Month: January 2024

“ഓർമ്മ “

രചന : ഷാജി പേടികുളം.✍ ഓർമയുണ്ടോ നിങ്ങൾക്കെന്നെ ?എൻമുഖം നിങ്ങൾക്കോർമയുണ്ടോ ?ഓർക്കാതിരിക്കാം ഓർത്താലും നന്ന്മനുഷ്യരല്ലേ നമ്മൾ, ഓർമ നശിച്ചവർ.അമ്മിഞ്ഞപ്പാലിന്റെ രുചിയോർമയില്ലഅമ്മയെത്തന്നെ ഓർമയില്ലത്രെഗുരു പഠിപ്പിച്ചതൊന്നുമേയോർമയില്ലഗുരുവിനെത്തന്നെ മറന്നവർ നാംകാലത്തെ തോൽപ്പിച്ചു മുന്നേറവേഓർക്കുവാനാർക്കുമേ നേരമില്ലഓർമയിൽ ക്ലാവ് പിടിച്ചു നിറം കെട്ടുചിന്തകൾ മരവിച്ചു, കാഴ്ചയും മങ്ങി;കണ്ടാലറിയാതെ തൊട്ടാലറിയാതെആരെയും…

വാക്കുകൾ വരച്ച ചിത്രങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍ അക്ഷരങ്ങൾക്ക്വർണ്ണച്ചിറകുൾ നല്‍കിപൂമ്പാറ്റകള്‍ക്ക് ജന്മം കൊടുത്ത്പൂന്തോട്ടത്തിലേക്ക്തേൻ നുകർന്ന്ഉന്മത്തരാക്കാൻപറഞ്ഞുവിട്ടഒരു ബാല്യകാലംഎനിക്കുണ്ട്.സ്വപ്‌നങ്ങളുടെനിറക്കൂട്ടുകളാൽനെയ്തെടുത്തപട്ടുകുപ്പായങ്ങൾ ധരിച്ചകൗമാരത്തിന്റെ നാളുകളുംഎനിക്ക് സ്വന്തമായുണ്ട്.പ്രണയത്തിന്റെവസന്തോത്സവങ്ങൾകൊണ്ടാടിയയൗവ്വനത്തിന്റെ ഓർമ്മകള്‍എന്നെ തരളിതനാക്കിയനാളുകളുംഎനിക്ക് സ്വന്തമായുണ്ട്.കാലത്തിന്റെ ഒഴുക്കിൽഅവ പറുദീസാനഷ്ടമായിഎന്നെ പൊള്ളിച്ചനാളുകളായി മാറി.അക്ഷരങ്ങളുടെ ലോകംതൊങ്ങലുകളാക്കിഅറിവിന്റെ ചക്രവാള സീമവികസിച്ചതോടെഞാൻജീവിതത്തിന്റെമുഖ്യധാരയിലേക്കിറങ്ങി.അക്ഷരങ്ങൾക്ക്രക്തവുംമജ്ജയുംമാംസവും നല്‍കിപടച്ചട്ടയണിയിച്ച്വർത്തമാനകാലപ്രവാഹത്തിൽപോരാളികളാക്കിമാറ്റിയിരിക്കുന്നു.പൂമ്പാറ്റകളുംനിറക്കൂട്ടുകൾ തീർത്തപട്ടുകുപ്പായങ്ങളുംപ്രണയത്തിന്റെവസന്തോത്സവങ്ങളുംഎന്‍റെ ഓര്‍മ്മകളുടെഅറകളില്‍വിലയം കൊള്ളുന്നു.അവര്‍ എന്‍റെഗൃഹാതുരസ്മരണകളായിഇന്നും ഒപ്പമുണ്ട്.

