Month: January 2024

നീയെന്ന വേനൽ മഴ

രചന : സതി സതീഷ്✍ എൻ്റെ മുറിവുകളിൽഅമൃതായ് പെയ്തിറങ്ങിയവേനൽ മഴയാണ് നീ ….വെളിച്ചമേറുമ്പോൾമാഞ്ഞുപോകുന്നോരുനിഴലാണ്നീയെന്നറിഞ്ഞിട്ടുംഅത്രമേലാഴത്തിൽനീയെന്നിൽവേരോടിയതെങ്ങനെ.?നിൻ്റെ മൗനമെന്നിൽനോവാകുന്നതെങ്ങനെ….?മനമെപ്പോഴും നിന്നിലേയ്ക്ക്ഓടിയണയുന്നതെങ്ങനെ….?ഞാനെന്ന വാക്കുപോലുംനീയായിമാറിയിരിക്കുന്നതെങ്ങനെയെന്നറിയില്ല….ഒന്നു മാത്രമറിയാംഓരോ ശ്വാസത്തിലുംചിന്തകളിലുംനിന്നോടുള്ള പ്രണയം നിറഞ്ഞിരിക്കുന്നു…എന്നിട്ടുമെന്തിനീ മുഖംമൂടി..?എന്തിനീ സങ്കോചം..?നിൻ്റെ മിഴികളിൽ വിരിയുന്ന പ്രണയത്തിനായ്കാത്തിരിപ്പാണൊരാൾ.നമ്മുടെ പ്രണയത്തിൽ മൗനത്തിന്റെ നിഴൽവീഴും മുൻപെഅറിയുക ഞാനെപ്പോഴോനീയായി മാറിയിരിക്കുന്നു…ഇനി നിന്നിൽനിന്നുംഒരു തിരിച്ചുപോക്ക്…

കാപ്പിരി തുരുത്തിലെ പള്ളി…

രചന : മൻസൂർ നൈന ✍ കൊച്ചിയിൽ ഫോർട്ടുക്കൊച്ചിയിലാണ് സ്ഥലം , ഇവിടെയാണ് കാപ്പിരി തുരുത്ത്. ഫോർട്ടുക്കൊച്ചിയിലെ കാപ്പിരി തുരുത്തിൽ എത്താൻ പല വഴികളുണ്ട് . അതിലൊന്നു , കൽവത്തി കനാലിന് കുറുകെ പോകുന്ന ബൗണ്ടറി ബ്രിഡ്ജ് കടന്നു ഇടത്തെ ഭാഗത്തുള്ള…

വളരാൻ കൊതിച്ച ഒരു കുഞ്ഞു ചെടി

രചന : സഫീലതെന്നൂർ✍ ഒരു കുഞ്ഞു ചെടിയായി വളർന്ന എന്നെവെട്ടിക്കളഞ്ഞതു എന്തിനു നിങ്ങൾ?ഈ ലോകം ഒന്നുകാണുവാനുണർത്തുവാൻകരുണയാം ദളങ്ങൾ വിടർത്തി ഞാനും.കൂട്ടായി കൂടിയ കൂട്ടുകാർക്കെന്നുംതണലായി നിൽക്കുവാൻ ഞാൻ കൊതിച്ചുകൂടെപ്പിറപ്പെന്നു കരുതി ഞാനുംചേർത്തു പിടിച്ചു നിർത്തിയെന്നും.തേങ്ങും മനസ്സിലെ വിങ്ങലറിഞ്ഞുതേടുന്നതെല്ലാം സത്യം തിരയുവാൻ.ഒരു കാലമിത്രയും ചെയ്തതെല്ലാംനാടിന്റെ…

