Month: January 2024

ഗ്രാഫ്പേപ്പർ

രചന : ശ്രീകുമാർ പെരിങ്ങാല✍ വർഷങ്ങൾക്കുമുൻപ്, ഒരോണപ്പരീക്ഷയും ഓണയവധിയും കഴിഞ്ഞുള്ള ആദ്യദിവസം. വിശേഷങ്ങൾ പങ്കുവെച്ചും ബഹളംകൂട്ടിയുമിരുന്ന എട്ടാംക്ലാസിലെ കുട്ടികൾ പെട്ടെന്നാണ് നിശ്ശബ്ദരായത്.വരാന്തയിലൂടെ നടന്നുവരുന്ന സാറാമ്മസാറിനെ ക്ലാസിലിരുന്നുതന്നെ കുട്ടികൾക്കു കാണാൻകഴിയുമായിരുന്നു. മഞ്ഞയിൽ പുള്ളികളുള്ള പോളിസ്റ്റർസാരിയുടുത്ത് വലതുകൈയിൽ ഹാജർബുക്കും ഇടതുകൈയിൽ ചൂരലും ചോക്കുമായിവരുന്ന ‘എട്ട്…

ജഡ്ജ്മെന്റ്..

രചന : ഷിൻജി…കണ്ണൂർ ✍ കാണാതെ പോകുമ്പോൾഅന്ന്വേഷിച്ചു വരികഎന്തുപറ്റി എന്ന്ചോദിച്ചു വരിക……..അങ്ങനെ ഉണ്ടെങ്കിൽഅതിലൊക്കെ അകമഴിഞ്ഞവിലയിരുത്തലുകൾ ഉണ്ടെന്നു പറയാം 🙏പക്ഷെ,,,അതിലൊന്നും ഒരിക്കൽപ്പോലുംപുറമെ കാണുംസൗന്ദര്യത്തിന്റെ ഒരടയാളവുംഉണ്ടാകില്ല എന്നതാ വിശ്വാസം….സൗന്ദര്യം എന്നത്മുറിച്ചോതുക്കി വെക്കുന്നകത്രിക പൂട്ടുകളുടെ ക്രിയ മാത്രം..എങ്കിലോ,,,,നേരിട്ട് കാണും സൗന്ദര്യത്തിന്റെഅകമേ ഉള്ളവൃത്തിവെടിപ്പുകൾ സ്വീകരിക്കാൻ ഉതകുന്നജഡ്ജ്മെന്റ്നിന്നിലുണ്ടായിരിക്കണം 🙏അതുണ്ടോ…

പ്രണയച്ചതിയിൽ പൊലിഞ്ഞത് പ്രതിഭ

നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയായ പ്രിയ അനുജൻ മിഥു മോഹൻ (23) മരണപ്പെട്ട വിവരം വല്ലാത്ത ഹൃദയവേദനയോടെയാണ് ശ്രവിച്ചത്…അത് ഒരു ആത്മഹത്യ ആയിരുന്നു എന്നത് അവിശ്വസനീയമായിരുന്നു..ധനുവച്ചപുരം VTM കോളേജിന്റെ തന്നെ താരമായിരുന്നു മിഥു..ഈ പ്രായത്തിനുള്ളിൽ തന്നെ കായിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര അവൻ…

