Month: January 2024

കവിതകൾപറയുന്നത്

രചന : സഫി അലി താഹ✍ വായിക്കാതെ അനാഥമാക്കുന്നകവിതകൾ തളർന്നുവീണ്മരിക്കുമത്രേ…..!!വായനകൊണ്ട് മാത്രംആത്മശാന്തി ലഭിക്കാത്തചില കവിതകളുമുണ്ട്.ഒന്ന് ശ്രദ്ധിക്കൂ,നിങ്ങളിപ്പോൾ കേൾക്കുന്നില്ലേ?കൊഴിഞ്ഞുവീഴുന്നഓരോ തുള്ളി കണ്ണുനീരിന്നിടയിലൂടെചില കവിതകൾ പതംപറയുന്നത്,ഹൃദയം കോർത്തെഴുതുമ്പോൾപൊടിഞ്ഞുവീണഹൃദയത്തുണ്ടും,രക്തത്തുള്ളികളും കാണാതെ,അർഥം മനസ്സിലാക്കാതെനിങ്ങളെന്നിലേക്കിടുന്നഓരോ ഇഷ്ടവും,വാക്കിൻത്തുമ്പുകളുംഎനിക്കെന്ത് നൊമ്പരമാണെന്നോ!!ഹേ മനുഷ്യരെ,ചേർത്തുപിടിക്കുമ്പോൾ,ഉള്ളാഴങ്ങളിൽ പ്രവേശിക്കുമ്പോൾഉൾത്തുടിപ്പറിയാൻ ശ്രമിക്കണേ!

ഗവർണർക്ക് Z പ്ലസ് സുരക്ഷയനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. നിലവില്‍ കേരള പോലീസ് ആണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നത്. ഇനി മുതല്‍…

റിപ്പബ്ലിക്ക്

രചന : രാജേഷ് കോടനാട്✍ വിശന്നുവെന്ന കുറ്റത്തിന്രക്തസാക്ഷിയാവേണ്ടി വന്നഹതഭാഗ്യരുടെ ഇന്ത്യപിച്ചിപ്പറിച്ച പെൺമൊട്ടുകളുടെ മേനിചുട്ടു തിന്നുന്നഅധികാരിവർഗ്ഗത്തിൻ്റെഇന്ത്യതഴമ്പു പൊട്ടിയ കർഷകരുടെകിനാവിൻ മുനമ്പിൽനിരാശയുടെ നികുതി ചുമത്തിയഇന്ത്യകേവലം മതത്തിൻ്റെ പേരിൽരാമനെയും റഹ്മാനെയുംറോബർട്ടിനെയുംവിഭജിച്ചവരുടെ ഇന്ത്യപ്രണയത്തെകടും കഠാരകൾക്കൊറ്റുക്കൊടുത്ത്ഉന്മാദത്തെ ഉച്ചിയിലേറ്റു വാങ്ങിയഭ്രാന്തൻ യൗവ്വനങ്ങളുടെ ഇന്ത്യമാതൃത്വത്തിന് തന്നെ ഭീഷണിയായവീട്ടമ്മമാരുടെപീഡനലീലകൾ പേറുന്ന ഇന്ത്യകൂരക്കുള്ളിൽ കിടന്നുറങ്ങുന്നകൂടപ്പിറപ്പിനെകുത്തിക്കുടലുതുരക്കുന്നവരുടെഇന്ത്യകൂട്ട…

ഈശ്വരനു മുമ്പിൽ എല്ലാവരും തുല്യരാണ് കൂട്ടരേ.