ഋതുഭേദങ്ങളറിയാതെ

രചന : രാജീവ് രവി ✍ ‍‍‍‍നീ തന്ന പ്രണയത്തിൻ്റെഉമ്മറപ്പടിയിലാണെന്റെഅക്ഷരങ്ങളൊക്കെയുംകവിതകളാകുന്നത്നിൻ്റെ പ്രണയത്തിൻ്റെഒറ്റത്തുരുത്തിലിരുന്നാണ്ഞാൻ ലഹരിയുടെഉന്മാദ മഴ നനയുന്നത്…..ഹൃദയത്തിൽ നീ നിറഞ്ഞുതുളുമ്പുമ്പോളെന്നിലൊരുസ്വാർത്ഥതയുടെ നാമ്പ് കിളിർക്കുന്നുണ്ട്എൻ്റെ ചുണ്ടുകളുടെനനവു തേടി നീ വരികനമുക്കൊന്നായ് പ്രണയ-ത്തിൻ്റെ പടർപ്പുകളിലൂർന്ന്സിരകളിലഗ്നി പടർന്ന്ഒന്നായ് ചേർന്നലിയാം….നിൻ്റെ ഇടനെഞ്ചിലെ ശ്വാസനിശ്വാസങ്ങളിൽഞാനെൻ്റെ സ്വപ്നങ്ങളെല്ലാംചേർത്തു വക്കുന്നുനിൻ്റെ പ്രണയത്തിൽഞാൻ സമ്പന്നന്നാണ്ഋതുഭേദങ്ങളേതുമില്ലാതെഎന്നിലൊരു…

‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കൂകുമ്പോൾ…

രചന : ജയരാജ്‌ പുതുമഠം. ✍ കുയിലിന്റെ കുരവകൾ മയിലിന്റെ അരോചക ശബ്ദം പോലെയാകാറില്ല ഒരിക്കലും. അത് ശാന്തമായ ഒരു ചിന്താധാരയുടെ വിശുദ്ധമേടയിലിരുന്നാകുമ്പോൾ കുയിൽനാദത്തിന് മാധുര്യമേറുകയും പതിവുതന്നെ.കെ. പി. കുമാരൻ എന്ന സാന്ദ്രനായ കലാകാരന്റെ സൃഷ്ടിമഹത്വം കൊണ്ട് ചലച്ചിത്രലോകത്ത് മായാമുദ്ര നേടാനൊരുങ്ങുന്ന…

ദൈവപുത്രൻ

രചന : ശ്രീകുമാർ പെരിങ്ങാല.✍ ഇളംമഞ്ഞുതൂവുംതണുപ്പുള്ള രാവിൽജഗത്തിന്റെ നാഥൻ പിറന്നോരു നാട്ടിൽഉദിച്ചങ്ങു വിണ്ണിൽ തുടിച്ചോരു താരംപരത്തുന്നു ഭൂവിൽ ഘൃണത്തിൻ വെളിച്ചം. പുലർത്തുന്നുയീശോ മൃദുത്വം മനസ്സിൽകലർപ്പില്ലയൊട്ടും ചിരിച്ചുള്ള നോട്ടം.ഉയർത്തുന്നു മീതേ കരുത്തുള്ള കൈയാൽകിതയ്ക്കുന്ന മക്കൾക്കുറപ്പുള്ള നാഥൻ. മനസ്സിന്റെ ഉള്ളിൽ കുറിച്ചിട്ട കാര്യംനടത്തുന്നു ദേവൻ…

