Month: February 2024

“ഉടയാത്ത ചില്ലുകൾ”

രചന : മോനികുട്ടൻ കോന്നി ✍️ ഉടഞ്ഞു വീണു ചിതറിയ ചില്ലുകളെന്റെഹൃദയ താളമായിരുന്ന പ്രണയമല്ലെപൂത്തുലഞ്ഞുനിന്നൊരുത്സവനാളിൽനീയെന്റെ കൈപിടിച്ചണിയിച്ചാദ്യത്തെ കുപ്പിവളകൾ ! വളപ്പൊട്ടുകൾ പെറുക്കി വെച്ചിടാമിനിയുംവളയണിയിക്കാനൊരുത്സവം വരുവോളംവരാതിരിക്കില്ലെന്നെനിക്കറിയാമതിനാൽവളക്കിലുക്കത്തിന്നോർമ്മയിലിരിക്കട്ടെ ഞാൻ ! വല്ലാത്തനൊമ്പരമുണ്ടുള്ളിലെങ്കിലും നിന്റെവയ്യാത്തമെയ്യിന്റെകൂടൊന്നിരിക്കാനെനിക്കുംവല്ലാത്തമോഹമുണ്ടെന്നറിഞ്ഞീടുക നീയുംവയ്യായെന്നോതിപ്പിണങ്ങല്ലെയന്നിനിയെന്നോടും…! വന്നിടും സുന്ദര സ്വപ്നത്തിലന്നുമീ യെന്റെവല്ലായ്മയോടൊത്തുകൂടീടുവാനായി നീയുംവന്നീടുമെന്നറിയിച്ചതിനാലെ സ്വർഗ്ഗവുംവന്നിതു,മന്നിടത്തിലെനിക്കൊപ്പമായിന്നും !

മില്ലി ഫിലിപ്പിന്റെ “സ്വപ്‌ന സാരംഗി” എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 10 ശനിയാഴ്ച .

ശ്രീകുമാർ ഉണ്ണിത്താൻ✍️ പ്രശസ്ത എഴുത്തുക്കാരി മില്ലി ഫിലിപ്പിന്റെ “സ്വപ്‌ന സാരംഗി” എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് തിരുവല്ലയിലുള്ള കാസ്റ്റിൽ ബ്രൂക്കിൽ വെച്ച് നടത്തപ്പെടുന്നു. ഈ അവസരത്തിൽ ആന്റോ ആന്റണി എം പി , മാത്യു…

ആരുടെയോ അതിഥി

രചന : സെഹ്റാൻ ✍ ആരുടെ അതിഥിയായിരുന്നുഞാൻ ഇന്നലെ…?ഇന്നലത്തെവീഞ്ഞിൻ ലഹരി.ഇന്നത് പടം പൊഴിച്ചപാമ്പിനെപ്പോൽ.മയക്കത്തിലേക്ക്പൂണ്ടുപോവാനും,ഉണർച്ചയിലേക്ക്കൺമിഴിക്കാനുമാവാത്തആലസ്യതയാർന്നനനുത്ത പുലരിയിൽകൗതുകം വിടർത്തിതലയിണയരികിൽ ഒരുപിടി പനിനീർപ്പൂക്കൾ!ആർക്ക് സമ്മാനിക്കാമതെന്നആശയക്കുഴപ്പത്തിൽക്രമരഹിതം വളഞ്ഞുപുളയുന്നപുലർനടത്തിൻ പാത.പാതയോരത്ത്ഒന്നാമത്തെരണ്ടാമത്തെമൂന്നാമത്തെനാലാമത്തെകാമുകിയുടെ വീടുകൾ.ഒന്നാമത്തെ കാമുകിയുടെവീടിനുമുന്നിൽസൂഫീനൃത്തമാടുന്നൊരുചിലന്തിയെക്കണ്ടു.രണ്ടാമത്തെ കാമുകിയുടെവീടിനുമുന്നിൽശിശിരകാലനിദ്രയിൽആണ്ടുപോയൊരുകരടിയെക്കണ്ടു.മൂന്നാമത്തെ കാമുകിയുടെവീടിനുമുന്നിൽനക്ഷത്രത്തിന്റെരൂപഘടനകളൊന്നുമില്ലാത്തൊരുനക്ഷത്രം കണ്ടു.നാലാമത്തെ കാമുകിയുടെവീടിനുമുന്നിൽപകൽവെളിച്ചത്തിൽദിക്കുതെറ്റിയൊരുമിന്നാമിനുങ്ങും.ഒന്നാമത്തെരണ്ടാമത്തെമൂന്നാമത്തെനാലാമത്തെകാമുകിയുടെവീടുകൾ പിന്നിടുമ്പോൾനാലുപേരിലാർക്ക്സമ്മാനിക്കാമാ പൂക്കൾ…?ആർക്കുമില്ല!നാലുദിവസം നീണ്ടനടത്തത്തിനൊടുവിൽഞാനതെന്റെകല്ലറയ്ക്ക് മുകളിൽനിക്ഷേപിക്കുന്നു.കല്ലറയ്ക്കുള്ളിൽഒന്നാമത്തെരണ്ടാമത്തെമൂന്നാമത്തെനാലാമത്തെകാമുകിയുടെകാമക്കിതപ്പുകൾസംഭോഗശീൽക്കാരങ്ങൾ!ആസക്തിയുടെശീലചുറ്റിയ കാറ്റ്!ഉയർന്ന ഗോപുരം പോൽഉദ്ധരിച്ചു…