രചന : മാഹിൻ കൊച്ചിൻ ✍ ക്യാനഡയിലെ ആർട്ടിക്ക് സമുദ്രത്തിന്റെ അടുത്ത് സാൽമൺ എന്നറിയപ്പെടുന്ന മൽസ്യങ്ങൾ വന്ന് കൂട്ടത്തോടെ മുട്ടയിടും…..!അങ്ങനെ കുറച്ചു കഴിഞ്ഞു ആ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരും. പുറത്ത് വരുന്ന സാൽമൺ കുഞ്ഞുങ്ങൾ ക്രീക്ക് ആർട്ടിക്ക് സമുദ്രത്തിൽ…

പൂവായാൽ മാത്രം മതി

രചനയും സംഗീതവും: അഹ്‌മദ് മുഈനുദ്ദീൻ.✍ പൂവായാൽ മാത്രം മതിഒരു തേൻ കണമായാൽ മതിമുറിവേറ്റ ശബ്ദത്തിൽബാബുരാജ് പാടുമ്പോൾഒരു രാഗമാവാൻ കൊതിസഖീ, ഒരു മാത്ര കണ്ടാൽ മതിപൂവായാൽ …..പ്രാണസഖീ പാടുമ്പോഴെൻഇണക്കുയിലെപ്പോഴും തേങ്ങുന്നുകണ്മണി നീ കരം പിടിച്ചാൽനീലാകാശം തെളിയുന്നുഅതിലോലമായ്കുളിർ തെന്നലായ്ഒരു പുഷ്പം മാത്രം വിടരുന്നുപൂവായാൽ ….പകൽ…

ദേശാഭക്തി ഗാനം.

രചന : ബിനു. ആർ. ✍ നല്ലവാക്കുകളോതണംനന്മനിറഞ്ഞുവാഴണംഎന്നുചൊല്ലിപ്പഠിപ്പിച്ചൊരുനല്ലനാടിൻമക്കളല്ലോ,നമ്മൾപുണ്യവേദാന്തകഥകളിലെഭാരതത്തിൻമന്ത്രോച്ചാരണങ്ങൾനേടിയവർ അമാനുഷികർ! പല നാടിൻധീഷണതകൾഅനുഭവിച്ചവർ നമ്മൾപല തലയുടെ ക്രൗര്യമറിഞ്ഞവർഅടിമകിടന്നു കാടത്തത്തിൻപാത്രമായവർ,ഒരു ദിനംവന്നുസ്വാതന്ത്ര്യം ഭുജിച്ചവർ. നമ്മൾഏകോദരസാഹോദരരെ-പ്പോലെയിന്നുവാഴ്‌വവർനമ്മൾ അന്യരുടെയുച്ചിഷ്ടംഭൂജിക്കാത്തവർനമ്മൾ സ്വതന്ത്രചിന്തയി-ലഭിരമിക്കുന്നവർ! നമ്മൾക്കുറക്കേയുറക്കെ-പ്പാടിടാമതെന്നുംഭാരതമാതാവിൻ മാന്യതനിറയും മന്ത്രം ജന്മപുണ്യംനിറയുംമന്ത്രം ജൻമാരിഷ്ടതകൾമറന്ന മഹാമാന്ത്രംജന്മകാഹളമോതും ഗാനം. സഹ്യഹിമാലയസാനുക്കൾ-ക്കുള്ളിൽ നിറയുംതേജോഹരിതനാടിൻസ്വാതന്ത്ര്യഗാനം,എന്നും പാടാംനമ്മളിൻ നിറയും ഹൃദയവിശുദ്ധിയിൽജയഹേ……

ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഗണതന്ത്ര(റിപ്പബ്ളിക്)ദിനാശംസകള്‍!

രചന : കുറുങ്ങാട്ട് വിജയൻ ✍ പറങ്കിപ്പടയുടെയും വെള്ളക്കാരുടെയും ചീറിയടുക്കുന്ന വെടിയുണ്ടകള്‍ക്കുമുമ്പില്‍ സ്വന്തം നെഞ്ചുവിരിച്ചു വീരോതിഹാസംവരിച്ച മോഹന്‍ദാസ്‌ കരംചന്ദ് ഗാന്ധിയും മൗലാനാ അബ്ദുള്‍ക്കലാം ആസാദും ഝാന്‍സി റാണിയും ഇരുപത്തിയൊന്നാം വയസ്സില്‍ ഇന്ത്യയെന്ന പിറന്നനാടിനുവേണ്ടി സന്തോഷത്തോടുകൂടി തൂക്കുകയര്‍ കഴുത്തിലണിഞ്ഞ ഭഗത് സിംഗിന്‍റെയും ഇന്ത്യ!…

