Month: February 2024

ഒരു പ്രണയ ലേഖനം..

രചന : സിന്ധു മനോജ് ✍ എന്റെ പ്രിയപ്പെട്ടവന് .അത് വേണ്ടഎന്റെ ഉണ്ണി ഏട്ടന് ,,അതുമതി എനിക്കങ്ങനെ വിളിക്കാനാ ഏറെ.ഇഷ്ടം..ഉണ്ണി ഏട്ടാ.. അങ്ങിനെ വിളിക്കട്ടെ ഞാൻ..എനിക്ക് എങ്ങിനെ എഴുതി തുടങ്ങണം എന്നറിയില്ല .. ആദ്യമായിട്ടാ ഇങ്ങനെ ഒരു എഴുത്ത്…ആകെ ഒരു വെപ്രാളം…

കൃഷകൻ

രചന : മംഗളൻ. എസ് ✍ കാണാൻ ചേലില്ലാതൊരുവൻകാർവർണ്ണമുള്ളൊര് പുലയൻകാലാകെ ചേറു പുരണ്ടോൻകാലത്തേ പാടത്തണയോൻ തൊഴിലോ ചേറിന്മേലുള്ളോൻതൊലിയോ കറുത്തിരുണ്ടോൻതൊണ്ണൂറുതികഞ്ഞോരുവൻതൊഴിലു നിർത്താത്തോരുവൻ.. കണ്ടം ഉഴുതു മറിപ്പോൻകണ്ടത്തില് വിത്തുവിതപ്പോൻഞാറുകൾ പാടത്ത് നിറപ്പോൻഞാറ്റടി പാത തെളിപ്പോൻ.. മുണ്ടുമുറുക്കിയുടുത്തോൻമുണ്ടകം പാടം നനയ്ക്കാൻപാടത്തെ ജലചക്രത്തിൻപാദം ചവിട്ടും കൃഷകൻ.. മണ്ണിനെ…

പ്രണയദിനം

രചന : മുരളീകൃഷ്ണൻ വണ്ടാനം ✍ പ്രണയിക്കുന്നവരുടെയും,പ്രണയിച്ചവരുടെയും,പ്രണയിക്കാനിരിക്കുന്നവരുടെയും ഹൃദയത്തിൽ ചേർത്ത് വെച്ച സ്നേഹത്തിൽ ചാലിച്ച ഓർമ്മദിനം…!ഹൃദയങ്ങൾ തമ്മിൽ കൈമാറി പ്രണയത്തിൻ്റെമുല്ലപ്പൂക്കൾ സുഗന്ധാലുക്കളായി മാറിയ നിമിഷം തൻ്റെതെന്നു മാത്രം കരുതിയ മാലാഖമാരുടേയും,രാജകുമാരീകുമാരന്മാരുടെയും സ്വപ്ന സുഖങ്ങളുടെ പറുദീസയായ് പനനീർ ദളങ്ങളായ് ഒരോ നേരവും അനർഗള…

വേശ്യാലയത്തിലെ കാർണിവൽ

രചന : ജോർജ് കക്കാട്ട്✍ വേശ്യാലയത്തിൽ എന്തോ നടക്കുന്നുണ്ട്,കാർണിവൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നു;ഒരു ധ്രുവക്കരടി ഒരു നായയെ കെട്ടിപ്പിടിക്കുന്നു,കാര്യങ്ങൾ ഉടനടി വളരെ വർണ്ണാഭമായിരിക്കുന്നു. അഹങ്കാരം നിറഞ്ഞ മായ തേനീച്ച,മരം പിനോച്ചിയോ എടുക്കുന്നുഅവൻ്റെ ചെവിയിൽ എന്തോ മൂളി,തേനീച്ചകളുടെ ഗായകസംഘത്തിൻ്റെ അകമ്പടിയോടെ. ചിമ്മിനി അവൻ്റെ…

കർഷകൻ

രചന : മോഹനൻ താഴത്തേതിൻ അകത്തേത്തറ✍ പാടം ഉഴുതു മറിക്കുന്നതിൻമുമ്പ്മനസ്സാകെ ഉഴുതു മറിക്കുന്നവൻമാനത്തു കാർമേഘമുരുണ്ടു കൂടുവേമേലോട്ടുനോക്കി ഇരിക്കുന്നവൻപാടത്തു വിത്തുവിതക്കുന്നതിൻ മുമ്പ്സ്വപ്നങ്ങൾ വാരി വിതക്കുന്നവൻപാടം കൊയ്യുന്നതിനുമുമ്പേ കൺമുന്നിൽപതിരായ മോഹങ്ങൾ കൊയ്യുന്നവൻജീവിതംമുഴുവനും അരവയർ നിറക്കാതെകണ്ണുനീർത്തോണി തുഴയുന്നു കർഷകൻഎത്രയോ ദുരന്തങ്ങൾ വന്നു ഭവിച്ചീട്ടുംവിത്തമായ് പാടത്തെത്തുമെൻ കർഷകൻവയറു…