സുപ്രഭാതം

രചന : സിജി ഷാഹുൽ ✍ ആഴക്കടലിൽ നിന്നുംസ്വർണ കലശം പൊന്തിതെന്നിത്തെറിച്ചൂ പോയെആകാശമച്ചകത്തിൽ തുള്ളി തുളുമ്പി വീണേതങ്കമയൂഖമൊന്നായ്അത്ഭുതം കൂറിനിന്നേആരാമമൊന്നാകയും തങ്കത്തേരുന്തിക്കൊണ്ടേപൊൻമാനുയർന്നു പൊങ്ങിവെള്ളിത്തുണ്ടാകാശത്ത്നീലക്കുറിവരച്ചേ മഞ്ഞുറഞ്ഞുള്ളോരുണ്മമുല്ലച്ചെടിയിൽ വീണേമലയോരത്തെങ്ങുനിന്നോകള്ളക്കാറ്റൊന്നു വന്നേ കുളിരിട്ടു വയലോരത്ത്കൊറ്റികൾ ചൂളി നിൽക്കേചിന്നിച്ചിതറി വീണേപുലരി പ്പൂ മണ്ണിലേക്ക് വിണ്ണകത്തുത്സവമായ്പകൽ പൂക്കൾ വന്നിറങ്ങിതോരാതെ പെയ്ത…

വഞ്ചിതരാകാൻ സ്വയം നിന്നു കൊടുക്കരുത് !!

രചന : അഡ്വ : ദീപരാജ് എസ് ✍ കലശലായ നെഞ്ച് വേദനയെ തുടർന്ന് നിങ്ങൾ ഉറ്റവരേയുമായി അടുത്തുള്ള മുന്തിയ സ്വകാര്യ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്…..അവിടെ കാഷ്വാലിറ്റിയിലേക്ക് രോഗിയെ നൽകിയിട്ട് പുറത്ത് ദൈവത്തെ വിളിച്ച് നിന്നിട്ടുണ്ട്….അൽപം കഴിഞ്ഞ് ഡോക്ടർ നിങ്ങളെ വിളിച്ച് ആൻജിയോഗ്രാം…

മകരവിളക്ക്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ മകരവിളക്കുതെളിയുമ്പോൾ മണികണ്ഠാമനസ്സിൽ നിൻരൂപം കാണുമാറാകണംമലചവുട്ടി വൃതമെടുതഞാനെത്തുമ്പോൾമന്ത്രങ്ങളായെന്റെ നാവിൽ നീവിളങ്ങേണം പാപങ്ങളെല്ലാം പാടേക്ഷമിച്ചീടുവാൻകാനനവാസാ…കാരുണ്യമരുളേണംപമ്പാനദിയിലെ കുളിരേറ്റുവാങ്ങുമ്പോൾകൺമുന്നിൽ ശഭരീശാ…നീനിറഞ്ഞീടേണം കർപ്പൂരദീപപ്രഭയിൽ തൊഴുകയ്യോടേഹൃദയമാം ശംഖൂതിദർശനം കൊതിക്കവേആടയാഭരണങ്ങളാൽ തിളങ്ങുമാത്തിരുവുടൽകൺപാർത്തുസായുജ്യമടയുന്നു ഭക്തൻ ഞാൻ ഇനിയുമീ പതിനെട്ടു പടികൾ കയറിഞാൻമണികണ്ഠാവരുമപ്പോൾ മാർഗം തെളിക്കണേ….മകരനിലാവിലാ ശ്രീകോവിൽ…

“അകലങ്ങളില്‍ നമ്മളെങ്കിലും…!”

രചന : ഉണ്ണി കെ ടി ✍ അറിയുന്നു പ്രിയനെയകലമീനിലാവുപൂക്കും യാമങ്ങളില്‍,നറുസൌരഭം വിതറുമിളംകാറ്റുതലോടവേ…,അരികിലെന്ന വാക്കിന്‍ നേരറിയുന്ന-കലങ്ങള്‍ താണ്ടി നിന്‍ പ്രണയസൌരഭ-മെന്നെത്തഴുകവേ…!കാലദേശഭേദങ്ങളില്‍ കതിരുക്കാണാ-ക്കിളികള്‍ നമ്മള്‍ ചക്രവാളങ്ങള്‍ താണ്ടും,പറയാതെ പോയതെന്തോ ബാക്കിയെന്നോര്‍-ത്തെടുക്കും, പിന്നെ ജന്മാന്തരങ്ങള്‍പരസ്പരം നേരും…!ഒരുവാക്കിന്‍റെ നേര്‍മ്മയില്‍ ഒരുവസന്തകാലത്തെ തീര്‍പ്പവര്‍ നമ്മളീഗ്രീഷ്മത്തിന്‍ തീകഷ്ണശലാകകളില്‍ഊതിക്കാച്ചിയെടുത്ത വിരഹത്തിന്‍മാറ്ററിയുവോര്‍…!വിരസകാല…

