Month: March 2024

മൗനത്തിന്റെ തിരുമുറിവുകൾ

രചന : മോഹൻദാസ് എവർഷൈൻ✍ മൗനത്തിന്റെ തിരുമുറിവുകൾ കാണാതെഒരു നിമിഷമിവിടെ കാതോർത്തു നില്ക്കുക…കാരുണ്യം വറ്റിയൊരാ മിഴികളും തുറക്കുക.വിശക്കുന്നവയറിലും നിറയൊഴിക്കുന്നലോകമെ നിന്നോടെനിക്ക് വെറുപ്പാണ്.അമ്മിഞ്ഞ പാലിനായ് കരയുന്ന കുഞ്ഞിന്റെചുണ്ടിലും അമ്മതൻ നിണമിറ്റുവീഴവെ,വിശ്വമാകെയും ചുടുചോര മണക്കുന്നു.അന്തിയുറങ്ങുവാനിടം തേടി വെയിൽതിന്ന്പലായനം ചെയ്യുവോരുടെ മുഖത്തേയ്ക്കുറ്റ് നോക്കുക,അല്പമാത്രയിൽ മനുഷ്യരായിടാം.ആതുരാലയങ്ങളിലും തീമഴ…

പെണ്മനം

രചന : തോമസ് കാവാലം ✍ മലരുപോൽ വിടർന്നു നിന്ന നീഅലയടിച്ചു ഹൃത്തിതിൽവസന്തമായ്നിറഞ്ഞു നിൽക്കെ നീവസുധയാകെ മാറീടും. ഒരു നിമിഷ നിവൃതീസുധതരുന്നു നീയീ മർത്യന്പ്രകൃതിയാകെ മാറ്റി ഭൂമിയിൽസുകൃതമാക്കും ജീവിതം. മൗനമായിരുന്നു നീയെന്റെമനസ്സിനെ മഥിച്ചപോൽവാക്കുകൾക്കു,നീ,യവനിതന്നിൽവരങ്ങളാകു,മർത്ഥമായ്. പ്രണയമായൊഴുകുമീ നിളപ്രാണനിൽ ചേർന്നിഴുകിയുംതഴുകീ,യെന്നി,ലൊഴുകീ ചേലിൽതരള ദീപ്ത ചിന്തയായ്.…

മധുരക്കിഴങ്ങ്

രചന : സന്തോഷ് വിജയൻ✍ കാലം കുറെയായേ.. അന്നെനിയ്ക്ക് നാല് വയസ്സ്. ഇടയ്ക്കൊക്കെ കീ.. കീ.. ശബ്ദമിട്ട് ഒറ്റയോട്ടത്തിന് അമ്മുമ്മയുടെ മാടക്കടയിൽ പോകാറുണ്ട്.. അച്ഛാമ്മയെ അമ്മുമ്മയെന്നാണ് വിളിയ്ക്കണത്. ഒരു ഭയങ്കരി.. സ്നേഹമൊക്കെയുണ്ട്.. എന്നാലും പേടി ഇല്ലാതില്ല. ഇന്നുമവിടെ പോകാനൊരു മോഹം. കടയിലെത്താൻ…

ഒരു വനിതാദിന പരിപാടി

രചന : വർഗീസ് വഴിത്തല✍ ഇളവെയിലാടിയ പുലർനടത്തംഒരുമ്മ തരട്ടെയെന്ന് പുലരിപ്പൂ..വനിതാദിനമെന്ന് വായനശാലയിലെ ദിനപ്പത്രം..ഝാൻസിറാണിയും,ആനിബസന്റും, മദർതെരേസയും, ഇന്ദിരാഗാന്ധിയും,കല്പനാചാവ്ളയും രത്നത്തിളക്കത്തോടെ മായാതങ്ങനെ..വിമാനം പറത്തുന്ന,യുദ്ധം ചെയ്യുന്ന,തെങ്ങിൽ കയറുന്ന,രാജ്യം ഭരിക്കുന്ന,ദേവാലയത്തിലേക്കും, സ്കൂളിലേയ്ക്കും,ജോലിസ്ഥലത്തേക്കും ഒറ്റയ്ക്ക് വണ്ടിയൊടിച്ചു പോകുന്ന സ്ത്രീകൾ..!!ആകെമൊത്തം അഭിമാനപൂരിതമെന്നന്തരംഗം..!അന്തിക്ക് നാട്ടുമ്പുറത്തെ ചായക്കടയിലൊരു ചൂടൻചർച്ച..അലവലാതിപ്പെണ്ണുങ്ങൾ..!!അധികാരിപ്പെണ്ണുങ്ങൾ..!!എഴുത്തുകാരിപ്പെണ്ണുങ്ങൾ..!!അടുക്കളക്കാരിപ്പെണ്ണുങ്ങൾ..!!കുടുംബം പോറ്റുന്ന പെണ്ണുങ്ങൾ..!!ഭർത്താവിനെയും മക്കളെയും…

പ്രണയപൂർവ്വം

രചന : രാജു കാഞ്ഞിരങ്ങാട്✍ പാർവണം തൂകുമാരാവിൽപൂർണ്ണേന്തു പോലെ നീയരികിൽകാർമേഘമാലകൾ പോലെനിൻ്റെ കാർക്കൂന്തൽ പാറിപ്പറക്കേ പടിവാതിൽ ചാരി ഞാൻ നിൽക്കേഎൻ്റെ ചാരത്തു നീ വന്നു നിൽക്കേജാലക ചില്ലിന്നരികേചന്ദ്രിക ചിരിതൂകി നിൽക്കേ രാവിൻ്റെ ചില്ലയിൽ നിന്നുംരാപക്ഷി ചിറകനക്കുമ്പോൾതൊട്ടും തൊടാതെയും നിൽക്കേനിന്നിൽ നാണം മൊട്ടിട്ടു…

പഴുക്കാമൂപ്പത്തി

രചന : വൈഗ ക്രിസ്റ്റി ✍ നാട്ടിലെശവക്കല്ലറകളുടെ സൂക്ഷിപ്പുകാരിയായിരുന്നുപഴുക്കാമൂപ്പത്തിരാത്രികാലങ്ങളിൽ ,മൂപ്പത്തി ശവക്കല്ലറകൾക്കരികിലൂടെ നടക്കുമായിരുന്നുവെന്ന് ,(പറഞ്ഞു കേട്ട അറിവാന്നേ)ആ സമയത്ത് ,ശവങ്ങളെല്ലാം എഴുനേറ്റ് നടന്നു വരുമായിരുന്നെന്ന് ,അവരെല്ലാംപുതച്ചിരുന്ന വെള്ളത്തുണികൾവായുവിൽ ചുഴറ്റി ,പഴുക്കാമൂപ്പത്തിയുടെ കാൽച്ചുവട്ടിൽകുത്തിയിരിക്കുമായിരുന്നെന്ന് ,മൂപ്പത്തി ,ഉപമകളിലൂടെ അവരോട് സംസാരിക്കുമായിരുന്നെന്ന് ,ശവങ്ങളായ ശവങ്ങളെല്ലാംമൂപ്പത്തിയുടെ ശിഷ്യരായിരുന്നു…

സ്ത്രീയുടെ ആകുലതകളെ പറ്റി എഴുതട്ടെ?

രചന : സബിത ആവണി ✍ ജനിച്ച് വീണു പെൺകുഞ്ഞാണെന്ന തിരിച്ചറിവിലേക്കവളെ വളർത്തി വെയ്ക്കുന്നത് പെണ്ണായതുകൊണ്ടുമാത്രം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെ പറ്റി ബോധ്യപെടുത്തിക്കൊണ്ടാണ്.അതിനിടയിലെത്രയോ തവണ സ്വന്തവും ബന്ധവും നോക്കാതെ അവളുടെ ശരീരത്തിലേക്ക് പലരുടെയും കൈകൾ നീണ്ടുവെന്ന് അവളോട് തന്നെ ചോദിച്ചു നോക്കുക.ശരീരമാകെ…

എൻ്റെ അമ്മ

രചന : രമണി ചന്ദ്രശേഖരൻ ✍ എന്നുമീ പൂമുഖത്തെത്തി ഞാൻ നോക്കുംഎന്നമ്മയെങ്ങാനും വരുന്നതുണ്ടോഏതോ കരങ്ങളാ കൈകൾ കവർന്നതുംമറുവാക്കു പറയാതെ പോയതല്ലേ നെരിപ്പോടു പോലെൻ്റെ ഹൃദയമെരിയുന്നുചിറകൊടിഞ്ഞൊരു പക്ഷികേണിടുന്നുഈ കവിതകൾക്കെന്നെയുറക്കാൻ കഴിയില്ലപുലരികൾക്കെന്നെയുണർത്താൻ കഴിയില്ല ഒടുവിലെന്നോർമ്മകൾ പങ്കുവെച്ചീടുമ്പോൾആ മുഖമിന്നും തെളിഞ്ഞു നിൽപ്പൂഒരു തണൽക്കൂടെന്നെ തേടിയെത്തീടുമ്പോൾആ സ്വരം…

‘നീർമാതളം വീണ്ടും പൂവിട്ടപ്പോൾ’

രചന : സുനി പാഴൂർപറമ്പിൽ മത്തായി ✍ വനിതാദിനാശംസകൾ… ❤ തനിക്കൊരു വേലക്കാരിയുടെയും, വെപ്പാട്ടിയുടെയും സ്ഥാനം മാത്രമാണ് അയാൾക്ക് മുമ്പിലുള്ളതെന്ന തിരിച്ചറിവ്, അവളെ കൊണ്ടെത്തിച്ചത് ഒരു ഭ്രാന്തിന്റെ വക്കിലാണ്.ആ വീട്ടിൽ ആണുങ്ങൾ ആദ്യം കഴിക്കും…പിന്നീട് മാത്രമേ പെണ്ണുങ്ങൾക്ക് കഴിക്കാൻ അനുവാദമുള്ളൂ…കല്യാണം കഴിച്ചുകൊണ്ടുവന്നതിന്റെ…

മാർച്ച് 8 -വനിതാദിനാശംസകൾ പ്രിയരേ…♥️എന്ന് മുതലാണ് പെണ്ണിന് അടുക്കള Safe അല്ലാതായത്?

രചന : സിന്ധു മനോജ്✍ പണ്ടൊക്കെ ആളുകൾക്ക്ഒരു വിചാരമുണ്ടായിരുന്നുകെട്ടിയൊരുങ്ങി ആണിന് തല കുനിച്ച് കൊടുത്താൽ അന്ന് തൊട്ട്അടുക്കളയും വീടും വീട്ടുകാരുംമാത്രമായിരിക്കണം അവളുടെ ലോകംനല്ലൊരു പാചകക്കാരിയായിനല്ലൊരു തൂപ്പുകാരിയായിനല്ലൊരു അലക്കുകാരിയായിഅവളവിടം പൂങ്കാവനമാക്കുന്നത്സ്വപ്നം കാണുന്ന പുരുഷനുംപുരുഷൻ്റെ വീട്ടുകാരുംവേവൊന്നു കൂടിയാലോരുചിയൊന്നു കുറഞ്ഞാലോസമയമൊന്നു തെറ്റിയാലോകാണാം അവരുടെ യഥാർത്ഥമുഖംനേരത്തിനൊന്ന് കുളിക്കാനോകഴിക്കാനോ…