വീട്

രചന : താനു ഓലശ്ശേരി✍ വാടക വീട് മാറി മാറി താമസിക്കുന്ന ഒരു പെയിൻറടിക്കാരൻ്റെ കുടബകഥ ഒരു പ്രതിഭയുടെ അക്ഷരങ്ങൾ നമ്മുടെ ഉള്ളിലൊക്ക് ഇറങ്ങിയതിന് പിന്നാലെയാണ് ഒരു തെരുവ് കച്ചവടക്കാരൻ ബോധപൂർവ്വം സൃഷ്ടിച്ച കവിതയുടെ അക്ഷരങ്ങൾ ഭാഷയറിയാത്തവർക്ക് , പ്രചോദനമായത്…എല്ലാ വ്യക്തികളെയും…

ചേർത്തല ഭഗവതി (സോപാനഗീതം)

രചന : എം പി ശ്രീകുമാർ✍ ചേർത്തലയിൽ ഭഗവതികാർത്ത്യായനി കാവിലമ്മെകാലടികൾ വണങ്ങുന്നുകാത്തരുളുകയംബികെകടലലകൾ പാടുന്നുകായലലകൾ പാടുന്നുകരപ്പുറത്തമ്മെയിരുപുറവും തിരുനാമങ്ങൾ .ഏഴുകുളത്തിലാറാടിഎഴുന്നള്ളിവരുമമ്മെഏഴുതിരിവിളക്കുമായ്എതിരേറ്റു കൂപ്പിടുന്നു.തിങ്ങിടുന്ന കോപമോടെചേർവാക്കു പറഞ്ഞുപോയഭക്തനെയനുഗ്രഹിച്ച-നുസരിച്ച ഭഗവതികനൽവഴികൾ താണ്ടുന്നകരയുടെ മക്കളെ തൻകരവലയത്തിൽ കാക്കുംകരുണാമയി ദേവികെകനകപ്രഭ ചൊരിയുംകവിത പോലെ കർമ്മങ്ങൾകരങ്ങളിൽ വിടരുവാൻകൃപയേകുകയീശ്വരിചേർത്തലയിൽ ഭഗവതികാർത്ത്യായനി കാവിലമ്മെകാലടികൾ വണങ്ങുന്നുകാത്തരുളുകയംബികെ

ശ്രദ്ധ കൈവിട്ടാൽ

രചന : നിഷാ പായിപ്പാട്✍ ഒരു മനുഷ്യൻെറ ജീവിതത്തിൽ നിരവധി ഘട്ടങ്ങൾ ഉണ്ടാവും നിരവധി മുഹൂർത്തങ്ങൾ ഉണ്ടാകും ഈ സാഹചര്യങ്ങളെ നാം എങ്ങനെ നേരിടുന്നു എന്ന് അനുസരിച്ചാണ് ജീവിതത്തിൻെറ വിജയവും പരാജയവും നിശ്ചയിക്കപ്പെടുന്നത് .ചില കാര്യങ്ങളിൽ മനുഷ്യർക്ക് ഒരു അവസരമേ ഉണ്ടാകു…

“മൂന്ന് രാജാക്കന്മാർ”

രചന : ജോർജ് കക്കാട്ട് ✍ കിഴക്ക് നിന്നുള്ള മൂന്ന് ജ്ഞാനികൾ,എല്ലാ നഗരങ്ങളിലും അവർ ചോദിച്ചു:“ബെത്‌ലഹേമിലേക്കുള്ള വഴി എവിടെയാണ്,നിങ്ങൾ പ്രിയപ്പെട്ട ആൺകുട്ടികളും പെൺകുട്ടികളും?” ചെറുപ്പക്കാരും പ്രായമായവരും അറിഞ്ഞില്ല,രാജാക്കന്മാർ നീങ്ങി;അവർ ഒരു സ്വർണ്ണ നക്ഷത്രത്തെ പിന്തുടർന്നുഅത് മധുരമായും സന്തോഷത്തോടെയും തിളങ്ങി. അവർ വ്യത്യസ്ത…

എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് ദാനവും വാർഷിക ഡിന്നർ മീറ്റിങ്ങും ഇന്ന് 4 മണിക്ക്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചാരിറ്റി സംഘടന ECHO (Enhance Community through Harmonious Outreach) പത്താമത് വാർഷിക ഡിന്നർ മീറ്റിങ്ങും മൂന്നാമത് ഹ്യുമാനിറ്റേറിയൻ അവാർഡ് ദാനവും അതി വിപുലമായി…

“എഴുതുക അല്ലെങ്കിൽ മരിക്കുക!”