കീൻ 2024ലെ ഭരണ സമിതി അധികാരമേറ്റു : സോജിമോൻ ജെയിംസ് പ്രസിഡന്റ്

ഫിലിപ്പോസ് ഫിലിപ്പ് പി ആർ ഒ✍ കഴിഞ്ഞ 15 വർഷമായി നോർത്ത് അമേരിക്കയിലെ മലയാളി എഞ്ചിനിയേഴ്സിന്റെ ഇടയിൽ സ്ത്യുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന കേരളാ എഞ്ചിനിയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കീൻ) 2024 ഭരണ സമിതി ഫെബ്രുവരി 3-ാം തീയതി…

പ്രണയ ദിനം

രചന : ജയശങ്കരൻ ഓ ടി ✍ മറന്നുവോ സഖീ,യൊരിക്കൽ നീ തിങ്ങുംകദനവും പേറിയൊരു പ്രദോഷത്തിൻമുഖാവരണത്തിൽനിറഞ്ഞകണ്ണുമാ-യിവൻ്റെ പോക്കുവെയ്ൽകടന്നു ചെല്ലാത്തമുറിയിൽ വേനലിൽവിടർന്ന താമരയിതളു പോലിളംചുവപ്പു വീശിയമുഖവുമായ് മെല്ലെക്കടന്നു വന്നതുമിരുണ്ട നാഴികമ ണി യിലെ സൂചിയിടക്കിടെച്ചത്തുംപിടഞ്ഞുമോടിയുംവിമൂകമായെൻ്റെമിഴികളിൽ വന്നുതറച്ചു നിന്നതുംഒടുവിൽ നിൻ പദചലനമെൻ ഹൃത്തിൽമറവി നൂലുകൾകൊരുത്തു…

പ്രണയം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കാണാൻ കൊതിക്കുമ്പോൾ കണ്ണിൽനിറയുന്നകണ്ണുനീർത്തുള്ളിയെൻ പ്രണയംകേൾക്കാതിരിക്കുമ്പോൾ കേൾവിയിൽ തിരയുന്നമധുരമാംമൊഴിയെന്റെ പ്രണയംപറയാൻകരുതിയ പദപ്രയോഗങ്ങളെപാത്തുവെയ്ക്കുന്നതെൻ പ്രണയംഒരുമാത്രയരികിലായ് ചേർത്തുപിടിക്കുവാൻഉണരുന്നമോഹമെൻ പ്രണയംതാളംപിടിക്കുമെൻ ഹൃദയത്തിൻ സ്പന്ദനംതിരയുന്നവരികളെൻ പ്രണയംതാഴെഞാൻ നിൽക്കുമ്പോളാകാശനീലിമവിതറുന്ന വർണ്ണമെൻ പ്രണയംകാനനച്ചോലതൻ കാൽത്തളകിലുങ്ങുന്നകിലുക്കാംപെട്ടിയെൻ പ്രണയംകാതരമിഴികളിൽ കൺമണിയാളവൾകാത്തുവെയ്ക്കുന്ന ലജ്ജയെൻ പ്രണയംപറയാനറിയാത്ത കേൾക്കാൻ കൊതിക്കുന്നപരിഭവമൊഴിയെന്റെ പ്രണയംപാതിവിരിഞ്ഞൊരു…

ഇറങ്ങിപ്പോക്ക്

രചന : രാഗേഷ് ചേറ്റുവ✍ അത്രയും ഒടുവിലായ്അവൾ എന്നിൽനിന്നും പടിയിറങ്ങിപ്പോവുന്നു‘തിരി കെടുത്തണോ’ എന്നകാറ്റിന്റെ ആരായലിനു‘അവൾ പടിക്കെട്ട് കടന്നു മായും വരെക്ഷമിക്കൂ’ എന്ന് എന്റെ മൗനം.‘എന്തെങ്കിലും മറന്നോ?’എന്ന നെൽക്കതിരുകളുടെതലയാട്ടലിനു എന്റെ ചാരുകസേരയിലേക്ക്ഓല തുമ്പു നീട്ടുന്നു.ഞാൻ ഇവിടെ ബാക്കിയാകുന്നുനിന്റെയൊടുവിലെ മൗനവുംകിണറ്റിൻ കരയിലെ അലക്കുകല്ലിൽചത്തു കിടക്കുന്നു.വെയിൽ…

കരിക്കിൻ വെള്ളവും പൊട്ടിയ സ്ലേറ്റും.

രചന : ലാലി രംഗനാഥ്.✍ അന്നത്തെ ദിവസം അമ്മിണിക്കുട്ടിയുടെ ഓർമ്മകളിൽ നിന്നും അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകുന്നതായിരുന്നില്ല. അവളന്ന് നാലാം ക്ലാസിൽ പഠിക്കുന്നു. ക്ലാസ്സ് സമയത്തിന് മുൻപ് തന്നെ എന്നും സ്കൂളിലെത്തുന്ന അമ്മിണിക്കുട്ടി അല്പസ്വല്പം വികൃതിയൊക്കെ കാട്ടുമായിരുന്നെങ്കിലും അറിഞ്ഞുകൊണ്ട് ആർക്കും ഉപദ്രവമൊന്നും ചെയ്യാത്ത…