Month: March 2024

അവൾ✍️✍️

രചന : പ്രിയബിജൂ ശിവകൃപ ✍ അവളുടെ ചിന്തകളിൽ ഉണ്ടായിരുന്നത് ഒരിക്കലും അസ്തമിക്കാത്ത പകലുകളായിരുന്നു….രാത്രികളെ അവൾ ഭയപ്പെട്ടു….നിദ്രവിഹീനമായ രാവുകൾ അവൾക്കു സമ്മാനിക്കുന്നത് ഒരിക്കലുമുറങ്ങാത്ത നോവിന്റെ ഗസലുകളായിരുന്നു…..നീരൊഴുക്ക് വീഴുന്ന പാറക്കെട്ടുകളിലൂടെ സഞ്ചാരിച്ചാലെന്ന പോലെ മനസ്സ് തെന്നി നീങ്ങിക്കൊണ്ടേയിരിക്കും….അവൾ… മറ്റുള്ളവർക്ക് തിരിച്ചറിയാനാകാത്ത ചിന്തകളുടെ ഉടമ…സ്വന്തമായി…

വിശുദ്ധവത്ക്കരണം

രചന : സഫൂ വയനാട്✍ അനാശാസ്യത്തിനുആനി അടക്കമുള്ളആറുപേരെ പോലീസ്അറസ്റ്റ് ചെയ്യുന്നത് വരെഅവൾ കളങ്കപ്പെട്ടിരുന്നില്ല.“ചീട്ട്കളി തോറ്റപ്പോ അപ്പനെന്നെഇവർക്ക് വിറ്റാതാ ഏമാനെന്ന് “കരഞ്ഞുകാലുപിടിച്ചിട്ടും അതങ്ങു പള്ളീൽ (കോടതിയിൽ )പറഞ്ഞാമതിയെന്ന് വഷളൻചിരിയോടെഇൻസ്പെക്ടർ പീതാമ്പരൻ അവളേ ഒറ്റക്ക് ഒറ്റമുറി സെല്ലിലടച്ചു.അന്ന് രാത്രി മുഴുവൻകള്ളിനൊപ്പം അയാൾഅവളെ തൊട്ടുകൂട്ടിയങ്ങുതീർത്തു കളഞ്ഞു.വിചാരണയ്ക്ക്…

🙏 വനിതാ ദിനആശംസകൾ 🙏ഞാനും ഒരു സ്ത്രീ

രചന : പട്ടം ശ്രീദേവിനായർ✍ സ്ത്രീ യുടെ മനസ്സ് എന്ന മൌനത്തിനുകാരിരുമ്പിന്റെ ശക്തിയുംപാറയുടെ ഉറപ്പും ഉണ്ട് .അവളുടെ നിസ്സംഗതയ്ക്ക് പേരറിയാത്തനീതിബോധവുമുണ്ട് !അമ്മയെന്ന മഹത്വവും മഹിളയെന്നഅവഹേളനവുമുണ്ട് .എങ്കിലും ഒരു അളവുകോലിലുംഅളന്നെടുക്കാൻ പറ്റാത്ത വിധംമഹത്വവുമുണ്ട് !സ്ത്രീയെ മാനിക്കാം അതി നു സ്ത്രീ തന്നെസ്വയം ശ്രമിക്കുകയും…

ഫോമാ “ടീം യുണൈറ്റഡ്” ഒറ്റക്കെട്ടായി ന്യൂജേഴ്‌സി ട്വിലൈറ് മീഡിയ- മസാറ്റോ ഇവെന്റ്സ്- ഐ.പി.സി.എൻ.എ സംഗമത്തിൽ തിളങ്ങി നിന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂജേഴ്‌സി: പ്രമുഖ ഫോട്ടോഗ്രാഫറും വിഡിയോഗ്രാഫറുമായ ഷിജോ പൗലോസിന്റെ ട്വിലൈറ് മീഡിയായും ടോം ജോസഫിന്റെ ഇവൻറ് മാനേജ്‌മന്റ് ഗ്രൂപ്പ് ആയ മസാറ്റോ ഇവൻറ്സും ഇന്ത്യ പ്രസ് ക്ളബ്ബ് ഓഫ് നോർത്ത് അമേരിക്കയും (IPCNA) സംയുക്തമായി സംഘടിപ്പിച്ച മലയാളീ സംഗമത്തിൽ ബേബി…

പ്രവാസീ പ്രശ്നങ്ങൾ ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം – സംഘടനാ നേതാക്കളോട് ന്യൂയോർക്ക് കോൺസുൽ ജനറൽ ബിനയ പ്രധാൻ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളും കോൺസുലേറ്റ് ഇടപെടേണ്ടതായ അവരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളും കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ സംഘടനാ നേതാക്കൾ മുൻകൈ എടുത്ത് പ്രവർത്തിക്കണമെന്ന് ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ പുതുതായി ചുമതലയേറ്റ കോൺസുൽ ജനറൽ ബിനയ…