രചന : സെഹ്റാൻ✍ “നോട്ടുബുക്കുകൾ എഴുതി നിറയ്ക്കണം.അല്ലെങ്കിൽ മരിക്കണം…”“എഴുതുക അല്ലെങ്കിൽ മരിക്കുക!”അർജന്റീനിയൻ കവിയായ അലെഹാന്ദ്ര പിസാർനിക്കിന്റെ വാക്കുകളാണ്.2023 നവംബർ 6 ‘സമകാലിക മലയാളം’ വാരികയിൽ കവി ദേശമംഗലം രാമകൃഷ്ണൻ മാഷാണ് പിസാർനിക്കിനെ ‘കവിരേഖ’യിലൂടെ പരിചയപ്പെടുത്തുന്നത്. മാഷിന്റെ ലേഖനം വായിച്ചപ്പോൾ ഒട്ടനവധി കാര്യങ്ങളിൽ…

പ്രണയത്തിന്റെ വിജാതീയധ്രുവങ്ങൾ

രചന : അൻസാരി ബഷീർ✍ പെണ്ണേ നിന്നുടെ പ്രണയത്തിൽനി-ന്നെന്തേ പൂമ്പൊടി പാറുന്നു!കണ്ണിലടങ്ങും കടലൊരു കരളാംകരയിലുരുമ്മിയിണങ്ങുമ്പോൾ ! പെണ്ണേ നിന്നുടെ പ്രണയം ചിത്ര-ശലഭക്കൂട് തുറക്കുന്നോ ?പെണ്ണേ നിന്നുടെ പ്രണയം ജന്മ-ച്ചിറകിൽ തൂവൽ കൊരുക്കുന്നോ ? പരതിവരും മിഴിവിരുതുകളെ കൺ-കവണ തൊടുത്തു തുരത്തും നീഉയിരിലൊരറയിലൊരേയൊരു…

പൂരപ്പറമ്പിലെ കുട്ടി

രചന : എൻ.കെ അജിത്ത്✍ ഉത്സവമൊക്കെക്കഴിഞ്ഞുപോയെങ്കിലുംപൊട്ടുംപൊടിയും പെറുക്കി നിന്നീടുന്നനിഷ്കളങ്കത്വമങ്ങേറുന്ന ബാല്യമായ്നില്ക്കുന്നു ഞാനിന്നു മലയാള ഭൂമിയില്‍ ലക്ഷണമൊത്തകരികളെപ്പോലെയീ-യുത്തമഭാഷാത്തിടമ്പേറ്റിനിന്നവര്‍‘ഭക്തി’മാര്‍ഗ്ഗത്തിന്‍റെ ശാക്തേയകാരികള്‍മുക്തക മുത്തും പവിഴവും കോര്‍ത്തവര്‍ അക്ഷരപ്രാണനായ് ഭാഷയെകാക്കുന്നവ്യാകരണത്തേയുപാസിച്ചു നില്പ്പവർകാലഘട്ടങ്ങള്‍ക്കുമിപ്പുറം ഭാഷയെകാലടി വച്ചു നടത്തിച്ച സേവകർ ചാരിതാർഥ്യത്തോടെ ചാവടിത്തിണ്ണയിൽചാരുകസാലയിൽ ചാഞ്ഞുകുടന്നവർ,മാതളപ്പൂക്കൾകൊരുത്ത മാല്യങ്ങളാൽവേറിട്ടശബ്ദം മുഴക്കിയകന്നവർ കുട്ടനാടിന്റെ കരുത്തിൽമലയാളമുമ്മ-വെച്ചില്ലെയോ…