മിഴിനീർപ്പൂക്കൾ…❣️❣️❣️

രചന : പ്രിയ ബിജു ശിവകൃപ ✍ സായന്തന കാറ്റേറ്റ് അലീനയുടെ മുടി പാറി പ്പറക്കുന്നതും നോക്കി പ്രിൻസ് ഇരുന്നു .. ബീച്ചിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു…എപ്പോഴും ഒരു നേർത്ത വിഷാദം അലയടിക്കുന്ന മുഖഭാവം ആണ് അലീനയ്ക്ക്… പുഞ്ചിരിയിൽ പോലും അതുണ്ടാകും……അവളെ…

റിപ്പബ്ലിക്ക് ദിനം

രചന : ജിസ്നി ശബാബ് ✍ പുരപ്പുറത്ത് കയറി കൊടിനാട്ടണംഎന്തിനെന്ന് ചോദിക്കരുത്രാജ്യസ്നേഹികളാണ്.ആഹ്വാനങ്ങള്‍ നെഞ്ചിലേറ്റി തെരുവിലിറങ്ങണംഎങ്ങോട്ടെന്ന് ചോദിക്കരുത്ഉത്തമപൗരന്മാരാണ്.പ്രഖ്യാപനങ്ങളത്രയുംകണ്ണുമടച്ച് വിശ്വസിക്കണംഎവിടെയെന്ന് ചോദിക്കരുത്വിശ്വസ്ത പ്രജകളാകണ്.ചോദ്യങ്ങൾ ചോദിക്കരുത്ചൂണ്ടുവിരലുയർത്തരുത്മുഷ്ടിചുരുട്ടരുത്ശബ്ദമുയരരുത്തച്ചാലും കൊന്നാലുംകാണാത്തൊരു കണ്ണുംനിലവിളിച്ചാലും അട്ടഹസിച്ചാലുംകേൾക്കാത്തൊരു കാതുംഒച്ചപൊങ്ങാത്തൊരു നാവുംജന്മഭൂമി അമ്മയെന്ന ചിന്തയുണരാത്തൊരുഹൃദയവും വേണം.അല്ലെ ഞങ്ങളിനിയും,ദേശീയഗാനംഈണത്തിലുച്ചത്തിൽ ചൊല്ലുംഎന്നാണ് സ്തുതിഗീതംപകരംവെക്കപ്പെടുകയെന്നറിയില്ലല്ലോ!ഭരണഘടനയെക്കുറിച്ച് വേദികള്‍ വാചാലമാക്കുംഅങ്ങിനെയൊന്ന് ഈ…

മത്സ്യം;ജലത്തിന്റെ താവോ …

രചന : കെ ജയനൻ ✍ ജലംജീവന്റെ അടിവേര്ജലഛായപരൽമീനുകളുടെനിശബ്ദ സഞ്ചാരംജല സംസാരംജല ഹിംസആദിമ പൂർവ്വികരുടെസൃഷ്ടി സംഗമം ;ജീവന സ്നാനംചക്രവാളംതുറക്കപ്പെട്ട ജല വാതായനങ്ങൾജല തരംഗംഅരൂപികളുടെസ്വത്ത്വാശരീരി…ജീവന്റെഅടിവേരറ്റുപോകുന്നമഹാകാല വിസ്ഫോടനത്തുടിപ്പ്…മുനകൂർത്ത ചൂണ്ടചേറിൽ നിന്നും പിഴുതെടുത്ത മണ്ണിരയജ്ഞഭോജ്യം;ചൂണ്ടയിൽ പിടയുന്ന മണ്ണിരഒരിര മറ്റൊരിരയ്ക്ക് അന്നമാകുന്നഹിംസയുടെ അന്നമയ ചാക്രികത ;പരമഹിംസരുചിയുടെ നാവേറ്അവൻചൂണ്ടക്കോൽ…