മഹോത്സവം

രചന : സെഹ്റാൻ✍ മേളം മുറുകുകയാണ്.കോമരമുറയുന്നു.വഴിനിറയെരക്തവർണമാർന്നകടലാസുപൂക്കൾ.ആൾക്കൂട്ടം.ആരവം.തീവെയിൽ നാളങ്ങൾ.അമ്പലമുറ്റം നിറയുന്നചെമ്മൺധൂളി.വിയർപ്പുതുള്ളികൾ.പഴുത്തുപൊഴിയാൻവെമ്പുന്നഅരയാലിലകൾ.ചെരിഞ്ഞുപെയ്യുന്നഐവർനാടകശീലുകൾ.തിടമ്പേറ്റിയതലയെടുപ്പുകൾ.വെൺചാമരത്തലപ്പുകൾ.ആലവട്ടക്കണ്ണുകൾ.ആരോ പിൻതുടരുന്നുവോ?ഒരു ദാരികവേഷം.തെയ്യക്കോലം.ആകാശത്തും,ഭൂമിയിലുമല്ലാതൊരുകുരുത്തോലക്കാള.അസുരവാദ്യം.ദേശമൊരുചെണ്ടക്കോലിൽ നിന്നുംവിരിയുന്ന പൂവായ്കൈയാട്ടി വിളിക്കുന്നു.ഞാനോ,ഒരൊറ്റത്തുമ്പിയാവുന്നു.ചിറകുവിരിക്കുന്നു.ആകാശം ചുംബിക്കാൻപുറപ്പെടുന്നു.താഴെ ലോകംഅമ്പലമുറ്റത്തേക്ക്ചുരുങ്ങുന്നു.ചുവന്നു തുടുക്കുന്നു…🔴

വാക്ക്

രചന : എൻ.കെ.അജിത് ആനാരി✍ അക്ഷരമാകും പരാഗരേണുക്കളാൽആശയഗർഭംധരിക്കുന്നു വാക്കുകൾവാക്കുകൾ ചേർന്നവ വാചകമാകുന്നുവാചകം വർത്തിച്ചു ഭാഷയായ് മാറുന്നു ! ആംഗ്യഭാഷയ്ക്കൊരു സീമയുണ്ടാ സീമഭേദിച്ച് പോകുവാനുണ്ടായി വാമൊഴിവാമൊഴികാറ്റിലലിഞ്ഞു പോകുന്നതാ-ലോർത്തിരിക്കാൻ നമ്മൾ തീർത്തൂ വരമൊഴി ! ഓരോ സ്വരത്തിനും രൂപം കൊടുത്തവ –യോരോഗണത്തിൽ കുടിയിരുത്തീ പിന്നെഓരോരോമാത്രയും…

ഗംഗ

രചന : ശിവരാജൻ കോവിലഴികം,മയ്യനാട്✍ മന്ത്രം ചുമക്കുന്ന കാറ്റിന്റെ കൈകളിൽചുംബനം ചാർത്തുന്ന ഗംഗപാപമാലിന്യങ്ങളേറ്റുവാങ്ങിക്കറുത്തുടൽ-നീറിയൊഴുകുന്ന ഗംഗആർദ്രമായ് തേങ്ങിയും അലറിച്ചിരിച്ചുംസങ്കടച്ചുമടുമായ് ഗംഗമോഹഭംഗത്തിന്റെ ശംഖാരവം പേറി,പ്രേമകല്ലോലിനി ഗംഗ .പുലരിതൻ ചുണ്ടിലെ പുല്ലാങ്കുഴലിൽമന്ത്രം തിരഞ്ഞവൾ ഗംഗകണ്മിഴിച്ചെത്തുംയുഗങ്ങളിലൊക്കെയുംമുത്തശ്ശിയായവൾ ഗംഗശാപശരമുനകളാൽ നെഞ്ചകം നീറുമ്പോൾതന്നെശ്ശപിക്കുന്ന ഗംഗഹൃദയം മുഴക്കുന്ന ഡമരുവിൻതാളത്തിൽശ്രുതിമറന്നൊഴുകുന്ന ഗംഗഎരിതീയിലുരുകുന്ന ചോരപ്പൊടിപ്പിനുംശ്രാദ്ധമൂട്ടുന്നവൾ…

കഥകളി

രചന : മാർഷാ നൗഫൽ ✍ “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേഒരുവേള നിൻനേർക്കു നീട്ടിയില്ല…എങ്കിലും എങ്ങനെ നീയറിഞ്ഞു…എന്റെ ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്സുഗന്ധം പരത്തുന്നതായ് നിനക്കായ്…”ഈണത്തിലുള്ള പാട്ട് അകമുറിയിൽ എവിടെയോനിന്നു വിടർന്നു വീടുമുഴുവൻ സുഗന്ധം പരത്തുന്നു. വന്നതെന്തിനാണെന്നുപോലും മറന്ന്, ആ പാട്ടിലങ്ങനെ ലയിച്ചുനിന്നുപോയി.…

മായുന്നുവോ നീ.

രചന : ലാലി രംഗനാഥ്✍ ഉത്തരമില്ലാത്ത ചോദ്യമായെന്നുടെ,ചിത്തത്തെയാകെ മഥിച്ചിടും പ്രാണനെ,നീയെനിക്കേകിയ നോവിന്നിതൾ പോലുംനെഞ്ചോടു ചേർക്കും മധുരസ്വപ്നങ്ങളായ്. മലർവാക പൂത്തു കൊഴിഞ്ഞിട്ടുമെന്നിലാമധുവൂറും വാക്കുകൾ തേൻ മഴയാകുന്നു..അകലെ, അകലെയായ് നീ മാഞ്ഞ വീഥിയിൽ,പദനിസ്വനത്തിനായ് കാതോർത്തിരിപ്പു ഞാൻ.. മിഴിയരികിൽ നിന്നും നീ മാഞ്ഞകലവേ,കലഹിച്ചിടുന്നെന്റെ കൺകളും മനവുമായ്,വിരഹത്തിൻ…