ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Month: February 2024

അതിസാഹസിക യാത്രികൻ സിനാന് ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് പ്രശംസാ പത്രം സമ്മാനിച്ചു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കർണാടക മംഗലാപുരത്തു നിന്നും ഇന്ത്യൻ നിർമ്മിത മഹീന്ദ്രാ സ്കോർപിയോ എസ്.യു.വി. കാർ റോഡ് മാർഗ്ഗം മൂന്നു ഭൂഖണ്ഡങ്ങളിലെ എഴുപതോളം രാജ്യങ്ങളിലൂടെ അരലക്ഷം കിലോമീറ്റർ ഓടിച്ച് ന്യൂയോർക്കിൽ എത്തിച്ചേർന്ന അതി സാഹസിക യാത്രക്കാരൻ മുഹമ്മദ് സിനാന് (30) ന്യൂയോർക്ക്…

മാറുന്ന പ്രണയസമവാക്യങ്ങൾ.

രചന : ബിനു. ആർ✍ രാമഭദ്രം രാമചദ്രപ്രഭംശൈവചാപം കുലച്ചപ്പോൾ കേട്ടനാദംവൈദേഹിയുടെ ഹൃദയംഭേദിക്കവേപൊട്ടിമുളച്ചുപോൽ പ്രണയദുന്ദുഭിനാദം.ലങ്കാലക്ഷ്മിതൻ ധ്വംസനഭേരിയിൽമുങ്ങിനിവർന്നപ്പോൾവിഷ്ണൂലക്ഷ്മിസംയോഗംപോൽ കേളീരവങ്ങളാർന്നീടവേ,നരനാരീമനങ്ങളിൽ സ്വപ്നതുല്യംപ്രണയനേട്ടങ്ങളായിരുന്നുവല്ലോ!വനജോത്സ്നക്കൊപ്പം കളിച്ചുവളർന്നൊരു മുനികന്യകയിൽനുരയ്യ്ക്കപ്പെട്ട പ്രണയംസാഗരത്തിൽ കേളിയാടിയിരുന്നോരുമത്‍സ്യതിന്നകമേ,പെട്ടുപോയൊരുമുദ്രമോതിരത്തിൽ,മറവിയിൽപെട്ടുപോയൊരുപ്രണയചിന്തകൾ മഹാകവിഅകത്തെദാസൻ വെളുപ്പെടുത്തിയതുംകണ്ടമ്പരന്നുനിൽപ്പൂഇന്നീപ്രണയമില്ലാപ്രണയം ചുരത്തുംകമിതാക്കളുടെ ലോകത്തിൽ.ഇന്നീകലികാലത്തിൽ പണക്കൊഴുപ്പിൻലഹരിയാൽ അടിമപ്പെടുംകാമലോപമോഹ ചിന്തയിൽകാലത്തിന്നീക്കിയിരുപ്പിൽ പ്രണയംബാക്കിയാകുമ്പോൾ,ചേതനയറ്റ ശരീരങ്ങൾ മോർച്ചറിയിൽബാക്കിപാത്രങ്ങളാകുമ്പോൾവിരഹതാപമെല്ലാം നോക്കുകുത്തികളാകുന്നു.മറക്കാത്തമാനത്തിൽ,മാതാപിതാഗുരുവാത്സല്യം, യൗവ്വനയുക്തരിൽഅധികപ്രസംഗങ്ങളാകുമ്പോൾപുറംകാലിൽ തൊഴിച്ചുകൊണ്ടുകടന്നുപോകുന്നവർ,…

ശരിക്കും, ഞാൻ ജീവിക്കുന്നത് ഇരുണ്ട കാലത്താണ്!

രചന : ജോർജ് കക്കാട്ട്✍ നിഷ്കളങ്കമായ വാക്ക് വിഡ്ഢിത്തമാണ്.മിനുസമുള്ള നെറ്റി സംവേദനക്ഷമതയെ സൂചിപ്പിക്കുന്നു.ചിരിക്കുന്നവൻ ഭയങ്കര വാർത്തയുണ്ട്ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മാത്രം.ഇത് ഏതുതരം സമയങ്ങളാണ്?മരങ്ങളെക്കുറിച്ചുള്ള സംഭാഷണം ഏതാണ്ട് കുറ്റകരമാണ്കാരണം, എത്രയോ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മൗനം അതിൽ ഉൾപ്പെടുന്നു!തെരുവിലൂടെ ശാന്തമായി നടക്കുന്നവൻഅവൻ ഒരുപക്ഷേ ഇനി അവൻ്റെ സുഹൃത്തുക്കൾക്ക്…

ഗാന്ധിജിയും പട്ടേലും പുതിയ ഗ്രൂപ്പും.

