Month: February 2024

എന്റെ പെങ്ങൾ

രചന : എൻ.കെ.അജിത് ആനാരി✍ പുലരിക്കു കുങ്കുമം പൂശും കതിരോന്റെപ്രഭയിൽക്കുളിച്ചു വസുധ നില്ക്കേ,ഒഴുകി വന്നെത്തിയ മന്ദപവനനെൻകാതിൽ മൊഴിഞ്ഞുപോയ് സുപ്രഭാതം ഒരുതിത്തിരിപ്പക്ഷിയരികത്തെ തെച്ചിയിൽചിലതൊക്കെച്ചൊല്ലിച്ചിലച്ചിരിക്കേ,കുലവാഴക്കൈയിൽ വടക്കോട്ടു നോക്കിവിരുന്നു വിളിക്കുന്നു കാക്കപ്പെണ്ണ് ! ഉടനെന്റെയോർമ്മയിൽ പഴയകാലത്തിന്റെസ്മൃതിവന്നു കണ്ണിൽ തിളങ്ങിനില്ക്കേഅറിയാതെയുളളിൽ തിടുക്കമായെന്നുടെനേർപെങ്ങൾ വരുമെന്ന ചിന്തയായി ഒരുപായിൽ ഇടിയും…

പറവകൾ

രചന : ബിജു കാരമൂട് ✍ ഉമ്മവച്ചാലുയിർക്കുംപറവകൾചില്ലതോറുമുറങ്ങിയിരിക്കയാൽതെല്ലു നേരം പൊറുക്കുകകൈമഴു രാകിരാകിമിനുക്കിയിരിക്കുക.വേടനില്ലാത്ത കാടകത്തൂറുന്നകണ്ണനില്ലാത്ത കാളിന്ദിയാണിത്തെല്ലു നേരം ക്ഷമിക്കൂകലങ്ങലിൽ നിന്നൊരുമീനിറങ്ങി വരും വരെനേരമേറെയില്ലെന്നൊരു പൂവിനെവണ്ടൊരുമ്മയാൽകോർത്തടുത്തീടുന്നുദൂരെ ദേവാലയത്തിലെ ദേവതചോരയിറ്റിച്ചുവക്കുന്നു ലജ്ജയിൽരണ്ടു വാക്കിൽ കുടുങ്ങിക്കിടക്കുന്നൊരൊറ്റയർത്ഥമാകുന്നുണ്ടുജീവിതംഉമ്മകൾ കൊണ്ടുയിർപ്പിച്ചെടുക്കുകകണ്ണുനീരിൽ കഴുകിയെടുക്കുക

ആൽമരഗദ്ഗതം

രചന : റഫീഖ്. ചെറുവല്ലൂർ✍ ഇടമറിയാതെ വിടവിലൂടെനനവു തേടിക്കയറിയതോ,ഇരുകാലി മൃഗത്തിന്റെജനനഗേഹമിതറിയുമോആൽമരമെന്നൊരുതണൽ മാത്രമാണു ഞാൻനിഷ്കരുണം വെട്ടിയെൻശിഖരങ്ങളാദ്യം.ഇടവേളയിലെപ്പൊഴോവേദനയിലെൻ മിഴിയടയേകൂടു തേടിയിണപ്പക്ഷികൾചിലച്ചെത്തിയ മാത്രയിൽപാതി വിരിഞ്ഞ കിളിപ്പൈതങ്ങൾനിലത്തു വീണു പിടഞ്ഞതുംകാണുന്ന കണ്ണുകൾവന്യമായതോ ഇക്കാലം?തായ്ത്തടിയിലെൻഹൃദയം പിളർന്നതുകോടാലിമൂർച്ചയോ,കിളിക്കുരുന്നൊന്നിന്റെകരൾ നോവും കരച്ചിലോ?അറിയില്ല ഞാൻ വെറുംആൽമരമല്ലയോ…