ശ്രീരാമസ്മൃതി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ശ്രീരാമനാമം പാടാ-നെന്തിനേ,മടിപ്പു നാംശ്രീരാമനെന്നാൽ സാക്ഷാൽശ്രീമഹാവിഷ്ണുവത്രേ!കാലങ്ങളെത്രയെത്ര,കടന്നുപോയീടിലുംചേലെഴുമാ സങ്കൽപ്പ-മുജ്ജ്വലിച്ചല്ലോ നിൽപ്പൂ!രാമനെന്നുള്ളോരാത്മ-സത്യത്തെയറിയുവാൻശ്രീമഹാരാമയണംനിത്യവുമുരയ്ക്കുവിൻജാതിമതഭ്രഷ്ടുക-ളില്ലതിലൽപ്പംപോലുംവേദവേദാന്തസാര-മാണതിൻ മുഖമുദ്ര!ധർമ്മരക്ഷയ്ക്കായ് മണ്ണി-ലവതാരം പൂണ്ടോരുനിർമ്മലസ്വരൂപത്തെമനസാവരിച്ചുനാംജൻമത്തെ സഫലമായ്മാറ്റുവാൻ മുതിരുകിൽകൽമഷമൊരുനാളു-മുണ്ടാകയില്ലീ,നമ്മിൽഅയോധ്യാധിപതിയായ്,വാണൊരാ,ശ്രീരാമന്റെകായസൗഷ്ടവമാർക്കേ,മറക്കാനായീടുന്നു!സൃഷ്ടിതൻപര്യായമാ-ണാ,മര്യാദാപൂരുഷൻ!വ്യഷ്ടി,സമഷ്ടിഭാവ-മായതു നിലകൊൾവൂ!സത്യമാർഗ്ഗത്തിലൂടെസഞ്ചരിച്ചല്ലോ,ഭവാൻയുക്തിപൂർവമീലോക-ത്തങ്ങനെ വിരാജിച്ചു!ശ്രീരാമനാമം പാടി-പ്പുകഴ്ത്താൻ മടിക്കുന്നോർ-ക്കാരാഗവായ്പ്പെങ്ങനെ-യാസ്വദിച്ചീടാനാവും?ഗുരുത്വത്തിൻപ്രതീക-മായ്നിജ കീർത്തിയെങ്ങുംപരത്തിക്കൊണ്ടേ,സീതാ-പതിശ്രീജഗന്നാഥൻ,ഗാണ്ഡീവം ധരിച്ചേവ-മെത്തിടുന്നിതെൻ ഹൃത്തിൻദണ്ഡകാരണ്യത്തിലൂ-ടിപ്പൊഴുമചഞ്ചലം!ശ്രീരാമനെന്നാൽ സർവാ-ത്മാവെന്നറിഞ്ഞീടുനാംശ്രീരാമനെന്നാൽ മോക്ഷ-ദായകനെന്നുമാവോകേവലം മർത്യരൂപംപൂണ്ടധർമ്മത്തെ വെന്നുജീവന്റെതത്ത്വശാസ്ത്രംനമുക്കായ്കാട്ടിത്തന്നോൻആദിമധ്യാന്തങ്ങളേ-തേതുമില്ലാതീ,വിശ്വ-മേദുരഭാവംധരിച്ചാരിലുമൊരുപോലെ,നിത്യസത്യത്തിൻ നിലാ-വെളിച്ചംപൊഴിക്കുന്നോൻഅദ്ധ്യാത്മപ്രഹർഷസൗ-രഭ്യമായ് മേവീടുന്നോൻശ്രീരാമ രാമാ,രാമാ,ശ്രീമയമാംതൃപ്പാദംപാരമത്യാമോദംഞാൻകുമ്പിടുന്നു സാദരംഞാനെന്നോരഹങ്കാര-ധ്വനിയെന്നുള്ളിൽ…

വനറാണി

രചന : സതീഷ് കുമാർ ജി✍ വെള്ളക്കൊലുസിട്ട വെള്ളിയരഞ്ഞാണമിട്ട്സുന്ദരിയായൊഴുകിടുന്നവനസുന്ദരിനിന്റെ വെള്ളിക്കോലുസിന്റെ പൊണ്മണി നാദമായിസുന്ദരരാഗമിന്ന് പൊഴിഞ്ഞുവല്ലോകിന്നരിയാ മുളങ്കാടുകളിൽസുന്ദരമാ വേണുവൂതിസൃങ്കാരമോടെയവൾ പുണർന്നുവല്ലോമെല്ലെമെല്ലെ തഴുകിടുമാ സുന്ദരനാംമന്ദപവനനെന്നെയൊന്നു കൈവിരലാൽ തഴുകിയല്ലോകിന്നാരം ചൊല്ലിയുള്ള കളകള നാദമിന്നുഉന്മാദമോടെയവൾ പൊഴിഞ്ഞിരുന്നുകണ്മഷിക്കൊണിലെ നിൻപ്രേമഭാവമെന്നെനാണത്താൽ മോഹത്താൽ പുണർന്നിരുന്നുചുംബിച്ചുണർത്തുന്ന നിന്നനുരാഗത്തിൽനിൻമാറിടത്തലെൻ മുഖംചായ്‌ക്കവേകോരിതരിപ്പിച്ചു നിൻ മൃദുലമാകൈവിരൽനിന്നനു രാഗത്താലലിഞ്ഞുപോയ്‌…

🌹 കാലമെന്ന രണ്ടക്ഷരം 🌹

രചന : ബേബി മാത്യു അടിമാലി ✍ എന്താണ് കാലം ? കാലം നമ്മുടെ ജീവിതത്തിൽ എപ്രകാരമാണ് ഇടപെടുന്നത് ?കാലം നമ്മളിൽ പ്രവർത്തിക്കുന്നതെങ്ങനെയാണ്.? കലാത്തിന്റെ കണക്കു പുസ്തകത്തിൽ എഴുതപ്പെടാത്തതൊന്നും മനുഷ്യ ജീവിതത്തിൽ ഇല്ല .ചിലപ്പോൾ മന്ദമാരുതനെപ്പോലെ തൊട്ടുതലോടി മറ്റ് ചിലപ്പോൾ കാട്ടുതിയേപ്പോലെ…