ക്ലീഷേ (തുള്ളൽക്കവിത )

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ കവിയൊരു പഹയൻ പറയുന്നേവംകവിതയിലാകെ ക്ലീഷേ ക്ലീഷേ!എന്തൊരുപകയാണിവനുടെയുള്ളിൽ……അന്തംകമ്മിക്കപിയുടെയുള്ളിൽ!കോഴിക്കവിതകൾ പാടിനടക്കുംകോഴിക്കാലൻ കപിയുടെയുള്ളിൽ!അക്കാദമിയിലിരിക്കും ഡമ്മി-ക്കിക്കാലത്തിങ്ങെന്തു പ്രസക്തി?ഫാസിസത്തെയെതിർത്തീടുന്നോൻ,ഗാസയെ വാഴ്ത്തിപ്പാടീടുന്നോൻ!കുതികാൽവെട്ടും വഞ്ചനയുംകൊ-ണ്ടിതിഹാസത്തെ ഹനിച്ചീടുന്നോൻ!നിളയെന്നുള്ളാരു നദിയുംക്ലീഷേ,ഇളനീരെന്നൊരു പദവുംക്ലീഷേ!കോണകമെന്നതു കേട്ടാൽ ക്ലീഷേ!ചാണകമെന്നതു കേട്ടാൽ ക്ലീഷേ !വന്ദേമാതരമെന്നുരചെയ്താ-ലെന്തതുമയ്യോ,ക്ലീഷേ… ക്ലീഷേ!അക്ഷരശുദ്ധിയൊടൊരുപാട്ടെങ്ങാൻ,കക്ഷിശ്രവിച്ചാലൊക്കെ ക്ലീഷേ!അച്ഛനു,മമ്മയുമിവനോ ക്ലീഷേ!സച്ചരിതങ്ങൾ സമസ്തംക്ലീഷേ!എച്ചിലുതീനി സച്ചിക്കുണ്ടോ,പുച്ഛിച്ചീടുകി,ലല്ലലൊരൽപ്പം?കവിയല്ലിവനൊരു കപിയാണെന്നേ,കവിയായുള്ളവർ…

പ്രതീക്ഷയാണെല്ലോ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്….

രചന : രാജേഷ് കൃഷ്ണ ✍ ഷോപ്പിലിരുന്ന് കിഷോർ കുമാറിൻ്റെ പാട്ടുകൾ ആസ്വധിക്കുന്നതിനിടയിലാണ് ഫോൺ ശബ്ദിക്കുന്നതറിഞ്ഞത്, പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്നകോളുകണ്ട് ഞാൻ ഫോണെടുത്തു കാതോടുചേർത്തുവെച്ചു….“രാജേഷാണോ”…“അതെ”…“നാളെ പത്തുമണിയാകുമ്പോൾ നിങ്ങൾ ചേവായൂർ പോലീസ് സ്റ്റേഷനിലെത്തണം, നിങ്ങളുടെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്”….“ശരി സാർ”….ഞാൻ…

പ്രഭാകവാടങ്ങൾ

രചന : എം പി ശ്രീകുമാർ ✍ അകന്നകന്നുപോകുന്നഭൂതകാലംഅകലെയങ്ങു കേൾക്കുന്നസമുദ്രാരവംമോഹിപ്പിച്ചീടുന്നഭാവികാലംഉയരെ വിണ്ണിൽ കാണുംചന്ദ്രതാരകൾകടന്നുപോകും കാലമാംവർത്തമാനംഇന്നു പാദമൂന്നിടുംനമ്മുടെ ഭൂമിനിദ്ര വിട്ടിവിടുണർന്നി-രിക്ക നമ്മൾനിർന്നിമേഷരായ് നില്ക്കകർമ്മപഥത്തിൽ .ഇതൾ വിടർത്തീടുന്നയിരുളിമയുംനറുമണം തൂകുന്നപുലർവെട്ടവുംഇവിടെ നമുക്കൊപ്പംവിളങ്ങീടുന്നുഇടവിട്ടവ മിന്നിതെളിഞ്ഞീടുന്നുഇടറാതെ വെട്ടത്തെപിൻതുടരുവാൻ,കഴിയട്ടീയുലകനാൾവഴിയിൽ .വെളിച്ചം തെളിയുമ്പോളിരുളകലുംവെളിച്ചമകന്നെന്നാ-ലിരുൾ പരക്കുംഅന്യമല്ലവ രണ്ടുംമാറിവരുന്നുഅവസരം പോലവവേദിയേറുന്നുഅന്യമല്ലവ രണ്ടുംകൂടെയുണ്ട്ഒന്നു വാഴും നേരത്തുതാഴുമൊന്ന്ദീപം…