മലയാളമേ നീ എത്രധന്യ

രചന : ശിവരാജൻ കോവിലഴികം✍ മലനിരകൾ തഴുകുന്ന മലയാളനാട്ടിലെമലയാളമേ നീയെത്രധന്യ !മധുരാക്ഷരങ്ങളാം സ്വര,വ്യഞ്ജനങ്ങളാൽമധുമാരിതീർക്കുന്ന മല്ലാക്ഷി നീ അമ്പത്തിയൊന്നു വർണ്ണങ്ങൾ നിൻശക്തിഅക്ഷയം അക്ഷരമെന്നെന്നുമേചില്ലും അനുസ്വാര,വിസർഗ്ഗവും നിന്നിൽചെന്താമരപോൽ വിരിഞ്ഞുനിൽപ്പൂ കുഞ്ചനും തുഞ്ചനും പെരുമപ്പെടുത്തിയകാവ്യകല്ലോലിനി മലയാളഭാഷ.പച്ചയാംജീവിതം വാറ്റിപ്പകർന്ന വയൽപാട്ടും മഴപ്പാട്ടും നിറഞ്ഞ ഭാഷ. തിരുശംഖിൽ നിന്നെത്തുമമൃതതീർത്ഥംപോലെതെളിവോടെയെത്തുന്ന…

മത്തങ്ങയും കിസ്സും.

രചന : അബ്ദുൾകലാം ✍ നാട്ടിലിപ്പോ അങ്ങോട്ടുമിങ്ങോട്ടും ലക്ഷ്യം തെറ്റിയും തെറ്റാതെയും കിസ്സുകൾ പാറി പറക്കുവല്ലേ. എന്നാൽ ഇങ്ങനെ ഒരു ദിവസം എങ്ങിനെയാണ് പ്രസവിക്കപ്പെട്ടതെന്ന് നാമാരും അറിഞ്ഞിരിക്കാനിടയില്ല. എവിടെ വെച്ചാണത് ആദ്യമായി സംഭവിച്ചതെന്ന് ഇന്നുവരെ നരവംശശാസ്ത്രഞ്ജർ പോലും കണ്ടുപിടിച്ചിട്ടില്ല. എല്ലോറ ഖജുരാഹോ…

അമ്മമലയാളം

രചന : കൃഷ്ണമോഹൻ കെ പി ✍ അമ്മയായെന്നുടെ നാവിൽ തുളുമ്പുന്നഅക്ഷര ദേവീ മലയാളമേആശയങ്ങൾക്കൊരു ആകാരമേകുവാൻആശിപ്പവർക്കൊരു പൊൻമുത്തു നീഇക്കണ്ട ഭൂമിയിലെത്രയോ ഭാഷകൾഇഷ്ടമോടങ്ങു നിരന്നുനില്ക്കേഈ കൊച്ചു കേരളഭൂമിതൻ നാളമായ്ഈണമായ് നീയോ തുടിച്ചിടുന്നൂഉത്തമമന്ദാരപുഷ്പത്തെപ്പോലവേഉത്തമാംഗത്തിൽ തിലകവുമായ്ഊഴിയിൽ പുഞ്ചിരി തൂകി നിന്നീടുന്നുഊഴങ്ങൾ കാക്കാതെയെന്നുമീ നീഎൻ കരതാരിൽ ഞാൻ…

അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം…

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 1952 ഫെബ്രുവരി 21-ന് ബംഗാളി ഭാഷാ പ്രസ്ഥാനത്തിന്റെ സമരത്തിൽ പൊലീസ് വെടിവയ്പ്പിൽ രക്ത സാക്ഷിയായവരുടെ ഓർമ്മക്കായി ബംഗ്ലാദേശിൽ ആണ് ഭാഷാ ദിനം ആദ്യമായി ആചരിക്കുന്നത്.പിന്നീട് 1999 നവംബർ 17 നു യുനെസ്കോ ഫെബ്രുവരി 21…