രചന : മധു മാവില✍ ഞായറാഴ്ചയായാലും രാവിലെ എണീക്കും.അക്കാര്യത്തിൽ പതിവ് തെറ്റിക്കാറില്ല.വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾമുറ്റത്തേക്ക് പത്രം നീട്ടിയെറിഞ്ഞിട്ട് പത്രക്കാരൻ നിർത്താതെ പോയി..കുറച്ച് കാലമായി കടക്കാരൻ മുതലാളി തന്നെയാണ് ബൈക്കിൽ പത്രം എത്തിക്കുന്നത്.പിള്ളേരൊന്നും പത്രമിടാനില്ലേ…?ഒരു ദിവസം വെറുതെ ചോദിച്ചു.കഷ്ടപ്പെടുന്ന കുട്ടികളെയൊന്നും കിട്ടാനില്ലന്നേ. അഥവാവന്നാലും…

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

രചന : കെ.ആർ.സുരേന്ദ്രൻ✍ പയ്യാനിക്കൽഉലഹന്നാൻ മാപ്പിളകീഴില്ലം പറമ്പിപ്പീടികക്കാരനല്ല.അങ്ങ് വടക്കേ മലബാറിലെ മാനന്തവാടിയിൽ നിന്ന്ഫാമിലി ട്രീയെകൈയ്യോടെപിഴുതോണ്ട് വന്ന്പറമ്പിപ്പീടികയിൽഒരേക്കർതരിശുഭൂമി വാങ്ങി നട്ടതാണ്.കാട്ടാനക്കൂട്ടവും,കൊടുങ്കാറ്റും ഐക്യപ്പെട്ട്കൃഷിയൊക്കെകൊള്ളയടിച്ചോണ്ട്പോയപ്പ്വീടിന്റെഅസ്ഥികൂടം മാത്രംബാക്കിയായി.ആയുസ്സിന്റെബലം കൊണ്ടാവുംആന ചവിട്ടിക്കൂട്ടിയില്ലെന്ന് മാത്രം.ബാങ്കീന്നുംബ്ളേഡുകളീന്നുംവായ്പയെടുത്ത്അഞ്ചാറേക്കറിൽ എറക്കിയ കൃഷിയാരുന്നു.വെളവെടുപ്പിന്മുന്നേതന്നെകൊടുങ്കാറ്റും, മഴയും,ആനക്കൂട്ടവും ഐക്യപ്പെട്ട്പയ്യാനിക്കൽഉലഹന്നാൻ മാപ്പിളയെപാപ്പരാക്കി.ബാങ്കുകാരും,ബ്ളേഡുകാരും പാഞ്ഞെത്തികഴുത്തറപ്പൻ പലിശയുംമൊതലുമടച്ചില്ലെങ്കിൽഅവറ്റകളുടെവിധം മാറുമെന്ന്കണ്ണുരുട്ടി.അങ്ങ്പാലാ-ഭരണങ്ങാനം ഭാഗത്ത് നിന്ന്പണ്ടെങ്ങാണ്ട്കുറ്റി പറച്ച്…

” ജീവിതം “

രചന : ഷാജി പേടികുളം✍ ജീവിതം ആഗ്രഹങ്ങൾക്കുംപ്രതീക്ഷകൾക്കുംവശംവദമായൊഴുകുന്നശാന്തമായ പുഴയല്ല.പുറം ശാന്തതയുംഅകം പ്രക്ഷുബ്ധവുമാണ്.പുഴയുടെ ശാന്തതയിലാകൃഷ്ടരായിറങ്ങുന്നവർപുഴയുടെയുള്ളിലെപ്രക്ഷുബ്ധതയിൽഅടിതെറ്റി വെള്ളം കുടിക്കും.ജീവിതത്തിൽ മുൻവിധിഅബദ്ധവും അപ്രാപ്യവുമാണ്.ചിന്തകൾക്കും ബുദ്ധിയ്ക്കുമപ്പുറം ജീവിതത്തെസ്വാധീനിക്കുന്ന അദൃശ്യശക്തികളുണ്ട്.ആ ശക്തിയ്ക്കു മുന്നിൽവലിയ മനുഷ്യനുംചെറിയ മനുഷ്യനുംപകച്ചു നിൽക്കുന്നതുംനിലവിളിക്കുന്നതുംപശ്ചാത്തപിക്കുന്നതും കാണാം.ബുദ്ധിയോ ശക്തിയോപണമോ അധികാരമോഒന്നിനുമാശക്തിയെവരുതിയിലാക്കാനാവില്ല.മറിച്ച് അവയെല്ലാംആ ശക്തിക്കു വരുതിയിലാണ്.കാണുന്നതിനുംകേൾക്കുന്നതിനുംഅറിയുന്നതിനുമപ്പുറംനാം നേരിടുന്ന ചില…