🏹മന്മഥനിലൂടെ, മഹത്വചിന്തയിലേക്ക്.🎍

രചന : കൃഷ്ണമോഹൻ കെ.പി✍ മങ്കമാർ കൊതിക്കുന്ന മന്മഥ ശരങ്ങളെമന്ത്രിച്ചങ്ങൊരുക്കിയ ഏലസ്സു മെല്ലെയൊരുമന്ത്രമുദ്രിതമായ അരഞ്ഞാണച്ചരടിന്മേൽമത്സഖീ കോർത്തൂ നിൻ്റെയരക്കെട്ടിലണിയിക്കാൻ…. മാനിനി നിൻ ലോല നാഭിയിൽ വിലസുന്നമന്മഥലീലാഗൃഹ വാതിൽക്കലെത്താനായിമന്മനോമണീ,നിൻ്റെ ലാസ്യ ഭാവങ്ങൾ കാണ്മാൻമന്ത്രങ്ങളുരുക്കഴിച്ചങ്ങനെ നിന്നീടുമ്പോൾ… മാന്യത കയ്യാളുകയെന്നതുമുരുവിട്ട്മാനസ മുറ്റത്തെത്തീ മഹത് ചിന്തകളപ്പോൾമാരനെയൊഴിവാക്കി മനത്തെയുണർത്തുവാൻമാധവ ചിന്ത…

അരളി

രചന : ഹരികുമാർ കെ.പി✍ പൂവിൻ സുഗന്ധം പരത്തുന്നരളിതൻവേദന ഞാനിന്നു കേട്ടുവേരറ്റുപോകാ വിഷാദം തുളുമ്പുന്നവേരിൽ വിഷമെന്ന കേൾവി.വർണ്ണം മനോഹരം വാചാലമാകുന്നുദൈവഹിതത്തിൽ പുലയോപൂവിലും ഇലയിയുംമെയ്യിലും വിഷമെന്നചൊല്ലു കേട്ടഴലുന്നു ജന്മം.ഇന്നു ഞാൻ വർജ്ജ്യനെന്നറിയുന്ന ലോകമേകൊന്നൊടുക്കീടല്ലേ പാവംദൈവതൃപ്പാദത്തിലടിയൻശയിച്ചിടാം പൂമാലയാക്കേണ്ട വീണ്ടും .അമ്പലം തേടുന്നൊരംബരം വേണ്ടിനിനേദ്യവും വേണ്ട…

“ഇനി ആരും നീതിക്ക് വേണ്ടി പോലീസിന്റേയോ നിയമത്തിന്റെയോ മുന്നിൽ കൈ കൂപ്പി നിൽക്കരുതെന്ന്”

രചന : ശരണ്യ എം ചാരു ✍ ബലാത്സംഗക്കേസിൽ എഫ്‌ഐആർ ഇട്ട് അറുപത്തി അഞ്ച് ദിവസങ്ങൾക്ക് ശേഷം ഗവണ്മെന്റ് പ്ലീഡറായിരുന്ന പിജി മനു കീഴടങ്ങിയ വാർത്ത ചിലരെങ്കിലും അറിഞ്ഞു കാണും. ഇന്നലെ ഫോർത്ത്‌ പ്രസ്തുത കേസിലെ അതിജീവിതയുമായി നടത്തിയ ഒരു ഇന്റർവ്യൂ…

സൂര്യകാന്തി

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ഇരുൾമൂടിനിന്നൊരാ കുന്നിൻ ചരുവിലായ്പനിമതി ചിരിതൂകി വന്നു നിന്നു.ഓടിക്കളിച്ചു നടന്ന പൂംതെന്നലുംകാണാമറയത്തു പോയൊളിച്ചു.നെഞ്ചിലൊരായിരം സ്വപ്നങ്ങൾനെയ്തു ഞാൻസൂര്യൻ വരുന്നതും നോക്കി നിന്നു.പാതിരാ നേരത്തു പോയ കുളിർ കാറ്റ്പുലർകാലേ മേലാട തുന്നിവന്നു.മണവാളൻ വരുമെന്നു കേട്ടപ്പോളെൻ മേനിരോമാഞ്ചം കൊണ്ടു…