തിരികെയെത്തുമ്പോൾ

രചന : സുമോദ് പരുമല ✍ തിരികെയെത്തുമ്പോൾപഴയപള്ളിക്കൂടവാതിൽ പടികടക്കുമ്പോൾചാറ്റൽമഴയൊടൊത്തുവീണ്ടുംവഴിനടക്കുമ്പോൾഓർമ്മകൾ പഴയബാല്യച്ചുരുൾ നിവർത്തുന്നുഓർമ്മകൾപഴയബാല്യച്ചുരുൾ നിവർത്തുന്നു .എന്തുനിറഭംഗി,കുഞ്ഞുടുപ്പിൻചേലിലിന്നുംപഴയ മഴവില്ല് .വീണ്ടുമാമാഞ്ചോട്ടിലോർമ്മകൾകനികൾ തേടുന്നു .കണ്ണിമാങ്കുല തല്ലിവീണ്ടും കൈകൾ കുഴയുന്നു .കണ്ണിമാങ്കുല തല്ലിവീണ്ടും കൈകൾ കുഴയുന്നു .മനസ്സ് പീലിവിടർത്തിയാടും കരിമുകിൽക്കാവ്വാനിൽതുമ്പിയറ്റ് പിടഞ്ഞുനിൽക്കും മസ്തകച്ചേല്,മിഴിനിറയ്ക്കുമ്പോൾ ‘മഴകൾ തോർന്നു തെളിഞ്ഞവഴിയിൽപാൽമണൽച്ചുഴികൾ…

കുറുക്കൻമുക്ക്..

രചന : സണ്ണി കല്ലൂർ ✍ അവിടെ സംസാരിക്കുന്നത് കുറച്ചൊക്കെ അയാൾക്ക് മനസ്സിലാവുന്നുണ്ട്. തനിക്ക് എവിടെയാണ് അബദ്ധം പറ്റിയത്.. ഉള്ളം കൈയ്യിൽ ചത്ത ഞാഞ്ഞൂലു പോലെ മാലയുടെ കഷണം… അയാൾ മുറുകേ പിടിച്ചു. 936 ആയാൽ മതിയായിരുന്നു. അല്ലെങ്കിൽ ആരും എടുക്കുകേല..…

എങ്ങോട്ട് പോകുന്നു…?

രചന : മോഹൻദാസ് എവർഷൈൻ✍ കാലങ്ങളേറെ പോയിമറഞ്ഞട്ടുംകോലങ്ങളതിലേറെ മാറിയിട്ടുംമക്കളെ മാറോട് ചേർക്കുമൊരുതാതന്റെ മനമൊട്ടും മാറിയില്ല.മക്കളെ നിങ്ങളിന്നെങ്ങോട്ട് പോകുന്നു?ചോദ്യങ്ങൾ കേൾക്കുവാൻ നേരമില്ലഉത്തരം നൽകുവാനൊട്ടു നേരമില്ല.താതന്റെ വിയർപ്പിനോ മൂല്യമില്ലിന്ന്,വാത്സല്യമെന്നോരു വാക്കിനിന്നർത്ഥമില്ല.വാർദ്ധക്യമെത്തുമ്പോൾ വഴിയിലു –പേക്ഷിപ്പാൻ കാത്തിരിപ്പോരുടെ കാലം.കട്ടിലൊഴിയുവാൻ മക്കൾ കാവൽനില്ക്കുന്ന കാലമോ കലികാലം?.കരളിലെ കനിവാകെയും കവർന്നവർചുണ്ടിലെ…