കാവ്യമോഹന (ഓമനക്കുട്ടൻ വൃത്തം)

രചന : എം പി ശ്രീകുമാർ✍ കാവ്യമോഹന കാരുണ്യരൂപകാൽത്തളിർ വണങ്ങീടുന്നുചന്തമോടെന്നും ദൈവനാമങ്ങൾനാവിൽ നർത്തനമാടണംചിന്തയിലെന്നും പൊൻതാരകങ്ങൾകാന്തിയോടെ തെളിയേണംദേവദേവ തിരുമുമ്പിലൊരുദീപമായി വിളങ്ങേണംദേഹസൗഖ്യങ്ങളേകണം മനംഭാവസുന്ദരമാകണംകാലമെന്നെ കവച്ചു കടക്കെകാലസ്വരൂപ കാക്കണംകാതരയായി കാതങ്ങൾ പോകെകാരുണ്യമോടങ്ങെത്തണംസത്ചിദാനന്ദ സർവ്വ മോഹനസമസ്തലോക രക്ഷകസംസാരതത്ത്വപ്പൊരുളെന്തെന്നുശങ്കയകറ്റിക്കാട്ടണംകാവ്യമോഹന കാരുണ്യരൂപകാൽത്തളിർ വണങ്ങീടുന്നുചന്തമോടെന്നും ദൈവനാമങ്ങൾനാവിൽ നർത്തനമാടണം.

കൊച്ചിയിലെ മുജാഹിദീൻ സ്ക്കൂൾ ഓർമ്മകളിലൂടെ …

രചന : മൻസൂർ നൈന ✍ ആദ്യമേ പറയട്ടെ ഈ സ്ക്കൂളിലല്ല ഞാൻ പഠിച്ചതെങ്കിലും ഈ സ്ക്കൂളുമായി എന്തെന്നില്ലാത്ത ഒരു ആത്മബന്ധം എനിക്കുണ്ട്. ചെറുപ്പം മുതൽ സുഹൃദ് വലയത്തിലുള്ള ചില ചങ്ങാതിമാർ പഠിച്ചത് ഇവിടെയാണ് . അക്കാലത്ത് സ്ക്കൂളിൽ നടന്നിട്ടുള്ള രസകരമായ…

ചെകുത്താന്റെ ലോകം.

രചന : മൊയ്തീൻ നേര്യമംഗലം.✍ ഈശ്വരനെ തേടി ഞാനലഞ്ഞുഎവിടെയുമില്ലീശ്വരൻഎന്നിട്ടുമീശ്വരനെതേടി ഞാനലഞ്ഞുഭൂമിയാകെ തെരഞ്ഞുആകാശമാകെ തിരഞ്ഞുഎവിടെയുമില്ലീശ്വരൻചെകുത്താന്മാരാണിവിടം നിറയെമണ്ണിലും വിണ്ണിലും മനസ്സിലുംചെകുത്താന്റെ രൂപങ്ങളാണിവിടംമതങ്ങളെവിടെമനുഷ്യ വിശ്വാസമെവിടെകാലം പറഞ്ഞ ദൈവമെവിടെശാന്തിയെവിടെസമാധാനമെവിടെചെകുത്താന്മാരുടെയഗ്നിതാണ്ടവമാണിവിടം നിറയെ.

“മാതാപിതാക്കളും ന്യൂ ജനറേഷനും” ഫൊക്കാനാ വിമെൻസ് ഫോറം വെബിനാർ ഫെബ്രുവരി 24 ന്.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനാ വിമെൻസ് ഫോറം ടെക്സാസ് റീജിയന്റെ നേതൃത്വത്തില്‍ 2024 ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 10 .00 (EST ) മണിക്ക് “മാതാപിതാക്കളും അവരുടെ ന്യൂ ജനറേഷൻ കുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ…