിഴലായ് നമുക്കൊപ്പംജനിച്ച് നമുക്കൊപ്പം വളർന്ന്നമ്മളിലെ ചൈതന്യത്തെകെടാതെ സൂക്ഷിച്ചുമരണം കൂടെയുണ്ടെന്ന്ഇടയ്ക്കിടെയോർമിപ്പിച്ച്തെറ്റുകൾ തിരുത്താൻപ്രേരിപ്പിക്കുന്ന സഹയാത്രികൻഅവനല്ലേ മരണം ?മനസ്സു ഗതി മാറുമ്പോൾയുക്തിയുക്തം ശാസിച്ചുംമനസ്സു കൈവിടുമ്പോൾകരുതലോടെ ചേർത്തുപിടിച്ചുംഅഹംഭാവം ഫണമുയർത്തുമ്പോൾമരണ ഭയം സൃഷ്ടിച്ചുംഒടുവിൽ…

🌹 സ്നേഹ വീട് 🌹

രചന : ബേബി മാത്യു അടിമാലി✍ സ്നേഹ മുദ്രയാലൊരുവീടൊരുക്കണംവിശ്വാസമാകണംമൂലകല്ല്സാഹോദര്യത്തിന്റെശംഖൊലി മുഴങ്ങണംശാന്തിയാൽ നിറയണംഗേഹമാകേപാരസ്പര്യത്തിന്റെവിത്തുകൾ വിതയ്ക്കണംപതിരില്ലാ സ്നേഹത്തിൻകതിരുകൾ കൊയ്യണംപരസ്പരം സഹിക്കുവാൻക്ഷമിക്കുവാൻ കഴിയണംനന്മകൾ പൂക്കുന്നപൂമരമായ് തീരണംമാനവ ത്യാഗത്തിൻപാഠശാലയാക്കണംമന്ദസ്മിതത്തിന്റെമധുരം വിളമ്പണംആനന്ദ വേളകൾആഘോഷമാക്കണംദു:ഖവും ദുരിതവുംപങ്കിട്ടെടുക്കണംഇത്തരം വീടുകൾനാടെങ്ങും നിറയണംനാടിൻ മുഖഛായമാറ്റുവാൻ ശ്രമിക്കണംപുതിയൊരു സംസ്ക്കാരപൈതൃകം തീർക്കണംഈ നാട് നന്മയിൽപൂത്തു തളിർക്കണം

തൊഴിൽ തേടി

രചന : താനൂ ഒളശ്ശേരി ✍ അയാൾക്ക് ഇഷ്ട്പ്പെട്ട പണിയൊന്നും തരപ്പെട്ടില്ലെങ്കിലും വളരെ ചെറുപ്പം മുതലെ ജീവിക്കാൻ വേണ്ടി പല തൊഴിൽ ചെയ്ത് ജീവിച്ചു പോരുകയായിരുന്നു.തൻ്റെ ഗ്രാമത്തിൽ തൻ്റെ കൂടെ പടിച്ചവരെല്ലാം ഉയർന്ന ഉദ്യോഗാർത്തിയായപ്പോഴും ഒരു മനോവിഷമവും ഇല്ലാതെ സ്വന്തമായി കച്ചവടം…

കനലെരിയുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ “ഉത്തിഷ്ഠതാ ജാഗ്രതാപ്രാപ്യവരാൻ നിബോദ്ധത “..🙏🙏🙏🙏🙏 സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 രാജ്യം ദേശീയ യുവജന ദിനമായി ആചരിക്കുന്നു. രാജ്യത്തിന്റെ നട്ടെല്ലായ യുവ തലമുറക്ക് ദിശാബോധം നൽകുക എന്നത് സാമൂഹ്യ ബാദ്ധ്യതയാണ്. ലഹരിയുടെയും ലൈംഗിക…

🥏 പുനർചിന്തനം🥏

രചന : കൃഷ്ണമോഹൻ കെ പി ✍ യോനിജരായീടുന്ന ശിശുക്കൾ കരയുന്നുയാതന കൈയേല്ക്കുവാൻ പിറന്ന ജന്മമോർത്ത്യാതൊന്നു ചിന്തിച്ചു മേവുകിലും ഫലംയാതനാപൂർണ്ണ മെന്ന സത്യത്തെയുമോർപ്പൂശയ്യാവലംബിയായി കിടന്നു കമഴുന്നൂശങ്കാ രഹിതം മുന്നോട്ടിഴഞ്ഞുനീങ്ങീടുന്നുശബ്ദഘോഷത്തോടെ പിന്നെ നാലടി വച്ചീടുന്നൂശൈശവമതു മെല്ലെ കടന്നുപോയീടുന്നൂബാല്യത്തിൻ ചാപല്യങ്ങളുൾക്കൊണ്ടു മരുവുന്നൂബാലൻ, തുടർന്നഞ്ചെട്ടു വർഷങ്ങളിൽ…

ശങ്കരനാഥൻ

രചന : ഹരികുമാർ കെ പി✍ ശങ്കരശൈലസദസ്സേ നിന്നിൽപുണ്യം പൂക്കുന്നുആദിമമന്ത്രപ്പൊരുളേ നിന്നിൽതമസ്സുമകലുന്നുഗംഗാധരനുടെ ശൗര്യപരീക്ഷണമെന്നിൽ അരുതരുതേഓംകാരത്തിൻ ഡമരുതാണ്ഡവമെന്നിൽ നിറയണമേചുടലപുരീശാ കൈലാസേശാമാനസമന്ത്രം നീഅഖിലം കാക്കണമടിയനു വേണ്ടി തിരുവരമരുളണമേനാഗത്തിൻ തിരുഭൂഷണമാൽ നീസർവ്വം നിറയുമ്പോൾഅഖിലാണ്ഡത്തിൻ അപ്പണമായികൂവളഹാരമിതാപരീക്ഷണങ്ങൾ വേണ്ടാ അടിയനുപ്രസാദമേകീടൂപ്രസന്നശ്രീയായ് പ്രകാശമാകൂഇരുളു വെളുക്കട്ടെരാവും പകലും ബ്രഹ്മാണ്ഡത്തിൻദിനങ്ങൾ തീർക്കുന്നുനിൻ സ്നേഹത്താൽ…