മാതൃഭാഷ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മലയാളഭാഷ മധുരമാം ഭാഷമലയാളത്തിന്റെ മണമുള്ള ഭാഷലോകംമുഴുവൻ പേരുകേട്ടഭാഷഇവിടെയുള്ളവർക്ക് ഹൃദയഭാഷ ഭാഷകൾ ലോകത്ത് നിരവധിയത്രേഅറിയുക ജീവന്റെ മുഖമത്രെ ഭാഷപറയുക കേൾക്കുക പകർന്നീടുകമനുഷ്യനുപാലമായ് നിൽക്കുന്നുഭാഷ മലയാള ഭാഷാദിനത്തിൽ മാനസംതുടികൊട്ടിപ്പാടുന്നു സംഗീതധാരയായ്വിടരുന്നു ചൊല്ലുകൾ വിരിയുന്നു കവിതകൾപകരുന്നു ശീലുകൾ അക്ഷരത്താളുകൾ…

മായികം.

രചന : പള്ളിയിൽ മണികണ്ഠൻ ✍ തിങ്കൾകന്യ ചിരിച്ചൂ, വാനിൽ-കുങ്കുമപൂവുകൾ നിറഞ്ഞുശ്യാമരാവിൻ കാമുകഹൃദയംപ്രണയസരോവരമായി….രാവൊരു ഗന്ധർവ്വനായി. പിടയും മനവും ഹൃദയവുമായിരാവിൻ കൊമ്പിലിരുന്ന്പാടുകയാണപ്പോഴും ദൂരെവിഷാദഗാനംമാത്രംഏതോ രാപ്പാടി. നൂറുകിനാവും നിറവുംതിങ്ങിയമാറിൽ നഖമുനയാഴ്ത്തിമറുകുടിൽതേടിയൊരിണയുടെ സ്നേഹംപാടി രാപ്പാടി…രാവുരുകുന്നൊരു ഗാനം……നോവുണരുന്നൊരു ഗാനം. ഒരുനവയൗവ്വനമുരളികയൂതിദിനകരഗായകനെത്തിരാവിൻ കാമുകഹൃദയംവിട്ട്തിങ്കൾ പകലിലലിഞ്ഞു….രാവിന് മൃത്യുപകർന്നു. പിടയും മനവും…

ഉറങ്ങട്ടെ ഞാൻ.

രചന : ലത അനിൽ ✍ ചമയ്ക്കേണ്ടതില്ല ഭംഗിവാക്കുകൾ,തൊടുക്കേണ്ടതില്ല പ്രേമസല്ലാപശരങ്ങൾ.വേണ്ടിനിയുമീ കിന്നാരശ്രുതിമീട്ടലുകൾആശ്ലേഷച്ചാന്താട്ടങ്ങൾ.നിദ്രാവിഹീനസംവത്സരങ്ങൾ കൊഴുപ്പിച്ച പേക്കൂത്തുകൾ,പേമാരി വർഷിച്ചു കുടികിടപ്പായ കാകോളസന്ധ്യകൾ,ചുമച്ചു ചോരതുപ്പി മരിച്ചേപോയ പീതമേഘക്കനവുകൾ.ആരണ്യകാണ്ഡമൂറ്റിക്കുടിച്ചേപോയ ജന്മകുതൂഹലങ്ങൾ.സഹജീവനത്തിനെത്തിയ പേബാധകളെയെല്ലാമകറ്റി,ഇനിയൊന്നുറങ്ങട്ടെ ഞാൻ.ഗർഭകോവിലിൽനിന്നർഘ്യമായ് ഹോമാഗ്നിയിലേക്കുപകർന്ന മാതാവിനെയോർക്കാതെ,സനാഥലാവണ്യത്തിന്റെ തിടമ്പേറ്റാനിവളെമെരുക്കിവളർത്തിയ പിതാവിനെയോർക്കാതെ,ഇനിയൊന്നുറങ്ങട്ടെ ഞാൻ.അടവിയിൽ നിന്നിലേക്കെടുത്തുചാടിഉണങ്ങാക്ഷതമേൽപ്പിച്ച വാക്കുകളുംഅവയ്ക്കുടമയ്ക്കത്രേ ആലവട്ടം വീശിയതിന്നോളമെന്നതുംചുടുകാട്ടിലേക്കെടുക്കും വരേക്കെനിക്കു…